ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Saturday, May 23, 2020

കേരളത്തിലേക്കുള്ള ആദ്യ തീവണ്ടി ബുധനാഴ്ച

കേരളത്തിലേക്കുള്ള ആദ്യ തീവണ്ടി ബുധനാഴ്ച; ടിക്കറ്റ് ബുക്കിംഗ്; മറ്റ് മാർഗനിർദേശങ്ങൾ
11-May-2020

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ചിരുന്ന ട്രെയിൻ സർവീസുകൾ മെയ് 12 മുതൽ പുനരാരംഭിക്കും. ആദ്യ ഘട്ടത്തിൽ ഓടുന്ന ട്രെയിനുകളുടെ ലിസ്റ്റ് റെയിൽവേ പുറത്ത് വിട്ടു.ന്യൂഡൽഹിയിൽനിന്ന് മുംബൈ, ബാംഗ്ലൂർ, ചെന്നെ, തിരുവനന്തപുരം തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ 15 കേന്ദ്രങ്ങളിലേക്കും തിരിച്ചും ആകെ 30 സർവീസ് ആണ് ഉണ്ടായിരിക്കുക. കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ ബുധനാഴ്ച ഡൽഹിയിൽനിന്ന് പുറപ്പെടും. വെള്ളിയാഴ്ചയാണ് ട്രെയിൻ തിരുവനന്തപുരത്ത് എത്തുക. ആഴ്ചയിൽ മൂന്ന് രാജധാനി സർവീസുകളാണ്ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്തേക്കും തിരിച്ചും ഉണ്ടാവുക. നേരത്തെ ഹസ്രത്ത് നിസാമുദീനിൽനിന്ന് ആരംഭിച്ചിരുന്ന രാജധാനി സർവീസുകൾ ഇത്തവണ ന്യൂഡൽഹിയിൽ നിന്നായിരിക്കും പുറപ്പെടുക. കൊങ്കൺ പാത വഴിയാണ് സർവീസ്.കോട്ട, വഡോദര, വാസൈ റോഡ്, പൻവേൽ, രത്നഗിരി,സാവന്ത്വാഡി റോഡ്,മഡ്ഗാവ്,കാർവാർ,ഉടുപ്പി,മംഗലാപുരം,കാസർകോട്,കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ,തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിങ്ങനെയാണ് വണ്ടിയുടെ യാത്ര. സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ നിരക്കിലായിരിക്കും സർവീസ് എന്നാണ് പുറത്തുവരുന്ന വിവരം.

നാളെ മുതൽ സർവീസ് ആരംഭിക്കുന്ന ട്രെയിനുകൾ :

ന്യൂ ഡൽഹി- ദിബ്രുഗർ
ന്യൂ ഡൽഹി- അഗർത്തല
ന്യൂ ഡൽഹി- ഹൗറ
ന്യൂ ഡൽഹി- പാറ്റ്‌ന
ന്യൂ ഡൽഹി- ബിലാസ്പുർ
ന്യൂ ഡൽഹി- റാഞ്ചി
ന്യൂ ഡൽഹി- ഭുവനേശ്വർ
ന്യൂ ഡൽഹി- സെക്കന്ദരാബാദ്
ന്യൂ ഡൽഹി- ബംഗളൂരു
ന്യൂ ഡൽഹി- ചെന്നൈ
ന്യൂ ഡൽഹി- തിരുവനന്തപുരം
ന്യൂ ഡൽഹി- മദ്ഗാവോൺ
ന്യൂ ഡൽഹി – മുംബൈ സെൻട്രൽ
ന്യൂ ഡൽഹി- അഹ്മദാബാദ്
ന്യൂ ഡൽഹി- ജമ്മു തവി

ടിക്കറ്റ് ബുക്കിംഗ് :

ഇന്ന് വൈകീട്ട് നാല് മണി മുതൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും. ഐആർസിടിസിയുടെ വെബ്‌സൈറ്റിലൂടെ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളു. രാജധാനി നിരക്കുകൾ പ്രകാരമാകും ടിക്കറ്റുകൾ വിൽക്കുക. ടിക്കറ്റിൽ യാത്രക്കാർ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദീകരിച്ചിരിക്കും. റെയിൽവേ സ്റ്റേഷനുകളിൽ ബുക്കിംഗ് കൗണ്ടറുകൾ ഉണ്ടാകില്ല. തത്കാൽ, പ്രീമിയം തത്കാൽ എന്നീ സേവനങ്ങൾ ഉണ്ടാകില്ലെന്നും കൺഫേംഡ് ടിക്കറ്റുള്ളവരെ മാത്രമേ സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കുകയുള്ളുവെന്നും അധികൃതർ അറിയിച്ചു. പ്ലാറ്റ്‌ഫോം ടിക്കറ്റുകളും നൽകില്ല.

യാത്രക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ :

ട്രെയിൻ പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പേ തന്നെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരണം. കൊറോണ സ്‌ക്രീനിംഗിനും മറ്റുമാണ് ഇത്. യാത്രക്കാർ നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്തിരിക്കണമെന്നും നിബന്ധനയുള്ളതായാണ് വിവരം. രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളു. ട്രെയിനിൽ ബ്ലാങ്കറ്റ്/പുതപ്പ് എന്നിവ നൽകില്ല. ട്രെയിനിൽ എസി പ്രവർത്തിപ്പിക്കുന്നതിനും നിയന്ത്രണങ്ങളുണ്ടാകും.

No comments:

Post a Comment