ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Sunday, May 24, 2020

ജില്ലയില്‍ 10 പേര്‍ക്കു കൂടി ഇന്ന് (ഏപ്രില്‍ 21) കൊറോണബാധ



ജില്ലയില്‍ 10 പേര്‍ക്കു കൂടി ഇന്ന് (ഏപ്രില്‍ 21) കൊറോണബാധ  സ്ഥിരീകരിച്ചു. ഇവരില്‍ ഒരാള്‍ അജ്മാനില്‍ നിന്നും എട്ടു പേര്‍ ദുബൈയില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

മാര്‍ച്ച് 18ന് ഐഎക്സ് 344 വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ ചെണ്ടയാട് സ്വദേശി (54), 19ന് ഐഎക്സ് 346 വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ പാത്തിപ്പാലം സ്വദേശി (30), ചെറുവാഞ്ചേരി സ്വദേശി (29), ഇതേ നമ്പര്‍ വിമാനത്തില്‍ മാര്‍ച്ച് 20ന് കരിപ്പൂര്‍ വഴിയെത്തിയ പെരിങ്ങത്തൂര്‍ സ്വദേശി (25), മാര്‍ച്ച് 21ന് ഇകെ 568 വിമാനത്തില്‍ ബെംഗളൂരു വഴിയെത്തിയ ചമ്പാട് സ്വദേശി (64), ഷാര്‍ജയില്‍ നിന്നുള്ള ഐഎക്‌സ് 746 വിമാനത്തില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടിലെത്തിയ മുതിയങ്ങ സ്വദേശി (61), അജ്മാനില്‍ നിന്ന് ദുബൈ വഴി ഇകെ 566 വിമാനത്തില്‍ ബെംഗളൂരു വഴിയെത്തിയ ചപ്പാരപ്പടവ് സ്വദേശി (39), എഐ 938 വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ മുഴപ്പിലങ്ങാട് സ്വദേശി (54), ചെണ്ടയാട് സ്വദേശി (31) എന്നിവരാണ് ഗള്‍ഫില്‍ നിന്നെത്തിയ രോഗബാധിതര്‍. കോട്ടയം മലബാര്‍ സ്വദേശിയായ 32കാരിക്കാണ് സമ്പര്‍ക്കം വഴി രോഗബാധ ഉണ്ടായത്.  10 പേരും ഏപ്രില്‍ 18ന് സ്രവപരിശോധനയ്ക്ക് വിധേയരായവരാണ്.

ഇതോടെ ജില്ലയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 104 ആയി. ഇതില്‍ 49 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയില്‍ നിന്ന് ആറു പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് ഒരാളും ഇന്നലെയാണ് ആശുപത്രി വിട്ടത്.
ജില്ലയില്‍ 4365 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 47 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും 12 പേര്‍ ജില്ലാ ആശുപത്രിയിലും മൂന്നു പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 40 പേര്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലും 4263 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. 

ഇതുവരെ ജില്ലയില്‍ നിും 2342 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2128 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 1774 എണ്ണം നെഗറ്റീവ് ആണ്. 

214 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്

കലക്ടർ കണ്ണൂർ

No comments:

Post a Comment