5/4/2020 " അതിർത്തിയിൽ കർണാടകം നാലു കുട്ട മണ്ണിട്ടാൽ തീരാവുന്നതേയുള്ളൂ കേരളത്തിൻ്റെ ഒന്നാം നമ്പർ "
ചില ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിച്ച മെസ്സേജാണ് ഇത്.
അവരും കൂടി ഉൾപ്പെടുന്ന കേരളത്തിൻ്റെ ഒന്നാം നമ്പരിൻ്റെ, അവർക്കും കൂടി അഭിമാനിക്കാൻ അവകാശമുള്ള കേരളത്തിൻ്റെ ഒന്നാം നമ്പരിൻ്റെ കാര്യമാണ് പറയുന്നത് എന്ന ബോധം പോലുമില്ല.
എന്നാൽ കേട്ടോ,
അഞ്ഞൂറ്റിയൻപത്തിയഞ്ച് കിലോമീറ്റർ അപ്പുറത്ത് തിരുവനന്തപുരത്തുനിന്ന് ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന ആരോഗ്യപ്രവർത്തകർ യാത്ര തുടങ്ങിയിട്ടുണ്ട്. കാസർഗോഡിനു കൈത്താങ്ങായി..
ഒരു പ്രളയത്തിനു മുക്കിക്കളയാൻ പറ്റിയിട്ടില്ല. പിന്നെയാണ് ഒരു നാലു കുട്ട മണ്ണ്.
കേരളത്തിൻ്റെയോ കർണാടകത്തിൻ്റെയോ മാത്രം പ്രശ്നമല്ല ഈ പാൻഡമിക് എന്ന് മനസിലാക്കാൻ തലയിൽ തലച്ചോറിൻ്റെ സ്ഥാനത്ത് ചാണകമില്ലാതിരിക്കണം.
കർണാടകത്തിനു സഹായം ആവശ്യമായി വന്നാലും കേരളം നൽകും.
കാരണം കൊവിഡ് ഒരു സംസ്ഥാനത്തിൻ്റെയോ രാജ്യത്തിൻ്റെയോ പ്രശ്നമല്ല, ലോകവ്യാപകമായി 'മനുഷ്യർ' നേരിടുന്ന ഒരു പ്രശ്നമാണെന്ന് കേരളത്തിനറിയാം...
ആരോഗ്യപ്രവർത്തകർക്ക് അഭിവാദ്യങ്ങൾ
********************************************************
കർണ്ണാടക മണ്ണിട്ടതുകൊണ്ട് ബുദ്ധിമുട്ടുന്നത് കൊറോണ രോഗികളല്ലല്ലോ . തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത് കൊറോണ അശുപത്രിക്കുള്ള വരല്ലേ . നമ്മളും മറ്റുള്ളവരെ പോലെ വീര വാദം പറയുന്നതാണോ . യഥാർത്ഥ പ്രശ്നത്തെ കാണാതെ പോവുന്നുണ്ടോ- രാജേഷ് വെണ്ടുട്ടായി
***********************************************************************
കാസര്‍കോടേക്ക് പ്രത്യേക മെഡിക്കല്‍ സംഘം, 10 ഡോക്ടര്‍മാരടങ്ങുന്ന 25 അംഗങ്ങള്‍, മെഡിക്കല്‍ കോളജ് തിങ്കളാഴ്ച തുറക്കും-ഗോപകുമാർ
*************************************************************************
കർണണാടകത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അവർ അവരുടെ സുരക്ഷ നോക്കുന്നു . നമുക്ക് ചെയ്യാൻ കഴിയുന്നത് നമ്മൾ ചെയ്യുക.-ചന്ദ്രൻ മാസ്റ്റർ ,മാത്തിൽ
******************************************************************************
താങ്കൾ മനസിലാക്കിയ വിധത്തിൽ ആ യഥാർത്ഥ പ്രശ്നം ഒന്നു ചുരുക്കി എഴുതാമോ ?കർണാടകം ഭാരതത്തിൽ തന്നെയല്ലേ ?-CKR
********************************************************************
കാസർഗോഡിന്റെ പ്രശ്നങ്ങൾ അടിയന്തിര ശ്രദ്ധയിൽ കൊണ്ടുവരാൻ മണ്ണിടൽ ഉപകരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി നിരവധി പ്രൊജക്ടുകൾ നടപ്പിലാക്കാനുണ്ട്.അതിൽ ഏറ്റവും ആദ്യത്തേതും അത്യാവശ്യമായതുമാണ് ഇപ്പോൾ നടക്കുന്നത്.-CKR
**************************************************************
കാസറഗോഡ് തൽക്കാലം കൊറോണ ഹോസ്പിറ്റലാണെന്നാണ് തോന്നുന്നത്-മോഹനൻ മാസ്റ്റർ തൃക്കരിപ്പൂർ

TO രാജേഷ് വെണ്ടുട്ടായി , EXACTLY-ചന്ദ്രൻ മാസ്റ്റർ ,മാത്തിൽ

ഭാരതീയരുടെ അച്ചടക്കം റോഡിൽ കാണണം
ഇന്ന് കാങ്കോൽ ചീമേനി റോഡ് കിണർ മുക്കിൽ കല്ല് കെട്ടി ജില്ല തിരിച്ചു-മോഹനൻ മാസ്റ്റർ തൃക്കരിപ്പൂർ

ചില ആളുകൾ പകുതി നിറഞ്ഞ ഗ്ലാസിൻ്റെ ഒഴിഞ്ഞ ഭാഗം മാത്രമേ കാണു. അതങ്ങിനെയാണ്, കുറ്റം പറയാൻ പറ്റില്ല-GOPAKUMAR
****************************************************
TOചന്ദ്രൻ മാസ്റ്റർ ,മാത്തിൽ : കർണാടകം ചെയ്തത് ശരിയല്ല.-CKR
*********************************************************************
T0 CKR :കരിവെള്ളൂരിൽ നിന്ന് ചെറുവത്തൂരിലേക്ക് NH വഴിയാത്ര ചെയ്യൂ.
