20/05/2020 : ഇന്ന് രാവിലെ 10.30 ന് ആലക്കോട് ട്രഷറിയിൽ വെച്ച് നടന്ന ലഘുവായ ഒരു ചടങ്ങിൽ, പല തുള്ളി പെരുവെള്ളം എന്ന പേരിൽ CMDR Fലേക്ക് നമ്മൾ സ്വരൂപിച്ച തുക ( 25000 രൂ) സുഭാഷ് സാറിന്റെയും മുൻ ട്രഷറി ഓഫിസറും നമ്മുടെ ഗ്രൂപ്പംഗവുമായ ബാബുസാറിന്റെയും സാന്നിധ്യത്തിൽ ട്രഷറി ഓഫിസർ ശ്രീ ഗോവിന്ദൻ നമ്പൂതിരി സാർ ഏറ്റു വാങ്ങി. ഈ ചടങ്ങിന് ശ്രീ ഗോവിന്ദൻ സാറിന്റെയും ട്രഷറിയിലെ മറ്റു ജീവനക്കാരുടേയും സജീവമായ സഹകരണം ലഭിക്കുകയുമുണ്ടായി. ഒറ്റനോട്ടത്തിൽ ഇത് ചെറിയൊരു തുകയായി തോന്നാമെങ്കിലും ഒരേ സമയം ഒരു മാസത്തെ ശമ്പളമായും പെൻഷൻ വിഹിതമായും മറ്റു സംഘടനകളുടെ വിഹിതമായും നേരിട്ടു് CMDR Fലേക്കും പതിനായിരം മുതൽ ഒരു ലക്ഷം വരെ ഇതിനകം അടച്ചവരും ദിവസക്കൂലി മുടങ്ങിയ കാലത്തും തൊഴിലാളി സുഹൃത്തുക്കൾ മറ്റു പരിമിതികൾക്കിടയിലും ഒരു ദിവസത്തെ കൂലിയുടെ ഭാഗമായും സന്തോഷപൂർവം തന്ന ചെറുതുകകൾ ( മിനിമം 100 രൂ മുതൽ 1000 രൂ) ചേർന്ന് ഈ ദുർഘട കാലത്ത് ഇത്രയും തുക സ്വരൂപിക്കാൻ കഴിഞ്ഞു എന്നത് നമ്മുടെ ഗ്രൂപ്പംഗങ്ങളുടെ സഹകരണത്തിന്റെയും സമൂഹത്തോടുള്ള ഉത്തരവാദിത്ത ബോധത്തിന്റെയും കോവിഡ് ദുരന്തം വിജയകരമായി മാനേജ് ചെയ്യുന്ന സംസ്ഥാന ഭരണകൂടത്തിലുള്ള വിശ്വാസത്തിന്റെയും പ്രതീകമായി ഞാൻ കാണുന്നു - CKR
എല്ലാവർക്കും വലിയ നമസ്കാരം. ഇന്നലെ നമ്മുടെ ഗ്രൂപ്പംഗമായ ഒരു തൊഴിലാളി സുഹൃത്ത് ലോക് ഡൗൺ നിയന്ത്രണത്തിനു ശേഷം പണിക്കു പോയി കിട്ടിയ ആദ്യ ദിവസത്തെക്കൂലി നമ്മുടെ ദുരിതാശ്വാസ ശേഖരത്തിലേക്ക് എന്നെ ഏൽപ്പിച്ചു. ഞാനൊരു താങ്ക് യൂ പറയാൻ ശ്രമിച്ചപ്പോഴേക്കും അദ്ദേഹം പറയുകയാണ്. സാറെന്തിനാണ് താങ്ക് സ് പറയുന്നത് .ഞാൻ ചെയ്യേണ്ട കാര്യമല്ലേ ,ഞാൻ ചെയ്യുന്നത്! ഇതു പറയുമ്പോൾ ആ മുഖത്തെ പ്രകാശവും അഭിമാനവും ഒന്നു കാണണം ! എന്റെ കണ്ണുകൾ നിറയുന്നു. വാക്കുകൾ തൊണ്ടയിൽ കുരുങ്ങുന്നു. ഈ സ്നേഹവും വിശ്വാസവും ഉത്തരവാദിത്ത ബോധവുമാണ് നമ്മുടെ Tips Disaster mngmnt എന്ന ഈ ഗ്രൂപ്പിന്റെ കരുത്ത്. ആ കരുത്തിന്റെ പിൻബലത്തോടെ നിങ്ങളെല്ലാവരും ചേർന്ന് സ്വരൂപിച്ച 25000 രൂപ പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി ഏറ്റവും ഉത്തരവാദിത്തോടെയും കാര്യക്ഷമമായും പ്രവർത്തിക്കുന്ന കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സസന്തോഷം സാഭിമാനം ആലക്കോട് ട്രഷറി ഓഫിസർ മുഖേന ഇന്ന് സമർപ്പിക്കുകയാണ് .- CKR.
20/5/20.
PLS CHECK FINAL COLLECTION STATEMENT AND SUGGEST CORRECTIONS ,IF ANY.
https://drive.google.com/open?id=1qTc6f297YIe0J3VZSlC2SK4o8nwj1Jg0gtdYE074tM8
No comments:
Post a Comment