പ്രിയപെട്ട മാലാഖമാരെ,
വർത്തമാനകാല സമൂഹം ദൈവതുല്യരായി കാണുന്ന നഴ്സുമാരെ, നിങ്ങൾക്ക് മുൻപിൽ ആദരവോടെ ശിരസ് നമിക്കുന്നു.
ലോകജനത അത്ഭുതത്തോടെയാണ് നിങ്ങളെ കാണുന്നത്. അഭിമാനിക്കാം മാലാഖമാരെ നിങ്ങൾക്ക്. ഓർമ്മയിലുണ്ടാവും ഏതു കാലത്തും നിങ്ങളുടെ സേവനചരിതം.
നഴ്സസ് ദിനത്തിന്റെ 200-ാം വാർഷിക ദിനമാചരിക്കുമ്പോൾ [വർഷം എഴുതിയതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക ] ഓർമ്മയിൽ സൂക്ഷിച്ചു വക്കേണ്ടതാണു് 2020ലെ ദിനാചരണം. എല്ലാവരും ഒറ്റപ്പെട്ട് കഴിയേണ്ടിവന്ന ദുരന്തകാലം.കെടുതിയുടേയും, വറുതിയുടേയും കാലം.
ജീവിതത്തിനിപ്പുറം ജീവനുണ്ടാവണം എന്നു്
തിരിച്ചറിയാൻ കഴിഞ്ഞ ദിനരാത്രങ്ങൾ കടന്നു പോയ്ക്കൊണ്ടിരിക്കുന്നു.... എത്ര കാലം എന്നത് ?????????
അദൃശ്യ നായ മരണ വൈറസ് എപ്പോഴാണ്, ആരിൽ നിന്നാണ് നമ്മെ വരിഞ്ഞുമുറുക്കാനുള്ള കയറുമായി വരുന്നതെന്ന ആകുലതയിൽ കഴിയുമ്പോൾ സമാധാനത്തിന്റെ സന്ദേശ ഗീതവുമായി അരികിലണയുന്ന പ്രിയപ്പെട്ടവരെ മറക്കില്ലൊരിക്കലും ഈ നന്മ മരങ്ങളെ;
ശുഭ്രവസ്ത്രത്തിനപ്പുറം മനസിന്റെ തെളിമ കൂടി, കൂടി വരുന്നത് ഏവരും തിരിച്ചറിയുന്നു. ഈ തെളിച്ചം ഇനിയുമിനിയും പ്രകാശപൂരിതമാകട്ടെ. മങ്ങാതിരിക്കട്ടെ.
സ്വന്തം ജീവനും, ജീവിതത്തിനുമപ്പുറം സഹജീവികൾക്ക് നൽക്കേണ്ട സഹായവും, സ്നേഹവും, പരിചരണവും എത്രത്തോളം കരുതലോടെയാവണമെന്നതാണ് നിങ്ങളുടെ മനസിനെ അലട്ടുന്നതെന്നറിയാം....
സ്വന്തം മാതാപിതാക്കളെ കാണാനാവാത്ത അവസ്ഥ... --- കൂടപിറപ്പുറപ്പുകളുടെ സ്നേഹ ശ്പർശം ലഭിക്കാത്ത നീണ്ട ദിനരാത്രങ്ങൾ...
സ്വന്തം കുഞ്ഞിന് മുലപ്പാൽ പോലും നൽകാൻ സമയമില്ലായ്മ .....
നൊന്തു പെറ്റ കുഞ്ഞിന്റെ നിഷ്കളങ്കമായ പുഞ്ചിരി കാണാൻ,
കിളി കൊഞ്ചൽ കേൾക്കാൻ 'മാറോടണയ്ക്കാൻ ------
ഇതിനൊന്നിനുമാകാതെ ഉള്ളാലെ നൊമ്പരപ്പെട്ടു കരയുമ്പോഴും ഒരിറ്റു കണ്ണീരു പൊടിയാതെ '
നിറഞ്ഞ പുഞ്ചിരിയോടെ സഹജിവികർക്ക് സ്വാന്തനം നൽകുന്ന നിങ്ങളാണു് ഈ നാടിന്റെ ഇന്നിന്റെയും, നാളെയുടേയും കരുതൽ ധനം.
