ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Wednesday, May 27, 2020

അകലം പാലിച്ചു ഡോക്ടറെ കാണാൻ സംവിധാനം


അകലം  പാലിച്ചു ഡോക്ടറെ കാണാൻ സംവിധാനം 
70126 12373



www.qkdoc.com


അറബിക്കടലിൽ ഇരട്ട ന്യൂനമർദത്തിന് സാധ്യത.

അറബിക്കടലിൽ ഇരട്ട ന്യൂനമർദത്തിന് സാധ്യത. മത്സ്യബന്ധനത്തിന് 28-05-2020 അർധരാത്രി മുതൽ വിലക്ക്

തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ പ്രദേശത്തുമായി 2020 മെയ് 31 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് കേരള തീരത്ത് നിന്ന് അധികം അകലെയല്ലാത്ത പ്രദേശമാണ്.

മധ്യ പടിഞ്ഞാറൻ അറബിക്കടലിലും അതിനോടു ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ അറബിക്കടൽ പ്രദേശത്തുമായി ഒരു ന്യൂനമർദം 2020 മെയ് 29 നോട് കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അറബിക്കടലിൽ ന്യൂനമർദങ്ങൾ രൂപപ്പെടാനുള്ള സാധ്യത പ്രവചിക്കപ്പെട്ട പശ്ചാത്തലത്തിൽ 2020 മെയ് 28 മുതൽ കേരള തീരത്തും അതിനോട് ചേർന്നുള്ള അറബിക്കടലിലും മൽസ്യ ബന്ധനം പൂർണ്ണമായി നിരോധിച്ചിരിക്കുന്നു. മെയ് 28 ന് ശേഷം കേരള തീരത്ത് നിന്ന് യാതൊരു കാരണവശാലും മൽസ്യതൊഴിലാളികൾ കടലിൽ പോകാൻ പാടില്ല. നിലവിൽ ആഴക്കടൽ, ദീർഘദൂര മൽസ്യബന്ധനത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്നവർ മെയ് 28 രാത്രിയോടെ കേരള തീരത്ത് മടങ്ങിയെത്തുകയോ അല്ലെങ്കിൽ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്തെത്തുകയോ ചെയ്യേണ്ടതാണ്.

ന്യൂനമർദ മുന്നറിയിപ്പിൻറെ പശ്ചാത്തലത്തിൽ ജില്ലാഭരണകൂടങ്ങളോടും ബന്ധപ്പെട്ട വകുപ്പുകളോടും ആവശ്യമായ തയ്യറെടുപ്പുകൾ നടത്താൻ ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.

കടൽ പ്രക്ഷുബ്ധമാകും എന്നതിനാൽ മൽസ്യബന്ധന നിരോധനത്തോടൊപ്പം കടലാക്രമണ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ ക്യാമ്പുകൾ കണ്ടത്തി കോവിഡ് 19 പശ്ചാത്തലത്തിൽ 'ഓറഞ്ച് ബുക്ക് 2020' ലെ മാർഗ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കി വെക്കാനും അവ പൊതുജനങ്ങളെയും ജനപ്രതിനിധികളെയും അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷക്കായി മുൻകരുതൽ നിർദേശങ്ങൾ തയ്യാറാക്കി മൽസ്യബന്ധന കേന്ദ്രങ്ങളിലും മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലും പ്രചരിപ്പിക്കാനും ഫിഷെറീസ് വകുപ്പിനോട് നിർദേശിച്ചിട്ടുണ്ട്.

സ്ഥിരമായി കടലാക്രമണ ഭീഷണിയുള്ള മേഖലകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ മണൽച്ചാക്കുകളോ ജിയോ ട്യൂബുകളോ സ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ, ജലസേചന വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവർക്ക് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.

കേരളത്തിൽ പൊതുവിൽ ശക്തമായ കാറ്റ് മൂലം മരങ്ങൾ കടപൊഴുകി വീഴാനും ഇലക്ട്രിക്, ടെലിഫോൺ പോസ്റ്റുകൾ ഒടിഞ്ഞു വീഴാനും അത് മൂലമുള്ള അപകടങ്ങൾക്കും സാധ്യതയുണ്ട്. ഇത്തരത്തിൽ അപകടാവസ്ഥയിലുള്ള പോസ്റ്റുകളോ മരങ്ങളോ ശ്രദ്ധയിൽ പെട്ടാൽ കൺട്രോൾ റൂമുകളിൽ വിവരം അറിയിക്കേണ്ടതാണ്.

ശക്തമായ മഴ മൂലം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും മലയോര മേഖലയിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ആയതിനാൽ വെള്ളപ്പൊക്ക, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ന്യൂനമർദം സ്വാധീനത്താൽ മഴ ലഭിക്കുന്ന ഘട്ടത്തിൽ പ്രത്യേക ജാഗ്രത പാലിക്കണം. ഇവിടങ്ങളിൽ ക്യാമ്പുകൾ സജ്ജീകരിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട്. അധികൃതർ നിർദേശിക്കുന്ന മുറക്ക് മാറിത്താമസിക്കേണ്ടതാണ്.

മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ അണക്കെട്ടുകളിലെ വെള്ളം ഒഴുക്കി വിടാനുള്ള സാധ്യതയുണ്ട് അണക്കെട്ടുകളുടെ താഴെയും നദിക്കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കുകയും മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുകയും ചെയ്യേണ്ടതാണ്.

ജില്ല EOC കൾ, താലൂക്ക് കണ്ട്രോൾ റൂമുകൾ, ഫിഷെറീസ്, KSEB, പോലീസ് വകുപ്പുകളുടെ കൺട്രോൾ റൂമുകളും 24*7 മണിക്കൂറും പ്രവർത്തിപ്പിക്കാൻ ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. 1077 എന്ന ടോൾഫ്രീ നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രത്തെ പൊതുജനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കുകയും അവ പൊതുജനങ്ങളിലേക്ക് എത്തിക്കുകയും വേണം. വിവിധ വകുപ്പുകൾ പ്രവർത്തിക്കേണ്ട വിധം, മുന്നറിയിപ്പുകൾ മനസ്സിലാക്കേണ്ട വിധം, കോവിഡ് 19 പശ്ചാത്തലത്തിൽ ക്യാമ്പുകൾ സജ്ജീകരിക്കേണ്ട രീതി, വിവിധ പ്രോട്ടോക്കോളുകൾ എന്നിവ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ 'ഓറഞ്ച് ബുക്ക് 2020' ൽ വിശദീകരിക്കുന്നുണ്ട്.  'ഓറഞ്ച് ബുക്ക് 2020' മാർഗ നിർദേശങ്ങൾക്ക് അനുസരിച്ച് ഓരോ വകുപ്പും പ്രതികരണ-പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യണം. ഓറഞ്ച് ബുക്ക് 2020 https://sdma.kerala.gov.in/wp-content/uploads/2020/05/Orange-Book-of-Disaster-Management-2-2020-1.pdf എന്ന ലിങ്കിൽ ലഭ്യമാണ്.

കേന്ദ്ര കാലാവസ്ഥ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. തുടർന്നുള്ള മുന്നറിയിപ്പുകളും നിർദേശങ്ങളും ശ്രദ്ധിക്കുക. കർശനമായി പാലിക്കുക.

ഇന്ന് (27-05-2020) കേരള തീർത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല. താഴെ പറയുന്ന പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

ഗൾഫ് ഓഫ് മാന്നാർ, പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, വടക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത്.

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

പുറപ്പെടുവിച്ച സമയം : 4 pm 27/05/2020

Monday, May 25, 2020

COVIS NEWS 23 26 05 2020

കണ്ണൂർ ജില്ലയിൽ 15 ഹോട്ട് സ്പോട്ടുകൾ; 23 വാർഡുകൾ കണ്ടെയ്ൻമെൻറ് സോണുകൾ

ഹോട്ട്സ്പോട്ടുകളും ബ്രാക്കറ്റിൽ കണ്ടെയ്ൻമെൻറ് സോണുകളാക്കിയ വാർഡുകളും👇

കോർപ്പറേഷൻ👇

കണ്ണൂർ  (53)

മുനിസിപ്പാലിറ്റികൾ👇

മട്ടന്നൂർ (29),പാനൂർ (31,32),പയ്യന്നൂർ (13)


പഞ്ചായത്തുകൾ👇

കേളകം (9),മാലൂർ (9), അയ്യങ്കുന്ന് (7 മുതൽ 11 വരെ),ചിറക്കൽ (2), ചൊക്ലി (7, 8, 9),ധർമ്മടം (13), കോട്ടയം മലബാർ (12), ചെമ്പിലോട്(1), കതിരൂർ(5), പാട്യം (9,12 ), മയ്യിൽ(1)
******
ചക്ക വീണു പരുക്കേറ്റ് ആശുപത്രിയിൽ; പരിശോധന നടത്തിയപ്പോൾ കോവിഡ്!
https://www.manoramaonline.com/news/kerala/2020/05/24/youth-confirms-corona-virus-in-kannur.html

***
പ്രസ് റിലീസ് 24-05-2020
ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഓഫീസ്

ഒരിക്കല്‍ കൂടി കരുതല്‍ വേണം; നമ്മുടേയും നാടിന്റേയും രക്ഷയ്ക്കായി

ഹോം ക്വാറന്റൈനിലുള്ളവരുടെ കരുതല്‍ ഏറെ പ്രധാനം

തിരുവനന്തപുരം: കോവിഡ് 19ന്റെ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും സ്വീകരിച്ചതിനേക്കാള്‍ ജാഗ്രത മൂന്നാം ഘട്ടത്തില്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആദ്യത്തെ രണ്ട് ഘട്ടങ്ങളേക്കാള്‍ കുറേക്കൂടി പ്രയാസകരമായ ഒരു ഘട്ടമാണിത്. ആദ്യത്തെ രണ്ട് ഘട്ടങ്ങളിലേക്കാള്‍ വൈറസ് സാന്ദ്രത കൂടിയ ഇടങ്ങളില്‍ നിന്നാണ് ഇപ്പോള്‍ ആളുകള്‍ വരുന്നു എന്നത് രോഗപ്പകര്‍ച്ച കൂടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന ഒന്നാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ വൈറസിന്റെ വ്യാപനം വര്‍ധിച്ച് വരുന്നതിനാല്‍ അവിടെ നിന്നും വരുന്നവര്‍ക്ക് രോഗബാധയുണ്ടാകാന്‍ മുമ്പത്തേക്കാള്‍ സാധ്യത കൂടുതലാണ്. ഒന്നും രണ്ടും ഘട്ടത്തില്‍ വിജയിച്ച ഹോം ക്വാറന്റൈന്‍ ഈ ഘട്ടത്തില്‍ വളരെയേറെ പ്രാധാന്യമേറുന്നു. ക്വാറന്റൈനില്‍ കഴിയുന്നവര്‍ തങ്ങളുടേയും കുടുംബാംഗങ്ങളുടേയും രക്ഷയെ കരുതിയും നാടിന്റെ രക്ഷയെ കരുതിയും വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്. വീട്ടിലെ നിരീക്ഷണത്തിലുള്ളവരും കുടുംബാംഗങ്ങളും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. എന്തെങ്കിലും സംശയങ്ങളുള്ളവര്‍ ദിശ 1056, 0471 2552056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. ക്വാറന്റൈനിലുള്ള വ്യക്തി വീട്ടിനുള്ളില്‍ പ്രത്യേകമായ ശുചിമുറിയോടു കൂടിയ മുറിയില്‍ തന്നെ താമസിക്കേണ്ടതാണ്. ആ മുറിയോ ശുചിമുറിയോ ക്വാറന്റൈന്‍ കാലാവധി കഴിയും വരെ മറ്റാരും ഉപയോഗിക്കാന്‍ പാടുള്ളതുമല്ല.
2. ക്വാറന്റൈനിലുള്ള വ്യക്തിയുമായോ അദ്ദേഹം ഉപയോഗിക്കുന്ന വസ്തുക്കളുമായോ ഒരു സാഹചര്യത്തിലും വീട്ടിലെ മുതിര്‍ന്ന വ്യക്തികളും വിവിധ രോഗങ്ങള്‍ക്ക് ചികിത്സയിലുള്ളവരും സമ്പര്‍ക്കത്തില്‍ ഏര്‍പ്പൊടാന്‍ പാടുള്ളതല്ല.
3. ക്വാറന്റൈനിലുള്ള വ്യക്തിയെ സഹായിക്കുന്നവര്‍ അല്ലെങ്കില്‍ പരിചരിക്കുക്കുന്നവര്‍ 18നും 50നും വയസിനിടയ്ക്കുള്ള പൂര്‍ണ ആരോഗ്യവാനും മറ്റ് അസുഖങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തതുമായ ആളായിരിക്കണം.
· രോഗി താമസിക്കുന്ന വീട്ടിലേയ്ക്ക് സന്ദര്‍ശകര്‍ പാടില്ല.
· രോഗി താമസിക്കുന്ന വീട്ടിലെ അംഗങ്ങള്‍ എല്ലാവരും സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുടെ അനുമതിയോടുകൂടി മാത്രമേ പുറത്ത് പോകാന്‍ പാടുള്ളു.
· ഇവര്‍ ഹാന്റ് വാഷ്, മാസ്‌ക് എന്നിവ വീട്ടിനുള്ളില്‍ ഉപയോഗിക്കേണ്ടതും സാമൂഹ്യ അകലം പാലിക്കേണ്ടതുമാണ്.

ക്വാറന്റൈനിലുള്ള വ്യക്തി സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

· ക്വാറന്റൈനിലുള്ള വ്യക്തി മുറിയില്‍ തുടരേണ്ടതും ഭക്ഷണം കഴിക്കുന്നതിനുപോലും പുറത്തേയ്ക്ക് വരാന്‍ പാടുള്ളതുമല്ല. ആഹാരശേഷം അവര്‍ ഉപയോഗിച്ച പാത്രങ്ങള്‍ സ്വയം കഴുകി വൃത്തിയാക്കേണ്ടതും അവരുടെ മുറിയ്ക്ക് പുറത്ത് സൂക്ഷിക്കേണ്ടതുമാണ്.
· ക്വാറന്റൈനിലുള്ള വ്യക്തിയുടെ ലഗേജ് ഉള്‍പ്പെടെ എല്ലാ വസ്തുക്കളും ആ വ്യക്തി തന്നെ കൈകാര്യം ചെയ്യേണ്ടതും യാതൊരു കാരണവശാലും മറ്റൊരു വ്യക്തി അവ കൈകാര്യം ചെയ്യാന്‍ പാടുള്ളതുമല്ല.
· കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ ആരും തന്നെ വ്യക്തി ഉപയോഗിക്കുന്ന മുറിയില്‍ പ്രവേശിക്കുവാന്‍ പാടുള്ളതല്ല. രോഗിയെ പരിചരിക്കുന്ന ആള്‍ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം മുറിയില്‍ പ്രവേശിക്കാവുന്നതാണ്.
· മൂക്കും വായും മാസ്‌ക് ഉപയോഗിച്ച് മറക്കേണ്ടതാണ് (പ്രത്യേകിച്ച് തുമ്മുമ്പോഴും ചുമക്കുമ്പോഴും)
· ഒരു കാരണവശാലും ക്വാറന്റൈനിലുള്ള വ്യക്തി 2 മീറ്ററിനുള്ളില്‍ വച്ച് മറ്റൊരു വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ പാടുള്ളതല്ല.
· ചെറിയ രീതിയിലുള്ള രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ തന്നെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുമായി ഫോണില്‍ ബന്ധപ്പെടേണ്ടതാണ്.
· യാതൊരു കാരണവശാലും ആരോഗ്യ വകുപ്പധികൃതരുടെ അനുമതി കൂടാതെ ചികിത്സയ്ക്ക് ആണെങ്കില്‍ പോലും വീടിനു പുറത്ത് പോവാന്‍ പാടുള്ളതല്ല.