കാലിക്കടവിൽ അതിർത്തിയിൽ നിന്ന് മനസിലാകും കണ്ണൂരും കാസർകോഡും കേരളത്തിലോ ഭാരതത്തിലോ എന്നുള്ളത്-ചന്ദ്രൻ മാസ്റ്റർ ,മാത്തിൽ

അടച്ചാൽ എടുത്തങ്ങ് കളയണം-GOPAKUMAR
*******************************************************
തമാശ പറയല്ലേ--ചന്ദ്രൻ മാസ്റ്റർ ,മാത്തിൽ
***********************************************************
ഒരു തെറ്റിനെ ന്യായീകരിക്കുന്നത് മറ്റൊരു സ്ഥലത്തെ തെറ്റ് കാണിച്ചിട്ടില്ല. അന്യായം എവിടെ കാണിച്ചാലും ചൂണ്ടിക്കാണിക്കപ്പെടണം.-CKR

കേരളത്തിൽ ഉള്ള ഒരു പ്രശ്നം പരിഹരിക്കാൻ നമുക്കാവും. കേരളത്തിൽ എവിടെങ്കിലും അങ്ങിനെ ഉണ്ടെങ്കിൽ താങ്കൾ എന്ത് എടപെടൽ നടത്തി എന്ന് താങ്കളോട് തന്നെ ചോദികൂ-GOPAKUMAR
************************************************************
[20:47, 05/04/2020] Chandran Prncpl Thalangara: ഇതൊന്നും തെറ്റല്ല
മുൻകരുതൽ
[20:48, 05/04/2020] Gopakumar G K2: ഒരു രോഗിയെ തടഞ്ഞ് ആര് മുൻകരുതലെടുത്താലും പരിശോധിക്കേണ്ടതാണ്
[20:50, 05/04/2020] Gopakumar G K2: വലിയ ഒരു പ്രശ്നത്തെ, അതുമായി ബന്ധമില്ലാത്ത മറ്റൊരു പ്രശ്നം കൊണ്ട് വന്ന് ശ്രദ്ധ മാറ്റൽ എല്ലാ ഗ്രൂപ്പിലും പതിവായി കാണാറുള്ളതാണ്. കാലിക്കടവിലെ കല്ല് പോലാണോ, രണ്ട് സംസ്ഥാനാ അതിർത്തി
[20:50, 05/04/2020] Mohanan B Ed Mate: എന്റെ അനുജൻ ചീമേനി ഞണ്ടാടി എന്ന സ്ഥലത്ത് കുറച്ച് വാഴ വെച്ചിട്ടുണ്ട് മുഴുവൻ പഴുത്ത് നശിക്കാറായി താമസം ഏററു കുടുക്ക 6 km ദൂരം കണ്ണൂർ ജില്ല കുല വെട്ടാൻ സഹായിക്കാമോ
[20:52, 05/04/2020] Radhakrishnan C K 😁: അത്യാസന്ന നിലയിലായ രോഗികളെ തടഞ്ഞതും ചരക്കുഗതാഗതം തടഞ്ഞതും തെറ്റാണ്. അതവരുടെ ഇഷ്ടമാണ് എന്ന് പറയുന്നതും തെറ്റാണ്.Disaster Management Act നിലവിലുണ്ട്.പ്രധാനമന്ത്രിയുടെ നിർദ്ദേശമാണ് കർണാടക ലംഘിച്ചത്.
[20:53, 05/04/2020] Radhakrishnan C K 😁: ആനക്കാര്യത്തിനിടക്കാണ് ചേനക്കാര്യം !