മൂല്യം അളക്കാനാവാത്ത ഈ സ്നേഹമാണ്, പരിചരണമാണ് കേരളത്തെ ഇപ്പോൾ മുന്നോട്ട് നയിക്കുന്നതും,
ലോകത്തിന് മുൻപിൽ മാതൃകയാവുന്നതും -----
ത്യാഗത്തിന്റേയും, സഹനത്തിന്റേയും പ്രതികങ്ങളായ "വെള്ളരിപ്രാവുകളെ "ചൂഷണത്തിനുള്ള ഉപാധിയായി മാത്രം കാണുന്ന എത്രയൊ " ആലയങ്ങൾ " നമുക്ക് ചുറ്റുമുണ്ട് എന്നത് തിരിച്ചറിയണം.
ലാഭക്കൊതിയുടെ താവളങ്ങളായി ഇവയൊക്കെ മാറി കൊണ്ടിരിക്കുന്നു എന്നത് ഈ നഴ്സസ് ദിനത്തിലെങ്കിലും ഓർമ്മയിൽ വെക്കണം.
കുറ്റപ്പെടുത്താനും, കുറവുകൾ കണ്ടെത്താനും വേണ്ടി മാത്രം ഭൂതകണ്ണാടിയുമായി നടക്കുന്നവരേയും കാണാതിരുന്നു കൂട.
"കോ വിഡ് 19 "നെക്കാളും വിഷമുള്ള "വൈറസുകൾ " നമുക്ക് ചുറ്റും പതുങ്ങിയിരിപ്പ് ണ്ട്.
അൾദൈവങ്ങളും, അമ്മദൈവങ്ങളും അരങ്ങൊഴിഞ്ഞ് അണിയറയിലേയ്ക്ക് പിൻ മാറി കഴിഞ്ഞു. അടുത്ത രംഗത്തിനുള്ള യവനിക ഇനിയെന്ന് ഉയരുമെന്ന് അവർക്ക് പോലും പ്രവചിക്കാൻ കഴിയുന്നില്ല:
എല്ലാ ആരാധനാലയങ്ങളും ലോക് ഡൗണിലാണ്, :...
ലോക്ക് ഡൗൺ ആവാതെ തുറന്നിരിക്കുന്നത് ആ തുരാലാ യ ങ്ങ ൾ മാത്രമാണ്. അവിടത്തെ "ദൈവങ്ങൾ "സദാ ഉണർന്നിരിക്കുന്നു.
പ്രിയപ്പെട്ടവരെ, ലോകത്തെ പിടിച്ചുലച്ചു കൊണ്ടിരിക്കുന്ന മഹാമാരി രണ്ടേമുക്കാൽ ലക്ഷത്തിലധികം മനുഷ്യ ജീവനെടുത്തു കഴിഞ്ഞു.
സമ്പന്ന രാജ്യങ്ങൾ പോലും ഭയന്നു വിറച്ചു വിറങ്ങലിച്ചു നിൽക്കുന്നു.
ദൈവത്തിന്റെ സ്വന്തം നാടായ ഈ കൊച്ചു കേരളത്തിൽ നമ്മൾ പൊരുതി മുന്നേറുകയാണ്. പക്ഷെ അൽപം പോലും അലസതയ്ക്ക് അവസരം നൽകരുത്. ശത്രു നമുക്കൊപ്പം തന്നെയുണ്ട്. എപ്പോഴും, എവിടെ നിന്നും ആക്രമണം പ്രതിക്ഷിക്കാം.
നേരിട്ട് അഭിനന്ദനം എല്ലാവരേയും അറിയിക്കാനാവില്ലല്ലൊ.
അതു കൊണ്ടാണ് ഇങ്ങിനെയൊരു സന്ദേശം അയക്കുന്നത്.
ഒത്തിരി സ്നേഹത്തോടെ,
K P നാരായണൻ KടD
12.05.2020.
***********************************************************************
കൊറോണക്കാലത്തെ ദൈവങ്ങൾ By CKR :
വ്യക്തി സുരക്ഷാ പ്പൊതികളിൽ
വിയർത്തൊട്ടിയെത്രയോ കാലം
നമുക്കായ് സ്വയം തടവിലാകുവോർ,
പെറ്റ കുഞ്ഞിനെപ്പോലും വീട്ടിലു-
പേക്ഷിച്ചെന്നെ നോക്കുവാൻ വന്നവർ,
തീർക്കണമവർക്കായി സ്മാരകങ്ങൾ ,
സയൻസിന്റെ കാവാലാളുകളവർ ,
കോറോണക്കാലത്തെ ദൈവങ്ങൾ - നേഴ്സുമാർ, ഡോക്ടർമാർ.

No comments:
Post a Comment