26 / 4 / 2020 : കോവിഡ് കാലത്തെ സന്നദ്ധ സേവനം - ചെറുപ്പക്കാരെ ആവശ്യമുണ്ട്. ( 20-40 വയസ് ) വളണ്ടിയർ രജിസ്ട്രേഷനു വേണ്ട അധിക വിവരങ്ങൾ - ജനന തീയതി, തിരിച്ചറിയൽ കാർഡ് , ID കാർഡ് ഇവയുടെ പകർപ്പ് ( മൊബൈൽ ഫോട്ടോ ) , സന്നദ്ധ പ്രവർത്തന മേഖലയിൽ മുൻപരിശീലനം കിട്ടിയിട്ടുണ്ടെങ്കിൽ അതിന്റെ സർട്ടിഫിക്കറ്റിന്റെ കോപ്പി ( നിർബന്ധമില്ല, എൻ എസ് എസ് ,സ്കൗട്ട് & ഗൈഡ്സ്, സ്റ്റുഡൻറ് പൊലീസ്, ബേസിക് ലൈഫ് സപ്പോർട്ട്, അഡ്വൻസ് ലൈഫ് സപ്പോർട്ട്, എക്സ് സർവീസ് മെൻ, മറ്റ് രാജ്യങ്ങളിലെ സിവിൽ ഡിഫൻസ് പരിശീലനം ) എന്നിവ 9447739033 എന്ന നമ്പറിൽ വാട്സ് അപ്പ് ചെയ്ത് വിളിക്കുക. 40 വയസിനു മുകളിൽ 65 വയസു വരെ യുള്ളവർക്കും വളണ്ടിയറായി രജിസ്റ്റർ ചെയ്യാം. അവരെ കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുന്നതല്ല.എന്നാൽ മറ്റു സഹായ പ്രവർത്തനങ്ങൾക്ക് ഉൾപ്പെടുത്തുന്നതാണ്. ആലക്കോട് മേഖലയിൽ പൊതുവെ ( നരിയമ്പാറ വാർഡ്, കൊട്ടയാട് വാർഡ് ഇവിടെ വിശേഷിച്ചും ) ചെറുപ്പക്കാർ സന്നദ്ധ സേവനത്തിന് തയ്യാറായിട്ടില്ല എന്നാണ് മനസിലാക്കുന്നത്. രജിസ്ട്രേഷനു വേണ്ട സൗകര്യം ഞാൻ ഓൺലൈനിൽ ചെയ്തു കൊടുക്കുന്നതാണ്. - രാധാകൃഷ്ണൻ സി.കെ. (ആലക്കോട് മേഖലയിൽ ഇതിനകം രജിസ്റ്റർ ചെയ്തവർ ഇവിടെ പേരു്, വയസ് എഴുതിയാൽ ഉപകാരം )
ഇതിനകം രജിസ്റ്റർ ചെയ്തവർ വെബ്സൈറ്റിൽ പോയി മൊബൈൽ നമ്പർ അടിച്ചാൽ പാസ് വേഡ് മൊബൈലിൽ കിട്ടും. അത് ഉപയോഗിച്ച് വെബ്സൈറ്റിലെ സ്വന്തം പേജിൽ കയറണം. അവിടെ കുറച്ചു കൂടി ഡീറ്റെയിൽസ് ചേർക്കണം. ഇമെയിൽ ഉണ്ടെങ്കിൽ അത് ,മൊബൈൽ നമ്പർ, District, ഗ്രാമ പഞ്ചായത്ത്, വിലാസം ( വാർഡ് ഉൾപ്പെടെ കൊടുക്കുക ) എന്നിവ ചേർത്ത് update ചെയ്യുക. ശേഷം Home പേജിൽ വന്ന് വീഡിയോ പാo ങ്ങൾ കാണുക. നിങ്ങൾക്കുള്ള അറിയിപ്പുകൾ Notifications, Message പേജിൽ പോയാൽ കാണാം. പാസ് വേഡ് മാറ്റുകയും ചെയ്യാം.ഇത്രയും ഉടനെ ചെയ്യേണ്ടതുണ്ട്.- CKR
No comments:
Post a Comment