**************************************************************************
അതിർത്തിയിലെ മണ്ണിടലും തിരോന്ത പുരത്തെ ഡോക്ടർമാരുടെ വരവും തമ്മിൽ ഒരു ബന്ധവുമില്ല.-RAJESH PERINGOME
ശരിയായിരിക്കാം
TO MOHANAN MASTER : ഞാൻ Ready-RAJESH PERINGOME
TO RAJESH PERINGOME : കാസർഗോഡിന്റെ പ്രശ്നങ്ങൾ അടിയന്തിര ശ്രദ്ധയിൽ കൊണ്ടുവരാൻ മണ്ണിടൽ ഉപകരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി നിരവധി പ്രൊജക്ടുകൾ നടപ്പിലാക്കാനുണ്ട്.അതിൽ ഏറ്റവും ആദ്യത്തേതും അത്യാവശ്യമായതുമാണ് ഇപ്പോൾ നടക്കുന്നത്. -CKR
ആരോഗ്യ രംഗത്ത് കേരളം നം : 1 ആണെങ്കിലും കാസർഗോഡിന്റെ കാര്യം അതിദയനീയമാണ്. 9 പേർ ഇപ്പോൾ ചികിത്സ കിട്ടാതെ മരിച്ചു. അത് പരിഹരിക്കാനുള്ള നടപടികൾ കൂടി ഊർജ്ജിതമാകേണ്ടതുണ്ട്. എന്തായാലും കാസർഗോഡ് മെഡിക്കൽ കോളേജ് കോവി ഡ് കാരണമാണെങ്കിലും പ്രവർത്തനക്ഷമമാക്കുന്നതിൽ നമുക്കഭിമാനിക്കാം👏🏼👏🏼-RAJESH PERINGOME
ആംബുലൻസ്, അവശ്യസാധനവുമായി എത്തുന്ന വാഹനങ്ങൾ ഒക്കെ കടത്തി വിടും -SIVADASAN MATHRUBHUMI
അതിലും ഒരു മുൻതൽ ഇല്ലേ
അതു മാത്രമാണ് പറഞ്ഞത്.
തീർച്ചയായും അത് വേണം-ചന്ദ്രൻ മാസ്റ്റർ ,മാത്തിൽ
മംഗലാപുരത്തെ പുതിയ പല ആശുപത്രികളും കേരളക്കാരുടേതാണ്
അവ എന്തുകൊണ്ട് അങ്ങോട്ട് പോയി
ഇന്ത്യാനയും മറ്റും ഇങ്ങോട്ട് മാറ്റുവാൻ പറയുക-MOHANAN MASTER
വഴികൾ ആരായാലും രോഗികൾക്ക് മുന്നിൽ അടക്കുന്നത് തീരെ ശരിയല്ല--ASHOKKUMAR
അത്യാസന്ന നിലയിൽ വരുന്ന രോഗികളെ കരിവെള്ളൂരിൽ നിന്നും ചെറുവത്തൂരിലേയ്ക്കുള്ള വഴിയിൽ ആരും തടഞ്ഞു നിർത്തില്ല... ഇന്ത്യയിൽ ഒരിടത്തും തടഞ്ഞു നിർത്താൻ പാടില്ല... കർണ്ണാടകം ചെയ്യുന്നത് മുൻകരുതലല്ല... ശുദ്ധ തോന്ന്യവാസമാണ് ... ഇന്ത്യയുടെ ഫെഡറൽ സങ്കൽപങ്ങൾക്കും ഭരണഘടനാ തത്വങ്ങൾക്കും എതിരാണ്... അത് ആർജ്ജവത്തോടെ ചൂണ്ടിക്കാട്ടി നിലപാട് തിരുത്തിക്കേണ്ട സുപ്രീം കോടതി ഈ അടുത്ത കാലത്തായി പല കേസുകളിലും കണ്ടു വരുന്നതു പോലെതന്നെ സ്വന്തം നട്ടെല്ല് പണയപ്പെടുത്തിയിരിക്കുകയാണ്... അധികാരത്തിന്റെ എല്ലിൻ കഷണങ്ങൾ അവർക്കും കിട്ടുന്നുണ്ടല്ലോ... അല്ലെങ്കിൽ കർണാടക നടപടി ഭരണഘടനാ വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് പറയാൻ ഇത്ര അമാന്തിക്കുന്നതെന്തിന്??? ഒമ്പതോളം മനുഷ്യ ജീവനുകൾ പൊലിഞ്ഞ ഈ കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ സുപ്രീം കോടതി ഇത്രയും താമസമെടുക്കരുതായിരുന്നു.. ഇന്ത്യയിലെ ജനങ്ങളെ ഒന്നായി വേണം കാണാൻ...