ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Saturday, May 23, 2020

ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങാനുള്ള അനുമതി

12/05/2020] Aneesh Maths: തിരുവനന്തപുരം : ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങാനുള്ള അനുമതിക്ക് ഇനി കോവിഡ് ജാഗ്രതാ പോർട്ടലിൽ മാത്രം അപേക്ഷിച്ചാൽ മതി. രജിസ്ട്രേഷൻ നടപടികൾ ലളിതവും സുഗമവുമാക്കാനുമാണ് നോർക്ക രജിസ്ട്രേഷൻ ഒഴിവാക്കിയത്. നേരത്തെ നോർക്കയിൽ മടക്കയാത്രാ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയായവർക്കും അല്ലാത്തവർക്കും ഡിജിറ്റൽ പാസിനായി www.covid19jagratha.kerala.nic.in എന്ന വെബ് സൈറ്റിൽ അപേക്ഷിക്കാം

https://newsbengaluru.com/2020/05/06/jagratha-portal-travel-pass/
 ONLINE PASSES                                                                                                                                                                   Karnataka - Link https://sevasindhu.karnataka.gov.in/sevasindhu/English
 Telengana - Link dgphelpline-coron@tspolice.gov.in
 Andhra Pradesh - Link http://www.spandana.ap.gov.in                                                                                                                                                                                                                                               Tamil Nadu - Link https://tnepass.tnega.org
Goa - Link www.goaonline.gov.in    [Help desk No.08322419550]

കേരളം ഇപ്പോൾ സ്വീകരിച്ചു പോരുന്ന നടപടിക്രമം ഇതാണ്:

🔻പാസ്സ് ആവശ്യം ഉള്ള വ്യക്തി അപേക്ഷ
     സമർപ്പിക്കുന്നു (വെബ്സൈറ്റ് വഴി )
🔻ഏതാണോ ഡെസ്റ്റിനേഷൻ ആ ജില്ലാ
     അധികാരികൾക്ക് കിട്ടുന്നു (റിക്വസ്റ്റ് route   
     ആകുന്നു)
🔻ആദ്യ റിവ്യൂവിന് ശേഷം ഈ അപേക്ഷ
     പഞ്ചായത്ത്/മുനിസിപ്പാലിറ്റിക്ക്
     കൈമാറുന്നു
🔻പഞ്ചായത്ത്/മുനിസിപ്പാലിറ്റി‌ അതാത്         
     വാർഡിന് കൈമാറുന്നു
🔻ഓരോ വാർഡിലും മെമ്പർ, 
     ആരോഗ്യ പ്രവർത്തകർ,ആശ വർക്കർ 
     തുടങ്ങിയ ആളുകൾ ഉൾപ്പെടുന്ന ഒരു ടീം
     വരുന്ന വ്യക്തിയുടെ വീട്ടിൽ ഹോം ക്വാറന്റൈൻ
     ഉള്ള സൗകര്യം ഉണ്ടോ എന്ന് നോക്കുന്നു
    (സിംഗിൾ ബെഡ്‌റൂം വിത്ത്‌ അറ്റാച്ഡ്   
     ബാത്ത് റൂം).
     അതു പോലെ high risk കാറ്റഗറി ഉള്ള
     ആരെങ്കിലും ആ വീട്ടിൽ ഉണ്ടോ എന്ന്
     അന്വേഷിക്കുന്നു..
🔻ഹോം ക്വാറന്റീൻ സാധ്യമല്ല എങ്കിൽ
     തൊട്ടടുത്ത ക്വാറന്റീൻ സെന്റർ എവിടെ ആണ്
     എന്ന് അന്വേഷിക്കുന്നു
🔻അവിടെ ആവശ്യത്തിന് സൗകര്യം ഉണ്ട് എന്ന്
     ഉറപ്പ് വരുത്തുന്നു. 
🔻സ്ത്രീകൾ ആണെങ്കിൽ മതിയായ സുരക്ഷ
     ഉണ്ടോ എന്ന് ഉറപ്പ് വരുത്തുന്നു
🔻ഈ ഡീറ്റെയിൽസ് എല്ലാം പഞ്ചായത്തിനും
     പിന്നീട് ജില്ലാ ഭരണം കൂടത്തിനും കൈമാറുന്നു
🔻ജില്ലാ ഭരണകൂടം വീണ്ടും റിവ്യൂ ചെയ്ത്
     എല്ലാം കൃത്യമാണെങ്കിൽ ആണെങ്കിൽ പാസ്സ്     
     അനുവദിക്കുന്നു.

ഇത്രയും കൃത്യവും ജാഗ്രതയോടും കൂടെയുള്ള ഒരു സംവിധാനത്തിന്റെ ഗുണഫലമാണ് നമ്മൾ ഇന്ന് അനുഭവിക്കുന്നത്.

No comments:

Post a Comment