29/4/2020 സംസ്ഥാനത്ത് നാളെ മുതല്‍ മാസ്‌ക്ക് നിര്‍ബന്ധം
സംസ്ഥാനത്ത് നാളെ മുതൽ മാസ്ക്ക് നിർബന്ധമാക്കി. പൊതു സ്ഥലത്ത് മാസ്ക്ക് ധരിക്കാതെ ഇറങ്ങുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ഇന്നു മുതൽ വ്യാപക പ്രചാരണം ആരംഭിക്കും. നവമാധ്യമങ്ങൾ വഴിയാണ് പ്രചാരണം. മാസ്ക്ക് ധരിക്കാത്തവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം പിഴ ചുമത്തുന്നത് പരിഗണിക്കുന്നതായും ഉത്തരവ് ഇന്നിറങ്ങുമെന്നും ഡിജിപി അറിയിച്ചു.
കേരള പൊലീസ് ആക്ടിലെ 118 ഇ പ്രകാരം പൊതുജനങ്ങൾക്ക് അറിഞ്ഞു കൊണ്ട് അപകടമുണ്ടാക്കുന്ന കുറ്റത്തിന് 5000 രൂപ പിഴ ഈടാക്കാൻ എസ് പി ക്കുള്ള അധികാരം ഉപയോഗിച്ചാണിത്. ഇതേ പിഴയായിരിക്കും സംസ്ഥാന വ്യാപകമാക്കുക. പിഴ അടച്ചില്ലങ്കിൽ കേസുമായി കോടതി കയറേണ്ടി വരും.
അതേസമയം വയനാട്ടിൽ മാസ്ക്ക് നിർബന്ധമാക്കിയിട്ടുണ്ട്. വയനാട്ടിൽ മാസ്‌ക്കുകള്‍ ധരിക്കാത്തവര്‍ക്കെതിരെ 5000 രൂപ പിഴ ചുമത്തും. ജില്ലയില്‍ മാസ്‌ക്കുകള്‍ ധരിക്കാതെ പൊതു ഇടങ്ങളില്‍ ഇറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍.ഇളങ്കോ അറിയിച്ചു.
****
സംസ്ഥാനത്ത് നാളെ മുതല്‍ മാസ്ക് നിര്‍ബന്ധം; നിര്‍ദ്ദേശം ലംഘിച്ചാല്‍ 200 രൂപ പിഴ
സംസ്ഥാനത്ത് നാളെ (വ്യാഴാഴ്ച) മുതല്‍ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കി. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ്ജ് ചെയ്യും. 200 രൂപയാണ് (ഇരുന്നൂറ് രൂപ) പിഴ. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 5000 രൂപ പിഴ ഈടാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
വീടുകളില്‍ നിര്‍മ്മിച്ച തുണികൊണ്ടുളള മാസ്ക്, തോര്‍ത്ത്, കര്‍ച്ചീഫ് എന്നിവയും ഉപയോഗിക്കാവുന്നതാണ്. പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയും പകര്‍ച്ചവ്യാധി പടരുന്ന പശ്ചാത്തലത്തിലും പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും എല്ലാവരും മാസ്ക് ധരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ചിരുന്നു.
വി.പി. പ്രമോദ് കുമാര്‍
ഡെപ്യൂട്ടി ഡയറക്റ്റര്‍
സ്റ്റേറ്റ് പോലീസ് മീഡിയാ സെന്‍റര്‍
******
അലക്കി ഉപയോഗിക്കാൻ പറ്റുന്ന ഡബിൾ ലയർ കോട്ടൺ മാസ്ക് തയ്ച്ചു നൽക്കുന്നു. വില 20 രൂപ. ആവശ്യമുള്ളവർ ബന്ധപ്പെടുക.9495095872, 7561840901.
****
No comments:
Post a Comment