നമ്മൾ വെവ്വേറെ രാജ്യങ്ങളല്ല... ഒരു പ്രദേശത്ത് പകർച്ചവ്യാധി വന്നാൽ ആ പ്രദേശത്തെ ഒറ്റപ്പെടുത്തുകയല്ല വേണ്ടത്... സഞ്ചാര സ്വാതന്ത്ര്യവും, ജീവിക്കാനുള്ള അവകാശവും ഇന്ത്യൻ പൗരന് ഭരണഘടന ഉറപ്പു നല്കുന്നതാണ്... കർണാടക പൗരൻ, കേരളപൗരൻ... ഇങ്ങനെ വേർതിരിച്ചല്ല... ഈ ലോക്ഡൗൺ കാലത്തും ചികിത്സയും അവശ്യ സേവനവും തടയാൻ ആർക്കും അവകാശമില്ല... കർണാടകത്തിന്റെ നിലപാട് ധിക്കാരപരമാണ്... ഭരണഘടനാ വിരുദ്ധമാണ്... തനി ചെറ്റത്തരമാണ്... അതിനെ എന്തിന്റെ പേരിലും ന്യായീകരിക്കാൻ പറ്റില്ല... ഒമ്പത് നിസ്സഹായമനുഷ്യ ജീവനുകൾ പൊലിഞ്ഞിട്ടും അതിന് കാരണക്കാരായവരെ ന്യായീകരിക്കുന്നതു കാണുമ്പോൾ അത്ഭുതം തോന്നുന്നു-GEORGE MASTER ,PALAVAYAL
*************************************************
താങ്കളുടെ അഭിപ്രായം ശരിയാണ്. യോജിക്കുന്നു. തെറ്റു പറ്റിയെന്ന് ഒരു നാൾ കർണാടകത്തിലെ നേതാക്കന്മാർ സമ്മതിക്കും.പക്ഷെ അതിനിടയിൽ രക്ഷിക്കാമായിരുന്ന എത്രയോ വിലപ്പെട്ട ജീവനുകൾ പൊലിഞ്ഞിരിക്കും. സ്വന്തം വീട്ടിൽ ഉള്ള ഒരാൾക്കാണ് ഈ പ്രശ്നമുണ്ടായതെങ്കിൽ "മുൻകരുതൽ " എന്നു പറഞ്ഞ് സമാധാനിക്കാൻ കഴിയുമോ ?-CKR

."നല്ല "കാലത്ത് മികച്ച ചികിത്സയും ഫലപ്രദമായ മാർക്കറ്റിംഗും ( സൗജന്യങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, തുsർ ചികിത്സാ സൗകര്യം , മികച്ച ഡോക്ടർമാർ, വരുമാന പരിധിക്കു ചേർന്ന ചികിത്സാ പദ്ധതികൾ ) കൊണ്ട് കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ രോഗികളെ അവർ ആകർഷിച്ചു.( അത് ഈ ജില്ലകളിലെ ആശുപത്രികളിൽ രോഗികൾ കുറയാനും അവക്ക് നിലവാരം കുറവാണ് എന്ന പ്രചാരണത്തിനും ഇടയാക്കുകയും ചെയ്തു.). രോഗികൾക്കും അത് ഉപകാരമായിരുന്നു. മംഗലാപുരത്ത് ആശുപത്രികൾക്ക് അത് സാമ്പത്തികമായും ചികിത്സയിൽ കൂടുതൽ പ്രാവീണ്യം നേടാനും ഉപകരിച്ചു. ഇങ്ങനെ പരസ്പരം ആശ്രയിച്ചു നിന്ന ഒരു ബന്ധമാണ് തെറ്റായ "മുൻകരുതൽ "നടപടികൾ കൊണ്ട് തകർന്നത്. മണ്ണിട്ട് റോഡ് അടക്കലല്ല മുൻകരുതൽ. വിവേകപൂർണമായ നിയന്ത്രണമാണ് വേണ്ടത്. അതിന് വെയിലത്ത് നിൽക്കാനുള്ള മടി യും ആശ്രിത ജനവിഭാഗങ്ങളോടുള്ള അറപ്പും വെറുപ്പും ആണ് ഇത്തരം നടപടികൾക്ക് പിന്നിൽ. രക്ഷിക്കാമായിരുന്ന മനുഷ്യജീവനുകളാണ് കർണാടക തീരുമാനത്തിന്റെ പിടിപ്പുകേടു കൊണ്ട് പൊലിയുന്നത്. ഇതിനെതിരെ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ഒറ്റക്കെട്ടായ ജനകീയ പ്രതിഷേധം ഉയർന്നുവരണം. _ CKR 06/04/2020

ഇന്ന് 2-4-20 ന് ചെറുവത്തൂരിൽ നിന്ന് ഒരു കുട്ടിയെ പയ്യന്നൂർ ഒരു പ്രമുഖ ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോൾ ഉള്ള അവസ്ഥ സ്വന്തം സംസ്ഥാനത്തിലുള്ള ഹോസ്പിറ്റൽ തന്നെ ഇത് ചെയ്യുന്നുണ്ടെങ്കിൽ ചെയ്യുന്നുണ്ടെകിൽ പിന്നെ പിന്നെ അയൽ സംസ്ഥാനമായ കർണാടകയേ എന്ത് പറയാനാ കഷ്ടം- RAJESH PERINGOME

