ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Saturday, May 23, 2020

സുതാര്യത ഇല്ലാത്ത PMCARE FUND

പ്രധാനമന്ത്രിയുടെ കരുതൽ.

ദുരന്തങ്ങളിൽ പെടുന്നവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് (CMDRF)  ഉള്ളതുപോലെ കേന്ദ്രത്തിൽ ഉള്ള ഫണ്ട് ആണ് PMNRF. ഇതിലേക് വരുന്നതും പോകുന്നതുമായ ഓരോ ചില്ലിക്കാശിനും ഭരണാധികാരികൾ ജനങ്ങളോട് സമാധാനം പറയാൻ ബാധ്യസ്ഥമാണ്. അതിനാണ് ഭരണഘടനാ സ്ഥാപനമായ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഈ അക്കൗണ്ടുകൾ കാലാകാലമായി പരിശോധിക്കുന്നത്. എന്നാൽ കോവിഡ് കാലത്ത് കേന്ദ്രത്തിൽ മറ്റൊരു പ്രത്യേക ഫണ്ട് കൂടെ പിറന്നിട്ടുണ്ട്. Prime Minister Citizen  Assistance and Relief in Emergency Situation fund.  പ്രധാനമന്ത്രിയുടെ നമ്മളെക്കുറിച്ചുള്ള കരുതൽ എന്ന് തോന്നിപ്പിക്കുന്ന PMCARES എന്നതാണ് ഈ ഫണ്ടിന്റെ സംക്ഷേപം, അഥവാ Acronym.

 എന്താണ് ഈ ഫണ്ടിന്റെ സ്രോതസ്സ്. ഒന്ന് സാധാരണക്കാർ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നിക്ഷേപിക്കുന്നത് പോലെ സ്വമനസ്സാലെ നൽകുന്ന നിക്ഷേപമാണ്. രണ്ടു വൻകിട കമ്പനികൾ അവരുടെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടിൽ നിന്ന് നൽകുന്ന തുക (കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി) യാണ്. കമ്പനിയുടെ ചിലവ് എന്ന നിലക്ക് ഈ തുക PMCARES ലേക്ക് നിക്ഷേപികുമ്പോൾ ആദായ നികുതി ഇളവ് കിട്ടും. എന്നാൽ ഈ ഇളവ് CMDRF ലേക്കോ PMNRF ലേക്കോനിക്ഷേപിച്ചാൽ കിട്ടില്ല. ഇളവ് ഈ ഫണ്ടുകൾക്കും ബാധകമാക്കണം എന്ന് പറഞ്ഞു തൃണമൂൽ എം പി മഹു മൊയ്‌ത്ര സുപ്രീം കോടതിയിൽ പോയെങ്കിലും നിങ്ങൾക്ക് പാർലിമെന്റിൽ പറയാമല്ലോ എന്ന് പറഞ്ഞു കോടതി കേസ് തള്ളി. ഫണ്ടിലേക്ക് ഇന്നുവരെ 15000 കോടി വന്നു എന്നാണു ഒരുദ്ദേശ കണക്ക് (നെറ്റിൽ വന്ന വാർത്ത-തെളിവ് ഇല്ല).

