സർക്കാർ ഉത്തരവ് കത്തിച്ചാഹ്ളാദം പ്രകടിപ്പിച്ച പ്രിയ അദ്യാപക സുഹൃത്തുക്കളെ
ജനങ്ങളാകെ കടുത്ത വറുതിയുടെ നാളുകളിലൂടെ കടന്നുപോകുമ്പോൾ സഹ ജി വികളെ സഹായിക്കാൻ 6 ദിവസത്തെ ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവ് കത്തിച്ചാഹ്ളാദം പ്രകടിപ്പിച്ച പ്രിയ അദ്യാപക സുഹൃത്തുക്കളെ മനസിൽ ഒരിത്തിരി കരുണയെങ്കിലും സൂക്ഷിക്കാമായിരുന്നില്ലെ?
കഷ്ടപെടുന്നവരുടെ, ദുരിതമനുഭവിക്കുന്നവരുടെ നെഞ്ചകത്തേക്കാണ് നിങ്ങൾതീ കോരിയിട്ടതെന്ന് മറക്കരുത്.
പണിയെടുക്കാതെ വിട്ടിലിരിക്കുന്ന അവസരം ലഭിക്കുന്ന സമ്പളത്തിൽ നിന്നാണ് ഒരു ചെറിയ തുക വായ്പയായി ആവശ്യപ്പെട്ടത്., അതും തിരിച്ചനൽകാമെന്ന ഉറപ്പിമേൽ.
ക്ഷേമ പെൻഷൻ ലഭിച്ച തുക ,വിഷുകൈനീട്ടം ലഭിച്ച തുക ,സക്കാത്ത് ലഭിച്ച തുക ' ഭിക്ഷയാജിച്ച് ലഭിച്ച തുക പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് അയക്കുന്ന നാടാണ് കേരളം.
നന്മയുടെ ഉറവ വറ്റാത്ത ഇവരുടെ മനസിന്റെ ചെറിയ ഒരംശമെങ്കിലും ആവാൻ നിങ്ങൾക്ക് കഴിയണമായിരുന്നു. കാരണം നിങ്ങൾ അദ്യാപകരാണല്ലൊ?
ഭാവി തലമുറയിൽ സ്നേഹത്തിനേറെയും, കരുണയുടെ മഹത്വം പഠിപ്പിക്കുന്നവർ, ഉപദേശിക്കുന്നവർ:
നിങ്ങളുടെ ശുഷ്യഗണങ്ങൾ നിങ്ങളെ മാതൃകയാക്കിയാൽ എന്തായിരിക്കും ഈ നാടിന്റെ അവസ്ഥ ?
നന്മയും, കരുണയും, സ്നേഹവുമൊന്നും കൊറോണ കാലം കഴിഞ്ഞാലും മാർക്കറ്റിൽ നിന്നും വാങ്ങാൻ കിട്ടില്ലെന്ന തിരിച്ചറിവ് പോലും ഇല്ലാത്ത നിങ്ങളെ കുറിച്ച സഹതപിക്കാനെ കഴിയൂ.
ഏത് വൈറസിനേയും സൗഹൃദത്തിന്റേയും, കരുണയുടെയും, കനിവിന്റേയും സ്പർശം കൊണ്ട് അകറ്റി നിർത്താൻ കഴിയും.
ഏന്നാൽ നിങ്ങളുടെമനസിനെ ബാധിച്ച വൈറസിന് ഒരു ചികിൽസയുമില്ല. അല്ലെങ്കിൽ നിങ്ങൾ സ്വയം ചികിൽസിക്കണം.
ഇല്ലെങ്കിൽ
അതവിടെ കിടന്ന് പെറ്റ് പെരുകും. അങ്ങിനെ വേണോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്.
കേരളം അതിജീവിക്കും.ജനങ്ങൾ ഏതിനേയും അതിജീവിക്കാൻ കരുത്തുള്ളവരാണ്.