കാർണാടകയിൽ ഒരു ഗവൺമെൻറിൻ്റെ തിരുമാനമാണ്. ഇത് ഒരു വ്യക്തിയുടെ തിരുമാനമാണ്. അത് രണ്ടും തമ്മിലുള്ള വ്യത്യാസം ദയവു ചെയ്ത് മനസിലാക്കുക.-GOPAKUMAR
******************************************************************
ഇതിനു കൃത്യമായ follow up നടക്കുകയും അത് ആവർത്തിക്കാതിരിക്കാനുള്ള നടപടി ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.-CKR

ഉക്കിനടുക്കയിൽ എത്തിപ്പെടാവുന്ന റോഡുകൾ ---- 1) കാസറഗോഡ് - ചെർക്കള - ബദിയഡുക്ക - ഉക്കിനടുക്ക(27 കിമീ ) 2) കാസറഗോഡ് - മധൂർ - ബേള - നീർച്ചാൽ - കന്യപ്പാടി - ബദിയഡുക്ക - ഉക്കിനടുക്ക 3) കന്യപ്പാടി - മുണ്ടിത്തടുക്ക പള്ളം - ഗുണാജെ - ഏൽക്കാന - ബൺപുത്തടുക്ക - ഉക്കിനടുക്ക 4) പുത്തിഗെ - മുണ്ടിത്തടുക്ക - ഗുണാജെ - എൽക്കാന - ബൺപുത്തടുക്ക - ഉക്കിനടുക്ക 5) ബാഡൂർ - കന്തൽ - മുണ്ടിത്തടുത്ത - ഗുണാജെ - ഏൽക്കാന - ബൺപുത്തടുക്ക - ഉക്കിനടുക്ക 6) ആദൂർ, അഡൂർ, മുളിയാർ എന്നിവിടങ്ങളിൽ നിന്നും മുള്ളേരിയ - നാരംപാടി - ബദിയഡുക്ക വഴി ഉക്കിനടുക്കയിലെത്താം. 7) ഏത്തടുക്കയിൽ നിന്നും പള്ളത്തടുക്ക വഴി ഉക്കിനടുക്കയിലെത്താം 8) നെട്ടണിഗെ, പട്റെ എന്നിവിടങ്ങളിൽ നിന്നും സ്വർഗ്ഗ - പെർള ചെക്കു പോസ്റ്റു വഴി ഉക്കിനടുക്കയിൽ എത്താം. 9) ഷേണി, ബെദിരംപള്ള തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇടിയഡുക്ക വന്ന് ഉക്കിനടുക്കയിൽ എത്താം. വടക്കു ഭാഗത്തു നിന്നു വരുന്നവർക്ക് പെർള ടൗണിൽ നിന്നും തെക്കോട്ടു മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ ഉക്കിടുക്കയിൽ എത്താം. 10) പടിഞ്ഞാറു ഭാഗത്തു നിന്നും നാഷണൽ ഹൈവേയിലൂടെ വരുന്നവർ കുമ്പള നഗരത്തിൽ പ്രവേശിച്ച് 16 കിലോമീറ്റർ കിഴക്കോട്ടു സഞ്ചരിച്ചാൽ ബദിയഡുക്കയിൽ എത്താം. അവിടെ നിന്നും വടക്കു ദിശയിൽ ഏഴു കിലോമീറ്റർ സഞ്ചരിച്ചാൽ ഉക്കിനടുക്കയിൽ എത്താം. കൂടാതെ വിദ്യാനഗറിൽ നിന്നും നായമാർമൂലയിൽ നിന്നും മാന്യ വഴി നീർച്ചാലിൽ ചെന്ന് ബദിയഡുക്ക വഴി ഉക്കിനടുക്കയിൽ എത്താം.-CABLE SANTHOSH

06 04 2020 ആ പത്ത് മരണങ്ങൾ കാസർഗോഡിന് പുറത്തായിരുന്നെങ്കിലോ...!
അതിരുകൾ കർണ്ണാടക മണ്ണിട്ടുയർത്തിയതോടെ ചികിത്സയ്ക്ക് മംഗലാപുരത്തെത്താനാകാതെ ഇതു വരെ 10 രോഗികളാണ് മരണപ്പെട്ടത്..! ഇനിയും കൂടിയേക്കാം. കേരളത്തിലെ നാളിതുവരെയുള്ള കോവിഡ് മരണങ്ങളേക്കാൾ അഞ്ചിരട്ടി. വേറൊരു തരത്തിൽ കോവിഡ് കാരണം മരണപ്പെട്ടവർ ഒരു ഭാഗത്ത്, കാസർഗോഡ് നല്ല ആശുപത്രികൾ ഇല്ലാത്തത് കാരണം മരണപ്പെട്ടവർ മറ്റൊരു ഭാഗത്ത്....!
ഇത്രയും കാലം രാജ്യങ്ങളുടെ അതിരുകളായിരുന്നു നമ്മളറിഞ്ഞിരുന്നത്. ഇപ്പോൾ രാജ്യത്തിൻ്റെ ഉള്ളതിരുകൾ അടുത്തനുഭവിക്കുന്നു.
കാസർഗോട്ടെ 10 മരണങ്ങൾ വെറും വാർത്തകളായി ചുരുങ്ങിപ്പോകുന്നതെന്താണ്...?
