ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Wednesday, May 13, 2020

ബാംഗ്ലൂരിൽ നിന്ന് യാത്ര തിരിക്കുന്നവർ അറിയാൻ

 .....ഈ യാത്രയിൽ മൂന്ന് സംസ്ഥാനങ്ങളിൽ കൂടി കയറി വന്ന എൻ്റെ അനുഭവത്തിൽ ഒന്നു മനസിലായി,,... കരുതലിൻ്റെ ,ജാഗ്രതയുടെ കാര്യത്തിൽ എൻ്റെ കേരളം നമ്പർ 1 തന്നെ..........

********************************************************************

ഞാൻ അനീഷ്,..
കഴിഞ്ഞ പതിനഞ്ച് വർഷമായി ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു, കൊറോണയുടെ അതിവ്യാപനം മൂലം താത്ക്കാലികമായി നാട്ടിലേക്ക് വരേണ്ടി വന്ന ആയിരക്കണക്കിന് ബാംഗ്ലൂർ മലയാളികളിൽ ഒരു കുടുംബം. ഞങ്ങൾ താമസിക്കുന്നത് ഇലക്ട്രോണിക് സിറ്റിയിൽ ആയിരുന്നു' അവിടെ കേസുകൾ ഒന്നും ഇല്ലായിരുന്നു.
              ഞങ്ങൾ നാട്ടിലേക്ക് വരാൻ കഴിഞ്ഞ 4 -ാം തീയതി കേരളാ സർക്കാരിൻ്റെ പാസിനു വേണ്ടി അപേക്ഷിച്ചിരുന്നു. ആദ്യത്തെ രണ്ടു പ്രാവശ്യവും എൻ്റെ തെറ്റുകൊണ്ട് പാസ് റിജക്ട് ചെയ്തു. പഞ്ചായത്ത് തെറ്റായി രേഖപ്പെടുത്തിയത് കൊണ്ട്.
          മൂന്നാമത്തെ തവണ പാസിനു വേണ്ടി അപേക്ഷിച്ചപ്പോൾ (7-ാം തീയതി ) സർക്കാർ പാസ് നിർത്തിവച്ചു. എന്നാൽ ആദ്യത്തെ രണ്ടു തവണയും എന്നെ കേരളത്തിൽ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിളിച്ചിരുന്നു. രണ്ടു മണിക്കൂറിനുള്ളിൽ തന്നെ. (കരുതലിൻ്റെ ആദ്യ മുഖം)
          ഇതിനിടയിൽ ഞാൻ കർണാടക പാസും, തമിഴ്നാട് പാസും കരസ്ഥമാക്കിയിരുന്നു. അവസാനം  കഴിഞ്ഞ 10-ാം തീയതി രാത്രി 11 മണിക്ക് എനിക്ക് പാസ് കിട്ടി (കേരള). പക്ഷേ 8-ാം തീയതിയായിരുന്നു യാത്ര ചെയ്യേണ്ടിയിരുന്ന തീയതി പക്ഷേ പാസ് 10-ാം തീയതിയാണ് അപ്രൂവൽ ആയത് .11-ാം തീയതി ഞങ്ങൾ 4 പേർ ഭാര്യയും മക്കളും (6 ഉം 4 ഉം വയസള്ളവർ) രവി ലെ 7 മണിക്ക് യാത്രതുടങ്ങി, കർണാടക തമ്ഴ്നാട് ബോർഡറിൽ രാവിലെ തന്നെ ഭയങ്കര തിരക്കായിരുന്നു. ഞങ്ങൾ എത്തുമ്പോൾ ഏകദേശം നൂറോളം വാഹനങ്ങൾ ഉണ്ടായിരുന്നു.