ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Sunday, May 24, 2020

ആലക്കോട് പഞ്ചായത്ത് ലൈബ്രറി പ്രവർത്തിക്കുന്നു, 18/04/2020

പ്രിയമുള്ളവരെ,
'
ഈ ലോക്ക് ഡൗൺ കാലം വായനയ്ക്കും കൂടിയുള്ള സമയമാണ്. വായിക്കാനായി നീക്കിവെച്ച പുസ്തകങ്ങളും വീണ്ടും വായിക്കണമെന്ന് ആഗ്രഹിച്ച പുസ്തകങ്ങളുമൊക്കെ വായിക്കാനുള്ള ഒരവസരമായി കൂടി ഈ വീട്ടിലിരിപ്പുകാലത്തെ നമുക്ക് ഉപയോഗപ്പെടുത്താം.

  ആലക്കോട് പഞ്ചായത്ത് ലൈബ്രറി നിങ്ങൾക്ക് പുസ്തകങ്ങൾ ലഭ്യമാക്കുന്നതിനായി ,തിങ്കൾ, ബുധൻ , ശനി എന്നീ ദിവസങ്ങളിൽ 3.30 മുതൽ 4.30 വരെ പ്രവർത്തിക്കുന്നു,

ആവശ്യമായ സുരക്ഷാ ക്രമീകരണത്തോടെ ഈ അവസരത്തെ നിങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. കുട്ടികളെ ലൈബ്രറിയിലേയ്ക്ക് അയക്കേണ്ടതില്ല,, പകരം അവർക്ക് വേണ്ടി മുതിർന്നവർ പുസ്തകം  ലൈബ്രറിയിൽ നിന്നും ശേഖരിക്കുമല്ലോ,,,,
   
 ലൈബ്രേറിയൻ
ആലക്കോട് പഞ്ചായത്ത് ലൈബ്രറി.

No comments:

Post a Comment