ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Sunday, May 24, 2020

ചക്കയുണ്ടോ, വാങ്ങാൻ തയ്യാർ...06 04 2020

06 04 2020 ചക്കയുണ്ടോ, വാങ്ങാൻ തയ്യാർ...

ബിസിനസ്സ് സംരംഭത്തിന് ഒരു കൈത്താങ്ങ്, ഒപ്പം വരുമാനവും

സർവ്വോസോണിക്ക് എന്ന സ്ഥാപനത്തിൻ്റെ നൂതന സംരംഭമായ SWEET 17 എന്ന ഫുഡ് പ്രൊഡക്റ്റ് ഉൽപ്പാദക യൂണിറ്റിലേക്ക് ആവശ്യമായ ഒരു അസംസ്കൃത വസ്തുവായ " ചക്ക" കർഷകരിൽ നിന്നും ശേഖരിക്കുന്നു.

നമ്മുടെ തൊടികളിലുള്ള പ്ലാവിലുണ്ടാവുന്ന ചക്ക നമുക്ക് പലപ്പോഴും സ്വന്തമായി ഉപയോഗിച്ചു തീർക്കാൻ പലപ്പോഴും കഴിയാറില്ല. നിശ്ചിതകാലത്തിനുള്ളിൽ നശിച്ചുപോകുന്ന ഈ ചക്ക ഉപയോഗിച്ച് നിരവധി ഉൽപ്പന്നങ്ങൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. അതിലേറ്റവും പ്രചാരത്തിലുള്ളത് ചക്ക വറുത്തത്,"ഉപ്പേരി" തന്നെയാണ്. നമ്മുടെ വീട്ടാവശ്യം കഴിഞ്ഞുള്ള ചക്ക ഉപയോഗശൂന്യമായി പോവാതെ അതിലൂടൊരു വരുമാനം ലഭ്യമാക്കുന്നതിനുള്ള ഒരാശയമാണിവിടെ പങ്കുവെക്കുന്നത്. നിങ്ങളുടെ പറമ്പിലുള്ളതോ നിങ്ങൾ ശേഖരിച്ചതോ ആയ ചക്ക വെട്ടി കുരുവും പാടയും നീക്കി നിങ്ങൾക്ക് അന്നു തന്നെ ജോസ്ഗിരിയിലുള്ള സ്വീറ്റ് @17 യുടെ ഓഫീസിൽ നൽകി, നിങ്ങൾക്ക് വരുമാനം നേടാനായിട്ടുള്ള ഒരു സുവർണ്ണാവസരമാണ് വന്നു ചേർന്നിരിക്കുന്നത്. ഇത്തരത്തിൽ പാകമാക്കിയെടുത്തു നൽകുന്ന ചക്കച്ചുളകൾക്ക് കിലോഗ്രാമിന് നിശ്ചിത തുകയ്ക്ക് കമ്പനി ശേഖരിക്കുന്നു. നശിച്ചു പോകാൻ സാധ്യതയുള്ള ഉൽപ്പന്നത്തിൽ നിന്നും വരുമാനം നേടാനായി ലഭിക്കുന്ന ഈ സുവർണ്ണാവസരം നിങ്ങൾ പരമാവധി പ്രയോജനപ്പെടുത്തൂ...

വനിതാ കൂട്ടായ്മകൾക്കും, കുടുംബശ്രീ പ്രവർത്തകരും ഈ അവസരം പരമാവധി ഉപയോഗിക്കുക ... എത്രയധികം ഉൽപ്പന്നവും വാങ്ങാനും ഉൽപ്പന്നത്തിന് തത്തുല്ല്യമായ വില കൊണ്ടുവരുമ്പോൾ തന്നെ കൈമാറാനും കമ്പനി പ്രതിഞ്ജാബദ്ധമാണ്.
ഈ സംരംഭത്തിൽ ഭാഗവാക്കുകളാകാൻ ഏവരേയും താത്പര്യപൂർവ്വം ക്ഷണിക്കുന്നു.
For more details;

No comments:

Post a Comment