ക്വാറന്റൈനിലുള്ള വ്യക്തിയെ പരിചരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്

· പരിചരിക്കുന്നവര്‍ ഒരു കാരണവശാലും വീട് വിട്ട് പുറത്ത് പോവാന്‍ പാടുള്ളതല്ല.
· ഇവര്‍ മറ്റ് കുടുംബാംഗങ്ങളെ പരിചരിക്കുവാന്‍ പാടുള്ളതല്ല.
· ക്വാറന്റൈനിലുള്ള വ്യക്തി താമസിക്കുന്ന മുറിയില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ പരിചരിക്കുന്ന വ്യക്തി കയറാന്‍ പാടുള്ളു.
· അങ്ങനെ കയറേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ ഇവര്‍ സര്‍ജിക്കല്‍ മാസ്‌കും ഗ്ലൗസും ശരിയായ രീതിയില്‍ ധരിച്ചു എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
· ഒരു തവണ ഉപയോഗിച്ചശേഷം മാസ്‌കും ഗ്ലൗസും ഉപേക്ഷിക്കേണ്ടതും ഒരു കാരണവശാലും വീണ്ടും ഉപയോഗിക്കാന്‍ പാടുള്ളതുമല്ല.
· മുറിയില്‍ നിന്ന് ഇറങ്ങിയ ശേഷവും രോഗിയുടെ പരിചരണശേഷവും ഉടന്‍ തന്നെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
· മുറിക്കുള്ളിലെ കതകിന്റെ പിടികള്‍, ടേബിളുകള്‍, സ്വിച്ചുകള്‍ മുതലായ ഒരു പ്രതലത്തിലും സ്പര്‍ശിക്കാന്‍ പാടുള്ളതല്ല.
· രോഗ ലക്ഷണങ്ങള്‍ ഉണ്ടാകുന്നോ എന്ന് സ്വയം നിരീക്ഷിക്കേണ്ടതും ഏറ്റവും ചെറിയ തരത്തിലെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്ന പക്ഷം അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെയോ മറ്റ് പ്രാദേശിക പൊതുആരോഗ്യ സ്ഥാപന അധികാരികളെയോ അറിയിക്കേണ്ടതാണ്.

മറ്റ് കുടുംബാംഗങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

· കുടുംബാംഗങ്ങളില്‍ പ്രായമായവരോ മറ്റ് രോഗങ്ങളോ ഉള്ളവര്‍ ക്വാറന്റൈന്‍ കാലാവധി കഴിയുന്നതുവരെ മറ്റൊരു വീട്ടിലേയ്ക്ക് മാറുന്നതാണ് അഭികാമ്യം.
· ക്വാറന്റൈനിലുള്ള വ്യക്തി താമസിക്കുന്ന അതേ വീട്ടില്‍ തന്നെ കഴിയുന്നവര്‍ കാലാവധി കഴിയുന്നതുവരെ വീടിന് പുറത്തേയ്ക്ക് പോകാന്‍ പാടുള്ളതല്ല.
· പാത്രങ്ങളോ തുണികളോ മൊബൈല്‍ ഫോണ്‍ പോലുള്ള മറ്റ് വസ്തുക്കളോ പങ്കിടരുത്.
· എല്ലാ കുടുംബാംഗങ്ങളും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകേണ്ടതാണ്.
· കുടുംബാംഗങ്ങള്‍ വാതിലിന്റെ പിടികള്‍, സ്വിച്ചുകള്‍ എന്നിങ്ങനെ ക്വാറന്റൈനിലുള്ള വ്യക്തി സ്പര്‍ശിക്കുവാന്‍ സാധ്യതയുള്ള പ്രതലങ്ങള്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കണം.
· ചെറിയ രീതിയിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്ന് സ്വയം നിരീക്ഷിക്കുകയും അതുണ്ടാകുമ്പോള്‍ തന്നെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെയോ മറ്റ് പ്രാദേശിക പൊതുആരോഗ്യ സ്ഥാപന അധികാരികളെയോ ബന്ധപ്പെടേണ്ടതാണ്.

മാലിന്യങ്ങളുടെ സമാഹരണം

· മുറിക്കുള്ളില്‍ തന്നെ ഇതിനായി 3 ബക്കറ്റുകള്‍ സൂക്ഷിക്കേണ്ടതാണ്.
· മലിനമായ തുണികള്‍, ടവലുകള്‍ മതലായവ ബ്ലീച്ച് ലായിനി ഉപയോഗിച്ച് അണുനാശനം വരുത്തേണ്ടതും കഴുകി ഉണക്കി ഉപയോഗിക്കേണ്ടതുമാണ്.
· മലിനമായ മാസ്‌കുകള്‍, പാഡുകള്‍, ടിഷ്യൂ എന്നിവ കത്തിക്കേണ്ടതാണ്.
· ആഹാര വസ്തുക്കള്‍, മറ്റ് പൊതു മാലിന്യങ്ങള്‍ എന്നിവ ആഴത്തില്‍ കുഴിച്ചിടേണ്ടതാണ്.

**
ചെറുപുഴ തട്ടുമ്മല്‍ സ്വദേശിയായ റിമാന്‍ഡ് തടവുകാരന് കൊറോണ സ്ഥിരീകരിച്ചു

ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ തട്ടുമ്മല്‍ സ്വദേശിയായ 49കാരനായ റിമാൻഡ് തടവുകാരനാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏപ്രിൽ 5ന് മുള്ളൻപന്നിയെ വേട്ടയാടിയതിനെതുടർന്ന് ചെറുപുഴ പൊലീസ് ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു. ഇതിനു പിന്നാലെ ഒളിവിൽ പോയ ഇയാള്‍ മെയ്‌ 21ന് പയ്യന്നൂർ കോടതിയിൽ കീഴടങ്ങുകയായിരുന്നു.  കോടതി ഇയാളെ റിമാൻഡ് ചെയ്തു.ഇതോടെ ചെറുപുഴ സ്റ്റേഷനിലെ 4 പൊലീസുകാരും  ക്വാറന്റീനിൽ പോകണം.

https://www.facebook.com/298122190885534/posts/548299629201121/



URGENT ! വാർഡ് തല മോണിറ്ററിംഗ് ശക്തിപ്പെടുത്തണം.

URGENT ! വാർഡ് തല മോണിറ്ററിംഗ്  ശക്തിപ്പെടുത്തണം.


വാർഡ് തല മോണിറ്ററിംഗ് കമ്മിറ്റി യിൽ പ്രവർത്തി ക്കുന്നവരുടെ പേരും ഫോൺ നമ്പറും  വാർഡിലെ മറ്റംഗങ്ങൾ അറിയുന്ന വിധത്തിൽ പരസ്യപ്പെടുത്തണം. ക്വാറൻറ യിനിൽ കഴിയുന്നവർ ആരൊക്കെയെന്ന് അതത് വാർഡുതല കമ്മിറ്റി അറിയണം. മലയോരത്തെ ചില പഞ്ചായത്തുക്കളിൽ വാർഡുതല കമ്മിറ്റികൾ പ്രവർത്തിക്കാത്ത അവസ്ഥയുണ്ട്.  അതുപോലെ ബന്ധു ഗൃഹ സന്ദർശനങ്ങൾ യാതൊരു മുൻകരുതലും എടുക്കാതെ ആളുകൾ കൂട്ടമായി നടത്തുണ്ട്. ഷോപ്പിംഗ് സമയത്തും മാസ്ക് ധരിക്കാതെയും അകലം പാലിക്കാതെയും ആളുകൾ പെരുമാറുന്നുണ്ട്. ഇതൊക്കെ അതത് സമയം റിപ്പോർട് ചെയ്യാൻ ജില്ല കലക്ടറുടെ / ചുമതലപ്പെട്ട  ഒരു ഉദ്യോഗസ്ഥന്റെ.   ഹോട്ട്ലൈൻ നമ്പർ പരസ്യപ്പെടുത്തണം. വിവരമറിഞ്ഞ ഉടൻ ബന്ധപ്പെട്ട വാർഡുതല സമിതി കൺവീനറെ വിളിച്ച്  നിയന്ത്രണങ്ങൾ പാലിക്കാത്ത ആളുകളുടെ അടുത്തേക്ക് അയക്കാൻ പാകത്തിൽ ഡയരക്ട് കമ്യൂണിക്കേഷൻ നെറ്റ്വർക്ക് എല്ലാ പഞ്ചായത്തിലും എല്ലാ വാർഡിലും ഉറപ്പാക്കണം. വീടുകളിൽ പുറത്തു പോയി വരുന്നവർ സോപ്പു പയോഗിച്ച് കൈ കഴുകുന്ന ശീലം പോലും വ്യാപകമായിട്ടില്ല. ഉടൻ നടപടികൾ എടുക്കാനുണ്ട്. അതുപോലെ ഷോപ്പിംഗ് ശ്രദ്ധയോടെ ചെയ്യുന്നില്ലെങ്കിൽ ആഴ്ചയിൽ 2 ദിവസം / ഒന്നിടവിട്ട് നിയന്ത്രണങ്ങളോടെ മാത്രം എന്ന രീതി കൊണ്ടുവരണം. മലയോര പഞ്ചായത്തുകളിൽ പ്രത്യേകിച്ചും ലാഘവത്തോടെയാണ് ആളുകൾ ഇടപഴകുന്നത് .ജനകീയ സമിതികളെ ഉൾപ്പെടുത്തി അടിയന്തിര നിയന്ത്രണങ്ങൾ കൊണ്ടുവന്നില്ലെങ്കിൽ സംഗതി കൈവിട്ടു പോകും.( SENT TO THE DT. COLLECTOR24/05/2020 ) - CKR

20 സെക്കന്റ് നേരവും സോപ്പിന്റെ ഉപയോഗവും 25 05 2020

20 സെക്കന്റ് നേരവും സോപ്പിന്റെ ഉപയോഗവും :

മാതൃകാ സ്വയം സഹായ സംഘത്തിലെ ഒരു കുടുംബത്തിനു വേണ്ടി ഇന്ന് വീണ്ടും 20സോപ്പ് കൾ നിർമ്മിച്ചു. മുടക്കുമുതൽ 280 രൂ മാത്രം. അധ്വാനം എന്റെയും ഉഷയുടേയും വക സൗജന്യം. നല്ല സോപ്പാണ്. ഒരു തവണ ഉപയോഗിച്ച് നോക്കിയാൽ പിന്നെ വിടില്ല. ഇത് തേച്ചു കുളിക്കുമ്പോൾ ത്വക്കിന് നല്ല  ഒരു കുളിർമ്മയാണ്. കുഞ്ഞുങ്ങൾക്കും ഇത് നല്ല താണ്.പിന്നെ കോറോണക്കാലത്ത് സോപ്പിന്റെ ഉപയോഗം കൂടാൻ പോകയാണ്.  അങ്ങിനെ ആലോചിക്കുമ്പോൾ സാമ്പത്തികമായും ഇത് മെച്ചമാണ്. ഈ വർഷം 10000  പരിഷത്ത് സോപ്പുകൾ നിർമ്മിക്കുമെന്നായിരുന്നു എന്റെ തീരുമാനം.  4000 എണ്ണം ഇതിനകം നിർമ്മിച്ചു കഴിഞ്ഞു. 8 അച്ചുകൾ വിതരണം ചെയ്തു. നാഷനൽ സർവീസ് സ്കീമിന്റെ സപ്തദിന ക്യാമ്പിന്റെ ഭാഗമായി 5 യൂനിറ്റുകളിൽ സോപ്പ്, ജൈവ ലോഷൻ  നിർമ്മാണ ക്ലാസുകളെടുക്കാനും ഈ വർഷം സാധിച്ചു

.ഓരോ ക്ലാസിലും കൈ കഴുകുമ്പോൾ അണു നശിക്കണമെങ്കിൽ 20 സെക്കന്റ് നേരം സോപ്പിട്ട് നിൽക്കണമെന്ന കാര്യവും ഓർമ്മിപ്പിക്കാൻ കഴിഞ്ഞിരുന്നു. 20 സെക്കന്റ് കാലയളവ് എത്ര നേരമെന്ന് ബോധ്യപ്പെടുത്താൻ തക്കവിധം കൈകഴുകൽ പരിശീലനവും നൽകി. മലയോര മേഖലയിൽ എലിപ്പനി പോലുള്ള രോഗങ്ങൾ വർധിക്കാനുള്ള കാരണം കർഷകർ, മണ്ണിൽ പണിയുന്നവർ ഒക്കെ കൈ കഴുകുന്നതിൽ കാണിക്കുന്ന അശ്രദ്ധയാ ണെന്നും ഉദാഹരണമായി പറഞ്ഞു. ഇവരൊന്നും കൈ കഴുകാറില്ല എന്നല്ല. പക്ഷെ സോപ്പിന്റെ ഉപയോഗം കൃത്യമല്ല. വേണ്ടത്ര സമയമെടുത്തല്ല കഴുകുന്നത്. .പലപ്പോഴും കൈയുടെ പുറം ഭാഗം, വിരലുകൾക്കിടയിലെ ഭാഗം ഇവയൊന്നും ശരിക്ക്   വൃ ത്തിയാകാതെ പോകുന്നു.,   20 സെക്കന്റ് നേരമെങ്കിലും സോപ്പുലായനി കൈയുടെ ഉപരിതലങ്ങളിൽ ഒട്ടിനിന്നാലെ വൈറസുകളും ബാക്ടീരിയകളും നശിക്കുകയുള്ളൂ, ഇത് ലോകാരോഗ്യ സംഘടന ഒരു പാട് വർഷങ്ങളായി പറയുന്നതാണ്. ഡോക്ടർമാർ രോഗികളെ പരിശോധിച്ച ശേഷം കൈ കഴുകുന്നത്  ശ്രദ്ധിച്ചിട്ടുണ്ടോ എന്നൊക്കെ പറഞ്ഞിരുന്നു.

 2020മാർച്ച് മാസത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി  സോപ്പിട്ട് 20 സെക്കന്റ് നേരം കഴുകൽ വലിയ പ്രാധാന്യത്തോടെ അവതരിപ്പിക്കപ്പെട്ടപ്പോൾ എന്റെ മനസിൽ ഇത് നേരത്തെ ക്ലാസുകളിൽ പറയാൻ കഴിഞ്ഞതിന്റെ സന്തോഷമുണ്ടായി. എന്നാൽ കൊറോണ വ്യാപകമാവുന്ന ഇക്കാലത്തും,ഇപ്പോഴും വീടിന് പുറത്ത് പോയി വന്ന ഉടൻ അകത്ത് കയറുന്നതിന് മുമ്പ് സോപ്പിട്ട് കൈകാൽ കഴുകുന്ന രീതി പല വീടുകളിലും നിലവിൽ വന്നിട്ടില്ല.ചിലരാവട്ടെ സോപ്പ് ഒന്നു കാണിച്ച് വൺ ടൂ ത്രീ മോഡലിലാണ് ഇപ്പോഴും കഴുകുന്നത്. 20 സെക്കന്റ് നേരത്തിന്റെ പ്രാധാന്യവും , ശരിയായ സോപ്പുപയോഗവും കൊറോണ ക്കെതിരെയുള്ള യുദ്ധത്തിൽ നമുക്ക് കിട്ടിയ ശക്തമായ ആയുധമാണ്. സോപ്പിന്റെ ശരിയായ ഉപയോഗം പ്രചരിപ്പിക്കുക.- CKR 25 05 2020.

Sunday, May 24, 2020

അറബിക്കടലിൽ ഈ മാസമവസാനത്തോടെ 2ചുഴലിക്കാറ്റ് രൂപം കൊള്ളാൻ സാധ്യത ഉണ്ട്

[10:39, 25/05/2020] Gopakumar G K: അറബിക്കടലിൽ ഈ മാസമവസാനത്തോടെ 2ചുഴലിക്കാറ്റ് രൂപം കൊള്ളാൻ സാധ്യത ഉണ്ട്. അതിൽ ഒന്ന് സൂപ്പർ സൈകോൺ (SUPER CYCLONE) വിഭാഗത്തിൽ പെടുത്താവുന്ന അത്ര തീവ്രത ആർജ്ജിക്കാൻ സാധ്യത കാണുന്നു.

 jet stream ൻ്റെ പിടിയിൽ പെടുന്ന ഈ ചുഴലിക്കാറ്റിനെ, അത് തള്ളി ഇന്ത്യൻ തീരത്തേക്ക് തിരിച്ചുവിടും ( തീവ്രത കൂടുതലായ ചുഴലിക്കാറ്റിനെ ) . അങ്ങിനെ ആണെങ്കിൽ ജൂൺ 3 - 4 ഓടെ ഗുജറാത്ത് തീരത്തേക്ക് കാറ്റ് എത്തിപെടുകയും, പടിഞ്ഞാറൻ തീരത്ത് കനത്ത മഴക്ക് സാധ്യത ഉണ്ടാവുകയും ചെയ്യും.

മൺസൂൺ കാറ്റ് വരുന്ന സമയമായതിനാൽ ഈ അവസ്ഥക്ക് പെട്ടന്ന് തന്നെ പല മാറ്റങ്ങളും ഉണ്ടായേക്കാം. നിലവിലെ സാഹചര്യത്തിലുള്ള നിഗമനമാണ് ഇത്.


