ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Sunday, May 24, 2020

ഒരു പുഞ്ചിരി എന്റെ ജീവിതത്തെയും ജീവനെയും രക്ഷപ്പെടുത്ത

[09:14, 18/04/2020] Gopakumar G K2: ഫ്രഞ്ചുകാരനായ ആൻഡൻ ഡി സാൻഡസ് ബുരയുടെ  മനോഹരമായ ഒരു ചെറുകഥയാണ് "ദ സ്മയിൽ അഥവാ പുഞ്ചിരി"  സ്പാനിഷ്  ആഭ്യന്തരയുദ്ധകാലത്ത് ശത്രുക്കളുടെ  പിടിയിൽ പെട്ട്  ജയിലിലായി അവിടെ വധ ശിക്ഷ കാത്തു കിടക്കുമ്പോൾ ആൻഡൻ എഴുതിയ ഈ കഥ ആത്മകഥാപരമാണെന്നും  പറയപ്പെടുന്നു. ജയിലിൽ വധശിക്ഷയ്ക്ക് കാത്ത് കിടക്കുന്ന ആൻഡൻ ഒരു ദിവസം അദ്ദേഹത്തിൻറെ മനസ്സിൽ വല്ലാതെ ഭയം കടന്നുകൂടി കാരണം അടുത്ത ദിവസം വധശിക്ഷ നടപ്പാക്കും. ഇനിയും തനിക്ക് തൻറെ കുടുംബത്തെയോ അല്ലെങ്കിൽ തന്റെ  ജീവിതത്തെയോ തിരികെ പിടിക്കാൻ സാധിക്കില്ലല്ലോ  എന്നോർത്തപ്പോൾ അദ്ദേഹത്തിൻറെ മനസ്സിൽ വീണ്ടും ഭയം നിറഞ്ഞു. അപ്പോൾ മനസ്സിൽ കുന്നുകൂടിയ ഈ ഭയത്തിൽ നിന്ന് അല്പം ഒരു ആശ്വാസത്തിനു വേണ്ടി ഒരു സിഗരറ്റ് വലിച്ചേക്കാം എന്ന് ഓർത്തിട്ട് അദ്ദേഹം ഉടുപ്പിന്റെ പോക്കറ്റിൽ തപ്പി അദ്ദേഹം ഒരു സിഗരറ്റെടുത്തു പക്ഷേ തെളിയിക്കാൻ ലൈറ്റർ ഇല്ല. സെല്ലിന് പുറത്ത് വരാന്തയുടെ  അറ്റത്തായി നിന്ന ജെയിലറെ  അദ്ദേഹം വിളിക്കുകയാണ്. ഒരു ലൈറ്റർ തരുമോ എന്നറിയാൻ വേണ്ടി. ആജാനുബാഹുവായ വളരെ ഗൗരവ പ്രകൃതിക്കാരനായ ഈ  ജെയ്ലർ  അടുത്തേക്ക് വന്ന് ആൻഡണ് ലൈറ്റർ കത്തിച്ചു  കൊടുക്കുകയാണ്. തന്റെ ഭയത്തിൽ നിന്നും  രക്ഷപ്പെടാനെന്നവണ്ണം ആൻഡൻ ഈ  ഗൗരവക്കാരനായ ജെയ്‌ലറെ നോക്കി പുഞ്ചിരിക്കുന്നു. ആൻഡനെ അത്ഭുതപ്പെടുത്തികൊണ്ട് ജെയ്ലറും അദ്ദേഹത്തിന് തിരികെ ഒരു പുഞ്ചിരി സമ്മാനിക്കുന്നു. സിഗരറ്റൊക്കൊ  കത്തിച്ച് കഴിഞ്ഞിട്ട് ആൻഡന്റെ  സെല്ലിന്റെ വെളിയിൽ തന്നെ ഈ ജെയിലർ നിലയുറപ്പിക്കുന്നു. അല്പം കഴിഞ്ഞപ്പോൾ അയാൾ ആൻഡനോട് ചോദിക്കുകയാണ് നിങ്ങൾക്ക് കുടുംബം ഒക്കെ ഉണ്ടോ? ആൻഡൻ ഒട്ടും മടിച്ചില്ല തന്റെ പോക്കറ്റിൽ കിടന്ന ഫാമിലി ഫോട്ടോ എടുത്തു ജെയ്‌ലറെ  കാണിക്കുന്നു. അദ്ദേഹം അതു  നോക്കി അല്പ നേരം നിന്നു അതിനുശേഷം തൻറെ പേഴ്സിലുണ്ടായിരുന്ന സ്വന്തം കുടുംബ ഫോട്ടോ ആൻഡനേയും കാണിച്ചു കൊടുക്കുന്നു. ആൻഡന് തന്റെ ഫാമിലി ഫോട്ടോയിൽ  നോക്കി കൊണ്ട് നിന്നപ്പോൾ ഇനി തൻറെ മകളെ ഒന്ന് ചേർത്ത് പിടിക്കാനോ തന്റെ  ഭാര്യയുടെ കൂടെ നിൽക്കാനോ  സാധിക്കില്ലല്ലോ  എന്നോർത്തപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നു. അത് കണ്ട ജെയിലറുടെ മനസ്സ് വല്ലാതെ പിടഞ്ഞു.അയ്യാൾ  അന്നു രാത്രി തന്നെ ആ ജെയിലിൽ നിന്ന് രക്ഷപ്പെടാനും തുടർന്ന് ആ  നഗരത്തിൽ നിന്ന് തന്നെ  രക്ഷപ്പെടാനും ആൻഡന്  വേണ്ട സാഹചര്യം ഒരുക്കി കൊടുക്കുകയാണ്. ഇതേക്കുറിച്ച് തന്റെ ഈ  കഥയിൽ ആൻഡൻ എഴുതുന്നത് ഇപ്രകാരമാണ് "ഒരു പുഞ്ചിരി എന്റെ  ജീവിതത്തെയും ജീവനെയും രക്ഷപ്പെടുത്തി"