ഉത്തരം ഒന്നേയുള്ളൂ, കാസർഗോഡ് ആയതുകൊണ്ട്. ഗോഡ്സ് ഓൺ കൺട്രിയിൽ ഗോഡ് പേരിൽ വന്നു നിൽക്കുന്ന ഒരേയൊരു ജില്ലയേ ഉള്ളൂ, കാസർഗോഡ്. എന്നാലോ ദൈവം പോലും തിരിഞ്ഞു നോക്കുന്നില്ല.
ഇന്ത്യയിൽ ആരോഗ്യരംഗത്ത് ഒന്നാമത് നിൽക്കുന്ന (ലോകത്തിന് തന്നെ മാതൃക എന്ന് പറയപ്പെടുന്ന) കേരളത്തിലെ വടക്കേയറ്റത്തെ ജില്ല പരിമിതമായ ആരോഗ്യ പരിപാലനത്തിൽ വീർപ്പുമുട്ടുന്നതിൻ്റെ കാരണവും കാസർഗോഡ് ആയത് കൊണ്ടുതന്നെ. കാസർഗോഡിന് അത്ര മതി. അത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അത്ര തൊഴിൽ സാഹചര്യങ്ങൾ, അത്ര വികസനം, അത്ര ആശുപത്രി. അത്ര മതി. അത്ര തന്നെ.
എല്ലാക്കാലത്തും അതങ്ങനെയായിരുന്നു.
സർക്കാർ തലത്തിൽ ചൂണ്ടിക്കാണിക്കാൻ തോന്നുന്ന നല്ല ആശുപത്രി ഇവിടെയില്ല. (കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയാണ് ഒരപവാദം) അത്യാധുനിക സൗകര്യങ്ങൾ തീരെക്കുറവ്. ജീവനക്കാർ പരിമിതം. സ്വകാര്യ ആശുപത്രികളുടെ കാര്യവും തഥൈവ. എന്തെങ്കിലും കോംപ്ലിക്കേറ്റഡ് കേസാണെങ്കിൽ അപ്പോൾ മംഗലാപുരത്തേക്ക് വിടുന്ന ആശുപത്രികളാണ് ഭൂരിഭാഗവും. ജലദോഷപ്പനിക്കും പ്രസവത്തിനും മരിക്കാനും മാത്രം കൊള്ളാവുന്ന ആശുപത്രികൾ. മികച്ച ഡോക്ടർമാർ കുറവ്. (ശാന്താറാം ഷെട്ടിയെന്ന വിദഗ്ദ്ധനായ എല്ലിൻ്റെ ഡോക്ടറുടെ പേര് മാത്രം കാരണം മംഗലാപുരത്ത് പോകുന്നവരുണ്ട്.) കഴിവ് തെളിയിച്ചവർ വിദേശങ്ങളിലും മംഗലാപുരത്തും കാസർഗോഡിന് പുറത്തുള്ള ജില്ലകളിലും നല്ല ശമ്പളത്തിൽ സുഖ സുന്ദരമായി പണിയെടുക്കുന്നു. സർക്കാർ ചെലവിൽ പഠിച്ചവരും സർക്കാർ ഡോക്ടർമാരായി സേവനമനുഷ്ഠിക്കാൻ തയ്യാറാവുന്നില്ല. (ഇവിടെയാണ് ക്യൂബ മാതൃകയാവുന്നത്.) അപ്പോൾ പിന്നെ കാസർഗോട്ടുകാർ ഏഴ് മെഡിക്കൽ കോളേജുകളുള്ള മംഗലാപുരത്ത് പോകാതിരിക്കുന്നതെങ്ങെനെ..?
അഥവാ കാസർഗോഡ് നല്ല ആശുപത്രികൾ തുടങ്ങിയാൽ തന്നെ തുരങ്കം വെയ്ക്കാൻ മംഗലാപുരത്ത് നിന്ന് ലോബികളുണ്ട്. അതിൻ്റെ ഇടനിലക്കാരായി കാസർഗോട്ടെ തന്നെ രാഷ്ട്രീയ-വ്യവസായിക രംഗത്തെ പലരും നിൽക്കുന്നുണ്ട്. എട്ട് വർഷം മുൻപ് അനുവദിക്കപ്പെട്ട മെഡിക്കൽ കോളേജാണ് , കൊറോണ വേണ്ടി വന്നു,തുറക്കാൻ. സത്യസായി ട്രസ്റ്റ് വൻകിട ആശുപത്രി കാസർഗോഡ് തുടങ്ങാൻ പ്ലാനിട്ടിരുന്നു, മംഗലാപുരം ലോബി വഴി മുടക്കി. ഇതൊന്നും അത്രമേൽ ഗൗരവത്തിൽ കേരളത്തിലെ പൊതു സമൂഹവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉൾക്കൊള്ളാത്തതിന് ഒരേയൊരു ഉത്തരമേയുളളൂ, കാസർഗോഡ്. പുത്തൻ പണം സിനിമയിൽ മമ്മൂക്കക്ക് വേണ്ടി ഞാനെഴുതിയ ഡയലോഗാണ് ആത്യന്തികമായ സത്യം; 'ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനും രാഷ്ട്രീയ പാർട്ടികൾക്ക് ജാഥ തുടങ്ങാനുമേ വേണ്ടൂ കാസർഗോഡ്' (പ്രളയ കാലത്ത് കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയതിന് ഡോക്ടറെ എറണാകുളത്ത് നിന്ന് സ്ഥലം മാറ്റിയത് കാസർഗോട്ടേക്കായിരുന്നു..!)