അതു പോലെ തന്നെ നീണ്ട ക്യൂവും ഉണ്ടായിരുന്നു' അങ്ങിനെ വളരെ വിഷമിച്ചു നിൽക്കുമ്പോൾ ഒരു പോലീസുകാരൻ പറഞ്ഞു TNപാസ് ഉള്ളവർ മുൻപിൽ പോയി entry ചെയ്ത് പോയ്ക്കോളാൻ, ഭാഗ്യം ഞങ്ങൾക്ക് പാസ് ഉണ്ടായിരുന്നു. കർണാടക check പോസ്റ്റിലും പാസ് കണ്ടപ്പോൾ തന്നെ കടത്തിവിട്ടിരുന്നു. അങ്ങിനെ നൂറോളം പേരിൽ നിന്നും 19 മത് Token കിട്ടി ഏകദേശം 5 മിനിട്ടിൽ അവിടുന്ന് തിരിക്കാൻ പറ്റി, TNപാസ് ഇല്ലാത്തവർ അവിടെ മറ്റൊരു ഫോം പൂരിപ്പിച്ച് കൊടുക്കണം അതിനു ഒരു പാട് സമയദൈർഘ്യമെടുക്കും, അപ്പോൾ എനിക്ക് പറയാനുള്ളത് എല്ലാ സംസ്ഥനങ്ങളുടെയും പാസ് കരുതാൻ ശ്രമിക്കുക സുഗമമായ യാത്രക്ക്. !!!
      പാസുകൾ എല്ലാം വണ്ടിയുടെ ഗ്ലാസിൽ ഒട്ടിച്ച് വയ്ക്കുക A4 സൈസിൽ ആണെങ്കിൽ ഉദ്യോഗസ്ഥർക്ക് പെട്ടെന്ന് കാണുവാനും സാധിക്കും. അത് യാത്രയുടെ ബുദ്ധിമുട്ട് കുറക്കും, തന്നെയുമല്ല നമ്മുടെ പേപ്പറുകൾ അവരുടെ കൈയ്യിൽ കൊടുക്കാതിരിക്കാനും സാധിക്കും
             കർണാടകത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് കയറുമ്പോൾ അവിടെ ഹെൽത്തിൻ്റെ ആൾക്കാർ ടെമ്പറേച്ചർ നോക്കാൻ നിൽപുണ്ട് പക്ഷേ ആരും ഞങ്ങളുടെ ടെമ്പറേച്ചർ എടുത്തില്ല പൊയ്ക്കോളാൻ പറഞ്ഞു.
            പിന്നെ പട്ടി മുള്ളുന്നതു പോലെ ഒരുത്തൻ വണ്ടിയിൽ മരുന്ന് തളിക്കും വണ്ടിയിൽ വീണാൽ ഭാഗ്യം. മരുന്നാണോ അതോ വെറും വെള്ളമോ . പിന്നെ കൃഷ്ണഗിരിയലും ഇത് തന്നെ വെറുതെ വന്ന് ഒരു പോലീസുകാരൻ വന്ന് ചോദിക്കും എ വിടുന്ന് വരുന്നു. എങ്ങോട്ട് പോകുന്നു. അത്രമാത്രം
          പിന്നീട് സേലം അതേ അവസ്ഥ തന്നെ പക്ഷേ അവിടെ വണ്ടി നിർത്തി ഇറങ്ങി പോയി ഫോൺ നമ്പറും വണ്ടി നമ്പറും കൊടുക്കണം മറ്റൊരു ചെക്കിംഗും ഒന്നുമില്ല. എല്ലാം പഴയതുപോലെ റോഡിൽ എന്നുമുള്ളതിനെക്കാട്ടിലും തിരക്കും
             പിന്നീട് ദിണ്ഡിക്കൽ അവിടെയും തഥൈവ. വെറും പ്രഹസനം മാത്രം.