കാരണം എല്ലാവരും നിങ്ങളല്ലല്ലൊ?-KP NARAYANAN
*****
ധൂർത്തുണ്ടെങ്കിൽ അത് കൃത്യമായി ചൂണ്ടിക്കാട്ടുക. UDF ഭരണകാലത്തും ഞാൻ സംഭാവന കൊടുത്തിട്ടുണ്ട്. അന്ന് ധൂർത്തില്ലാത്ത ഭരണമായിരുന്നില്ലല്ലോ. അപൂർണതകളും കുറവുകളും കാണും. അത് ശ്രദ്ധയിൽ പെടുത്തി പരിഹരിക്കാൻ ശ്രമിക്കാം. അതിന് ദുരിതാശ്വാസ സംഭാവന കൊടുക്കാതിരിക്കലല്ല വഴി. കൊടുക്കാൻ ഇഷ്ടമല്ലെന്ന് പറഞ്ഞാൽ മതി. പിന്നെ, പ്രതിഷേധിക്കാൻ അവകാശമുണ്ട്. അത്തരം വില കുറഞ്ഞ പ്രതിഷേധങ്ങൾക്കെതിരെ പ്രതിഷേധിക്കാനും അവകാശമുണ്ടെന്ന പാഠവും പറഞ്ഞു കൊടുക്കുക.-CKR
ധൂർത്തുണ്ടെങ്കിൽ അത് കൃത്യമായി ചൂണ്ടിക്കാട്ടുക. UDF ഭരണകാലത്തും ഞാൻ സംഭാവന കൊടുത്തിട്ടുണ്ട്. അന്ന് ധൂർത്തില്ലാത്ത ഭരണമായിരുന്നില്ലല്ലോ. അപൂർണതകളും കുറവുകളും കാണും. അത് ശ്രദ്ധയിൽ പെടുത്തി പരിഹരിക്കാൻ ശ്രമിക്കാം. അതിന് ദുരിതാശ്വാസ സംഭാവന കൊടുക്കാതിരിക്കലല്ല വഴി. കൊടുക്കാൻ ഇഷ്ടമല്ലെന്ന് പറഞ്ഞാൽ മതി. പിന്നെ, പ്രതിഷേധിക്കാൻ അവകാശമുണ്ട്. അത്തരം വില കുറഞ്ഞ പ്രതിഷേധങ്ങൾക്കെതിരെ പ്രതിഷേധിക്കാനും അവകാശമുണ്ടെന്ന പാഠവും പറഞ്ഞു കൊടുക്കുക.-CKR
*********
[18:15, 28/04/2020] Gopakumar G K2: ഹൈക്കോടതിയിൽ നിന്നും കിട്ടിയ ഈ അവസരം വെടക്കാക്കി തനിക്കാക്കാൻ കുലംകുത്തികൾ ഇറങ്ങും മുൻപ് പറയട്ടേ,
സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിച്ചുവെക്കാനോ, വെട്ടി കുറയ്ക്കാനോ, നീട്ടി വെക്കാനോ സർക്കാരിന് അധോകാരമില്ലേ ❓️
തീർച്ചയായും ഉണ്ട്. സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കുകയോ, നീട്ടുകയോ, കുറയ്ക്കുകയോ ചെയ്യാം പക്ഷെ athu due process of law അഥവാ കൃത്യമായ നിയമ പ്രക്രിയയിലൂടെ ആയിരിക്കണം.
അങ്ങനെയെങ്കിൽ ശമ്പളം പിടിക്കുന്നത്/നീട്ടുന്നതിന് ഹൈക്കോടതി തടഞ്ഞതെന്തിനാണ്❓️
ശമ്പളം നീട്ടാൻ ഫിനാൻസ് വകുപ്പ് ഇറക്കിയ ഉത്തരവ് പ്രഥമ ദൃഷ്ട്യാ നിയമപരമല്ല എന്ന് കണ്ടെത്തിയതിനാലാണ് സർക്കാർ ജീവനക്കാരുടെ ശമ്പളം നീട്ടുന്നത് കോടതി തടഞ്ഞത്. തികച്ചും സാങ്കേതികമായ ഉത്തരവാണ്. നിയമത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ കോടതികൾക്ക് ഉത്തരവിടാൻ സാധിക്കുകയുള്ളു. പ്രത്യേകിച്ച് ആർട്ടിക്കിൾ 226 പ്രകാരം മൗലികാവകാശങ്ങൾ സംരക്ഷിക്കുക എന്നത് ഹൈക്കോടതിയുടെ ഭരണഘടന ഉത്തരവാദിത്വമാണ്.
സർക്കാർ ജീവനക്കാർക്ക് ശമ്പളവുമായി ബന്ധപ്പെട്ടുള്ള അവകാശം എന്തൊക്കെയാണ്❓️
എല്ലാ മാസത്തിലെയും ആദ്യത്തെ മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളിൽ ശമ്പളം ലഭിക്കാൻ ഫിനാൻഷ്യൽ കോഡ് പ്രകാരം ജീവനക്കാർക്ക് അവകാശമുണ്ട്.
അങ്ങനെയെങ്കിൽ സർക്കാർ ശമ്പളം നൽകുന്നത് നീട്ടി വെക്കുന്നത് നിയമവിരുദ്ധമല്ലേ?❓️
അല്ല. കാരണം രാജ്യത്തെ ഒരു നിയമത്തിലും ജീവനക്കാർക്ക് ഒരു പ്രത്യേക ദിവസമോ / ദിവസങ്ങൾക്കുള്ളിലോ ശമ്പളം നൽകണമെന്ന് നിയമമില്ല. ഫിനാഷ്യൽ കോഡ് എന്ന പേരിൽ സർക്കാർ ഇറക്കിയ എക്സിക്കുട്ടീവ് ഓർഡറിൽ മാത്രമാണ് മാസത്തിലെ ആദ്യ മൂന്ന് ദിവസങ്ങൾക്കുള്ളിൽ ശമ്പളം നൽകണമെന്ന വ്യവസ്ഥയുള്ളത്. പ്രസ്തുത സർക്കാർ ഉത്തരവ് യാതൊരു നിയമഭേദഗതിയുമില്ലാതെ സർക്കാരിന് മാറ്റാവുന്നതും, ശമ്പളം നൽകുന്നതിന് മാനദണ്ഡങ്ങൾ നിശ്ചയിക്കാവുന്നതുമാണ്.
