ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Friday, May 22, 2020

14 ദിവസത്തെ quarantine കഴിഞ്ഞു വിടുന്നവർക്ക് താഴെ പറയുന്ന നിർദ്ദേശങ്ങൾ

നിലവിലെ quarantine മാനദണ്ഡങ്ങൾ പ്രകാരം international & interstate travellers നെ 14 ദിവസത്തെ quarantine കഴിഞ്ഞു quarantine release ചെയ്തു വിടുന്നുണ്ട്.
ഇപ്പോൾ കേരളത്തിലേക്കു വരുന്നവർ high risk area യിൽ നിന്നു ആണ് വരുന്നത് എന്നത് പരിഗണിച്ചും ചില കേസുകളിൽ 14 ദിവസം കഴിഞ്ഞും പോസിറ്റിവ് റിസൾട്ട് ലഭിക്കുന്നുണ്ട് എന്നത് പരിഗണിച്ചും , 14 ദിവസത്തെ quarantine കഴിഞ്ഞു quarantine release ചെയ്തു വിടുന്നവർക്ക് താഴെ പറയുന്ന നിർദ്ദേശങ്ങൾ നൽകാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
1. 14 ദിവസത്തെ quarantine കഴിഞ്ഞുവെന്നാലും, കോവിഡ് 19 പടരുന്ന സാഹചര്യം പ്രമാണിച്ച് അടുത്ത 14 ദിവസവും വീടിനുള്ളിൽ തന്നെ കഴിയാനും non essential travel ഒഴിവാക്കുവാനും മറ്റുള്ളവരുമായുള്ള സമ്പർക്കം അത്യാവശ്യകാര്യങ്ങൾക്ക് വേണ്ടി മാത്രം പുലർത്തുവാനും ശ്രദ്ധിക്കണം.
2. ക്വാറന്റൈൻ കാലത്ത് പിന്തുടർന്ന രീതികൾ തന്നെ ഈ കാലയളവിലും ശീലിക്കുന്നതാണ് അഭികാമ്യം. ഉദാ : ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന വ്യക്തിയുടെ പാത്രങ്ങൾ ഒക്കെ separate വെക്കുക ഉപയോഗിച്ച വസ്ത്രങ്ങളും പാത്രങ്ങളും സ്വയം കഴുകുക etc
2.ക്വാറന്റൈനിൽ ഉള്ള വ്യക്തികൾ കഴിയുന്ന വീടുകളിലെ മറ്റു അംഗങ്ങളും അത്യാവശ്യകാര്യങ്ങൾക്കല്ലാതെ ഈ ദിവസങ്ങളിൽ പുറത്തു പോകുവാനോ മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപെടുവാനോ പാടില്ല.
3.ക്വാറന്റൈൻ കഴിഞ്ഞ വ്യക്തികളും കുടുംബങ്ങളും മറ്റുള്ളവരുമായി ഇടപഴകുമ്പോൾ സാമൂഹിക അകലം പാലിക്കുകയും മാസ്ക് ഉപയോഗിക്കുകയും വേണം..
4.ക്വാറന്റൈനിൽ കഴിഞ്ഞ വ്യക്തി പിന്നീടുള്ള രണ്ടാഴ്ച കൂടി ഗർഭിണികൾ, പത്തു വയസ്സിനു താഴെയുള്ള കുട്ടികൾ, അറുപതു വയസ്സിനു മുകളിൽ പ്രായമായവർ, മറ്റു അസുഖങ്ങൾ ഉള്ളവർ എന്നിവരുമായി സമ്പർക്കം പുലർത്തുന്നത് അഭികാമ്യമല്ല.
5 ഈ വ്യക്തികൾ പൊതുഗതാഗതം ഉപയോഗപ്പെടുത്താതിരിക്കുന്നതാണ് അഭികാമ്യം .
6. ആളുകൾ കൂടുന്നയിടങ്ങളിൽ പോവാതെ ശ്രദ്ധിക്കുക..- DT COLLECTOR KANNUR(FB POST )

No comments:

Post a Comment