           പിന്നീട് തേനിയിൽ അവിടെ ശരിക്കും ജല്ലിക്കെട്ടിൻ്റെ അവസ്ഥ.സൂക്ഷിച്ചാൽ നമുക്ക് കൊള്ളാം ഒരു ഗ്രൗണ്ടിൽ, പൊരിവെയിലിൽ എല്ലാരും ബീവറേജിൻ്റെ കൗണ്ടറിൽ നിൽക്കുന്ന അവസ്ഥ 'സാമൂഹിക അകലം സ്വപ്നങ്ങളിൽ മാത്രം " അവിടെ  നമ്മുടെ കേരളാ പാസാണ് ചോദിക്കുന്നത് കഴിവതും e pass മൊബൈലിൽ കാണിക്കാതിരിക്കുക. പ്രിൻറ് എടുത്ത് കയ്യിൽ സൂക്ഷിക്കാൻ ശ്രമിക്കുക. സാനിട്ടൈസ്ർ നല്ലതുപോലെ കരുതുക ഡ്രൈവർ മാത്രം ഇറങ്ങി പോയി പേപ്പർ കാണിച്ച് തിരിച്ച് വന്ന് വണ്ടിയിൽ കയറുന്നതിന് മുമ്പ് സാനിട്ടൈസറിൽ കുളിക്കാൻ പറ്റുമെങ്കിൽ നല്ലത് അത്രയ്ക്കും മോശം അവസ്ഥ .ലോക്കൽ ആളുകളും യാത്രക്കാരും എല്ലാം ഒരുമിച്ച് ഭയാനകം.
              കമ്പം തേനി റൂട്ടിൽ വരുന്നവർ ഒരു കാരണവശാലും വണ്ടി നിർത്താതിരിക്കാൻ ശ്രമിക്കുക. സിറ്റുവേഷൻ മോശമാണ് അത്രക്കും തിരക്കുണ്ട് കമ്പത്തും മറ്റും
             ഭക്ഷണം അത്യാവശ്യം അധികം കരുതുക പിന്നെ ലോവർ ക്യാംപ് TN ചെക്ക് പോസ്റ്റ് അവിടെ ഏകദേശം ഒരു മണിക്കൂർ ക്യൂ ഉണ്ടായിരുന്നു പക്ഷേ ഏകദേശം 20 പേർ മാത്രം ഒരാൾക്ക് 5 മുതൽ 10 മിനിട്ട് വരെ സമയം എടുക്കും പക്ഷേ ഒരു കാര്യവുമില്ലത്ത അന്വേഷണങ്ങൾ പാസ് നോക്കും പിന്നെ ഒരു കൗണ്ടർ മാത്രം, അൺ സഹിക്കബിൾ ആണ്. അവർ ആടിത്തൂങ്ങി സമയം കളയും
              അവിടുന്ന് ഇറങ്ങി ചുരം കയറി ചെല്ലുമ്പോൾ വീണ്ടുT Nപോലീസ് ഔട്ട് പോസ്റ്റ് പാസ് കാണിക്കുക അത്ര മാത്രം
            പിന്നീട് നമ്മുടെ നാട്....... ആളും അനക്കവും വണ്ടികളും തിരക്കു ഒന്നുമില്ലാത്ത അതിവിശാലമായ കൗണ്ടറുകൾ അതിർത്തി കടക്കുമ്പോൾ തന്നെ പോലീസ് ഉണ്ടാവും വളരെ കൃത്യമായ നിർദേശങ്ങൾ....... വണ്ടി അവർ പറയുന്ന പ്രത്യേക സ്ഥലത്ത് നിർത്തുക, എല്ലാവരും ഇറങ്ങുക, എല്ലാവർക്കും മാസ്ക് നിർബന്ധം' ഇല്ലെങ്കിൽ അവർ തരും....
               പിന്നീട് കൈ കഴുകാൻ പ്രത്യേക സ്ഥലം. ഉള്ളിൽ വീണ്ടും കൈകൾ സാനി ട്ടൈസറിൽ വൃത്തിയാക്കണം.  പിന്നെ ആരോഗ്യ വകുപ്പിൻ്റെ പനി പരിശോധന......