അങ്ങനെയെങ്കിൽ കോടതി സ്റ്റേ നൽകിയത് എന്തിനാണ്❓️
ഫിനാൻഷ്യൽ വകുപ്പ് ശമ്പളം നൽകുന്നത് നീട്ടുന്നതിനായി ഇറക്കിയ ഉത്തരവിൽ വ്യക്തമായ കാര്യ കരണങ്ങളോ, നേരത്തെയുള്ള ഫിനാൻഷ്യൽ കോഡിൽ മാറ്റം വരുത്തിയതോ ആയ കാര്യങ്ങൾ പ്രതിപാദിച്ചിട്ടില്ലാത്തതിനാൽ പ്രസ്‌തുത ഉത്തരവ് "പ്രഥമ ദൃഷ്ട്യാ " നിലനിൽക്കില്ല എന്ന് കണ്ടെത്തിയാണ് സ്റ്റേ നൽകിയത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 300A പ്രകാരം ശബളം ഒരു property അഥവാ ജംഗമ വസ്തുവാണ്. പൗരന്റെ സ്ഥാവര ജംഗമ വസ്തുക്കൾ നിയമപരമായി അല്ലതെ കവർമെടുക്കാനോ, കണ്ടുകെട്ടാനോ പാടില്ല.
Constitution Of India Article 300A - Persons not to be deprived of property save by authority of law അതുകൊണ്ടുതന്നെ property ആയിട്ടുള്ള ശമ്പളം സർക്കാരിന് നിഷേധിക്കാനോ, വൈകിപ്പിക്കാനോ സാധ്യമല്ല എന്ന വാദം കോടതിയിൽ ഉയരുകയും കോടതി അംഗീകരിക്കുകയും ചെയ്തില്ലേ❓️
തീർച്ചയായും ഹർജിക്കാരുടെ പ്രധാന വാദങ്ങളിൽ ഒന്നായിരുന്നു അത്. പ്രസ്തുത വാദം കോടതി അംഗീകരിക്കുകയും ചെയ്തു എന്നാൽ ആർട്ടിക്കിൾ 300A യുടെ ലംഘനം എന്ന വാദത്തിൽ കോടതി വിശദമായി ഇറങ്ങി ചെന്നിട്ടില്ല. ആവശ്യമെങ്കിൽ നിയമംമൂലം പൗരന്മാരുടെ property അഥവാ സ്വത്തുക്കൾ സർക്കാരിന് നിയന്ത്രിക്കാം. ഉദാഹരണത്തിന് ലോൺ എടുത്ത് തിരിച്ചടിക്കാതിരുന്നാൽ property ജപ്തി ചെയ്യുന്നത് ആർട്ടിക്കിൾ 300a യുടെ ലംഘനമാണ് എന്നാൽ അത് ചെയ്യുന്നത് due process of law അഥവാ നിയമപരമായ പ്രക്രിയയിലൂടെയാണ് എന്നതുകൊണ്ട് ന്യായീകരിക്കപ്പെടുന്നു.
Right to property അഥവാ സ്വത്ത് വകകൾക്കുള്ള അവകാശം ഒരു മൗലികാവകാശമല്ല. എന്നാൽ ഒരാളുടെ property നിഷേധിക്കുന്നതും, നിയന്ത്രിക്കുന്നതും അയാളുടെ livelihood നെ അഥവാ ജീവിതത്തെ ബാധിക്കുമെന്നതിനാൽ അത് ആർട്ടിക്കിൾ 21 ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണ് എന്ന് കണക്കാക്കാം.
ഇനിയെന്താണ് സർക്കാരിന്റെ മുന്നിലുള്ള വഴി❓️
സംസ്ഥാന സർകാരിന്റെ ഫിനാൻഷ്യൽ കോഡിലെ പ്രത്യേക ദിവസങ്ങളിൽ ശമ്പളം നൽകുന്ന പ്രൊവിഷൻ മറ്റൊരു സർക്കാർ ഉത്തരവിലൂടെ റദ്ദാക്കുകയും ശമ്പളം പിടിക്കുന്നതിനായി വ്യക്തമായ ഉത്തരവ് ഇറക്കുകയും വേണം. കൂടാതെ പുതുതായി നിർമ്മിച്ച എപ്പിഡമിക് ഡിസീസസ് ഓർഡിനൻസിൽ ദുരന്ത നിവാരണത്തിനുള്ള സമ്പത്തിക ഇടപാടുകൾക്ക് പ്രത്യേക പ്രൊവിഷൻ നൽകി നടപ്പിൽ വരുത്തിയോ, നിലവിലുള്ള ഓർസിനസ് പ്രകാരം കൃത്യമായി വ്യക്തമാക്കിയോ, ദുരന്ത നിവാരണ നിയമപ്രകാരം വ്യക്തമാക്കിയും ശമ്പളം നീട്ടുന്നതിനാവശ്യമായ നടപടികൾ നിയമപരമായി സ്വീകരിക്കണം.
