ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Saturday, May 23, 2020

ചെന്നൈയിൻ കതൈ 10/05/2020

ചെന്നൈയിൻ കതൈ -ഗോപകുമാർ 10/05/2020

പിന്നെയും ഒരു കാര്യം പറയാം, ഇപ്പോൾ ചെന്നയിൽ 500 രോഗി ഒരു ദിവസം ഉണ്ടാവുന്നുണ്ട്. പക്ഷേ ഇവിടെ എല്ലാ ഷോപ്പും തുറന്നു. തുണിക്കട, പാത്രക്കട മുതലായ എല്ലാം. രാവിലെ 6 മുതൽ വൈകിട്ട് 7 വരെ. ബസ് ഇല്ലാ എന്ന് മാത്രം. വ്യവസായശാലകൾ 25% ആളുകളെ വച്ച് പ്രവർത്തനം തുടങ്ങി.

 ഞങ്ങൾ ഒക്കെ കൊറോണയുടെ കൂടെ ജീവിക്കാൻ പഠിച്ചു കൊണ്ടിരിക്കുകയാണ്. എൻ്റെ ഒന്നിച്ച് അവൻമാരുണ്ട്. പക്ഷേ കേരളത്തിൽ ഒരു രക്ഷിതാവിൻ്റെ നിയന്ത്രണമുള്ള പോലാണ് കാര്യങ്ങൾ. അങ്ങോട്ട് പോകരുത് , ഇങ്ങോട്ട് പോകരുത് തുടങ്ങിയ നിർദ്ദേശവുമായി പോലീസും, ആരോഗ്യ പ്രവർത്തകരും എല്ലാം .

 ഇവിടൊന്നും ഒന്നുമില്ല, നിയന്ത്രിക്കാൻ ഒരു പോലീസുമില്ല, നിർദ്ദേശവുമായി ആരോഗ്യ പ്രവർത്തകരും ഇല്ല..

ഇങ്ങനെ തന്നെയാണ് മുബൈ, പൂന ഒക്കെ. ഇവിടുന്നു വരുന്ന നല്ല ശതമാനത്തിന്നും കൊറോണ കാണും. 2 ആഴ്ച കഴിഞ്ഞാൽ അതിൻ്റെ ഫലം നിങ്ങൾക്ക് കാണാം. ദിവസവും 100 കണക്കിന് കേസ് വരാൻ സാധ്യത ഉണ്ട്.

മലയാളികൾ പലരും ഇപ്പോൾ നാട്ടിലേക്കു വരുന്നില്ല, കാരണം ഇവിടെ സ്ഥാപനങ്ങൾ തുറന്നു. അതിർത്തിയിൽ പരിശോധിച്ച് , റജിസ്റ്റർ ചെയ്തവരെ മാത്രം ഉള്ളിലേക്ക് വിട്ടാൽ നിങ്ങൾക്ക് കൊള്ളാം. അല്ലാതെ വാളയാറിൽ മൈക്ക് നീട്ടി ചാടുന്ന മീഡിയക്കാരെ വിശ്വസിച്ചാ കാര്യം പോക്കാണ്.

 100 % ,ദിവസം കുറിച്ച് വച്ചോ 24.05.2020. ന് ശേഷം കാര്യം കൈവിടുന്നത് കാണാം. സഹകരിച്ചാൽ ഈ നില തുടരാം

No comments:

Post a Comment