ഈ പത്ത് മരണങ്ങൾ കാസർഗോഡിന് പുറത്തുള്ള ഏതെങ്കിലും ജില്ലയിൽ സംഭവിച്ചിരുന്നെങ്കിൽ ഇത്ര ലാഘവത്തിൽ കാണുമായിരുന്നോ? എൻഡോസൾഫാൻ വിഷയത്തിൽ കേരളം ഇന്നും മര്യാദക്ക് ഇടപെടാത്തത് എന്തുകൊണ്ടാണ്? അത് കാസർഗോഡ് ആയതു കൊണ്ട് എന്ന് തന്നെയാണുത്തരം. ദുരന്തബാധിതർ ദുരിതാശ്വാസത്തിനും ഉപജീവനത്തിനുമായി രോഗികളെയും കൊണ്ട് കലക്ടറേറ്റിലും സെക്രട്ടറിയേറ്റിലും നിവേദനങ്ങളും സമരങ്ങളുമായി ഇപ്പോഴും നടക്കുകയാണ്. വേറെതെങ്കിലും ജില്ലയിലായിരുന്നു അത് സംഭവിച്ചതെങ്കിൽ കേരളം കത്തിയേനെ..
സ്ഥലം മാറ്റാനും ജാഥ തുടങ്ങാനും മാത്രമല്ല മറ്റ് ജില്ലക്കാർക്ക് പി എസ് സി ജോലി കിട്ടാനും കാസർഗോഡ് വേണം. പി എസ് സി ക്ക് കാസർഗോഡ് ഓപ്ഷൻ കൊടുക്കുന്ന മറ്റ് ജില്ലക്കാർ ഏറും. കാസർഗോഡ് പഠിപ്പും വിവരവുമുള്ളവർ കുറവാണല്ലോ, ജോലി വേഗം കിട്ടും എന്ന മനഃസ്ഥിതി. കിട്ടിക്കഴിഞ്ഞാലോ, എങ്ങനെ ഈ നാട്ടിൽ ജീവിക്കും, എനിക്ക് വയ്യ ഊവ്വേ തുടങ്ങിയ നിലവിളി ശബ്ദങ്ങളുമായി ലീവെടുക്കാനും ട്രാൻസ്ഫർ വാങ്ങാനും ഓടുകയായി. അവർ അവരുടെ വഴിക്കും ജോലി പെരുവഴിക്കുമാവും. (എല്ലാവരും അങ്ങനെ എന്നതിനർത്ഥമില്ല). പി എസ് സി കിട്ടും വരെ കാസർഗോഡ് ആഹ. കിട്ടിക്കഴിഞ്ഞാൽ ഓഹോ.
പറഞ്ഞു വന്നത് ഇത്രയേയുള്ളു, നാട് നന്നാവണമെങ്കിൽ നാട്ടുകാർ വിചാരിക്കണം. സപ്ത ഭാഷ സംഗമഭൂമി എന്ന് കേൾക്കാനൊക്കെ കൊള്ളാം.
ഇങ്ങനെയൊക്കെ മതിയെന്നാണെങ്കിൽ ഇത് ഇങ്ങനെ തന്നെ കാലങ്ങളോളം പോകും. മാറ്റം വേണമെന്ന് കാസർഗ്ഗോഡുകാർ വിചാരിക്കണം. ഇവിടുത്തെ രാഷ്ട്രീയ- സാമൂഹിക നേതാക്കളെ കൊണ്ട് വിചാരിപ്പിക്കണം. നല്ല വിദ്യാഭാസ സ്ഥാപനങ്ങൾ ഉയർന്ന് വരണം, എസ് എസ് എൽ സി കഴിഞ്ഞപാടെ ഗൾഫിലോ ഏടെയെങ്കിലും കിട്ടുന്ന പണിക്ക് പറഞ്ഞയക്കുന്നത് നിർത്തി കുട്ടികളെ പഠിപ്പിക്കണം. കൊറോണ വരുമ്പോൾ വീട്ടിലിരിക്കുകയാണ് വേണ്ടത്, സിനിമാസ്റ്റെലിൽ കാറുമെടുത്ത് പുറത്തിറങ്ങി, അത് ടിക്ടൊക്കിലിടുകയല്ല വേണ്ടത് എന്ന ബോധമുണ്ടാകണമെങ്കിൽ തലക്കകത്ത് വെളിച്ചം ഉണ്ടാവണം. അതിനു സാമാന്യവിദ്യാഭ്യാസവും ബോധവും വേണം.