ഇപ്പോഴുണ്ടായ നടപടിയെകുറിച്ചുള്ള അഭിപ്രായം❓️
ഒരു സിംഗിൾ ജഡ്ജ് തന്റെ മുന്നിൽ വന്ന കേസിൽ പൗരന് ഭരണഘടനാപരമായി സ്വത്തിനുള്ള അവകാശം ലംഘിക്കപ്പെട്ടു എന്ന് അറിയിച്ചപ്പോൾ. പ്രഥമദൃഷ്ട്യാ property ആയി കണക്കാക്കുന്ന ശമ്പളം നൽകാതെ നീട്ടിവെക്കാനുള്ള സർക്കാർ ഉത്തരവ് പരിശോധിച്ചു. എന്നാൽ പ്രസ്‌തുത ഉത്തരവ് നിയമാനുസൃതമല്ല എന്ന് നിയമങ്ങളുടെ സാങ്കേതികത ചൂണ്ടിക്കാണിച്ച് ജഡ്ജ് വ്യക്തമാക്കി എന്നതാണ് കോടതിയിൽ നടന്നത്.
നാട്ടിലെ അവസ്ഥയും, സർക്കാരിന്റെ സാമ്പത്തിക തകർച്ചയുമൊന്നും കണക്കിലെടുക്കാതെ പൗരന്മാരുടെ സ്വത്തവകാശം 300A അനുവദിച്ചുകൊണ്ട് ഇടക്കാല സ്റ്റേ നൽകി. തികച്ചും സാങ്കേതികമായ ഈ ഉത്തരവിനെ "സർക്കാരിന് കനത്ത തിരിച്ചടി " എന്നപേരിൽ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളും കുലംകുത്തികളും വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ്. കേരള സർക്കാരിന് തിരിച്ചടി എന്നാൽ ജനങ്ങൾക്കും അവരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കും തിരിച്ചടി എന്ന് മനസിലാകാത്ത വിഡ്ഢികൾ.
ഇനിയെന്ത്❓️
ഫിനാൻഷ്യൽ കോഡിലെ ശമ്പള വ്യവസ്ഥകൾ മാറ്റി എപ്പിഡമിക് ഡിസിസസ് ഓർഡിനൻസ് പ്രകാരം നിയമപരമായ ഉത്തരവിട്ടാൽ പുഷ്പം പോലെ ജീവനക്കാരുടെ ശമ്പളത്തെ നീട്ടുകയോ, നിയന്ത്രിക്കുകയോ ചെയ്യാം.
നിലവിലെ സർക്കാർ ഉത്തരവിൽ വ്യക്തത വരുത്തി ഇപ്പോൾ വിധി പ്രഖ്യാപിച്ച സിംഗിൾ ബഞ്ചിനു മുകളിൽ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയാലും നിലവിലെ ഹൈക്കോടതി സ്റ്റേ വെക്കേറ്റ് ചെയ്യാൻ സാധിക്കും.
കൊറോണ ദുരന്തകാലത്ത് ഹൈക്കോടതിയുടെ പടിക്കൽ കാവലിരുന്ന് കഥകൾ മെനയുന്നവർക്ക് നല്ല നമസ്കാരം.
അഡ്വ ശ്രീജിത്ത് പെരുമന
[20:58, 28/04/2020] Gopakumar G K2: # നിങ്ങൾക്ക് വേണ്ടത് വോട്ടല്ലേ, ഞാൻ തന്നേക്കാം. ദയവു ചെയ്ത് പാവങ്ങളെ പട്ടിണിക്കിടുന്ന പണി ഇനി എങ്കിലും മതിയാക്കുമോ,
[21:02, 28/04/2020] Gopakumar G K2: മാധ്യമങ്ങളോട്
#നിങ്ങൾക്ക് വേണ്ടത് റേറ്റിങ്ങാണേൽ ഞാൻ മുടങ്ങാതെ നിങ്ങളുടെ വാർത്ത കാണാം, പാവപെട്ട ജനങ്ങളെ ഇനി തെറ്റിധരിപിക്കരുതേ
*****
അനവസരത്തിലുള്ള പ്രതിഷേധങ്ങൾ ഇതൊക്കെ കേൾക്കാനിടവരുത്തി