മറ്റൊരു ചുഴലിക്കാറ്റും ഇതേ സമയം രൂപം കൊള്ളുകയും അത് അറബ് രാജ്യങ്ങളിലേക്ക് പോകുകയും ചെയ്യും. അതിന് ശക്തി കുറവായതിനാൽ ഇന്ത്യൻ തീരത്ത് നിന്ന് കൂടുതൽ പടിഞ്ഞാറ് ഭാഗത്തേക്ക് തള്ളപെടാനാണ് സാധ്യത

ഇത് എൻ്റെ മാത്രം നിരിക്ഷണമാണ്. ഔദ്യോഗിക വിവരങ്ങൾക്ക് IMD നോക്കുക
[11:49, 25/05/2020] Murali Thummarukudi: I would be very interested to know what is the basis for such long range predictions. It is not enough to say “it is my own observation” please give the basis

ഇത്രയധികം പ്രതിലോമ ശക്തികളെ നേരിടേണ്ടി വരുന്നില്ല

ലോകത്തെ വേറൊരു ആരോഗ്യ സംവിധാനത്തിനും......
പ്രോട്ടോക്കോളിന്റെ അവസ്ഥാന്തരങ്ങള്‍

"ഇല്ല. തമ്പ്രാൻ പറയാതെ സ്ഥിരീകരിക്കില്ല. അവർക്ക് കോവിഡ്  ഇല്ല. കോ വിഡ് ഇല്ല. ആ കോ വിഡ് ഇങ്ങനെയല്ല."

ഇടുക്കിയില്‍ ഉള്ളതായി കളക്ടര്‍ അറിയിച്ച 3 കോവിഡ് കേസുകള്‍ മുഖ്യമന്ത്രിയുടെ കണക്കില്‍ ഉള്‍പ്പെടാതെ പോയതിനെപ്പറ്റി ഒരു സുഹൃത്തിന്റെ കമന്റാണ്. എത്ര നിസ്സാരമായാണ്, നിരുത്തരവാദപരമായാണ് ഓരോരുത്തരും വിഷയത്തെ സമീപിക്കുന്നത് എന്ന തിരിച്ചറിവ് എന്നെ ഞെട്ടിച്ചു. ഈ മഹാമാരിയുടെയോ, അതിനെ കൈകാര്യം ചെയ്യുന്ന രീതിയുടെയോ ഗൗരവം അശേഷം ബോദ്ധ്യപ്പെടാത്തതു കൊണ്ടാണ് ഇങ്ങനൊക്കെ പറയാന്‍ കഴിയുന്നത്. പറയാന്‍ പാടില്ലാത്തതാണെങ്കിലും പറയുകയാണ് -ചിലര്‍ക്കൊക്കെ കാര്യം ബോദ്ധ്യപ്പെടാന്‍ കോവിഡ് ബാധിക്കേണ്ടി വരുമെന്നു തോന്നുന്നു.

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളും അതുപ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്ന നിര്‍ദ്ദേശങ്ങളും അനുസരിച്ചാണ് കേരളത്തിലെ കോവിഡ് ചികിത്സാവിധി അഥവാ ട്രീറ്റ്മെന്റ് പ്രോട്ടോക്കോള്‍ നിശ്ചയിക്കുന്നത്. കോവിഡ് ചികിത്സയ്ക്കു മാത്രമല്ല രോഗം നിര്‍ണ്ണയിക്കുന്നതിനും പരിശോധിക്കുന്നതിനും പരിശോധനാ ഫലം പ്രഖ്യാപിക്കുന്നതിനും രോഗിയെ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കു മാറ്റുന്നതിനും, എന്തിനേറെ പറയുന്നു രോഗി മരിച്ചാല്‍ ശവസംസ്കാരം നടത്തുന്നതിനു വരെ പ്രോട്ടോക്കോളുണ്ട്. പക്ഷേ, അതു മനസ്സിലാക്കാന്‍ വിവരം വേണം. ഈ പ്രോട്ടോക്കോളിനെക്കുറിച്ച് ആരോഗ്യ മന്ത്രി പറഞ്ഞതിനെ കളക്ടറെക്കാള്‍ വലിയ പ്രോട്ടോക്കോള്‍ മുഖ്യമന്ത്രിക്കാണെന്ന് അറിയില്ലേ എന്നൊക്കെ ട്രോളുന്ന വിവരദോഷികളുണ്ട്.

ഇടുക്കിയില്‍ 3 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി അവിടത്തെ കളക്ടര്‍ ഏപ്രില്‍ 28ന് രാവിലെ പറഞ്ഞു. മാധ്യമങ്ങളില്‍ അതു വാര്‍ത്തയായി. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകുന്നേരം നടത്തിയ പത്രസമ്മേളനത്തില്‍ ഈ മൂന്നെണ്ണം ഇല്ല. അപ്പോള്‍ കളക്ടര്‍ പറഞ്ഞത് എവിടെപ്പോയി എന്ന ചോദ്യം സ്വാഭാവികമായും വന്നു. കോവിഡ് ഫലം നേരെ തിരുവനന്തപുരത്ത് അയച്ച ശേഷം മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോള്‍ മാത്രമാണ് അറിയുന്നതെന്ന ആരോപണം വീണ്ടും ചിലര്‍ പൊടിതട്ടിയെടുത്തു. കളക്ടര്‍ മുഖ്യമന്ത്രിക്കു മുമ്പ് പ്രഖ്യാപിച്ചതുകൊണ്ടാണ് ഇടുക്കിയിലെ മൂന്നെണ്ണം കോവിഡ് പട്ടികയില്‍ ഉള്‍പ്പെടാതെ പോയത് എന്നായി വിശകലനവിശാരദന്മാരുടെ കണ്ടെത്തല്‍.

കോവിഡ് ബാധിച്ചു എന്നു പറയുന്നതിന് വൈകാരികമായ ഒരു തലമുണ്ട്, വ്യക്തിപരമായും സമൂഹപരമായും. ആ വൈകാരിക തലം സൂക്ഷ്മമായി കൈകാര്യം ചെയ്യുന്നതില്‍ രോഗനിര്‍ണ്ണയത്തിലെ കൃത്യതയ്ക്ക് വലിയ പ്രാധാന്യമുണ്ട്. കോവിഡ് ഇല്ലാത്ത രോഗിക്ക് അതുണ്ടെന്നു പറയുന്നത് സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ചിന്തിച്ചുനോക്കൂ. ഇനി കോവിഡ് ഉള്ളയാള്‍ക്ക് അതില്ല എന്നു പറഞ്ഞാലുള്ള അപകടം പറയാനുമില്ല. രോഗം കണ്ടെത്താനുള്ള ചില ടെസ്റ്റുകള്‍ പൂര്‍ണ്ണഫലം തരില്ല. എന്നുവച്ചാല്‍, അതുതാനല്ലയോ ഇത് എന്ന് വര്‍ണ്യത്തിലാശങ്ക തോന്നിപ്പിക്കും. അത്തരത്തില്‍ ഫലം അന്തിമമല്ലാത്ത ടെസ്റ്റുകള്‍ ആലപ്പുഴയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ അയച്ച് റി-വാലിഡേറ്റ് ചെയ്യും. ഇടുക്കിയിലെ 3 കേസുകളും ഇത്തരത്തില്‍ റി-വാലിഡേറ്റ് ചെയ്യാനായി ചൊവ്വാഴ്ച രാവിലെ തന്നെ ആലപ്പുഴയിലേക്ക് അയച്ചു. മുഖ്യമന്ത്രി പത്രസമ്മേളനത്തിനെത്തുമ്പോള്‍ അതിന്റെ ഫലം വന്നിട്ടില്ല. 

ഒരു ടെസ്റ്റ് പോസിറ്റീവ് ആയി പ്രഖ്യാപിക്കുന്നതിനു മുമ്പ് ഒരുപാട് സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. പരിശോധിക്കുന്ന ലാബില്‍ അതെല്ലാം പൂര്‍ത്തീകരിക്കാന്‍ സാധിച്ചാല്‍ അവിടെ നിന്നു തന്നെ റിസള്‍ട്ട് പോസിറ്റീവാണെന്ന അറിയിപ്പു നല്‍കും. പൂര്‍ണ്ണമായി നിര്‍ണ്ണയിക്കാനായില്ലെങ്കില്‍ ലാബില്‍ നിന്ന് ബന്ധപ്പെട്ടവര്‍ക്ക് സൂചന നല്‍കും -പോസിറ്റീവാകാന്‍ സാദ്ധ്യതയുണ്ടെന്ന്. അപ്പോള്‍ത്തന്നെ കോവിഡ് ചികിത്സാവിധി തുടങ്ങും. എന്നിട്ട് ആ ടെസ്റ്റ് റി-വാലിഡേറ്റ് ചെയ്യാന്‍ ആലപ്പുഴയിലേക്ക് അയയ്ക്കും. അവിടെ നിന്നാണ് പോസിറ്റീവാണോ നെഗറ്റീവാണോ എന്ന അന്തിമ തീരുമാനം പറയുക. ഇടുക്കിയില്‍ ചികിത്സ തുടങ്ങിയിട്ടുണ്ട്, ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും. ടെസ്റ്റ് പോസിറ്റീവാണെന്ന് റി-വാലിഡേറ്റ് ചെയ്തു കിട്ടാതെ സംസ്ഥാന പട്ടികയില്‍ അതു പെടില്ല, മുഖ്യമന്ത്രി പ്രഖ്യാപിക്കുകയുമില്ല.

മുമ്പ് നിപ്പ വന്നപ്പോള്‍ സ്ഥിതി ഇതിലും രൂക്ഷമായിരുന്നു. ഇവിടെ ആലപ്പുഴയിലെ ലാബില്‍ മാത്രമാണ് അന്ന് പരിശോധിക്കാന്‍ അനുമതിയുണ്ടായിരുന്നത്. ഇവിടെ രോഗം സ്ഥിരീകരിച്ചാലും പുണെയിലെ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ അയച്ച് പരിശോധനാ ഫലം അംഗീകരിച്ചാലേ പ്രഖ്യാപിക്കാനാവൂ എന്നതായിരുന്നു സ്ഥിതി. എന്നാല്‍, ഇക്കുറി കോവിഡ് രോഗവ്യാപനം കൂടുതലായതിനാല്‍ പ്രാദേശിക തലത്തില്‍ പരിശോധന നടത്താനും പ്രഖ്യാപിക്കാനും അനുമതി കിട്ടി. ആലപ്പുഴയിലെ ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം പൊതുമേഖലയില്‍ 14 എണ്ണവും സ്വകാര്യ മേഖലയില്‍ രണ്ടെണ്ണവും ഉള്‍പ്പെടെ 16 ലാബുകളിലാണ് കേരളത്തിലെ കോവിഡ് പരിശോധന. ഭൂരിഭാഗവും അതാതിടത്ത് ഫലം പറയും. എന്നാല്‍, മറ്റു 15 ലാബുകളില്‍ നടക്കുന്ന പരിശോധനകളില്‍ രണ്ടാം വട്ടം ഉറപ്പിക്കല്‍ ആവശ്യമുള്ളവ മാത്രം ആലപ്പുഴയിലെ ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തും.

ഇടുക്കിയിലെ 3 കേസുകളില്‍ കോവിഡ് സ്ഥിരീകരിക്കാനുള്ള സാദ്ധ്യത തന്നെയാണ് കാണുന്നത്. രോഗികളെ വിവരം അറിയിച്ചു. അതുപ്രകാരമുള്ള ചികിത്സയും തുടങ്ങിക്കഴിഞ്ഞു. കളക്ടര്‍ അതു തന്നെയാവണം മാധ്യമങ്ങളോടു പറഞ്ഞതും. എന്നാല്‍, ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ച് സംസ്ഥാനത്തിന്റെ പൊതുകണക്കില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ നടപടിക്രമങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയാക്കിയേ മതിയാകൂ. ചാനലില്‍ വാര്‍ത്ത വന്നു എന്ന പേരില്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനാവില്ല. രോഗിയുടെ മനുഷ്യാവകാശം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇതില്‍ കടന്നുവരുന്നുണ്ട്. അതിനാല്‍ ഒരു ദിവസം വൈകിയാലും കൃത്യതയും വ്യക്തതയും ഉറപ്പാക്കിയിട്ടേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുകയുള്ളൂ. ഇതുവരെ അവലംബിച്ചു പോരുന്ന രീതി അതു തന്നെയാണ്. ഇടുക്കി കളക്ടറുടേത് പ്രഖ്യാപനമല്ല, വിവരകൈമാറ്റം മാത്രമാണ്.

പരിശോധനാ ഫലം മുഖ്യമന്ത്രി പ്രഖ്യാപിച്ചാലേ ഫലമാകൂ എന്നും അതിനു ശേഷമേ ചികിത്സ തുടങ്ങൂ എന്നുമൊക്കെ പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഫലങ്ങള്‍ പ്രാദേശികമായി നേരത്തേ നല്‍കുന്നുണ്ട് എന്നതിനു തെളിവ് ഇപ്പോള്‍ വിമര്‍ശനമുന്നയിക്കുന്ന മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തന്നെയാണ്. ഉദാഹരണമായി ഏപ്രില്‍ 22ന് കോഴിക്കോട്ടുള്ള 2 ഹൗസ് സര്‍ജ്ജന്മാര്‍ക്കു കോവിഡ് പോസിറ്റീവായ വിവരം എല്ലാ ചാനലുകളിലും മുഖ്യമന്ത്രി പറയുന്നതിനു മുമ്പ് രാവിലെ തന്നെ വന്നതല്ലേ? ഏപ്രില്‍ 25ന് വന്ന കൊല്ലത്തെ കേസും ഇതുപോലെ ചാനലുകളും പോര്‍ട്ടലുകളുമെല്ലാം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

കോവിഡ് പോസിറ്റീവ് ആകുന്ന വിവരം പ്രാദേശികമായി തല്‍ക്ഷണം തന്നെ നല്‍കുന്നുണ്ട്. വര്‍ക്കലയില്‍ കറങ്ങി നടന്ന ഇറ്റലിക്കാരനും ഇടുക്കിയിലെ പൊതുപ്രവര്‍ത്തകനും തിരുവനന്തപുരത്തെ പോത്തന്‍കോട്ടുകാരനും കാസര്‍കോട് രോഗവ്യാപനം നടത്തിയ വ്യക്തിക്കുമെല്ലാം കോവിഡ് പോസിറ്റീവായത് മുഖ്യമന്ത്രി പ്രഖ്യാപിക്കും മുമ്പ് നാട്ടുകാരറിഞ്ഞ സംഭവങ്ങളാണ്. പോസിറ്റീവ് എന്ന് ഉറപ്പിച്ച ഫലം കിട്ടുന്ന മുറയ്ക്ക് അതാതിടത്ത് അറിയിക്കുന്ന വിവരങ്ങള്‍ ക്രോഢീകരിച്ച് വൈകീട്ട് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ കണക്കു പറയുന്നു എന്നേയുള്ളൂ.

പല വിവാദങ്ങള്‍ക്കും കാരണം വിവരക്കേടാണ്. 2020 മാര്‍ച്ചില്‍ ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ച മാനദണ്ഡമനുസരിച്ച് കോവിഡ് 19 രോഗികളെ അവരുടെ രോഗത്തിന്റെ ആദ്യ ഘട്ടത്തില്‍ വീടുകളിലിരുത്തി ചികിത്സിക്കാം. കോവിഡ് സ്ഥിരീകരിച്ച, എന്നാല്‍ രോഗലക്ഷണങ്ങള്‍ നാമമാത്രമായവരെയാണ് ഇത്തരത്തില്‍ ചികിത്സിക്കാനാവുക. ആശുപത്രികളില്‍ തിരക്ക് അനുഭവപ്പെടാതിരിക്കാനാണ് ഈ പ്രോട്ടോക്കോള്‍ നിശ്ചയിച്ചത്. എന്നാല്‍, തുടക്കം മുതല്‍ പ്രകടിപ്പിച്ച അതീവജാഗ്രത നിമിത്തം കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രിക്കാനായതിനാല്‍ കേരളം ഇതുവരെ ഇങ്ങനൊരു വീട്ടുചികിത്സാ രീതി അവലംബിച്ചിട്ടില്ല. രോഗികളെ ആദ്യ ഘട്ടം മുതല്‍ ആശുപത്രിയിലെത്തിച്ച് പരിചരിക്കുകയും ചികിത്സിക്കുകയും ചെയ്യുക എന്നതാണ് ഇവിടത്തെ രീതി. അതു കേരളത്തിന്റെ കരുതലിന്റെ ഭാഗമാണ്.