അല്ലാതെ കത്തിക്കൊണ്ടിരിക്കുന്ന വെളിച്ചം ഓഫാക്കിയിട്ട് മെഴുകുതിരിയോ ചെരാതോ കത്തിച്ച് വെക്കുകയല്ല വേണ്ടത്.
എന്ന്
കാസർഗോഡുകാരനായ
പി.വി.ഷാജികുമാർ
നബി: ഇത് വായിച്ച് നിങ്ങൾ എന്നെയൊരു പ്രാദേശിക വാദിയാക്കരുതെന്നപേക്ഷ. ഞാൻ വെറും വാദി മാത്രം

കാസറോഡുകാരുടെ മാനേജ്മെന്റിൽ മാംഗലാപുരത്ത് എത്ര ആശു പത്രികൾ ഉണ്ടെന്ന് അറിയാമോ -MOHANAN MASTER, THRIKARIPUR

Painful truth.We must be blamed first.Not Karnataka - CHANDRAN MASTER ,MATHIL

ഇവയിൽ കുറെ ശരിയം അതിലധികം കുറെ അർദ്ധ സത്യങ്ങളുമുണ്ട്. ഞാൻ കാസർകോട് ജില്ലയിൽ 26 വർഷം അധ്യാപകനും അതിൽ 4 വർഷം ഹെഡ്മാസ്റ്ററുമായിരുന്നു. കാസർകോട് ജില്ല രൂപം കൊണ്ട ആദ്യ PSC യാ യിരുന്നു. ജില്ലയുടെ രൂപീകരണത്തിന് ശേഷം ദ്രുതഗതിയിലായിരുന്നു ജില്ലയുടെ വളർച്ച, പഴയ ബസ് സ്റ്റാൻഡും പുതിയ ബസ് സ്റ്റാൻഡും കണ്ടിട്ടുള്ളവർ താരതമ്യം ചെയ്യണം' ആദ്യകാലങ്ങളിൽ തെക്കൻ ജില്ലകളിൽ നിന്നുള്ളവരായിരുന്നു അധ്യാപകരും ജീവനക്കാരും . അവർ സ്വന്തം മക്കളെപ്പോലെ കരുതി പഠിപ്പിച്ച് വലുതാക്കിയ കുട്ടികളാണ് ബന്നത്തെ തലമുറ. 9 മണി വരെ വയലിൽ ഏത്തം വലിച്ചിട്ടു് 10 മണിക്ക് സ്കൂളിൽ കിലോമീറ്ററുകൾ നടന്നു് സ്കൂളിൽ എത്തയിരുന്നു. സസ്കൂളിലെ കഞ്ഞിയും പയറും മാത്രം ആശ്രയിച്ചിരുന്ന കുട്ടികൾ. ഇന്ന് ജില്ലക്ക് ആ സ്ഥിതിയുണ്ടോ? ജില്ലയിലെ മികച്ച സ്കൂളുകൾ പൊതു വിദ്യാലയങ്ങളായിരുന്നു' മികച്ച ആശുപത്രികളുണ്ടായിരുന്നു. കാസർകോട് ജനത ആവശ്യത്തിനും അനാവശ്യത്തിനും മംഗലാപുരത്തെ ആശ്രയിച്ചിരുന്നു' മംഗലാപുരത്തെ കച്ചവട ലോബി അതു് പ്രോൽസാഹിപ്പിക്കുകയു ചെയ്തു.പട്ടിണി പാവങ്ങൾ മാത്രമാണ് സർക്കാർ സേവനങ്ങളെ ആശ്രയിച്ചിരുന്നത്. ഇപ്പോൾ കാസർകോട് ജില്ലയിലെ 90% അധ്യാപകരും അതേ ജില്ലക്കാർ തന്നെയാണ്. സേവനങ്ങൾ മെച്ചപ്പെടുന്നില്ലെങ്കിൽ അവർക്കും ഉത്തരവാദിത്വമുണ്ട്' ." കാസർകോട് കന്നഡ നാട് എന്നു് മുദ്രാവാക്യം മുഴക്കിയവർക്കു മുന്നിൽ റോഡ് മണ്ണിട്ട ടച്ചത് വിധി വൈവിദ്യം" ചികിത്സ കിട്ടാതെ ആളുകൾ മരണപ്പെട്ടതിന് ഇതൊന്നും ന്യായീകരണമില്ല. ഈ മഹാമാരിയെ കേരള ജനത പ്രത്യേകിച്ച് കാസർകോട്കാർ അതിജീവിക്കുക തന്നെ ചെയ്യും. കാസർകോട് ജനങ്ങളുടെ ഇടയിൽ26 വർഷം പ്രവർത്തിച്ച യാൾ എന്ന നിലയിൽ എനിക്കുറപ്പുണ്ട്.
**********************************************************

No comments:
Post a Comment