അത്ര സൂപ്പറൊന്നുമല്ല. വികലവും ഭാഗികം ആയഒരു കാഴ്ചപ്പാട് എന്നു മാത്രം. ചില സംഘടനകളുടെ അനവസരത്തിലുള്ള പ്രതിഷേധങ്ങൾ ഇതൊക്കെ കേൾക്കാനിടവരുത്തി എന്നു മാത്രം. സർക്കാർസർവീസിനു കാര്യക്ഷമതയും മികച്ച സേവന വേതന വ്യവസ്ഥകളും ഉറപ്പാക്കുന്നതിൽ സംഘടനകൾ വഹിക്കുന്ന പങ്ക് നിർണായകമാണ്. അവയുടെ തലപ്പത്തിരിക്കുന്ന വരുടെ തീരുമാനങ്ങൾ പലപ്പോഴും അവർ പിന്തുണക്കുന്ന രാഷ്ട്രീയത്തിനു വിധേയമായിരിക്കും. കൈക്കൂലിയില്ലാത്ത, സംതൃപ്തമായ സർക്കാർ സർവീസ് ആണ് ഫലപ്രദമായി ദുരന്തങ്ങളെ നേരിടുന്നതിൽ പോലും നമ്മളെ സഹായിക്കുന്നത്. സർക്കാർ വേറെയും ജീവനക്കാർ വേറെയുമല്ല. ഒരു വാഹനത്തിനു് Running Expense കാണും.അതു പോലെയാണ് ജീവനക്കാർക്കു നൽകുന്ന ആനുകൂല്യങ്ങൾ. ഇന്ന് ജീവനോടെ ഇരുന്ന് 4 സുന്ദരൻ ഡയലോഗ് കാച്ചാൻ പറ്റുന്നത് കേരളത്തിലെ മികച്ച സർക്കാർ സർവീസിന്റെയും ( അതു മാത്രമല്ല.) കൂടി നേതൃത്വത്തിലും ബലത്തിലുമാണ്. സ്വകാര്യ സ്ഥാപനങ്ങൾ പലതും ഓഹരികൾ സമാഹരിക്കുന്നതും ലോൺ കൊടുത്ത് ലാഭമുണ്ടാക്കുന്നതും, ബാങ്കിംഗ് മേഖല സജീവമാകുന്നതും കമ്പോളം മുന്നോട്ടു പോവുന്നതും ലക്ഷക്കണക്കിന് കുടുംബങ്ങൾ ജീവിച്ചു പോകുന്നതും ഒക്കെ സർക്കാർ ജീവനക്കാർക്ക് കൊടുക്കുന്ന ന്യായമായ ശമ്പളത്തിന്റെ കൂടി ബലത്തിലാണ്. ശമ്പളം, പെൻഷൻ ഒക്കെ ജോലിയിൽ ചേരുമ്പോൾ ഒരു ചെറുപ്പക്കാരന് / ചെറുപ്പക്കാരിക്ക് കൊടുക്കുന്ന ഒരുറപ്പാണ്.അത് നിർണയിക്കപ്പെടുന്നത് വിദദ്ധരുടെ സമിതികൾ പല തവണ കൂടിയാലോചിച്ചാണ്.സർക്കാർ സർവീസ് മികച്ച താവുന്നത് മികച്ച ആളുകൾ അതിലേക്ക് വരുന്നത് കൊണ്ടാണ്. അത് ആകർഷകമല്ലാതാക്കിയാൽ മികവുള്ളവർ സ്വകാര്യ മേഖലകളിലേക്ക് പോകാനും സാധ്യതയുണ്ട്. സർവീസിന്റെ മികവ് കുറയും. അഴിമതി ,കൈക്കൂലി കണ്ടമാനം കൂടും. സുതാര്യത കുറയും. ഒരേ പെൻഷൻ നൽകുമ്പോൾ ശമ്പളം അതിനനുസരിച്ച് നേരത്തെ കൂടുതൽ നൽകേണ്ടി വരും. എല്ലാവർക്കും ഒരേ ശമ്പളം നൽകാൻ പറ്റുമോ ? സംഘടനയില്ലാതെയാണോ ഈ പറഞ്ഞവന് സ്കെയിലും ഗ്രേഡുമൊക്കെ കിട്ടിയത്:? ഇയാളുടെ അപ്പന്റെയും വല്യപ്പന്റെയും കാലത്ത് ജീവനക്കാർക്ക് കിട്ടിയിരുന്ന ശമ്പളം ഒന്നു ചോദിച്ചു മനസിലാക്കിയിട്ട് ഷംഷാരിക്കുന്നതാണ് നല്ലത്.
തിരഞ്ഞെടുക്കപെട്ട ഗവൺമെൻറിൻ്റെ തീരുമാനം പൊതു ജനത്തിൻ്റെത് ആണ്
കുറച്ച് ദിവസം മുൻപ് ഞാനെഴുതിയ പോസ്റ്റാണ് . കുറച്ച് കാര്യങ്ങൾ കൂട്ടിച്ചേർക്കുന്നു എന്ന് മാത്രം. കോടതി വിധി പ്രസ്താവിക്കുമ്പോൾ സാങ്കേതിക കാര്യങ്ങൾ മാത്രമേ പരിഗണിക്കുകയുള്ളൂ. കേസ് കേൾക്കുമ്പോൾ പറയുന്ന കമൻ്റ് ഉം വിധിയും തമ്മിൽ ബന്ധമുണ്ടാവണമെന്നില്ല. മുൻപ് ആരോ എഴുതിയ പോസ്റ്റിൽ പറഞ്ഞത് പോലെ , വെള്ളപൊക്കക്കാലത്ത് റോഡിൽ തോണി ഇറക്കിയത് നിയമ പരമായി തെറ്റന്ന് ആരെങ്കിലും കേസ് കൊടുത്തിരുന്നെങ്കിൽ വിധി തോണി ഇറക്കിയവർക്കെതിരായേനെ.