നമ്മളെല്ലാവരും വ്യത്യസ്തരായ മനുഷ്യരാണ്. പക്ഷേ നമ്മുടെ എല്ലാം ഹൃദയങ്ങൾ ഒരുപോലെയാണ് ഹൃദയത്തിലെ ഭാവങ്ങൾ ഒരുപോലെയാണ് ഹൃദയത്തിൻറെ ഭാഷ ഒരുപോലെയാണ് എല്ലാ ഹൃദയങ്ങൾക്കും  മനസ്സിലാകുന്നത് ഒരേ ഭാഷയാണ് സ്നേഹത്തിൻറെ ഭാഷ. സ്നേഹത്തിന്റെ  ഭാഷയിലെ ആദ്യത്തെ വാക്കാണ് പുഞ്ചിരി അപ്പോൾ ഹൃദയത്തിൽ നിന്ന്  സ്വാഭാവികമായി ഉയരുന്ന ഈ പുഞ്ചിരിയെ നാം  നിർബന്ധമായി തടഞ്ഞു വെയ്ക്കേണ്ട കാര്യമില്ല. ഒരു പുഞ്ചിരിയുടെ പ്രാധാന്യം നമ്മിൽ വളരെക്കുറച്ചു പേർക്കു മാത്രമേ മനസ്സിലാവുകയുള്ളൂ അല്ലെങ്കിൽ മനസ്സിലാക്കിയിട്ടുള്ളൂ  എന്നതാണ് വാസ്തവം നമ്മുടെ ഹൃദയങ്ങളിൽ നിന്നുയരുന്ന പുഞ്ചിരി സ്വാഭാവികമാണെന്നും അത് നിഷ്കളങ്കം ആണെന്നും  നമുക്ക് ഉറപ്പു വരുത്താം  മറ്റുള്ളവർക്ക് ഒരു പുഞ്ചിരി സമ്മാനിക്കുമ്പോൾ ഒരുപക്ഷേ അത് അവരുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഏറെയായിരിക്കും.

No comments:

Post a Comment