കോട്ടയത്ത് ഏതോ രോഗിയുടെ വീട്ടില്‍ ആംബുലന്‍സ് എത്താന്‍ വൈകിയെന്നൊക്കെ പറഞ്ഞ് ബഹളമുണ്ടാക്കിയ സംസ്ഥാനത്തെ മുതിര്‍ന്ന ചില ജനപ്രതിനിധികളും ചാനല്‍ ജഡ്ജിമാരുമൊന്നും അറിയാതെ പോയത് ഈ പ്രോട്ടോക്കോളാണ്. അതോ മനഃപൂര്‍വ്വം അവഗണിച്ചതോ? ഇവിടെ സംഭവിച്ച കുഴപ്പം ചികിത്സിക്കുന്ന ഡോക്ടര്‍മാരെയും പ്രതിരോധ പ്രവര്‍ത്തിനത്തിനു നേതൃത്വം നല്‍കുന്നവരെയും മറികടന്ന് രോഗിയെ ആശുപത്രിയിലെത്തിക്കേണ്ട സമയം ഈ നേതാക്കളും ചാനല്‍ ജഡ്ജികളും ചേര്‍ന്നങ്ങ് നിശ്ചയിച്ചു. എന്നിട്ടതിനനുസരിച്ച് ആംബുലന്‍സ് വൈകിയോ ഇല്ലയോ എന്നു തീരുമാനിച്ചു. 

എന്തു മാനദണ്ഡമനുസരിച്ചാണ് ആംബുലന്‍സ് വൈകി എന്ന് ഇവരെല്ലാരും കൂടി തീരുമാനിച്ചത്? ഈ മാനദണ്ഡമനുസരിച്ച് ഇത്ര മണിക്കകം രോഗിയെ ആശുപത്രിയിലെത്തിക്കേണ്ടതായിരുന്നു, അതു പാലിച്ചില്ല എന്നു പറയാന്‍ എന്തെങ്കിലും വേണ്ടേ? ഔദ്യോഗികമായി ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആരെങ്കിലും പറഞ്ഞോ? ഒരു ഡോക്ടറെക്കൊണ്ട് ഇതു പറയിപ്പിക്കാനാവുമോ? നിലവില്‍ തന്നെ ക്വാറന്റൈനില്‍ കഴിയുന്നയാളാണ് രോഗി എന്നതോര്‍ക്കണം. "വണ്ടി ഓടിയെത്താനുള്ള സമയമെങ്കിലും കൊടുക്കണ്ടേ" എന്ന് ചോദിച്ച ആ രോഗി പ്രകടിപ്പിച്ച മനസ്സാന്നിദ്ധ്യം പോലും ഈ 'പ്രഗത്ഭന്മാര്‍ക്ക്' ഉണ്ടായില്ല.

കാര്യം ഇങ്ങനെയാണെങ്കിലും മനഃപൂര്‍വ്വം ആരും വൈകിക്കില്ലല്ലോ! പഞ്ചായത്തിലല്ല ആംബുലന്‍സുള്ളത്. ആംബുലന്‍സുകള്‍ ജില്ലാ കേന്ദ്രത്തിലാണുള്ളത് എന്ന കാര്യം വിമര്‍ശകര്‍ക്ക് അറിയാത്തതല്ല. ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ ഉടനെ ആംബുലന്‍സ് പോയി അയാളെ പിടിച്ചുകയറ്റി കൊണ്ടുവരികയല്ല ചെയ്യുന്നത്. ആ രോഗിയെ എത്തിച്ചതിനു ശേഷം അവശ്യം വേണ്ട സൗകര്യങ്ങള്‍ നേരത്തേ തന്നെ സജ്ജീകരിക്കണം. ആംബുലന്‍സ് അണുവിമുക്തമാക്കണം. ആംബുലന്‍സ് ഡ്രൈവര്‍ക്ക് സുരക്ഷാവസ്ത്രം അടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. ഇതെല്ലാം കഴിഞ്ഞ് എത്രയാണോ ദൂരം അത്രയും ആംബുലന്‍സ് ഓടിയെത്തണം. അതിന് ന്യായമായും ഒരു സമയമെടുക്കും. ഇനി സമയം അല്പം കൂടുതലെടുത്താലും പ്രശ്നമില്ല എന്നാണ് മുകളില്‍ പറഞ്ഞത്. ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കാള്‍ പ്രകാരം "അശോകന് ക്ഷീണമാകാം"!!!

ഇതെല്ലാം അറിയാത്തവരാണോ മാധ്യമപ്രവര്‍ത്തകര്‍? അല്ല എന്ന് മാധ്യമപ്രവര്‍ത്തകനായ എനിക്കുറപ്പാണ്. പുറത്തേക്കു പറയുന്നത് കള്ളമാണെങ്കിലും ഒരു മാധ്യമ പ്രവര്‍ത്തകന്‍ സത്യമെന്തെന്ന് യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കിയിരിക്കും. കാരണം ആ സത്യം മൂടി വെച്ചാണല്ലോ കള്ളം അവതരിപ്പിക്കേണ്ടത്. സത്യം കള്ളമാക്കേണ്ടത് മാധ്യമവ്യവസായത്തിന്റെ താല്പര്യമാണ്. ആ വ്യാവസായിക താല്പര്യത്തിനു മുന്നില്‍ വഴങ്ങേണ്ടി വരുന്നതാണ് മാധ്യമപ്രവര്‍ത്തകന്റെ ദുര്യോഗം.

ലോകത്തെ വേറൊരു ആരോഗ്യ സംവിധാനത്തിനും ഇത്രയധികം പ്രതിലോമ ശക്തികളെ നേരിടേണ്ടി വരുന്നില്ല എന്നു തോന്നുന്നു. കോവിഡിനെ കേരളം വിജയകരമായി നേരിടും.  പക്ഷേ, കള്ളക്കാറ്റടിക്കുന്നിടത്തെല്ലാം വേലി കെട്ടുക എന്നു പറയുന്നത് അതീവദുഷ്കരം തന്നെയാണ്. എങ്കിലും, സത്യം പറയാതെ തരമില്ല. കാരണം കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ആത്മവീര്യം തകരാതെ നോക്കിയേ മതിയാകൂ. കോവിഡിന്റെ ഭീഷണി ഒഴിഞ്ഞു എന്നു കരുതിയാണ് ഈ ബഹളമെല്ലാം ഉണ്ടാക്കുന്നതെങ്കില്‍ അതു ചെയ്യുന്നവര്‍ മണ്ടന്മാരാണ്. കോവിഡിന്റെ കൂടുതല്‍ ശക്തമായ ആക്രമണം വരാനിരിക്കുന്നതേയുള്ളൂ എന്ന് വിവരമുള്ളവര്‍ പറയുന്നു. അന്ന് നമുക്കിവരെ -പ്രതിരോധ ഭിത്തി തീര്‍ക്കുന്നവരെ -കൂടിയേ തീരൂ. അതിനായി അവരെ ഉറപ്പിച്ചുനിര്‍ത്തണം. അതുകൊണ്ടു തന്നെ എന്റെ പിന്തുണ അവര്‍ക്കാണ്, കള്ളത്തിനല്ല.

- വി. എസ്. ശ്യാംലാല്‍

അമേരിക്കയിലെ അനുഭവം വായിക്കുക.

അമേരിക്കയില്‍ നിന്നും നസീര്‍ ഹൂസെെന്‍ എഴുതുന്നു....

കേരളത്തിൽ കൊറോണ ടെസ്റ്റ് റിസൽറ്റ് പോസിറ്റീവ് ആയിട്ട് രോഗിയെ കൊണ്ടുപോകാൻ ആംബുലൻസ് വരാൻ ഇരുപത് മിനുട്ട് എടുത്തത് വാർത്തയാക്കുന്നവർ ദയവായി അമേരിക്കയിലെ അനുഭവം വായിക്കുക. മൂന്നാഴ്ച മുമ്പ് ഒരു കൂട്ടുകാരന്റെ ബന്ധുവിന് ഉണ്ടായ അനുഭവം ആണ്.

" എനിക്ക് രണ്ടു  ദിവസമായി നല്ല പനിയുണ്ട് , വരണ്ട ചുമയുമുണ്ട്. മേലുവേദനയുണ്ട്.  കൊറോണ ആണെന്ന് കരുതുന്നു. ഇന്ന് ശ്വാസം എടുക്കാൻ നല്ല ബുദ്ധിമുട്ടുണ്ടായപ്പോൾ ആണ് 911 വിളിച്ചത്, ദയവായി ആശുപത്രിയിൽ എമെർജൻസി ഡിപ്പാർട്മെന്റിൽ കൊണ്ടുപോകണം. ഇൻഷുറൻസ് ഉണ്ട്..." : ഇവിടെ അമേരിക്കയിൽ ന്യൂ ജേഴ്‌സിയിൽ ഒരു മലയാളി  ചെറുപ്പക്കാരൻ തനിക്ക് കൊറോണ ഉണ്ടെന്ന് സംശയം വന്നപ്പോൾ ആംബുലൻസ് വിളിച്ചതാണ്. മൂന്നു മിനിറ്റ് കൊണ്ട് ആംബുലൻസ് വന്നു. പക്ഷെ ...

"നിങ്ങൾ പറയുന്നത് ശരിയാണ്, നിങ്ങൾക്ക് കൊറോണ ആകാൻ എല്ലാ സാധ്യതയും ഉണ്ട്. പക്ഷെ താങ്കൾക്ക് രണ്ടു വാക്യം മുഴുവൻ ആയി പറയാൻ കഴിയുന്നത്  കൊണ്ടും, താങ്കൾ ചെറുപ്പക്കാരൻ ആയതു കൊണ്ടും തത്കാലം ആശുപത്രിയിൽ ഞങ്ങൾ കൊണ്ടുപോകുന്നില്ല, കാരണം ആശുപത്രിയിൽ സ്ഥലമില്ല. മാത്രമല്ല ആശുപത്രിയിൽ വന്നാൽ നിങ്ങൾക്ക് കൊറോണ ഇല്ലെങ്കിൽ തന്നെ നിങ്ങൾക്ക് ആശുപത്രിയിൽ നിന്ന് കൊറോണ പിടിക്കാൻ സാധ്യത വളരെ കൂടുതലാണ്.  മാത്രമല്ല  ഇന്ന് ടെസ്റ്റ് ചെയ്യാൻ സ്വാബ് എടുത്താലും, പത്ത് ദിവസം കഴിഞ്ഞു മാത്രമേ ഫലം കിട്ടൂ.  പരിശോധിക്കുന്നതിൽ പത്തിൽ ഏഴു പേർക്കും കൊറോണ സ്ഥിരീകരിക്കുന്നത് കൊണ്ട്, ഞങ്ങൾ ഇപ്പോൾ ലക്ഷണം ഉള്ളവർക്ക് , ടെസ്റ്റ് ഫലം വരുന്നതിനു മുൻപ് തന്നെ ചികിത്സ  തുടങ്ങുന്നുണ്ട്. താങ്കൾക്ക് നല്ല ന്യൂമോണിയ ഉണ്ട്, തല്ക്കാലം ആന്റി ബയോട്ടിക് നൽകാം. ഇത് കഴിക്കാൻ തുടങ്ങുക, രണ്ടു ദിവസം കഴിഞ്ഞിട്ടും ലക്ഷണങ്ങൾ കുറഞ്ഞില്ലെങ്കിലോ, നിങ്ങൾ മരിക്കും എന്ന് കരുതുന്ന സ്ഥിതിയിലോ ഞങ്ങളെ വീണ്ടും വിളിക്കുക" എന്നും പറഞ്ഞു ആന്റി ബയോട്ടിക് പ്രിസ്‌ക്രിപ്‌ഷൻ കൊടുത്തിട്ട്  ആംബുലൻസ് തിരിച്ചു പോയി. 

ഇതാണ് അമേരിക്കയിലെ അവസ്ഥ. അതുകൊണ്ടാണ് ഞാൻ പറയുന്നത്, ഈ കൊറോണക്കാലത്ത് മനുഷ്യന് ജീവിക്കാൻ ഏറ്റവും സുരക്ഷിതമായ ഒരു സ്ഥലം കേരളം ആണെന്ന്. കേരളത്തിലെ ചിലർക്ക് ഒഴിച്ച് ലോകത്തിലെ ഏതാണ്ട് എല്ലാവർക്കും അത് ബോധ്യം ആയിട്ടുണ്ട്.. 

ചില മലയാളി മാധ്യമ പ്രവർത്തകർക്ക് മാത്രം നേരം വെളുത്തിട്ടില്ല..


**************************************************************

കൊറോണ ഉള്ള രോഗി ബോംബ് ആണോ?

 പോസിറ്റീവ് ആയ ഉടൻ പരക്കം പായാൻ?

_____



സുഹൃത്തുക്കൾ ഒത്തിരി ലോകം മൊത്തം ഡോക്ടര്മാരായും അല്ലാതെയും ഉണ്ട്. 

ഒത്തിരി സ്ഥലങ്ങളിൽ കോവിഡ് സർവ സാധാരണമായ ഒരു അസുഖം ആയി മാറിക്കഴിഞ്ഞു. 

ഇംഗ്ലണ്ടിൽ കോവിഡ് വാർഡിൽ ജോലി ചെയ്യുന്ന ഡോക്ടർക്കോ നേഴ്സിനോ പനി, ചുമ ഒക്കെ വന്നാൽ വീട്ടിൽ ഇരിക്കുക എന്നാണ് നിർദേശം കിട്ടുന്നത്. ഒരാഴ്ച്ച കഴിഞ്ഞു പനി മാറിയാൽ തിരിച്ചു ജോലിക്ക് കയറുക. ടെസ്റ്റും ഇല്ല, ഒരു കുന്തവും ഇല്ല. 
പണി ആയി എന്ന ഒരു സ്ഥിതി വന്നാൽ അവർ വന്നു കൊണ്ടു പോകും, ചികിൽസിക്കാൻ.

പൊതുജനത്തിനും ഇത് തന്നെ. ശ്വാസം മുട്ട് കൂടി ഒരു പരുവമായാൽ മാത്രമേ ആശുപത്രി ഉള്ളു. അത് വരെ വീട്ടിൽ തന്നെ.

ലോകത്തിൽ മിക്ക സ്ഥലത്തും ഇതാണ് സ്ഥിതി.

ജി ഡി പി യുടെ പതിനഞ്ചു ശതമാനത്തിനാടുത്ത് ആരോഗ്യ മേഖലയിൽ ചിലവാക്കുന്ന, ലോകത്തിലെ ഏറ്റവും നല്ല പൊതു ആരോഗ്യ സംവിധാനം ഉള്ള സ്ഥലമാണ്. 

ഇൻഡ്യ എത്രയാണ് പൊതു ആരോഗ്യത്തിന് ചിലവാക്കുന്നത്?
ഒരു ശതമാനം. ഒരേ ഒരു ശതമാനം.

ആളോഹരി നോക്കിയാലോ? നമ്മുടെ ആളോഹരി വരുമാനത്തിന്റെ ഇരുപത് ഇരട്ടി ഉണ്ട് ഇംഗ്ളണ്ടിനും അമേരിക്കക്കും. 

അപ്പോ സർക്കാരിനെ സംബന്ധിച്ച്, പൊതുവെ ഇൻഡ്യയിൽ, നമ്മുടെ ഒരാളുടെ ആരോഗ്യത്തിന്റെ വില, ഒരു ഇംഗ്ളീഷുകാരന്റെ നൂറിൽ ഒന്നൊക്കെയെ ഉള്ളു!!

അവിടുത്തെ സ്ഥിതി ആണിത്!

ഇൻഡ്യയിൽ ഇപ്പോഴും നമ്മൾ ആശുപത്രികൾ മൊത്തം അടച്ചിട്ടും, കോവിഡ് വന്ന ആളുകളെ അതി ഭീകരമായ അയിത്തം കൽപ്പിച്ചും ഒക്കെ നേരിടാൻ നോക്കുകയാണ്. 

ഇത്രേം വിഭവ ദാരിദ്ര്യത്തിനിടയിലും, വളരെ ഫലപ്രദമായി കേരളത്തിന്, പ്രതിരോധം തീർക്കാൻ കഴിഞ്ഞിട്ടുണ്ട്. തീർച്ചയായും അഭിമാനിക്കാവുന്ന നേട്ടം.

പക്ഷെ ഇത്രേം ഓവർ ആക്കിയിട്ട് ഇനി കാര്യമുണ്ടോ എന്ന കാര്യം അധികാരികൾ പരിശോധിക്കേണ്ടിയിരിക്കുന്നു.