             പിന്നീട് കൃത്യമായ അകലം പാലിച്ച് അടുത്ത കണ്ടറിൽ ഹെൽത്ത് ഡെസ്ക്  .'.... എല്ലാ വിവരങ്ങളും രണ്ടു പേർ ചോദിച്ചറിയുന്നു. ഒരാൾ ബുക്കിൽ കുറിക്കുന്നു മറ്റെയാൾ കമ്പ്യൂട്ടറിൽ,... വേണ്ട എല്ലാ ആരോഗ്യ നിർദേശങ്ങളും തരുന്നു .എൻ്റെ മോൻ അവിടുത്തെ ബാരിക്കേഡിൽ തൊട്ടപ്പോൾ ഒരു ഉദ്യോഗസ്ഥൻ ഓടി വന്ന് അവൻ്റെ കൈ സാനിട്ടൈസറിൽ വൃത്തിയാക്കാൻ പറയുന്നു. കരുതലിൻ്റെ ,,ജാഗ്രതയുടെ മുഖങ്ങൾ........
               പിന്നീട് പഞ്ചായത്തിൻ്റെ ഡെസ്ക് ക്വോറൻ്റൈൻ സംബന്ധിച്ച എല്ലാ വിവരങ്ങളും അവിടുന്ന്
               പിന്നീട് പോലീസ് ഡെസ്ക് എല്ലാ വിവരങ്ങളും, എല്ലാരുടെയും വിശദമായി ചോദിക്കുന്നു. രേഖപ്പെടുത്തുന്നു. ആവശ്യമായ നിർദേശങ്ങൾ തരുന്നു...... സ്കൂളിൽ എന്നപോലെ ഉത്തരവാദിത്വത്തോടെ......
                പിന്നീട് തൊഴിൽ വകുപ്പിൻ്റെ ഡെസ്ക് ,തൊഴിൽ നഷ്ടപ്പെട്ട് വരുന്നവർക്ക് വേണ്ട നിർദേശങ്ങളും കരുതലും.........
               പിന്നിട് മോട്ടോർ വാഹന വകുപ്പിൻ്റെ ഡെസ്ക് ,,,വാഹനസംബന്ധമായ രേഖപ്പെടുത്തലുകൾ.......
             പിന്നീട് പോലീസ് സ്ലിപ് തരുന്നു. നമ്മൾ വണ്ടിയിൽ കയറി കൗണ്ടറിനുള്ളിൽക്കൂടെ കയറി പുറത്തേക്ക് നിർദിഷ്ട വഴിയിലുടെ മാത്രം.......
              ഏകദേശം 20 മിനിട്ടിൽ എല്ലാ കാര്യങ്ങളു ഭംഗിയായി കഴിഞ്ഞു. മഴ വന്നാലും പൊരിവെയിലു വന്നാലും ഒന്നും ഭയക്കേണ്ട ഒരവസ്ഥയും ഇല്ല. എയർ കൂളറുകളും ഫാനുകളും വിശ്രമിക്കാൻ വിശാലമായ സ്ഥലങ്ങളും കസേരകളും എന്നു വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടിയ വലിയ കൗണ്ടറുകൾ .......
               അവിടുന്ന് ഇറങ്ങിക്കഴിഞ്ഞാൽ നേരെ പോലീസിൻ്റെ നിർദേശത്തോടെ KSRTC ഡിപ്പോയിലേക്ക് പറഞ്ഞ് വിടുന്ന് എല്ലാം വാക്കി ടോക്കിയിലൂടെ നിയന്ത്രിക്കുന്നു.,,
               ഡിപ്പോയിൽ അടുത്ത ഡിപ്പാർട്ട്മെൻ്റിൻ്റെ പ്രവർത്തനം ,ഫയർ ഫോഴ്സിൻ്റെ വാഹന ക്ലീനിംഗ്, ചുമ്മാതെ പട്ടി മുള്ളുന്ന വാഷിംഗ് അല്ല. വളരെ ഫോഴ്സിൽ മരുന്നടിച്ച് ക്ലീനിംഗ് വാഹനത്തിൻ്റെ എല്ലാ വശങ്ങളിലും, അടിയിലും. മുകളിലും.... കൃത്യമായ കരുതൽ......
