മുഖ്യമന്ത്രി പറഞ്ഞത് കാര്യമായെടുക്കുക, കടുത്ത ഭക്ഷ്യക്ഷാമം നേരിടാൻ പോവുകയാണ്..
ബഹുമാനപ്പെട്ട മുഖ്യമന്ത്രി കൃഷി ചെയ്യുന്ന കാര്യത്തെ കുറിച്ച് ദീർഘമായി സംസാരിച്ചത് ശ്രദ്ധിച്ചിട്ടുണ്ടോ?
ഇതൊക്കെ എന്ത് പറയാൻ എന്ന് കരുതി ക്കാണും അല്ലേ?
എന്നാൽ മുഖ്യമന്ത്രി വെറുതെ പറഞ്ഞതല്ല. രാജ്യവും ലോകവും അടുത്ത നാല് മാസത്തിന് ശേഷം കടുത്ത ഭക്ഷ്യക്ഷാമം നേരിടാൻ പോവുകയാണ്.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം Tips on how to grow your own vegetables on a terrace garden - The ...നേരിട്ട ഏറ്റവും രൂക്ഷമായ ഭക്ഷ്യക്ഷാമത്തേക്കാൾ ഗുരുതരമായ പ്രതിസന്ധിയാണ് മുന്നിലുള്ളത്.
രാജ്യത്തിന്റെ ഭക്ഷ്യോൽപ്പാദനം വലിയ തോതിലുള്ള കുറവ് രേഖപ്പെടുത്തുകയാണ്.പട്ടണങ്ങളെ മാത്രമല്ല ലോക്ക്ഡാൺ ഗ്രാമങ്ങളെയും കാർഷിക മേഖലയെയും നന്നായി ബാധിച്ചിട്ടുണ്ട്.
ഈ സ്ഥിതിയിൽ സ്വയം പര്യാപ്തമായ ഭക്ഷ്യോൽപ്പാദനത്തിന് പ്രത്യേകിച്ച് പച്ചക്കറി,പഴവർഗ്ഗങ്ങളിൽ നമ്മൾ കേന്ദ്രീകരിക്കേണ്ടി വരും.കപ്പ ,വാഴ കൃഷി ചെയ്യണം എന്ന് പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം മധ്യതിരുവിതാംകൂറിൽ നിന്നും കുടിയേറിയ കൃഷിക്കാരാണ് മലബാറിന്റെ പട്ടിണി മാറ്റാൻ ഒരു പരിധി വരെ സഹായിച്ചത്.
കപ്പയും ,വാഴയും ,കര നെല്ലും അക്കാലങ്ങളിലെ ഗ്രാമങ്ങളെ വിശപ്പിൽ നിന്നും രക്ഷിച്ചു .ഒരു നേരത്തെ കഞ്ഞിക്ക് പോലും അരിമണിയില്ലാതെ ഉഴറിപ്പോയ മനുഷ്യരുടെ ചരിത്രം കടന്നാണ് നമ്മൾ വന്നത്.
വയലുകൾ നികത്തി കെട്ടിടങ്ങളും തെങ്ങിൻ തോപ്പുകളുമായി മാറിയ വർത്തമാന കേരളം കൂടുതൽ ജാഗ്രതപ്പെടേണ്ടതുണ്ട് .മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ആ നിലയിൽ ഗൗരവത്തോടെ കാണേണ്ടതുണ്ട്.
അന്യ സംസ്ഥാനത്തേക്ക് കണ്ണും നട്ടിരിക്കാൻ കഴിയില്ല .അതിജീവനത്തിന്റെ പുതിയ വഴിയിൽ കൊറോണക്കാലം ഭക്ഷണ സ്വയം പര്യാപ്തയുടെയും കാലമായിമാറ്റിയെടുക്കുക .പണമുണ്ടായാലും പട്ടിണി കിടക്കേണ്ടുന്ന അവസ്ഥയെ കുറിച്ചുള്ള ജാഗ്രത നിറഞ്ഞ ബഹുമാന്യ മുഖ്യമന്ത്രിയുടെ പ്രസ്താവന ദീർഘ വീക്ഷണമുള്ള ഭരണാധികാരിയുടേതാണ്.
അതുൾക്കൊള്ളുന്നതിന് പകരം പരിഹാസം ചൊരിഞ്ഞു പോകുന്നവർക്ക് അതാവാം.
പക്ഷേ കേരളം മുഖ്യമന്ത്രിയുടെ അഭ്യർത്ഥന കേട്ട് അനുസരിച്ച് നീങ്ങുക തന്നെ വേണം. ഇന്ന് വിത്ത് വിതച്ചാലെ 3 മാസത്തിന് ശേഷം വിളവ് എടുക്കാൻ പറ്റൂ .
******************************
******************************
എല്ലാവരും ഈ സീസണിൽ നിർബന്ധമായും കപ്പ, ചേന, ചേമ്പ്, നെല്ല്, മറ്റു ഭക്ഷ്യ സാധനങ്ങൾ കൃഷി ചെയ്‌തു ഉല്പാദിപ്പിക്കണം.
ഇന്ത്യ മുഴുവൻ ദാരിദ്ര്യത്തിലേക്ക് 5മാസത്തിനുള്ളിൽ കൂപ്പു കുത്തും. ഓരോ വീട്ടിലേക്കും ആവശ്യമുള്ള ഭക്ഷണം നാം സ്വയം സ്വന്തം കൃഷി ഇടത്തിലോ, പറമ്പിലോ ഉണ്ടാക്കണം.
ഇപ്പോൾ നാം ഉപയോഗിക്കുന്ന അരി, പയർ, ഗോതമ്പ്, ഇതുപോലുള്ള സാധനങ്ങൾ അന്യ സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നതാണ്.
ഇവിടങ്ങളിൽ ഇപ്പോൾ ലോക്ക് ഡൌൺ ആയതിനാൽ 2മാസമായി കൃഷിയിറക്കാൻ കഴിഞ്ഞിട്ടില്ല. അതിന്നാൽ ഭക്ഷ്യ ഗോഡൗൺ കാലിയായാൽ പുതിയ സാധനങ്ങൾമാർക്കറ്റിൽ എത്തുകയില്ല.
ആയതിനാൽ സ്ഥലം ഉള്ളവർ അവരവർക്കു ആവശ്യമായതിൽ കൂടുതൽ ഭക്ഷ്യ വസ്തുക്കൾ ഇപ്പോൾ തന്നെ കൃഷി ചെയ്യുവാൻ തയ്യാറാകണം. ഓർക്കുക വിദേശത്തു നിന്നും സഹായം കിട്ടില്ല. അവർ നമ്മെക്കാൾ പ്രതിസന്ധിയിൽ ആണ്. വിദേശ പണം വരവ് വളരെ കുറയും.
കയ്യിൽ പണം ഉള്ളവനും വീട് ഉള്ളവനും ദരിദ്രനും ഒരുപോലെ ഭക്ഷണത്തിനായി പൊരുതേണ്ടി വരുന്ന സാഹചര്യം ഒന്ന് ഓർത്തു നോക്കു.
നമ്മൾ ഒത്തൊരുമിച്ചു ഇപ്പോൾ തന്നെ തീരുമാനം എടുത്തു നടപ്പാക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
*********
*********
No comments:
Post a Comment