ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Saturday, May 23, 2020

108 ആംബുലൻസ് കടന്നു വരുമ്പോൾ

108 ആംബുലൻസ് കടന്നു വരുമ്പോൾ

ഇനി ചിലപ്പോൾ നമ്മുടെ പ്രദേശത്തെ റോഡിൽ കൂടി ഈ വാഹനം കടന്നുപോയേക്കാം. ചിലപ്പോൾ ആ വാഹനം ചെന്ന് നിൽക്കുന്നത് ഒരു പ്രവാസിയുടെ വീട്ടിൽ ആയിരിക്കാം. ആ വാഹനം വന്നതിന്റെ പേരിൽ നമ്മൾ ആ വീട്ടിലെ പ്രവാസിയെ കൊറോണ രോഗിയാക്കി മുദ്രകുത്തരുത്, ഒറ്റപ്പെടുത്തരുത്, അനാവശ്യ വിവാദങ്ങളിൽ പെടുത്തരുത്.

പ്രദേശത്തെ യുവജന സംഘടനകൾ വീട്ടുകാരോട് ഫോണിൽ വിളിച്ചു കാര്യങ്ങൾ തിരക്കുക. സഹായം ആവശ്യമുണ്ടെങ്കിൽ സർക്കാർ നിർദേശം പാലിച്ചുകൊണ്ട് ചെയ്യുക. ആരോഗ്യ പ്രവർത്തകർ quarantineൽ കഴിയുന്ന പ്രവാസിയുടെ ആരോഗ്യവിവരങ്ങൾ അന്വേഷിക്കാൻ വരുന്നതാണെന്ന് സമീപവാസികളെ ബോധ്യപെടുത്തുക.

ഇപ്പോൾ വരുന്ന പ്രവാസികളിൽ ജോലി നഷ്ടപ്പെട്ടവർ, ഉറ്റവർ നഷ്ട്ടപ്പെട്ടവർ, ചികിത്സക്ക് വരുന്നവർ, ഇനിയെന്ത് എന്ന ചോദ്യചിഹ്നം മനസ്സിലുള്ളവർ, മരിച്ചാൽ സ്വന്തം നാട്ടിലെ ആറടി മണ്ണ് ആഗ്രഹിക്കുന്നവർ എല്ലാം ഉണ്ട്. പ്രളയം വന്നപ്പോൾ കേരളത്തിനെ സാമ്പത്തിക സഹായം കൊണ്ടുമൂടിയവരാണ് പ്രവാസികൾ. ഒരു പക്ഷെ ഗൾഫിൽ കൊറോണ വന്നില്ലായിരുന്നെങ്കിൽ നമ്മുടെ കേരളത്തിൽ മെഡിക്കൽ ഉപകരണങ്ങളുടെ വൻ ഇറക്കുമതി തന്നെ നടന്നേനെ. നമ്മുടെ യുവജന സംഘടനകൾ അഭിനന്ദനാർഹമായ പ്രവർത്തനമാണ് നടത്തുന്നത്. അതുപോലെ ആരോഗ്യപ്രവർത്തകരെ കൂടാതെ നമ്മുടെ നാട്ടിലെ യുവജന സംഘടനകൾ quarantine പ്രവാസിയുടെ വീടുമായി ഫോണിൽ ബന്ധപ്പെടുകയും സഹായിക്കുകയും ചെയ്യുക. നാം ഒന്നാണ്  സാമൂഹ്യ അകലം പാലിച്ച് നമുക്കൊന്നാവാം. നമുക്ക് ഒരുമിച്ച് കോവിഡ് 19നെതിരെ പോരാടാം...

No comments:

Post a Comment