ഇവിടെ മാന്യത എന്നത് കേസിന് പോകാതിരിക്കലിനാണ്
പിന്നെ ഗവൺമെൻറ് ജിവനക്കാരുടെ ശമ്പളം, അവർക്ക് നല്ല ഓഫർ കൊടുത്തില്ലെങ്കിൽ അവർ മറ്റ് തൊഴിലുകൾ അന്വേഷിക്കും' . പൊതുജനങ്ങളുടെ തിരുമാനങ്ങളെ കാര്യക്ഷമമായി നടത്താൻ യോഗ്യതയും, കഴിവും ഉള്ളവർ വേണം. കഴിഞ്ഞ കുറച്ച് കാലമായി കാര്യക്ഷമതയുള്ള IAS ഉദ്യോഗസ്ഥർ കളക്ടർമാരായി വരുന്നത് തന്നെ അവർക്ക് ആകർഷണീയമായ വേതനവും, സൗകര്യങ്ങളും ഉള്ളതുകൊണ്ട് കൂടിയാണ്.
ഒരു LD ക്ലർക്കിനെ പോലും തെരെഞ്ഞെടുക്കാൻ 10 ക്ലാസ് പാസായി എല്ലാവർക്കും തുല്യ അവസരമാണ് നൽകിയിട്ടുള്ളത്.അതിൽ കഴിവുള്ളവർ പാസായി വരുന്നു എന്ന് മാത്രം. അവരുടെ കാര്യക്ഷമത കൊണ്ട് തന്നെയാണ് സർക്കാർ ഓഫീസുകളുടെ പ്രവർത്തനം കുറച്ച് വർഷങ്ങളായി മെച്ചപ്പെട്ട് വരുന്നത്.
അതു കൊണ്ടാണ് പ്രളയം, രോഗങ്ങൾ മുതലായ വിപത്തുകളെ നമുക്ക് ചെറുക്കാൻ പറ്റുന്നതും, പറ്റിയതും. മറ്റ് പല സംസ്ഥാനങ്ങൾ ഇരുട്ടിൽ തപ്പാൻ കാരണം കാര്യക്ഷമത കുറഞ്ഞതിനാലാണ്.
ബഹു ഭൂരിപക്ഷത്തിനും ഉയർന്ന യോഗ്യത ഉണ്ടായിരിക്കുന്നതിനാൽ അവർ Multi- skilled ആയിരിക്കുമെന്നും പറയാം.
നിങ്ങൾ പറയുന്ന പോലെ കുറഞ്ഞ വേതനത്തിൽ അവർ ജോലി ചെയ്യും, പക്ഷേ നിലവിലെ സാമ്പത്തിക-സാമൂഹ്യ വ്യവസ്ഥയിൽ അത് സാധ്യമായെന്ന് വരില്ല. ഒരു പക്ഷേ സമ്പൂർണ സോഷ്യലിസം അംഗീകരിക്കപെട്ട ഒരു വ്യവസ്ഥയിൽ നിങ്ങൾ പറഞ്ഞ പോലെ കാര്യങ്ങൾ നടന്നേക്കാം.
പിന്നെ സമൂഹത്തിൽ പണം റൊട്ടേറ്റ് ചെയ്യാൻ സ്ഥിരവരുമാനക്കാർ ആവശ്യമാണ്.അഴിമതി നടത്താത്ത ഒരു ഗവ ഉദ്യോഗസ്ഥൻ്റെ കൈയ്യിൽ വരുന്ന പണത്തിന് കണക്കുണ്ട്. ബഹു ഭൂരിപക്ഷവും ടാക്സ് അടക്കുന്നവരാണ്, ബാങ്ക് ലോൺ ഉള്ളവരാണ്. ഈ പണമൊക്കെ പൊതു ആവശ്യത്തിന് തന്നെയാണ് ഗവ .ഉപയോഗിക്കുന്നത്.
ചുരുക്കി പറഞ്ഞാ, ഒന്നുകിൽ സർക്കാർ ജോലി (പൊതുജനങ്ങൾക്ക് കിട്ടേണ്ട സേവനങ്ങൾ ) കാര്യക്ഷമമായി നടക്കണമെങ്കിൽ കഴിവുള്ളവർ ജോലിയിൽ ഉണ്ടാവണം. അതിന് അവർക്ക് നിലവിലെ സാമ്പത്തിക വ്യവസ് ഥയിൽ ഉയർന്ന വേതനവും, സൗകര്യങ്ങളും നൽകണം. അല്ലെങ്കിൽ സോഷ്യലിസത്തിലേക്കോ, കമ്യൂണിസത്തിലേക്കോ പോകണം.
അല്ലെങ്കിൽ കുറച്ച് പ്രധാന കാര്യം മാത്രം ഗവ. വച്ചിട്ട് റയിൽവേ, ടെലികോം, വിമാനം, സൈന്യത്തിന്ന് വേണ്ട ആയുധ നിർമ്മാണം, ബഹിരാകാശം, വൈദ്യുതി തുടങ്ങിയ തൊക്കെ സ്വകാര്യവൽകരിക്കണം. പക്ഷേ അവിടയും ഈ ഗവ ജോലിയിൽ മുൻപിലെത്തിയവർ തന്നെയായിരിക്കും ബഹു ഭൂരിപക്ഷവും. സേവനങ്ങൾ പണം കൊടുത്ത് വാങ്ങണം. കോട്ടയത്ത് ആമ്പുലൻസ് പറന്ന് വന്നേക്കും, പക്ഷേ പത്ത് രണ്ടായിരം വാടക കൈയ്യീന്ന് എണ്ണികൊടുക്കണമെന്ന് മാത്രം. അതല്ലാതെ 4500 ടെസ്റ്റ് ചാർജ്, ആശുപത്രി ചിലവ് ഒക്കെ കൈയ്യിന്ന് പോകും. അമേരിക്കയിലൊക്കെ ഇതാണ് പ്രശ്നം.
