ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Saturday, May 23, 2020

st.ജോസഫ് ഹോസ്പിറ്റലിൽ ഏർപ്പെടുത്തിയ സമയക്രമീകരണങ്ങളിലെ മാറ്റം

കരുവഞ്ചാൽ : covid 19,   രോഗവ്യാപനത്തിന്റെ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കഴിഞ്ഞ നാളുകളിൽ കരുവഞ്ചാൽ st.ജോസഫ് ഹോസ്പിറ്റലിൽ ഏർപ്പെടുത്തിയ O.P. വിഭാഗത്തിലെ സമയക്രമീകരണങ്ങളിലെ മാറ്റം വരുത്തുവാൻ ഹോസ്പിറ്റലിൽ ചേർന്ന ഡോക്ടർസും, മാനേജ്മെന്റും സംയുക്തമായി തീരുമാനിച്ചു. നടുവിൽ പഞ്ചായത്ത് ഓറഞ്ച് സോണിലേക്കു വന്നതിന്റെ വെളിച്ചത്തിൽ രോഗികളുടെയും, നല്ലവരായ നാട്ടുകാരുടെയും അഭ്യർത്ഥന മാനിച്ചും,  തിങ്കളാഴ്ച മുതൽ  പഴയരീതിയിൽ തന്നെ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് ചികല്സിക്കുന്നതായിരിക്കും.
രാവിലെ -
E NT- 09 മണിമുതൽ ഉച്ചയ്ക്ക് 1 മണി വരെയും,
MD - 10 മണി മുതൽ 1 മണി വരെയും,
അസ്ഥിരോഗവിഭാഗവും,
കുട്ടികളുടെ ഡോക്ടറും - രാവിലെ 10 മണിമുതൽ ഉച്ചയ്ക്ക് 1 വരെയും, ഉച്ചകഴിഞ്ഞു 4 മണിമുതൽ 6 മണിവരെയും രോഗികളെ പരിശോധിക്കുന്നതാണ്. കാഷ്വാലിറ്റിയിൽ RMO  24 മണിക്കൂറും രോഗികളെ പരിശോധിക്കും. മറ്റ് ഡിപ്പാർട്മെന്റുകളും പതിവുപോലെ പ്രവർത്തിക്കും.
ആസ്പത്രിയിൽ വരുന്നവർ നിർബന്ധമായും ആരോഗ്യപ്രവർത്തകരുടെയും, പോലീസിന്റെയും നിർദ്ദേശങ്ങൾ പാലിക്കണം. മാസ്ക്, സാമൂഹിക അകലം, കൈകഴുകൽ, സാനിട്ടറൈസ് ഉപയോഗം.. തുടങ്ങിയ കാര്യങ്ങൾ  കൃത്യമായി  പാലിക്കുക. കൃത്യമായി കാര്യങ്ങൾ, രോഗവിവരങ്ങൾ  ഡോക്ടറിനെ അറിയിക്കുക.  എല്ലാവരും സഹകരിക്കുക..
ഇതൊരു അറിയിപ്പായി മറ്റുള്ളവരെ കൂടി അറിയിക്കുക.
ഹോസ്പിറ്റലിൽ ബന്ധപ്പെടാനുള്ള ടെലിഫോൺ  നമ്പർ താഴെപറയുന്നതാണ്. അല്ലാത്ത നമ്പർ തെറ്റാണ്  : 0460 2245203, 2245223.

No comments:

Post a Comment