കാരണം, എത്രയൊക്കെ നോക്കിയാലും, ഒരു പക്ഷെ, ഇത് ഇവിടുന്ന് അത്ര പെട്ടെന്നൊന്നും പോവില്ല. ഒരിടത്ത് നിന്ന് പുറപ്പെട്ട തിരമാല, തീരത്ത് വരും എന്ന് തന്നെ വിചാരിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ശ്രമഫലമായി ചിലപ്പോ വളരെ ചെറിയ ഒരു തിര അടി ആയിരിക്കാം ഉണ്ടാകാൻ പോവുന്നത്.

പക്ഷെ, നമ്മുടെ ഒക്കെ കൈ നനയും.

കടൽവെള്ളത്തോട് അയിത്തം ഒന്നും കല്പിച്ചിട്ട് കാര്യം ഉണ്ടെന്ന് തോന്നുന്നില്ല.

എന്ന്, എന്തായാലും ഈ സാധനം ഒരിക്കൽ കിട്ടും എന്നും, അത് പണി ആയേക്കാം എന്നും ഉത്തമ ബോധ്യം ഉള്ള ഒരാൾ.

(Dr. Jimmy Matthew, MBBS, MD. Clinical professor and reconstructive micro surgeon )




29/4/2020 സംസ്ഥാനത്ത് നാളെ മുതല്‍ മാസ്‌ക്ക് നിര്‍ബന്ധം

29/4/2020 സംസ്ഥാനത്ത് നാളെ മുതല്‍ മാസ്‌ക്ക് നിര്‍ബന്ധം

സംസ്ഥാനത്ത് നാളെ മുതൽ മാസ്ക്ക് നിർബന്ധമാക്കി. പൊതു സ്ഥലത്ത് മാസ്ക്ക് ധരിക്കാതെ ഇറങ്ങുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ഇന്നു മുതൽ വ്യാപക പ്രചാരണം ആരംഭിക്കും. നവമാധ്യമങ്ങൾ വഴിയാണ് പ്രചാരണം. മാസ്ക്ക് ധരിക്കാത്തവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം പിഴ ചുമത്തുന്നത് പരിഗണിക്കുന്നതായും ഉത്തരവ് ഇന്നിറങ്ങുമെന്നും ഡിജിപി അറിയിച്ചു.

കേരള പൊലീസ് ആക്ടിലെ 118 ഇ പ്രകാരം പൊതുജനങ്ങൾക്ക് അറിഞ്ഞു കൊണ്ട് അപകടമുണ്ടാക്കുന്ന കുറ്റത്തിന് 5000 രൂപ പിഴ ഈടാക്കാൻ എസ് പി ക്കുള്ള അധികാരം ഉപയോഗിച്ചാണിത്. ഇതേ പിഴയായിരിക്കും സംസ്ഥാന വ്യാപകമാക്കുക. പിഴ അടച്ചില്ലങ്കിൽ കേസുമായി കോടതി കയറേണ്ടി വരും.

അതേസമയം വയനാട്ടിൽ മാസ്ക്ക് നിർബന്ധമാക്കിയിട്ടുണ്ട്. വയനാട്ടിൽ മാസ്‌ക്കുകള്‍ ധരിക്കാത്തവര്‍ക്കെതിരെ 5000 രൂപ പിഴ ചുമത്തും. ജില്ലയില്‍ മാസ്‌ക്കുകള്‍ ധരിക്കാതെ പൊതു ഇടങ്ങളില്‍ ഇറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍.ഇളങ്കോ അറിയിച്ചു.
****
സംസ്ഥാനത്ത് നാളെ മുതല്‍ മാസ്ക് നിര്‍ബന്ധം; നിര്‍ദ്ദേശം ലംഘിച്ചാല്‍ 200 രൂപ പിഴ
സംസ്ഥാനത്ത് നാളെ (വ്യാഴാഴ്ച) മുതല്‍ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കി. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ്ജ് ചെയ്യും. 200 രൂപയാണ് (ഇരുന്നൂറ് രൂപ) പിഴ.  കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 5000 രൂപ പിഴ ഈടാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. 

വീടുകളില്‍ നിര്‍മ്മിച്ച തുണികൊണ്ടുളള മാസ്ക്, തോര്‍ത്ത്, കര്‍ച്ചീഫ് എന്നിവയും ഉപയോഗിക്കാവുന്നതാണ്. പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയും പകര്‍ച്ചവ്യാധി പടരുന്ന പശ്ചാത്തലത്തിലും പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും എല്ലാവരും മാസ്ക് ധരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ചിരുന്നു. 

വി.പി. പ്രമോദ് കുമാര്‍
ഡെപ്യൂട്ടി ഡയറക്റ്റര്‍
സ്റ്റേറ്റ് പോലീസ് മീഡിയാ സെന്‍റര്‍



******

അലക്കി ഉപയോഗിക്കാൻ പറ്റുന്ന ഡബിൾ ലയർ കോട്ടൺ മാസ്ക് തയ്ച്ചു നൽക്കുന്നു. വില 20 രൂപ. ആവശ്യമുള്ളവർ ബന്ധപ്പെടുക.9495095872, 7561840901.
****

കാര്യങ്ങള്‍ വഷളാവാന്‍ പോവുന്നതേയുള്ളൂ-WHO 2604/2020

 "'ഇതൊന്നുമല്ല, കാര്യങ്ങള്‍ വഷളാവാന്‍ പോവുന്നതേയുള്ളൂ' : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
Samakalika Malayalam
+ FOLLOW

ജനീവ : കോവിഡ് വ്യാപനം പ്രതിരോധിക്കാനുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളളവ് വരുത്തുന്നതിനെതിരെ ലോകാരോഗ്യ സംഘടന. ലോക്ക്ഡൗണില്‍ ഇളവ് വരുത്തുന്നതും നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതും തിരിച്ചടിയായേക്കുമെന്ന് ലോകാരോഗ്യ സംഘടന മേധാവി ട്രെഡോസ് അഥനോം ഗെബ്രോയൂസസ് മുന്നറിയിപ്പ് നല്‍കി.

കോവിഡ് ബാധിച്ച് ലോകത്ത് 25 ലക്ഷത്തോളം പേര്‍ രോഗബാധിതരായി. 1,70,000 ലേറെ പേര്‍ മരിച്ചു. നാം വിചാരിക്കുന്നത് കോവിഡിന്റെ ഏറ്റവും മോശം അവസ്ഥയാണ് ഇതെന്നാണ്. എന്നാല്‍ വരാനിരിക്കുന്നത് ഇതിലും മോശം അവസ്ഥയാണെന്നാണ് ഡബ്ലിയു എച്ച് ഒ മേധാവി വ്യക്തമാക്കിയത്.

ഞങ്ങളെ വിശ്വസിക്കൂ. ഏറ്റവും മോശം ഇനിയും നമ്മുടെ മുന്നിലുണ്ട്. ഈ ദുരന്തത്തെ പ്രതിരോധിക്കുകയാണ് വേണ്ടത്. ഈ വൈറസിനെപ്പറ്റി വേണ്ട രീതിയില്‍ മനസ്സിലാക്കാത്ത ആളുകള്‍ ഇനിയുമുണ്ടെന്നും ഗെബ്രോയൂസസ് അഭിപ്രായപ്പെട്ടു.

കോവിഡ് നമ്പര്‍ വണ്‍ പൊതുശത്രുവാണ്. വളരെ അപകടകാരിയായ വൈറസാണ് കൊറോണ. ഈ ചെകുത്താനെതിരെ ഓരോരുത്തരും പോരാട്ടത്തിന് ഇറങ്ങണമെന്ന് ഗെബ്രോയൂസസ് ആവശ്യപ്പെട്ടു.

ചില ഏഷ്യന്‍ രാജ്യങ്ങളും യൂറോപ്യന്‍ സര്‍ക്കാരുകളും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തുകയാണ്. അടച്ചിട്ട സ്‌കൂളുകളും വ്യാപാരസ്ഥാപനങ്ങളും തുറക്കാനുള്ള തീരുമാനത്തിലാണ്. പൊതുചടങ്ങുകള്‍ക്കുള്ള നിയന്ത്രണം നീക്കുന്നതും ആലോചിക്കുന്നുണ്ട്. ഇത് തിരിച്ചടിയാകുമെന്ന് ഗെബ്രേയൂസസ് ആശങ്ക പ്രകടിപ്പിച്ചു.

കോ​വി​ഡ് സം​ബ​ന്ധ​മാ​യ ഒ​രു വി​വ​ര​വും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ആ​രി​ൽ നി​ന്നും മ​റ​ച്ചു​വ​ച്ചി​ട്ടില്ല. യു​എ​സ് സെന്‍റേഴ്സ് ഫോ​ർ ഡി​സീ​സ് ക​ണ്‍​ട്രോ​ൾ ആ​ൻ​ഡ് പ്രി​വൈ​ൻ​ഷ​(സി​ഡി​സി)​ന് വൈ

കേബിൾ ടീവി ഓപ്പറേറ്റർസ് അസോസിയേഷൻ (COA) CMDR FUND 1570000/- ;26042020

കേബിൾ ടീവി ഓപ്പറേറ്റർസ് അസോസിയേഷൻ (COA) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 1570000/- 

സർ ,
കേരള വിഷൻ ഡിജിറ്റൽ ടീവി  കേബിൾ ടീവി ഓപ്പറേറ്റർസ് അസോസിയേഷൻ (COA) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 1570000/- അക്കൗണ്ട് വഴി അയച്ചു .ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക അയച്ചിട്ടുള്ളത് .
വിശ്വസ്തതയോടെ 

രാജൻ .K.V
ജനറൽ സെക്രട്ടറി 
9895046800

26 / 4 / 2020 : കോവിഡ് കാലത്തെ സന്നദ്ധ സേവനം - ചെറുപ്പക്കാരെ ആവശ്യമുണ്ട്

26 / 4 / 2020 : കോവിഡ് കാലത്തെ സന്നദ്ധ സേവനം - ചെറുപ്പക്കാരെ ആവശ്യമുണ്ട്.  ( 20-40 വയസ് )  വളണ്ടിയർ രജിസ്ട്രേഷനു വേണ്ട അധിക വിവരങ്ങൾ - ജനന തീയതി, തിരിച്ചറിയൽ കാർഡ് , ID കാർഡ് ഇവയുടെ പകർപ്പ് ( മൊബൈൽ ഫോട്ടോ ) ,  സന്നദ്ധ പ്രവർത്തന മേഖലയിൽ മുൻപരിശീലനം കിട്ടിയിട്ടുണ്ടെങ്കിൽ അതിന്റെ സർട്ടിഫിക്കറ്റിന്റെ കോപ്പി ( നിർബന്ധമില്ല, എൻ എസ് എസ് ,സ്കൗട്ട് & ഗൈഡ്സ്, സ്റ്റുഡൻറ് പൊലീസ്, ബേസിക് ലൈഫ് സപ്പോർട്ട്, അഡ്വൻസ് ലൈഫ് സപ്പോർട്ട്, എക്സ് സർവീസ് മെൻ, മറ്റ് രാജ്യങ്ങളിലെ സിവിൽ ഡിഫൻസ് പരിശീലനം ) എന്നിവ 9447739033 എന്ന നമ്പറിൽ വാട്സ് അപ്പ് ചെയ്ത് വിളിക്കുക. 40 വയസിനു മുകളിൽ 65 വയസു വരെ യുള്ളവർക്കും വളണ്ടിയറായി രജിസ്റ്റർ ചെയ്യാം. അവരെ കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുന്നതല്ല.എന്നാൽ മറ്റു സഹായ പ്രവർത്തനങ്ങൾക്ക് ഉൾപ്പെടുത്തുന്നതാണ്. ആലക്കോട് മേഖലയിൽ പൊതുവെ ( നരിയമ്പാറ വാർഡ്, കൊട്ടയാട് വാർഡ് ഇവിടെ വിശേഷിച്ചും ) ചെറുപ്പക്കാർ സന്നദ്ധ സേവനത്തിന് തയ്യാറായിട്ടില്ല എന്നാണ് മനസിലാക്കുന്നത്. രജിസ്ട്രേഷനു വേണ്ട സൗകര്യം ഞാൻ ഓൺലൈനിൽ ചെയ്തു കൊടുക്കുന്നതാണ്. - രാധാകൃഷ്ണൻ സി.കെ. (ആലക്കോട് മേഖലയിൽ ഇതിനകം രജിസ്റ്റർ ചെയ്തവർ ഇവിടെ പേരു്, വയസ് എഴുതിയാൽ ഉപകാരം )
ഇതിനകം രജിസ്റ്റർ ചെയ്തവർ വെബ്സൈറ്റിൽ പോയി മൊബൈൽ നമ്പർ അടിച്ചാൽ പാസ് വേഡ്  മൊബൈലിൽ  കിട്ടും. അത് ഉപയോഗിച്ച് വെബ്സൈറ്റിലെ സ്വന്തം പേജിൽ കയറണം. അവിടെ കുറച്ചു കൂടി ഡീറ്റെയിൽസ്  ചേർക്കണം. ഇമെയിൽ ഉണ്ടെങ്കിൽ അത് ,മൊബൈൽ നമ്പർ, District, ഗ്രാമ പഞ്ചായത്ത്, വിലാസം ( വാർഡ് ഉൾപ്പെടെ കൊടുക്കുക ) എന്നിവ ചേർത്ത് update ചെയ്യുക. ശേഷം Home പേജിൽ വന്ന് വീഡിയോ പാo ങ്ങൾ കാണുക. നിങ്ങൾക്കുള്ള അറിയിപ്പുകൾ Notifications, Message പേജിൽ പോയാൽ കാണാം. പാസ് വേഡ്  മാറ്റുകയും ചെയ്യാം.ഇത്രയും ഉടനെ ചെയ്യേണ്ടതുണ്ട്.- CKR


സർക്കാർ ഉത്തരവ് കത്തിച്ചാഹ്ളാദം പ്രകടിപ്പിച്ച പ്രിയ അദ്യാപക സുഹൃത്തുക്കളെ

സർക്കാർ ഉത്തരവ് കത്തിച്ചാഹ്ളാദം പ്രകടിപ്പിച്ച പ്രിയ അദ്യാപക സുഹൃത്തുക്കളെ

ജനങ്ങളാകെ കടുത്ത വറുതിയുടെ നാളുകളിലൂടെ കടന്നുപോകുമ്പോൾ സഹ ജി വികളെ സഹായിക്കാൻ 6 ദിവസത്തെ ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവ് കത്തിച്ചാഹ്ളാദം പ്രകടിപ്പിച്ച പ്രിയ അദ്യാപക സുഹൃത്തുക്കളെ മനസിൽ ഒരിത്തിരി കരുണയെങ്കിലും സൂക്ഷിക്കാമായിരുന്നില്ലെ?
കഷ്ടപെടുന്നവരുടെ, ദുരിതമനുഭവിക്കുന്നവരുടെ നെഞ്ചകത്തേക്കാണ് നിങ്ങൾതീ കോരിയിട്ടതെന്ന് മറക്കരുത്.
പണിയെടുക്കാതെ വിട്ടിലിരിക്കുന്ന അവസരം ലഭിക്കുന്ന സമ്പളത്തിൽ നിന്നാണ് ഒരു ചെറിയ തുക വായ്പയായി ആവശ്യപ്പെട്ടത്., അതും തിരിച്ചനൽകാമെന്ന ഉറപ്പിമേൽ.
ക്ഷേമ പെൻഷൻ ലഭിച്ച തുക ,വിഷുകൈനീട്ടം ലഭിച്ച തുക ,സക്കാത്ത് ലഭിച്ച തുക ' ഭിക്ഷയാജിച്ച് ലഭിച്ച തുക പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് അയക്കുന്ന നാടാണ് കേരളം.
നന്മയുടെ ഉറവ വറ്റാത്ത ഇവരുടെ മനസിന്റെ ചെറിയ ഒരംശമെങ്കിലും ആവാൻ നിങ്ങൾക്ക് കഴിയണമായിരുന്നു. കാരണം നിങ്ങൾ അദ്യാപകരാണല്ലൊ?
ഭാവി തലമുറയിൽ സ്നേഹത്തിനേറെയും, കരുണയുടെ മഹത്വം പഠിപ്പിക്കുന്നവർ, ഉപദേശിക്കുന്നവർ:
നിങ്ങളുടെ ശുഷ്യഗണങ്ങൾ നിങ്ങളെ മാതൃകയാക്കിയാൽ എന്തായിരിക്കും ഈ നാടിന്റെ അവസ്ഥ ?
നന്മയും, കരുണയും, സ്നേഹവുമൊന്നും കൊറോണ കാലം കഴിഞ്ഞാലും മാർക്കറ്റിൽ നിന്നും വാങ്ങാൻ കിട്ടില്ലെന്ന തിരിച്ചറിവ് പോലും ഇല്ലാത്ത നിങ്ങളെ കുറിച്ച സഹതപിക്കാനെ കഴിയൂ.
ഏത് വൈറസിനേയും സൗഹൃദത്തിന്റേയും, കരുണയുടെയും, കനിവിന്റേയും സ്പർശം കൊണ്ട് അകറ്റി നിർത്താൻ കഴിയും.
ഏന്നാൽ നിങ്ങളുടെമനസിനെ ബാധിച്ച വൈറസിന് ഒരു ചികിൽസയുമില്ല. അല്ലെങ്കിൽ നിങ്ങൾ സ്വയം ചികിൽസിക്കണം.
ഇല്ലെങ്കിൽ
അതവിടെ കിടന്ന് പെറ്റ് പെരുകും. അങ്ങിനെ വേണോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്.
കേരളം അതിജീവിക്കും.ജനങ്ങൾ ഏതിനേയും അതിജീവിക്കാൻ കരുത്തുള്ളവരാണ്.
കാരണം എല്ലാവരും നിങ്ങളല്ലല്ലൊ?-KP NARAYANAN
*****