എന്താണ് ഈ ഫണ്ടിനു കുഴപ്പം. ഏറ്റവും വലിയ കുഴപ്പം സുതാര്യത ഇല്ലായ്മയാണ്. ഈ ഫണ്ട് CAG ഓഡിറ്റിനു വിധേയമല്ല. ഒരു സ്വതന്ത്ര ഓഡിറ്റർ പരിശോധിക്കും എന്നാണു പറയുന്നത്. നാട്ടിലെ എല്ലാ പൊതു ഫണ്ടും ഓഡിറ്റ് ചെയ്യുന്ന ഭരണഘടനാ സ്ഥാപനമായ (ഇലക്ഷൻ കമ്മീഷനെ പോലെ) സി എ ജി ഈ കണക്ക് കാണരുത്, ഓഡിറ്റ് ചെയ്യരുത് എന്നൊക്കെ പറയുന്നത് എന്തിനായിരിക്കും. . അധികാരത്തെ ഭയക്കാതെ അഴിമതി പുറത്തുകൊണ്ടുവന്ന ചരിത്രം ഉള്ള സ്ഥാപനമാണ് CAG. വ്യക്തികളുടെ നിർഭയത്വം കൊണ്ടല്ല. അതിന്റെ ഘടനാ അങ്ങിനെ നിർമ്മിക്കപ്പെട്ടിരിക്കുന്നത് കൊണ്ട് കൂടിയാണ്. CAG റിപ്പോർട്ട് ചെയ്യുന്നത് പാർലിമെന്റിലെ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റിയിക്കാണ്. PAC യുടെ ചെയർമാൻ കാലാകാലമായി പ്രതിപക്ഷത് നിന്നാണ്. ഒളിച്ചുവെക്കൽ ഒഴിവാക്കാൻ ഉള്ള ഒരു മാർഗ്ഗമാണ് ഇത്. (ഇപ്പോഴത്തെ PSC ചെയർമാൻ കോൺഗ്രസ്സ് എം പി അധിർ രഞ്ജൻ ചൗധരിയാണ്). അപ്പോൾ ഈ ഫണ്ട് പരിശോധിക്കുന്നതിൽ നിന്ന് ഭരണഘടനാ ദത്തമായ അധികാരമുള്ള CAG യെ ആദ്യമേ ഒഴിവാക്കി. ഏതെങ്കിലും ചർട്ടേഡ് അക്കൗണ്ടന്റ് പരിശോധിക്കും. സ്വതന്ത്രൻ മാർക്ക് വല്ല ക്ഷാമവും ഉണ്ടോ.

രണ്ടാമത്തെ പ്രശ്നം ഈ ഫണ്ട് ആര് കൈകാര്യം ചെയ്യുന്നു എന്നതാണ്. ഒരു ട്രസ്റ്റ്‌ ആണ് ഇത് കൈകാര്യം ചെയ്യുന്നത്. പ്രധാനമന്ത്രി ചെയർമാനും ആഭ്യന്തര മന്ത്രി പ്രതിരോധ മന്ത്രി എന്നിവർ അംഗങ്ങളും ആയ ട്രസ്റ്റ് ആണ് ഈ ഫണ്ടിനെ നിയന്ത്രിക്കുക. ഡക്കറേഷൻ ഒഴിവാക്കിയാൽ മോഡി, അമിത് ഷാ, രാജ്‌നാഥ് സിങ്. ആറാം തമ്പുരാനിൽ ജഗന്നാഥ വർമ്മ പറയുന്നതുപോലെ ഞാനും കൊളപ്പുള്ളി അപ്പനും അപ്പന്റെ പെങ്ങൾ സുഭദ്രയും അടങ്ങിയ ട്രസ്റ്റ് എന്ന് പെട്ടെന്ന് ആർക്കെങ്കിലും തോന്നിയാൽ കുറ്റം പറയാനാവില്ല.

മൂന്നാമത്തെ പ്രശ്നം ഈ ഫണ്ട് കോവിഡിന് വേണ്ടി ഉണ്ടാക്കിയതാണെങ്കിലും ഇത്രയും പണം വന്നിട്ടും അഞ്ചു പൈസ ഇതിൽ നിന്ന് ഇറക്കിയിട്ടില്ല, ആർക്കും കൊടുത്തിട്ടുമില്ല എന്നതാണ്. കൊറോണ കാലം കഴിഞ്ഞാൽ PMNRF ന് പുറത്ത് ഇത്തരം ഫണ്ട് നിലനിർത്തുന്നതിൽ എന്ത് കാര്യം എന്ന ചോദ്യവും ഉയരുന്നു. ചുരുക്കിപ്പറഞ്ഞാൽ ജനങ്ങളുടെ പണവും ഇൻകം ടാക്സ് ബാധകമാക്കാത്ത കോർപ്പറേറ്റ് സംഭാവനകളും കൂടി ചേർന്ന ഭീമമായ ഫണ്ട് യാതൊരു നിയന്ത്രണവും പരിശോധനയുമില്ലാത്ത, ജനാധിപത്യത്തിന് നിരക്കുന്ന യാതൊരു പബ്ലിക്ക് അക്കൗണ്ടബിലിട്ടിയും ഇല്ലാതെയും പ്രതിപക്ഷത്തെയും ജനങ്ങളെയും ഇരുട്ടിൽ നിർത്തിയും ഒരു ചെറു സംഘം കൈകാര്യം ചെയ്യുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. ആരാണ് ഗുണഭോക്താവ് എന്ന് കാലം തെളിയിക്കും-FORWARDED BY PADMARAJAN IN WHATSAPP GROUP

No comments:

Post a Comment