ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Sunday, May 24, 2020

ലോക്കാവാതെ സൂക്ഷിക്കാം കണ്ണുകളും കഴുത്തും 25/04/2020

ലോക്ക്ഡൗണില്‍ ലോക്കാവാതെ സൂക്ഷിക്കാം കണ്ണുകളും കഴുത്തും


വീട്ടിലടച്ചിരുന്ന് മൊബൈലിലേക്ക് ഉറ്റുനോക്കി ലോക്ഡൗൺ വിരസതയകറ്റുന്നവർ ഓർക്കുക, ലോക്ഡൗൺ കഴിയുമ്പോൾ നിങ്ങളുടെ കണ്ണുകളും കഴുത്തും ലോക്കാകാതെ നോക്കണം. മൊബൈലിലും കംപ്യൂട്ടറിലും ടി.വി.യിലും നോക്കിയിരിക്കുമ്പോൾ, കണ്ണും കഴുത്തും കുഴപ്പത്തിലാകും. ഫോണിലേക്ക് മണിക്കൂറുകൾ കുനിഞ്ഞിരിക്കുന്നതാണ് കഴുത്തിനെ കുടുക്കുന്നത്.

വരണ്ട കണ്ണുകൾ

മൊബൈൽ അമിതമായി ഉപയോഗിക്കുന്നവരിൽ കണ്ടുവരുന്ന പ്രശ്നമാണ് കണ്ണുകളിലെ വരൾച്ച. കണ്ണിന്റെ സ്വാഭാവികമായ പ്രവർത്തനത്തിന് അല്പം ഈർപ്പം ആവശ്യമാണ്. കണ്ണുനീർ ഗ്രന്ഥികൾ വറ്റിപ്പോകുന്ന അവസ്ഥയാണ് 'ഡ്രൈ ഐ സിൻഡ്രോം'. ഇതുമൂലം കഠിനമായ തലവേദന, കണ്ണിന് ചുവപ്പ് തുടങ്ങിയവ ഉണ്ടാകും. ക്രമേണ കണ്ണുനീർ ഗ്രന്ഥികൾ പ്രവർത്തനം മുടക്കും. ഒരു മിനിറ്റിൽ 16 തവണ(ബ്ലിങ്ക് റേറ്റ്)യാണ് ഒരാൾ കണ്ണുചിമ്മുന്നത്. തുടർച്ചയായ ഫോണിന്റെ ഉപയോഗംമൂലം ഇത് എട്ടിൽതാഴെയാകും. ഇത് കണ്ണുനീർ വറ്റിപ്പോകുന്നതിന് കാരണമാകുന്നു.

സ്ക്രീൻ ടൈം



രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾ ഒരുതരത്തിലുള്ള സ്ക്രീനുകളും ഉപയോഗിക്കാൻ പാടില്ല. രണ്ടിനുമുകളിൽ പ്രായമുള്ള കുട്ടികൾ ഒരു ദിവസം രണ്ടുമണിക്കൂറും എട്ടുവയസ്സിന് മുകളിലുള്ളവർ പരമാവധി നാലുമുതൽ അഞ്ചുമണിക്കൂർവരെ മാത്രവും ഉപയോഗിക്കാം. എട്ടുവയസ്സിന് മുകളിലുള്ളവർ ഇന്ന് ഏഴുമുതൽ 10 മണിക്കൂർവരെ ഉപയോഗിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.


ഓൺലൈൻ പഠനങ്ങൾ

ചില വിദ്യാർഥികൾക്ക് സാധാരണ ഫോൺ ഉപയോഗത്തിന് പുറമേ രണ്ടും മൂന്നും മണിക്കൂർ പഠനത്തിനായും ചെലവിടേണ്ടിവരും. ഇത് നേത്രരോഗത്തിന് സാധ്യതകൂട്ടും. മൊബൈൽ ഫോൺ, ടി.വി. ലാപ്ടോപ് എന്നിവയിൽ നീല വെളിച്ചത്തിനാണ് പ്രാധാന്യം. ഇതാണ് കണ്ണുകൾക്ക് പ്രശ്നമുണ്ടാക്കുന്നത്. വേണമെങ്കിൽ ആന്റി ഗ്ലെയർ ഗ്ലാസുകൾ, കൃത്രിമ കണ്ണുനീർ എന്നിവ ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിക്കാം.

ഇരുട്ടത്ത് നോക്കല്ലേ

രാത്രികാലങ്ങളിൽ വെളിച്ചമില്ലാതെ ഫോൺ ഉപയോഗിക്കുന്ന ശീലം കണ്ണുകളെ നശിപ്പിക്കും. കാഴ്ചയ്ക്ക് പ്രശ്നമുള്ളവർ കൂടുതൽ ജാഗ്രതകാട്ടണമെന്ന് കോട്ടയം ജനറൽ ആശുപത്രിയിലെ നേത്രരോഗ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. സി.ജി. മിനി പറഞ്ഞു. ഇവർ ഇടയ്ക്കിടെ കണ്ണിന് വിശ്രമം നൽകണം.

അകലം പാലിക്കാം

ഒരു പുസ്തകം വായിക്കാൻ നിർദേശിച്ചിരിക്കുന്ന അകലം കണ്ണുകളും പുസ്തകവും തമ്മിൽ 14 ഇഞ്ചാണ്. എന്നാൽ, ഫോൺ ഉപയോഗിക്കുമ്പോൾ കുറഞ്ഞത് 16 ഇഞ്ച് അകലമെങ്കിലും പാലിക്കണം.

30-നും 40-നും ഇടയിൽ പ്രായമുള്ളവർ ശ്രദ്ധിക്കുക'

ഏറ്റവുമധികം ബാധിക്കുന്നത് 30-നും 40-നും ഇടയിൽ പ്രായമുള്ളവരെയാണ്. ഒരേസമയം ഫോൺ, ലാപ്ടോപ്, കംപ്യൂട്ടർ, ടി.വി. എല്ലാം ഉപയോഗിക്കേണ്ടിവരുന്നത് ഇക്കൂട്ടർക്കാണ്. ലോക്ഡൗൺ കാലമായപ്പോഴേക്കും പ്രതിദിനം രണ്ടുമുതൽ നാലു കോളുകൾവരെ ഇതുമായി ബന്ധപ്പെട്ട് വരുന്നുണ്ട്.

ഇടവേളകളിൽ വ്യായാമം ആവാം'

ഫോൺ ഉപയോഗത്തിൽ കണ്ണ് മാത്രമല്ല കഴുത്തുവേദനയും പതിവാകുന്നു. തുടർച്ചയായുള്ള ഇരിപ്പിനെത്തുടർന്നാണിത്. ഇടവേളകളിൽ വ്യായാമം നൽകുകയാണ് പരിഹാരം. ഇടയ്ക്കിടെ കഴുത്ത് അനക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്







**************************************

No comments:

Post a Comment