ധൂർത്തുണ്ടെങ്കിൽ അത് കൃത്യമായി ചൂണ്ടിക്കാട്ടുക. UDF ഭരണകാലത്തും ഞാൻ സംഭാവന കൊടുത്തിട്ടുണ്ട്. അന്ന് ധൂർത്തില്ലാത്ത ഭരണമായിരുന്നില്ലല്ലോ. അപൂർണതകളും കുറവുകളും കാണും. അത് ശ്രദ്ധയിൽ പെടുത്തി പരിഹരിക്കാൻ ശ്രമിക്കാം. അതിന് ദുരിതാശ്വാസ സംഭാവന കൊടുക്കാതിരിക്കലല്ല വഴി. കൊടുക്കാൻ ഇഷ്ടമല്ലെന്ന് പറഞ്ഞാൽ മതി. പിന്നെ, പ്രതിഷേധിക്കാൻ അവകാശമുണ്ട്. അത്തരം വില കുറഞ്ഞ പ്രതിഷേധങ്ങൾക്കെതിരെ പ്രതിഷേധിക്കാനും അവകാശമുണ്ടെന്ന പാഠവും പറഞ്ഞു കൊടുക്കുക.-CKR
*********
[18:15, 28/04/2020] Gopakumar G K2: ഹൈക്കോടതിയിൽ നിന്നും കിട്ടിയ ഈ അവസരം വെടക്കാക്കി തനിക്കാക്കാൻ കുലംകുത്തികൾ ഇറങ്ങും മുൻപ് പറയട്ടേ, 

സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിച്ചുവെക്കാനോ, വെട്ടി കുറയ്ക്കാനോ, നീട്ടി വെക്കാനോ സർക്കാരിന് അധോകാരമില്ലേ ❓️

തീർച്ചയായും ഉണ്ട്.  സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കുകയോ, നീട്ടുകയോ, കുറയ്ക്കുകയോ ചെയ്യാം പക്ഷെ athu due process of law അഥവാ കൃത്യമായ നിയമ പ്രക്രിയയിലൂടെ ആയിരിക്കണം. 

അങ്ങനെയെങ്കിൽ ശമ്പളം പിടിക്കുന്നത്/നീട്ടുന്നതിന്  ഹൈക്കോടതി തടഞ്ഞതെന്തിനാണ്❓️

ശമ്പളം നീട്ടാൻ ഫിനാൻസ് വകുപ്പ് ഇറക്കിയ ഉത്തരവ് പ്രഥമ ദൃഷ്ട്യാ നിയമപരമല്ല എന്ന് കണ്ടെത്തിയതിനാലാണ് സർക്കാർ ജീവനക്കാരുടെ ശമ്പളം നീട്ടുന്നത് കോടതി തടഞ്ഞത്. തികച്ചും സാങ്കേതികമായ ഉത്തരവാണ്. നിയമത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ കോടതികൾക്ക് ഉത്തരവിടാൻ സാധിക്കുകയുള്ളു.  പ്രത്യേകിച്ച് ആർട്ടിക്കിൾ 226 പ്രകാരം മൗലികാവകാശങ്ങൾ സംരക്ഷിക്കുക എന്നത് ഹൈക്കോടതിയുടെ ഭരണഘടന ഉത്തരവാദിത്വമാണ്. 

സർക്കാർ ജീവനക്കാർക്ക്  ശമ്പളവുമായി ബന്ധപ്പെട്ടുള്ള അവകാശം എന്തൊക്കെയാണ്❓️ 

എല്ലാ മാസത്തിലെയും ആദ്യത്തെ മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളിൽ ശമ്പളം ലഭിക്കാൻ ഫിനാൻഷ്യൽ കോഡ് പ്രകാരം ജീവനക്കാർക്ക് അവകാശമുണ്ട്. 

അങ്ങനെയെങ്കിൽ സർക്കാർ ശമ്പളം നൽകുന്നത് നീട്ടി വെക്കുന്നത് നിയമവിരുദ്ധമല്ലേ?❓️

അല്ല.  കാരണം രാജ്യത്തെ ഒരു നിയമത്തിലും ജീവനക്കാർക്ക് ഒരു പ്രത്യേക ദിവസമോ / ദിവസങ്ങൾക്കുള്ളിലോ ശമ്പളം നൽകണമെന്ന് നിയമമില്ല. ഫിനാഷ്യൽ കോഡ് എന്ന പേരിൽ സർക്കാർ ഇറക്കിയ എക്സിക്കുട്ടീവ് ഓർഡറിൽ മാത്രമാണ് മാസത്തിലെ ആദ്യ മൂന്ന് ദിവസങ്ങൾക്കുള്ളിൽ ശമ്പളം നൽകണമെന്ന വ്യവസ്ഥയുള്ളത്.  പ്രസ്തുത സർക്കാർ ഉത്തരവ് യാതൊരു നിയമഭേദഗതിയുമില്ലാതെ സർക്കാരിന് മാറ്റാവുന്നതും, ശമ്പളം നൽകുന്നതിന് മാനദണ്ഡങ്ങൾ നിശ്ചയിക്കാവുന്നതുമാണ്. 

അങ്ങനെയെങ്കിൽ കോടതി സ്റ്റേ നൽകിയത് എന്തിനാണ്❓️ 

ഫിനാൻഷ്യൽ വകുപ്പ് ശമ്പളം നൽകുന്നത് നീട്ടുന്നതിനായി ഇറക്കിയ ഉത്തരവിൽ വ്യക്തമായ കാര്യ കരണങ്ങളോ, നേരത്തെയുള്ള ഫിനാൻഷ്യൽ കോഡിൽ മാറ്റം വരുത്തിയതോ ആയ കാര്യങ്ങൾ പ്രതിപാദിച്ചിട്ടില്ലാത്തതിനാൽ പ്രസ്‌തുത ഉത്തരവ് "പ്രഥമ ദൃഷ്ട്യാ " നിലനിൽക്കില്ല എന്ന് കണ്ടെത്തിയാണ് സ്റ്റേ നൽകിയത്. 

ഭരണഘടനയുടെ ആർട്ടിക്കിൾ 300A പ്രകാരം ശബളം ഒരു property അഥവാ ജംഗമ വസ്തുവാണ്. പൗരന്റെ സ്ഥാവര ജംഗമ വസ്തുക്കൾ നിയമപരമായി അല്ലതെ കവർമെടുക്കാനോ, കണ്ടുകെട്ടാനോ പാടില്ല.

Constitution Of India Article 300A - Persons not to be deprived of property save by authority of law അതുകൊണ്ടുതന്നെ property ആയിട്ടുള്ള ശമ്പളം സർക്കാരിന് നിഷേധിക്കാനോ, വൈകിപ്പിക്കാനോ സാധ്യമല്ല എന്ന വാദം കോടതിയിൽ ഉയരുകയും കോടതി അംഗീകരിക്കുകയും ചെയ്തില്ലേ❓️

തീർച്ചയായും ഹർജിക്കാരുടെ പ്രധാന വാദങ്ങളിൽ ഒന്നായിരുന്നു അത്.  പ്രസ്തുത വാദം കോടതി അംഗീകരിക്കുകയും ചെയ്തു എന്നാൽ ആർട്ടിക്കിൾ 300A യുടെ ലംഘനം എന്ന വാദത്തിൽ കോടതി വിശദമായി ഇറങ്ങി ചെന്നിട്ടില്ല.  ആവശ്യമെങ്കിൽ നിയമംമൂലം പൗരന്മാരുടെ property അഥവാ സ്വത്തുക്കൾ സർക്കാരിന് നിയന്ത്രിക്കാം.  ഉദാഹരണത്തിന് ലോൺ എടുത്ത് തിരിച്ചടിക്കാതിരുന്നാൽ property ജപ്തി ചെയ്യുന്നത് ആർട്ടിക്കിൾ 300a  യുടെ ലംഘനമാണ് എന്നാൽ അത് ചെയ്യുന്നത് due process of law അഥവാ നിയമപരമായ പ്രക്രിയയിലൂടെയാണ് എന്നതുകൊണ്ട് ന്യായീകരിക്കപ്പെടുന്നു. 

Right to property അഥവാ സ്വത്ത്‌ വകകൾക്കുള്ള അവകാശം ഒരു മൗലികാവകാശമല്ല.  എന്നാൽ ഒരാളുടെ property  നിഷേധിക്കുന്നതും, നിയന്ത്രിക്കുന്നതും അയാളുടെ livelihood നെ അഥവാ ജീവിതത്തെ ബാധിക്കുമെന്നതിനാൽ അത് ആർട്ടിക്കിൾ 21 ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണ് എന്ന് കണക്കാക്കാം. 

ഇനിയെന്താണ് സർക്കാരിന്റെ മുന്നിലുള്ള വഴി❓️

സംസ്ഥാന സർകാരിന്റെ ഫിനാൻഷ്യൽ കോഡിലെ പ്രത്യേക ദിവസങ്ങളിൽ  ശമ്പളം നൽകുന്ന പ്രൊവിഷൻ മറ്റൊരു സർക്കാർ ഉത്തരവിലൂടെ റദ്ദാക്കുകയും ശമ്പളം പിടിക്കുന്നതിനായി വ്യക്തമായ ഉത്തരവ് ഇറക്കുകയും വേണം. കൂടാതെ  പുതുതായി നിർമ്മിച്ച എപ്പിഡമിക് ഡിസീസസ് ഓർഡിനൻസിൽ ദുരന്ത നിവാരണത്തിനുള്ള  സമ്പത്തിക ഇടപാടുകൾക്ക്  പ്രത്യേക പ്രൊവിഷൻ നൽകി നടപ്പിൽ വരുത്തിയോ, നിലവിലുള്ള ഓർസിനസ് പ്രകാരം കൃത്യമായി വ്യക്തമാക്കിയോ, ദുരന്ത നിവാരണ നിയമപ്രകാരം വ്യക്തമാക്കിയും ശമ്പളം നീട്ടുന്നതിനാവശ്യമായ നടപടികൾ നിയമപരമായി സ്വീകരിക്കണം. 

ഇപ്പോഴുണ്ടായ നടപടിയെകുറിച്ചുള്ള അഭിപ്രായം❓️

ഒരു സിംഗിൾ ജഡ്ജ് തന്റെ മുന്നിൽ വന്ന കേസിൽ പൗരന് ഭരണഘടനാപരമായി സ്വത്തിനുള്ള അവകാശം ലംഘിക്കപ്പെട്ടു എന്ന് അറിയിച്ചപ്പോൾ.  പ്രഥമദൃഷ്ട്യാ property ആയി കണക്കാക്കുന്ന ശമ്പളം നൽകാതെ നീട്ടിവെക്കാനുള്ള സർക്കാർ ഉത്തരവ് പരിശോധിച്ചു. എന്നാൽ പ്രസ്‌തുത ഉത്തരവ് നിയമാനുസൃതമല്ല എന്ന് നിയമങ്ങളുടെ സാങ്കേതികത ചൂണ്ടിക്കാണിച്ച് ജഡ്ജ് വ്യക്തമാക്കി എന്നതാണ് കോടതിയിൽ നടന്നത്.

നാട്ടിലെ അവസ്ഥയും, സർക്കാരിന്റെ സാമ്പത്തിക   തകർച്ചയുമൊന്നും കണക്കിലെടുക്കാതെ പൗരന്മാരുടെ സ്വത്തവകാശം 300A അനുവദിച്ചുകൊണ്ട് ഇടക്കാല സ്റ്റേ നൽകി. തികച്ചും സാങ്കേതികമായ ഈ ഉത്തരവിനെ "സർക്കാരിന് കനത്ത തിരിച്ചടി " എന്നപേരിൽ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളും കുലംകുത്തികളും വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ്.  കേരള സർക്കാരിന് തിരിച്ചടി എന്നാൽ ജനങ്ങൾക്കും അവരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കും തിരിച്ചടി എന്ന് മനസിലാകാത്ത വിഡ്ഢികൾ. 

ഇനിയെന്ത്❓️

ഫിനാൻഷ്യൽ കോഡിലെ ശമ്പള വ്യവസ്ഥകൾ മാറ്റി എപ്പിഡമിക് ഡിസിസസ് ഓർഡിനൻസ് പ്രകാരം നിയമപരമായ ഉത്തരവിട്ടാൽ പുഷ്പം പോലെ ജീവനക്കാരുടെ ശമ്പളത്തെ നീട്ടുകയോ, നിയന്ത്രിക്കുകയോ ചെയ്യാം.  

നിലവിലെ സർക്കാർ ഉത്തരവിൽ വ്യക്തത വരുത്തി ഇപ്പോൾ വിധി പ്രഖ്യാപിച്ച സിംഗിൾ ബഞ്ചിനു മുകളിൽ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയാലും നിലവിലെ ഹൈക്കോടതി സ്റ്റേ വെക്കേറ്റ് ചെയ്യാൻ സാധിക്കും. 

കൊറോണ ദുരന്തകാലത്ത് ഹൈക്കോടതിയുടെ പടിക്കൽ കാവലിരുന്ന് കഥകൾ മെനയുന്നവർക്ക് നല്ല നമസ്കാരം. 

അഡ്വ ശ്രീജിത്ത്‌ പെരുമന
[20:58, 28/04/2020] Gopakumar G K2: # നിങ്ങൾക്ക് വേണ്ടത് വോട്ടല്ലേ, ഞാൻ തന്നേക്കാം. ദയവു ചെയ്ത് പാവങ്ങളെ പട്ടിണിക്കിടുന്ന പണി ഇനി എങ്കിലും മതിയാക്കുമോ,
[21:02, 28/04/2020] Gopakumar G K2: മാധ്യമങ്ങളോട്
#നിങ്ങൾക്ക് വേണ്ടത് റേറ്റിങ്ങാണേൽ ഞാൻ മുടങ്ങാതെ നിങ്ങളുടെ വാർത്ത കാണാം, പാവപെട്ട ജനങ്ങളെ ഇനി തെറ്റിധരിപിക്കരുതേ
*****
അനവസരത്തിലുള്ള പ്രതിഷേധങ്ങൾ ഇതൊക്കെ കേൾക്കാനിടവരുത്തി 