              കുമളി ചെക് പോസ്റ്റ് അത് ഒരു മാതൃകയാണ് മറ്റ് സംസ്ഥാനങ്ങൾക്ക്...... എല്ലാ വകുപ്പ് ജീവനക്കാരെയും ആത്മാർത്ഥമായിട്ട്  ഹൃദയത്തിൽ തൊട്ടുള്ള ആശംസകൾ അറിയിക്കുന്നു. A big salute to all the departments.....
              പിന്നീട് വളരെ സേഫായി വീട്ടിലേക്ക് യാത്രയാക്കുന്നു .നമുടെ പഞ്ചായത്ത് അതിർത്തിയിൽ എത്തുമ്പോൾ എല്ലാ വിവരങ്ങളും അവിടെ നിൽക്കുന്ന ഹെൽത്തിൻ്റെയും, പോലീസിൻ്റെയും കൈകളിലേക്ക് ... അവർ എവിടുന്നോ വരുന്ന നമ്മളെ പേരെടുത്ത് വിളിച്ച് കാര്യങ്ങൾ ഒന്നുകൂടി ഓർമ്മിപ്പിച്ച് പറഞ്ഞയക്കുന്നു. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അറിയിക്കണം, അല്ലേങ്കിൽ വേണ്ട ഞങ്ങൾ താങ്കളെ ബന്ധപ്പെട്ടു കൊള്ളാം എന്ന ഉത്തരവാദിത്വം.......
                ഈ യാത്രയിൽ മൂന്ന് സംസ്ഥാനങ്ങളിൽ കൂടി കയറി വന്ന എൻ്റെ അനുഭവത്തിൽ ഒന്നു മനസിലായി,,... കരുതലിൻ്റെ ,ജാഗ്രതയുടെ കാര്യത്തിൽ എൻ്റെ കേരളം നമ്പർ 1 തന്നെ..........
               വ്യത്യസ്ഥ വകുപ്പുകളുടെ ഏകീകരിച്ച ഒരു ഭരണം,.. എല്ലാരും അവരുടെ ഉത്തരവാദിത്വം ഭംഗിയായി നിർവ്വഹിക്കുന്ന അഭിനന്ദനീയമായ കാഴ്ച....... അത് അനുഭവിച്ചറിയേണ്ടതു തന്നെ...... പെറ്റമ്മയുടെ മടിയിൽ സുരക്ഷിതമായി എത്തിയ മക്കളുടെ മനസുഖം........ ഇതനു ഭവിക്കാൻ, കേരളത്തിൽ പിറന്നതിൽ ഞങ്ങൾ ഭാഗ്യം ചെയ്തിരിക്കണം........
             
                 ഇവിടെ ഒരു ഉത്തരവാദിത്യമുള്ള ഭരണചക്രം തിരിയുന്നുണ്ടെന്നുള്ള ആത്മവിശ്വാസത്തോടെ, എൻ്റെ നാട് സുരക്ഷിതമായിത്തീരട്ടെ എന്നാഗ്രഹിച്ചു കൊണ്ട് ഹോം ക്വാറൻ്റൈനിലേക്ക്..... നിർഭയത്തോടെ.............
   

   ബാംഗ്ലൂരിൽ നിന്ന് യാത്ര തിരിക്കുന്നവർക്ക് (കുമളി വഴി) എന്ത് സംശയങ്ങളും ഉണ്ടെങ്കിൽ ബന്ധപ്പെടാം 9844797099.....

No comments:

Post a Comment