ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Tuesday, May 19, 2020

വാർഡുതല സമിതി ഗൃഹ സന്ദർശനം നടത്തി 19052020

19 05 2020 ഇന്ന്     രാവിലെ 10 മണി മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെ  ഡങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി  വാർഡുതല സമിതി ഗൃഹ സന്ദർശനം നടത്തി .സൗജന്യ  പ്രതിരോധ മരുന്നുകൾ ( ആയുർവേദം, ഹോമിയോ) വിതരണം ചെയ്തു. കൊതുകു ഉറവിട ശുചീകരണം പരിശോധിച്ചു. പോരായ്മകൾ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുത്തി .ആൾ ശ്രദ്ധയില്ലാത്ത തോട്ടങ്ങളുടെ ഉടമസ്ഥരെ ഫോണിൽ വിളിച്ചു അടിയന്തിരമായി ഉറവിട ശുചീകരണം നടത്താൻ ഓർമ്മിപ്പിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അജീഷ്, ഗ്രാമപഞ്ചായത്ത് മെമ്പർ ഔസേപ്പച്ചൻ , ആശാ വർക്കർമാർ ,കുടുംബശ്രീ പ്രതിനിധികൾ, ദുരന്ത നിവാരണ സേന വളണ്ടിയർ  സി.കെ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.നരിയമ്പാറ വാർഡിൽ ആനപ്പാറ മേഖലയിൽ 27 ഓളം വീടുകളിൽ സന്ദർശനം പൂർത്തിയാക്കി. ബാക്കിയുള്ള വീടുകളിൽ  നാളെ സന്ദർശനം തുടരും.

ഡെങ്കി പനി  പ്രതിരോധവുമായി ബന്ധപ്പെട്ട ഗൃഹ സന്ദർശന  റിപ്പോർട്ട്  19 05 2020 : ആലക്കോട് നരിയംപാറ വാർഡിൽ ആനപ്പാറയിൽ അഞ്ചോളം വീടുകളിൽ ഡെങ്കിപ്പനി പടർന്നിട്ടുണ്ട് . പ്ലാസ്റ്റിക് ഷീറ്റുകളിൽ , സോഡാക്കുപ്പി ട്രേ കളിൽ ,   ടയർ ഫ്ലാപ്പുകളിൽ , ,ആളില്ലാതോട്ടങ്ങളിൽ  റബർ ചിരട്ടകളിൽ  ,പാളകളിൽ ,ടാങ്കുകളിൽ ഒക്കെ കൊതുക് പെരുകാൻ അനുവദിച്ചിട്ടു സ്വന്തം മുറ്റവും വൃത്തിയാക്കി ,എണ്ണയും പുരട്ടി ,മറ്റു കാര്യങ്ങൾ മെമ്പറും ഹെൽത്തിലെ ആൾക്കാരും ബാക്കി പണി ചെയ്യട്ടെ എന്ന നിലയിലാണ് പലരും .ചില  വീടുകളിൽ പ്ലാസ്റ്റിക് കത്തിച്ചതിന്റെ പാടുകൾ കണ്ടു .കത്തിക്കാനായി  പ്ലാസ്റ്റിക് ഇട്ടു വെച്ചതും കാണാം .ഇത്തരം വീടുകളിൽ പ്രത്യേക നിർദേശങ്ങൾ കൊടുത്തിട്ടുണ്ട്‌ .പ്ലാസ്റ്റിക് /ഗ്ലാസ് കുപ്പികൾ വലിച്ചെറിയുന്നതായും കാണുന്നു . ചാലിൽ ചെരിപ്പും പ്ലാസ്റ്റിക്കുകളും വലിച്ചെറിഞ്ഞത് താഴെ വന്നടിയുന്ന പ്രശ്നവും ശ്രദ്ധയിൽ പ്പെട്ടി ട്ടുണ്ട് .(ചാലിൽ വസ്തുക്കൾ വലിച്ചെറിയാതിരിക്കാനുള്ള ബോധവല്കരണവും മഴ തുറക്കുന്നതിനു മുമ്പ് ചാൽ  ശുചീകരണവും നടത്തേണ്ടതുണ്ട് )നന്നായി ഉറവിട ശുചീകരണം നടക്കുന്ന കുറച്ചു  വീടുകളും ശ്രദ്ധയിൽപ്പെട്ടു .-CKR








No comments:

Post a Comment