അത്ര സൂപ്പറൊന്നുമല്ല. വികലവും ഭാഗികം ആയഒരു കാഴ്ചപ്പാട് എന്നു മാത്രം.  ചില സംഘടനകളുടെ അനവസരത്തിലുള്ള പ്രതിഷേധങ്ങൾ ഇതൊക്കെ കേൾക്കാനിടവരുത്തി എന്നു മാത്രം. സർക്കാർസർവീസിനു കാര്യക്ഷമതയും മികച്ച സേവന വേതന വ്യവസ്ഥകളും ഉറപ്പാക്കുന്നതിൽ സംഘടനകൾ വഹിക്കുന്ന പങ്ക് നിർണായകമാണ്. അവയുടെ തലപ്പത്തിരിക്കുന്ന വരുടെ തീരുമാനങ്ങൾ പലപ്പോഴും അവർ പിന്തുണക്കുന്ന രാഷ്ട്രീയത്തിനു വിധേയമായിരിക്കും. കൈക്കൂലിയില്ലാത്ത, സംതൃപ്തമായ സർക്കാർ സർവീസ് ആണ് ഫലപ്രദമായി ദുരന്തങ്ങളെ നേരിടുന്നതിൽ പോലും നമ്മളെ സഹായിക്കുന്നത്. സർക്കാർ വേറെയും ജീവനക്കാർ വേറെയുമല്ല. ഒരു വാഹനത്തിനു് Running Expense കാണും.അതു പോലെയാണ് ജീവനക്കാർക്കു നൽകുന്ന ആനുകൂല്യങ്ങൾ. ഇന്ന് ജീവനോടെ ഇരുന്ന് 4 സുന്ദരൻ ഡയലോഗ് കാച്ചാൻ പറ്റുന്നത് കേരളത്തിലെ മികച്ച സർക്കാർ സർവീസിന്റെയും ( അതു മാത്രമല്ല.) കൂടി നേതൃത്വത്തിലും ബലത്തിലുമാണ്. സ്വകാര്യ സ്ഥാപനങ്ങൾ പലതും ഓഹരികൾ സമാഹരിക്കുന്നതും ലോൺ കൊടുത്ത് ലാഭമുണ്ടാക്കുന്നതും, ബാങ്കിംഗ് മേഖല സജീവമാകുന്നതും കമ്പോളം മുന്നോട്ടു പോവുന്നതും ലക്ഷക്കണക്കിന് കുടുംബങ്ങൾ ജീവിച്ചു പോകുന്നതും ഒക്കെ സർക്കാർ ജീവനക്കാർക്ക് കൊടുക്കുന്ന ന്യായമായ ശമ്പളത്തിന്റെ കൂടി ബലത്തിലാണ്. ശമ്പളം, പെൻഷൻ ഒക്കെ ജോലിയിൽ ചേരുമ്പോൾ ഒരു ചെറുപ്പക്കാരന് / ചെറുപ്പക്കാരിക്ക് കൊടുക്കുന്ന ഒരുറപ്പാണ്.അത് നിർണയിക്കപ്പെടുന്നത് വിദദ്ധരുടെ  സമിതികൾ പല തവണ കൂടിയാലോചിച്ചാണ്.സർക്കാർ സർവീസ് മികച്ച താവുന്നത് മികച്ച ആളുകൾ അതിലേക്ക് വരുന്നത് കൊണ്ടാണ്. അത് ആകർഷകമല്ലാതാക്കിയാൽ മികവുള്ളവർ സ്വകാര്യ മേഖലകളിലേക്ക് പോകാനും സാധ്യതയുണ്ട്. സർവീസിന്റെ മികവ് കുറയും. അഴിമതി ,കൈക്കൂലി കണ്ടമാനം കൂടും. സുതാര്യത കുറയും.  ഒരേ പെൻഷൻ നൽകുമ്പോൾ ശമ്പളം അതിനനുസരിച്ച് നേരത്തെ കൂടുതൽ നൽകേണ്ടി വരും. എല്ലാവർക്കും ഒരേ ശമ്പളം നൽകാൻ പറ്റുമോ ? സംഘടനയില്ലാതെയാണോ ഈ പറഞ്ഞവന് സ്കെയിലും ഗ്രേഡുമൊക്കെ കിട്ടിയത്:? ഇയാളുടെ അപ്പന്റെയും വല്യപ്പന്റെയും കാലത്ത് ജീവനക്കാർക്ക് കിട്ടിയിരുന്ന ശമ്പളം ഒന്നു ചോദിച്ചു മനസിലാക്കിയിട്ട് ഷംഷാരിക്കുന്നതാണ് നല്ലത്.


തിരഞ്ഞെടുക്കപെട്ട ഗവൺമെൻറിൻ്റെ തീരുമാനം പൊതു ജനത്തിൻ്റെത് ആണ് 

കുറച്ച് ദിവസം മുൻപ് ഞാനെഴുതിയ പോസ്റ്റാണ് . കുറച്ച് കാര്യങ്ങൾ കൂട്ടിച്ചേർക്കുന്നു എന്ന് മാത്രം. കോടതി വിധി പ്രസ്താവിക്കുമ്പോൾ സാങ്കേതിക കാര്യങ്ങൾ മാത്രമേ പരിഗണിക്കുകയുള്ളൂ. കേസ് കേൾക്കുമ്പോൾ പറയുന്ന കമൻ്റ് ഉം വിധിയും തമ്മിൽ ബന്ധമുണ്ടാവണമെന്നില്ല. മുൻപ് ആരോ എഴുതിയ പോസ്റ്റിൽ പറഞ്ഞത് പോലെ , വെള്ളപൊക്കക്കാലത്ത് റോഡിൽ തോണി ഇറക്കിയത് നിയമ പരമായി തെറ്റന്ന് ആരെങ്കിലും കേസ് കൊടുത്തിരുന്നെങ്കിൽ വിധി തോണി ഇറക്കിയവർക്കെതിരായേനെ. 

ഇവിടെ മാന്യത എന്നത് കേസിന് പോകാതിരിക്കലിനാണ്

പിന്നെ ഗവൺമെൻറ് ജിവനക്കാരുടെ ശമ്പളം, അവർക്ക് നല്ല ഓഫർ കൊടുത്തില്ലെങ്കിൽ അവർ മറ്റ് തൊഴിലുകൾ അന്വേഷിക്കും' . പൊതുജനങ്ങളുടെ തിരുമാനങ്ങളെ കാര്യക്ഷമമായി നടത്താൻ യോഗ്യതയും, കഴിവും ഉള്ളവർ വേണം. കഴിഞ്ഞ കുറച്ച് കാലമായി കാര്യക്ഷമതയുള്ള IAS ഉദ്യോഗസ്ഥർ കളക്ടർമാരായി വരുന്നത്  തന്നെ അവർക്ക് ആകർഷണീയമായ വേതനവും, സൗകര്യങ്ങളും ഉള്ളതുകൊണ്ട് കൂടിയാണ്. 

ഒരു LD ക്ലർക്കിനെ പോലും തെരെഞ്ഞെടുക്കാൻ 10 ക്ലാസ് പാസായി എല്ലാവർക്കും തുല്യ അവസരമാണ് നൽകിയിട്ടുള്ളത്.അതിൽ കഴിവുള്ളവർ പാസായി വരുന്നു എന്ന് മാത്രം. അവരുടെ കാര്യക്ഷമത  കൊണ്ട് തന്നെയാണ് സർക്കാർ ഓഫീസുകളുടെ പ്രവർത്തനം കുറച്ച് വർഷങ്ങളായി മെച്ചപ്പെട്ട് വരുന്നത്. 

അതു കൊണ്ടാണ് പ്രളയം, രോഗങ്ങൾ മുതലായ വിപത്തുകളെ നമുക്ക് ചെറുക്കാൻ പറ്റുന്നതും, പറ്റിയതും. മറ്റ് പല സംസ്ഥാനങ്ങൾ ഇരുട്ടിൽ തപ്പാൻ കാരണം കാര്യക്ഷമത കുറഞ്ഞതിനാലാണ്.

ബഹു ഭൂരിപക്ഷത്തിനും ഉയർന്ന യോഗ്യത ഉണ്ടായിരിക്കുന്നതിനാൽ അവർ Multi- skilled ആയിരിക്കുമെന്നും പറയാം.

നിങ്ങൾ പറയുന്ന പോലെ കുറഞ്ഞ വേതനത്തിൽ അവർ ജോലി ചെയ്യും, പക്ഷേ നിലവിലെ സാമ്പത്തിക-സാമൂഹ്യ വ്യവസ്ഥയിൽ അത് സാധ്യമായെന്ന് വരില്ല. ഒരു പക്ഷേ സമ്പൂർണ സോഷ്യലിസം അംഗീകരിക്കപെട്ട ഒരു വ്യവസ്ഥയിൽ നിങ്ങൾ പറഞ്ഞ പോലെ കാര്യങ്ങൾ നടന്നേക്കാം.

പിന്നെ സമൂഹത്തിൽ പണം റൊട്ടേറ്റ് ചെയ്യാൻ സ്ഥിരവരുമാനക്കാർ ആവശ്യമാണ്.അഴിമതി നടത്താത്ത ഒരു ഗവ ഉദ്യോഗസ്ഥൻ്റെ കൈയ്യിൽ വരുന്ന പണത്തിന് കണക്കുണ്ട്. ബഹു ഭൂരിപക്ഷവും ടാക്സ് അടക്കുന്നവരാണ്, ബാങ്ക് ലോൺ ഉള്ളവരാണ്. ഈ പണമൊക്കെ പൊതു ആവശ്യത്തിന് തന്നെയാണ് ഗവ .ഉപയോഗിക്കുന്നത്. 

ചുരുക്കി പറഞ്ഞാ, ഒന്നുകിൽ സർക്കാർ ജോലി (പൊതുജനങ്ങൾക്ക് കിട്ടേണ്ട സേവനങ്ങൾ ) കാര്യക്ഷമമായി നടക്കണമെങ്കിൽ കഴിവുള്ളവർ ജോലിയിൽ ഉണ്ടാവണം. അതിന് അവർക്ക് നിലവിലെ സാമ്പത്തിക വ്യവസ് ഥയിൽ ഉയർന്ന വേതനവും, സൗകര്യങ്ങളും നൽകണം. അല്ലെങ്കിൽ സോഷ്യലിസത്തിലേക്കോ, കമ്യൂണിസത്തിലേക്കോ പോകണം.

അല്ലെങ്കിൽ കുറച്ച് പ്രധാന കാര്യം മാത്രം ഗവ. വച്ചിട്ട് റയിൽവേ, ടെലികോം, വിമാനം, സൈന്യത്തിന്ന് വേണ്ട ആയുധ നിർമ്മാണം, ബഹിരാകാശം, വൈദ്യുതി തുടങ്ങിയ തൊക്കെ സ്വകാര്യവൽകരിക്കണം. പക്ഷേ അവിടയും ഈ ഗവ ജോലിയിൽ മുൻപിലെത്തിയവർ തന്നെയായിരിക്കും ബഹു ഭൂരിപക്ഷവും. സേവനങ്ങൾ പണം കൊടുത്ത് വാങ്ങണം. കോട്ടയത്ത് ആമ്പുലൻസ് പറന്ന് വന്നേക്കും, പക്ഷേ പത്ത് രണ്ടായിരം വാടക കൈയ്യീന്ന് എണ്ണികൊടുക്കണമെന്ന് മാത്രം. അതല്ലാതെ 4500 ടെസ്റ്റ് ചാർജ്, ആശുപത്രി ചിലവ് ഒക്കെ കൈയ്യിന്ന് പോകും. അമേരിക്കയിലൊക്കെ ഇതാണ് പ്രശ്നം.

അതു കൊണ്ട് നിലവിലെ വ്യവസ്ഥയെ കൂടുതൽ ശക്തിപെടുത്തുകയാണ് വേണ്ടത്. പൊതുജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം നൽകാൻ സ്വമേധയാ തയ്യാറാവണം

ഇവിടെ ചില അധ്യാപകരെ യോ ചില സംഘടനയെയോ മാത്രം കുറ്റം പറയുന്നതിൽ വല്യ കാര്യമില്ല എന്നാണ് എൻ്റെ അഭിപ്രായം. ചിലർ അങ്ങിനെയാണ്, പൈസ കൈയ്യീന്ന് വിട്ട് കൊടുക്കാൻ ഒരു ബുദ്ധിമുട്ടാണ്.

 വിശ്വാസികൾ ( സംഘടനാ, ദൈവം) അവർ പിന്തുടരുന്ന സാമൂഹ്യ സ്ഥാപനങ്ങളുടെ ഭാഗമായ ഒരു തീരുമാനത്തെ എതിർപ്പ് പുറത്ത് കാട്ടാതെ അംഗീകരിക്കും. അമ്പലത്തിനോ, പള്ളിക്കോ സംഭാവന ചോദിച്ചാൽ പിറുപിറുത്ത് നൽകുന്നവർ ധാരാളം. ചിലർ അഞ്ച് പൈസാ കൊടുക്കില്ല. അവരുടെ സ്വഭാവം അങ്ങിനെയാണ് രൂപപെട്ട് വന്നത്. സമൂഹം ഒരു വലിയ ആപത്തിൽ പെട്ട് ഉഴലുമ്പോൾ സഹായം ചെയ്യുക എന്നത് ആരും പറഞ്ഞ് ചെയ്യേണ്ട ഒന്നല്ല. പലരും മനസിൽ കൊടുത്തിയ തീ, അവർ പേപ്പറിൽ കൊളുത്തി അത്ര മാത്രം.

ഞാൻ ഇവിടെ പറയുന്ന കാര്യം  അതല്ല . പല ഗവ: ജിവനക്കാർക്കും (ഗവ. ശമ്പളം കൊടുക്കുന്നവർക്ക്) അറിയില്ല, അവർ എങ്ങിനെയാണ് ആസ്ഥാനത്ത് എത്തിയത് എന്ന്. പൊതുജനത്തിന് രാജ്യത്തെ പൗരൻ എന്ന നിലയിൽ അവർ തീരുമാനിച്ച അവർക്ക് ആവശ്യമുള്ള സേവനങ്ങൾ ലഭ്യമാക്കാൻ ആളുകളെ ആവശ്യമുണ്ട്. അവരുടെ കുട്ടികളെ പഠിപ്പിക്കാൻ ആളെ വേണം. അവർ ഇന്ത്യൻ പ്രസിഡൻറ് വഴി ഒരു ഇൻഡൻറ് തയ്യാറാക്കുന്നു. PSC വഴി ഒരു ടെൻഡർ വിളിക്കുന്നു. അതിൽ ഓരോരുത്തരും അവരുടെ കഴിവ് പരിക്ഷയിലൂടെ തെളിയിക്കുകയും, നിയമിക്കപെടുകയും ചെയ്യുന്നു.

 അതായത് സാധനങ്ങൾ വാങ്ങുന്നത് പോലെ തന്നെ, സേവനങ്ങൾ ലഘൂകരിക്കാനായി ജനങ്ങൾ, ഇന്ത്യൻ ഭരണഘടന അനുസരിച്ച് ടെൻഡർ വിളിച്ച്, ഒരു കോൺട്രാക്റ്റ് ഉണ്ടാക്കി നിയമിച്ചവരാണ് സർക്കാർ ഉദ്യോഗസ്ഥർ.

പൊതുജനം, സേവനങ്ങൾ ലഭ്യമാക്കാൻ നിയമിച്ചവരെ നിയന്ത്രിക്കാനും, അവർക്കാവശ്യമായ സേവനങ്ങൾ ഉൾപ്പെടെ, അവരുടെ ഭരണഘടനാപരമായ മുഴുവൻ കാര്യങ്ങളും തീരുമാനിക്കാൻ അവർക്ക് പരിചയമുള്ള ആളുകളെ ചുമതല ഏൽപ്പിക്കുന്നത് തിരഞ്ഞെടുപ്പിലൂടെ ആണ്.

 ചീഫ് സെക്രട്ടറി ജനങ്ങൾക്ക് അറിവുള്ള ആളായിരിക്കില്ല, പക്ഷേ മുഖ്യമന്ത്രി ജനങ്ങൾക്ക് അറിയുന്ന ഒരാളായിരിക്കും, അത് പഞ്ചായത്ത് വരെ അങ്ങിനെ തന്നെയാണ്.

 അങ്ങനെ തിരഞ്ഞെടുക്കപെട്ട ഗവൺമെൻറിൻ്റെ തീരുമാനം പൊതു ജനത്തിൻ്റെത് ആണ് . അതിൽ ഏതെങ്കിലും തരത്തിൽ ഭരണഘടനാ ലംഘനമോ, അവകാശ ലംഘനമോ (ഉദ്യോഗസ്ഥർ നിയമിതരാവുമ്പോൾ അവരുമായി ഉണ്ടാക്കുന്ന കോൺട്രാക്ട്) നടക്കുന്നെങ്കിൽ കോടതി തീരുമാനമെടുക്കും. 

ചിലർ പറയുന്നത് കണ്ടു അധ്യാപകർ 10 മാസം ജോലിയെടുത്ത് 13 മാസത്തെ ശമ്പളം വാങ്ങുന്നു എന്ന്. അവർ വാങ്ങുന്നതല്ല, പൊതുജനം തയ്യാറാക്കിയ ടെൻഡറിൽ പറയുന്ന കോൺട്രാക്ട് ക്ലോസാണ് അത്. അതു തന്നെയായിരിക്കണം പോലീസിന്, അല്ലെങ്കിൽ കളക്ടർക്ക് എന്നില്ല. അവരുടെ നിയമന സമയത്ത് പറഞ്ഞ പ്രകാരം മാത്രമേ അവർ  സാങ്കേതികമായി പ്രവർത്തിക്കേണ്ടതുള്ളൂ.