അതു കൊണ്ട് നിലവിലെ വ്യവസ്ഥയെ കൂടുതൽ ശക്തിപെടുത്തുകയാണ് വേണ്ടത്. പൊതുജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം നൽകാൻ സ്വമേധയാ തയ്യാറാവണം
ഇവിടെ ചില അധ്യാപകരെ യോ ചില സംഘടനയെയോ മാത്രം കുറ്റം പറയുന്നതിൽ വല്യ കാര്യമില്ല എന്നാണ് എൻ്റെ അഭിപ്രായം. ചിലർ അങ്ങിനെയാണ്, പൈസ കൈയ്യീന്ന് വിട്ട് കൊടുക്കാൻ ഒരു ബുദ്ധിമുട്ടാണ്.
വിശ്വാസികൾ ( സംഘടനാ, ദൈവം) അവർ പിന്തുടരുന്ന സാമൂഹ്യ സ്ഥാപനങ്ങളുടെ ഭാഗമായ ഒരു തീരുമാനത്തെ എതിർപ്പ് പുറത്ത് കാട്ടാതെ അംഗീകരിക്കും. അമ്പലത്തിനോ, പള്ളിക്കോ സംഭാവന ചോദിച്ചാൽ പിറുപിറുത്ത് നൽകുന്നവർ ധാരാളം. ചിലർ അഞ്ച് പൈസാ കൊടുക്കില്ല. അവരുടെ സ്വഭാവം അങ്ങിനെയാണ് രൂപപെട്ട് വന്നത്. സമൂഹം ഒരു വലിയ ആപത്തിൽ പെട്ട് ഉഴലുമ്പോൾ സഹായം ചെയ്യുക എന്നത് ആരും പറഞ്ഞ് ചെയ്യേണ്ട ഒന്നല്ല. പലരും മനസിൽ കൊടുത്തിയ തീ, അവർ പേപ്പറിൽ കൊളുത്തി അത്ര മാത്രം.
ഞാൻ ഇവിടെ പറയുന്ന കാര്യം അതല്ല . പല ഗവ: ജിവനക്കാർക്കും (ഗവ. ശമ്പളം കൊടുക്കുന്നവർക്ക്) അറിയില്ല, അവർ എങ്ങിനെയാണ് ആസ്ഥാനത്ത് എത്തിയത് എന്ന്. പൊതുജനത്തിന് രാജ്യത്തെ പൗരൻ എന്ന നിലയിൽ അവർ തീരുമാനിച്ച അവർക്ക് ആവശ്യമുള്ള സേവനങ്ങൾ ലഭ്യമാക്കാൻ ആളുകളെ ആവശ്യമുണ്ട്. അവരുടെ കുട്ടികളെ പഠിപ്പിക്കാൻ ആളെ വേണം. അവർ ഇന്ത്യൻ പ്രസിഡൻറ് വഴി ഒരു ഇൻഡൻറ് തയ്യാറാക്കുന്നു. PSC വഴി ഒരു ടെൻഡർ വിളിക്കുന്നു. അതിൽ ഓരോരുത്തരും അവരുടെ കഴിവ് പരിക്ഷയിലൂടെ തെളിയിക്കുകയും, നിയമിക്കപെടുകയും ചെയ്യുന്നു.
അതായത് സാധനങ്ങൾ വാങ്ങുന്നത് പോലെ തന്നെ, സേവനങ്ങൾ ലഘൂകരിക്കാനായി ജനങ്ങൾ, ഇന്ത്യൻ ഭരണഘടന അനുസരിച്ച് ടെൻഡർ വിളിച്ച്, ഒരു കോൺട്രാക്റ്റ് ഉണ്ടാക്കി നിയമിച്ചവരാണ് സർക്കാർ ഉദ്യോഗസ്ഥർ.
പൊതുജനം, സേവനങ്ങൾ ലഭ്യമാക്കാൻ നിയമിച്ചവരെ നിയന്ത്രിക്കാനും, അവർക്കാവശ്യമായ സേവനങ്ങൾ ഉൾപ്പെടെ, അവരുടെ ഭരണഘടനാപരമായ മുഴുവൻ കാര്യങ്ങളും തീരുമാനിക്കാൻ അവർക്ക് പരിചയമുള്ള ആളുകളെ ചുമതല ഏൽപ്പിക്കുന്നത് തിരഞ്ഞെടുപ്പിലൂടെ ആണ്.
ചീഫ് സെക്രട്ടറി ജനങ്ങൾക്ക് അറിവുള്ള ആളായിരിക്കില്ല, പക്ഷേ മുഖ്യമന്ത്രി ജനങ്ങൾക്ക് അറിയുന്ന ഒരാളായിരിക്കും, അത് പഞ്ചായത്ത് വരെ അങ്ങിനെ തന്നെയാണ്.
അങ്ങനെ തിരഞ്ഞെടുക്കപെട്ട ഗവൺമെൻറിൻ്റെ തീരുമാനം പൊതു ജനത്തിൻ്റെത് ആണ് . അതിൽ ഏതെങ്കിലും തരത്തിൽ ഭരണഘടനാ ലംഘനമോ, അവകാശ ലംഘനമോ (ഉദ്യോഗസ്ഥർ നിയമിതരാവുമ്പോൾ അവരുമായി ഉണ്ടാക്കുന്ന കോൺട്രാക്ട്) നടക്കുന്നെങ്കിൽ കോടതി തീരുമാനമെടുക്കും.
ചിലർ പറയുന്നത് കണ്ടു അധ്യാപകർ 10 മാസം ജോലിയെടുത്ത് 13 മാസത്തെ ശമ്പളം വാങ്ങുന്നു എന്ന്. അവർ വാങ്ങുന്നതല്ല, പൊതുജനം തയ്യാറാക്കിയ ടെൻഡറിൽ പറയുന്ന കോൺട്രാക്ട് ക്ലോസാണ് അത്. അതു തന്നെയായിരിക്കണം പോലീസിന്, അല്ലെങ്കിൽ കളക്ടർക്ക് എന്നില്ല. അവരുടെ നിയമന സമയത്ത് പറഞ്ഞ പ്രകാരം മാത്രമേ അവർ സാങ്കേതികമായി പ്രവർത്തിക്കേണ്ടതുള്ളൂ.
രാത്രി ഡ്യൂട്ടി ഉണ്ടാവും എന്നറിഞ്ഞ് മാത്രമാണ് നഴ്സ്, ആ ജോലിക്ക് തയ്യാറാവുന്നത്. പിന്നീട് ബുദ്ധിമുട്ടുണ്ടെങ്കിൽ ജോലി മതിയാക്കി (കോൺട്രാക്ട് നിർത്തി) പോകാമെന്നല്ലാതെ , ടീച്ചർക്ക് 2 മാസം അവധിയാണ്, എനിക്കും വേണം 2 മാസം അവധി, ഞാൻ പകലേ വരൂ എന്ന് ഒന്നും പറയാൻ പറ്റില്ല. അവരോട് പോയി പത്താം ക്ലാസിൽ കണക്ക് പഠിപ്പിക്കൂ എന്ന് പറഞ്ഞാൽ പറ്റില്ല എന്ന് പറയാൻ അവർക്ക് അവകാശമുണ്ട്.
ഒരു മാസത്തെ ശമ്പളം തൽകാലം തരില്ല, തവണകളായി പിടിക്കും എന്ന് പറഞ്ഞത് ഗവൺമെൻറ് പൊതുജനങ്ങളെ പ്രതിനിധികരിച്ചാണ്. അതിലെ ഭരണഘടനാ പ്രശ്നമെന്തി ങ്കിലും ഉണ്ടെങ്കിൽ കോടതി തീർപ്പു പറയട്ടെ. മുഖ്യമന്ത്രിയുടെ തീരുമാനം തെറ്റാണെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വേറെ ആരെയെങ്കിലും ജനങ്ങൾ ഭരണം ഏൽപിക്കട്ടെ.
ഞങ്ങക്ക് ചാത്തൻ സേവാ മഠം മാണ് ആവശ്യം , ആശുപത്രിയല്ല എന്ന് ഭൂരിപക്ഷത്തിന് തോന്നിയാൽ അത് കെട്ടാൻ തയ്യാറുള്ളവരെ ഭരണം ഏൽപ്പിക്കും. അപ്പോൾ ഗവ: സിവിൽ എഞ്ചിനീയർമാർ ആശുപത്രി വിട്ട് ചാത്തൻ മഠത്തിന് പ്ലാൻ തയ്യാറാക്കേണ്ടി വരുമെന്ന് മാത്രം.-gopakumar chennai
29/04/2020 സാലറി കട്ടിനായി ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം
സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി കട്ടിനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും . ഇതിന് മന്ത്രി സഭാ യോഗം അംഗീകാരം നല്‍കി. ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചത്. ദുരന്തനിവാരണ നിയമപ്രകാരമാണ് നടപടി. സര്‍ക്കാര്‍ നടപടി നിയമപരമാക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.
ദുരന്തമുണ്ടെന്ന് പ്രഖ്യാപിച്ചാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പത്തിന്റെ 25 ശതമാനം വരെ മാറ്റിവെക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഇത് എപ്പോള്‍ തിരിച്ചു നല്‍കുമെന്ന് ആറ് മാസത്തിന് ശേഷം മാത്രം പറഞ്ഞാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ സാലറി കട്ട് ഉത്തരവ് ഹൈക്കോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. ശമ്പളം ലഭിക്കുക എന്നത് ജീവനക്കാരുടെ അവകാശമാണെന്നും എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ സര്‍ക്കാരിന് സാലറി കട്ട് ചെയ്യാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
No comments:
Post a Comment