 രാത്രി ഡ്യൂട്ടി ഉണ്ടാവും എന്നറിഞ്ഞ് മാത്രമാണ് നഴ്സ്, ആ ജോലിക്ക് തയ്യാറാവുന്നത്.  പിന്നീട് ബുദ്ധിമുട്ടുണ്ടെങ്കിൽ ജോലി മതിയാക്കി (കോൺട്രാക്ട് നിർത്തി) പോകാമെന്നല്ലാതെ , ടീച്ചർക്ക് 2 മാസം അവധിയാണ്, എനിക്കും വേണം 2 മാസം അവധി, ഞാൻ പകലേ വരൂ എന്ന് ഒന്നും പറയാൻ പറ്റില്ല. അവരോട് പോയി പത്താം ക്ലാസിൽ കണക്ക് പഠിപ്പിക്കൂ എന്ന് പറഞ്ഞാൽ പറ്റില്ല എന്ന് പറയാൻ അവർക്ക് അവകാശമുണ്ട്. 

ഒരു മാസത്തെ ശമ്പളം തൽകാലം തരില്ല, തവണകളായി പിടിക്കും എന്ന് പറഞ്ഞത് ഗവൺമെൻറ് പൊതുജനങ്ങളെ പ്രതിനിധികരിച്ചാണ്. അതിലെ ഭരണഘടനാ പ്രശ്നമെന്തി ങ്കിലും ഉണ്ടെങ്കിൽ കോടതി തീർപ്പു പറയട്ടെ. മുഖ്യമന്ത്രിയുടെ തീരുമാനം തെറ്റാണെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വേറെ ആരെയെങ്കിലും ജനങ്ങൾ ഭരണം ഏൽപിക്കട്ടെ. 

ഞങ്ങക്ക് ചാത്തൻ സേവാ മഠം മാണ് ആവശ്യം , ആശുപത്രിയല്ല എന്ന് ഭൂരിപക്ഷത്തിന് തോന്നിയാൽ അത് കെട്ടാൻ തയ്യാറുള്ളവരെ ഭരണം ഏൽപ്പിക്കും. അപ്പോൾ  ഗവ: സിവിൽ എഞ്ചിനീയർമാർ ആശുപത്രി വിട്ട് ചാത്തൻ മഠത്തിന് പ്ലാൻ തയ്യാറാക്കേണ്ടി വരുമെന്ന് മാത്രം.-gopakumar chennai


29/04/2020 സാലറി കട്ടിനായി ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം

 സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി കട്ടിനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും . ഇതിന് മന്ത്രി സഭാ യോഗം അംഗീകാരം നല്‍കി. ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചത്. ദുരന്തനിവാരണ നിയമപ്രകാരമാണ് നടപടി. സര്‍ക്കാര്‍ നടപടി നിയമപരമാക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.

ദുരന്തമുണ്ടെന്ന് പ്രഖ്യാപിച്ചാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പത്തിന്റെ 25 ശതമാനം വരെ മാറ്റിവെക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഇത് എപ്പോള്‍ തിരിച്ചു നല്‍കുമെന്ന് ആറ് മാസത്തിന് ശേഷം മാത്രം പറഞ്ഞാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ സാലറി കട്ട് ഉത്തരവ് ഹൈക്കോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. ശമ്പളം ലഭിക്കുക എന്നത് ജീവനക്കാരുടെ അവകാശമാണെന്നും എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ സര്‍ക്കാരിന് സാലറി കട്ട് ചെയ്യാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.







സൗജന്യ ഓൺലൈൻ റീഹാബിലിറ്റേഷൻ ചികിത്സ.23/4/2020



23/4/2020  : റീഹാബിലിറ്റേഷൻ ചികിത്സ ആവശ്യമുള്ളവർക്ക് സൗജന്യ ഓൺലൈൻ ചികിത്സ.

അപകടങ്ങളിൽ  പരിക്കേറ്റവർ, കൈകാലുകൾ നഷ്ടപ്പെട്ടവർ, സ്ട്രോക്ക്, സെറിബ്രൽ പൾസി, മൈലോമെലിൻഗോസീൽ  തുടങ്ങി  ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ ചികിത്സ ആവശ്യമുള്ളവർക്ക് സൗജന്യ ഓൺലൈൻ ചികിത്സ.
 ക്യാപ്സ്യൂൾ കേരളയും, ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ്  റീഹാബിലിറ്റേഷൻ കേരള ചാപ്റ്ററുമായി ചേർന്നു ചൊവ്വ, വ്യാഴം, ഞായർ എന്നീ ദിവസങ്ങളിൽ വൈകുന്നേരം 4 മണി മുതൽ 6 മണി വരെ ആണ് ചികിത്സ നൽകുന്നത്. 
ചികിത്സ ആവശ്യമുള്ളവർ മുൻകൂർ ബുക്കിംഗിന് ബന്ധപ്പെടുക

1. ഡി. എസ്. പരമേശ്വരൻ 
9447054905
2. ജി. കൃഷ്ണൻകുട്ടി
9447657484

http://iapmrkeralachapter.org എന്ന ലിങ്ക് വഴി ഓൺലൈനായും ചികിത്സ തേടാം.

ലോക് ഡൌൺ ദിനങ്ങൾ 22/04/2020



[21:09, 22/04/2020] Radhakrishnan C K 😁: ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള ജില്ലയെന്ന നിലയില്‍ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി മരുന്നുകള്‍ ഒഴികെയുള്ള അവശ്യസാധനങ്ങളുടെ വിതരണം ജില്ലയിലാകെ ഹോം ഡെലിവറിയിലൂടെ മാത്രമാക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.
ഇതിന്റെ ഭാഗമായി റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന സൗജന്യ റേഷന്‍ സാധനങ്ങളും കിറ്റുകളും ഉള്‍പ്പെടെ സൗജന്യമായി വീടുകളിലെത്തിക്കും. വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ, സന്നദ്ധ വളണ്ടിയര്‍മാര്‍ എന്നിവരെ സഹകരിപ്പിച്ച് ഇതിനുള്ള ക്രമീകരണം ഉറപ്പുവരുത്തും.
മരുന്ന് ഷോപ്പുകള്‍ ഒഴികെയുള്ള കടകള്‍ വ്യാപകമായി തുറക്കുന്നത് ഒഴിവാക്കുന്നതിനായി അവശ്യസാധനങ്ങളും വീടുകളിലെത്തിക്കും. കണ്ണൂര്‍ കോര്‍പറേഷനിലെ പഴയ മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ ഹോംഡെലിവറി സംവിധാനം ജില്ലാ പഞ്ചായത്ത് ഉറപ്പുവരുത്തും. കോര്‍പറേഷനിലെ ബാക്കി പ്രദേശങ്ങളില്‍ കോര്‍പറേഷന്‍ ഇതിനുള്ള സംവിധാനമൊരുക്കും. മറ്റു തദ്ദേശ സ്ഥാപനങ്ങളില്‍ നിലവിലുള്ള കോള്‍ സെന്ററുകള്‍ വഴി അവശ്യ സാധനങ്ങള്‍ എത്തിക്കും. ഇവിടങ്ങളില്‍ ഹോം ഡെലിവറി സംവിധാനം കാര്യക്ഷമമാക്കുന്നതിനായി വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെയും ഔദ്യോഗിക വളണ്ടിയര്‍മാരുടെയും സഹായത്തോടെ സംവിധാനമൊരുക്കും.
തദ്ദേശ സ്ഥാപന തലങ്ങളില്‍ ഏതൊക്കെ കടകള്‍ ഏതൊക്കെ ദിവസങ്ങളില്‍ തുറന്നുപ്രവര്‍ത്തിക്കണമെന്നത് വ്യാപാരി പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് പരാതികളില്ലാത്തവിധം തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാന്‍മാരുടെ നേതൃത്വത്തിലുള്ള സമിതി തീരുമാനമെടുക്കണം. അവശ്യസാധനങ്ങളുടെ വിതരണത്തിന് ഓരോ വാര്‍ഡിലും ഒരു കട മാത്രമേ തുറന്നുപ്രവര്‍ത്തിക്കുന്നുള്ളൂ എന്ന് തദ്ദേശ സ്ഥാപന അധികൃതര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. ഹോം ഡെലിവറിക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ല. ഹോം ഡെലിവറി ചെയ്യുന്നവര്‍ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള മുന്‍കരുതലുകള്‍ കൈക്കൊള്ളുന്നുവെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം. സാമൂഹ്യ അകലം പാലിക്കുന്നതോടൊപ്പം മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും വേണം. ഹോം ഡെലിവറി സംവിധാനം സുഗമമാക്കുന്നതിന് ആവശ്യമായ നടപടികള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, എഡിഎം ഇ പി മേഴ്‌സി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി ജെ അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ലോക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തില്‍ ആരംഭിച്ച കോള്‍ സെന്ററിന്റെ സേവനം ഉപയോഗപ്പെടുത്താം. ലിസ്റ്റ് ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ തന്നെ സാധനങ്ങള്‍ വീട്ടിലെത്തും. സാധനങ്ങളുടെ കമ്പോള വില മാത്രമാണ് ഈടാക്കുക. അവശ്യ വസ്തുക്കളായ പലവ്യഞ്ജനങ്ങള്‍, പച്ചക്കറി എന്നിവയ്ക്കു പുറമെ കുട്ടികളുടെ ഭക്ഷണങ്ങളും മരുന്നുകളും കോള്‍സെന്റര്‍ വഴി ലഭ്യമാക്കും. ബന്ധപ്പെടേണ്ട നമ്പറുകള്‍:
ആലക്കോട് – 9947557599, 8606082108, അഞ്ചരക്കണ്ടി – 7356749709, 9037519651, ആറളം – 9605188515, 8547074128, അയ്യന്‍കുന്ന് – 9074651368, 7736262737, അഴീക്കോട് – 9846579762, 8921154212, ചപ്പാരപ്പടവ് – 7510703103, 9747597458, ചെമ്പിലോട് – 8157054147, 8157000488, ചെങ്ങളായി – 8606809914, 9656305335, ചെറുകുന്ന് – 9446036184, 9746606704, ചെറുപുഴ – 9656886160, 8281574625, ചെറുതാഴം – 9074006169, 7736166046, ചിറക്കല്‍ – 9846905976, 9846786978, ചിറ്റാരിപ്പറമ്പ – 8848742812, 9744613866, ചൊക്ലി – 8129629661, 9895084540, ധര്‍മ്മടം – 9633610048, 7012513959, എരമം-കുറ്റൂര്‍ – 8547870058, 7907260401, എരഞ്ഞോളി – 9496333494, 9995729948, എരുവേശ്ശി – 7510960354, 9556961423, ഏഴോം – 9895788898, 9895080710, ഇരിക്കൂര്‍ – 7559919202, 9633824696, കടമ്പൂര്‍ – 7907459537, 9847790079, കടന്നപ്പള്ളി-പാണപ്പുഴ – 7994526411, 9656858863, കതിരൂര്‍ – 9048957264, 9847386075, കല്ല്യാശ്ശേരി – 0497 2781818, 8113072308, കണിച്ചാര്‍ – 9567835266, 9544644727, കാങ്കോല്‍-ആലപ്പടമ്പ – 8547736250, 9526664555, കണ്ണപുരം – 9947578744, 9447359057, കരിവെള്ളൂര്‍-പെരളം – 9744361028, 9567968384, കേളകം – 8547497383, 9074003187, കീഴല്ലൂര്‍ – 9446249627, 9400473206, കൊളച്ചേരി – 9995840830, 9495141841, കോളയാട് – 9605097582, 8547780580, കൂടാളി – 9400116744, 7994067454, കോട്ടയം – 989…
[21:21, 22/04/2020] Radhakrishnan C K 😁: അറിയിപ്പ്
 നാളെ 23 4 2020 വ്യാഴാഴ്ച നടുവിൽ ഗ്രാമ പഞ്ചായത്തിൽ പെട്ട
 കരുവഞ്ചാൽ ടൗണിൽ
 പലചരക്ക് പച്ചക്കറി കോൾഡ് സ്റ്റോറേജ് ഉണക്കമീൻ,  പെട്രോൾ പമ്പ് തുടങ്ങി യാതൊരു നടുവിൽ ഗ്രാമ പഞ്ചായത്തിൽ പെട്ടസ്ഥാപനവും തുറന്ന് പ്രവർത്തിക്കാൻ പാടില്ല എന്ന് ആലക്കോട് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചിരിക്കുന്നു.

*****


കൊറോണബാധ സ്ഥിരീകരിച്ചു.

22 /04/2020 : ജില്ലയില്‍ ഏഴു പേര്‍ക്കു കൂടി ഇന്ന് (ഏപ്രില്‍ 22) കൊറോണബാധ സ്ഥിരീകരിച്ചു. ഇവരില്‍ നാലു പേര്‍ ദുബൈയില്‍ നിന്നും ഒരാള്‍ ഡല്‍ഹിയില്‍ നിന്നും എത്തിയവരാണ്. രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

മാര്‍ച്ച് 19ന് എഐ 938 വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ കോളയാട് സ്വദേശി (33), 20ന് ഐഎക്‌സ് 344 വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ പത്തായക്കുന്ന് സ്വദേശി (57), 21ന് ഇകെ 532 വിമാനത്തില്‍ നെടുമ്പാശ്ശേരി വഴിയെത്തിയ മൊകേരി സ്വദേശി (58), ഇകെ 568 വിമാനത്തില്‍ ബെംഗളൂരു വഴിയെത്തിയ കണിച്ചാര്‍ സ്വദേശി (30) എന്നിവരാണ് ദുബൈയില്‍ നിന്നെത്തിയവര്‍.

 25കാരിയായ ചെങ്ങളായി സ്വദേശിനി ഡല്‍ഹിയില്‍ നിന്ന് മാര്‍ച്ച് 20ന് പുറപ്പെട്ട നിസാമുദ്ദീന്‍-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന്റെ (22634) ബി5 കോച്ചില്‍ 22നാണ് കണ്ണൂരിലെത്തിയത്.

 കോട്ടയം മലബാര്‍ സ്വദേശികളായ 39 വയസ്സുകാരനും ഒന്‍പത് വയസ്സുകാരിയുമാണ് സമ്പര്‍ക്കം വഴി രോഗബാധ ഉണ്ടായ രണ്ടുപേര്‍.

ഏഴു പേരില്‍ ചെങ്ങളായി സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും ബാക്കിയുള്ളവര്‍ അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയില്‍ നിന്നുമാണ് സ്രവ പരിശോധനയ്ക്ക് വിധേയരായത്.
ഇതോടെ ജില്ലയില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 111 ആയി. ഇവരില്‍ 49 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

നാളെ ഉച്ചയ്ക്ക് ശേഷം വിശദമായ ഒരു update നൽകാം.

കണ്ണൂർ ജില്ലാ കലക്ടർ

****


ചെറുപുഴ ടൗണിൽ ബുധനാഴ്ച (29/04/20) തുറക്കുന്ന വ്യാപാര സ്ഥാപനങ്ങൾ

അനാദി/ പച്ചക്കറി
............
അമല ട്രേഡേഴ്സ്, നവജീവൻ, മാർജിൻ ഫ്രീ മാർക്കറ്റ്, സൺ സിറ്റി, എസ് എ വി, ഇസ്മായിൽ, രാമചന്ദ്രൻ, യൂസഫ്ക്ക.

ബേക്കറി / പഴം
....................
സന്തോഷ്, ബെസ്റ്റ് ബേക്കറി, മധുരിമ, ആൻസ്, എകെആർ, സ്വീറ്റ് ലാൻറ്, ഫ്രഷ് ബേക്കറി.

ചിക്കൻ സ്റ്റാൾ
...............
എം.വി.ശശി, അഭിലാഷ്, സ്നേഹം.

കോൾഡ് സ്റ്റോറേജ്
............
അമ്പിളീസ് (മുകളിൽ)

പഞ്ചായത്ത് അധികൃതർ വ്യാപാരി സംഘടനാ നേതാക്കൾ എന്നിവർ നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്.

മറ്റ് വാർഡുകളിൽ ഒരു പ്രദേശത്ത് ഒരു കട എന്ന രീതിയിൽ തുറക്കും. മെഡിക്കൽ സ്റ്റോർ, പാൽ ബൂത്തുകൾ എന്നിവ എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കും.-ARUN JOSEPH





ചെറുപുഴയിൽ കോവിഡ്. വ്യാജ പ്രചരണങ്ങൾ വിശ്വസിക്കരുത്. പഞ്ചായത്ത് പ്രസിഡൻ്റ്

ചെറുപുഴ: ചെറുപുഴ പഞ്ചായത്തിൽ കോവിഡ് റിപ്പോർട്ട് ചെയ്തു എന്ന രീതിയിൽ നടക്കുന്ന പ്രചരണം തെറ്റാണെന്ന് ചെറുപുഴ പഞ്ചായത്ത് പ്രസിഡൻ്റ് ജമീല കോളയത്ത് പറഞ്ഞു. പുളിങ്ങോം, വാഴക്കുണ്ടം, കൊല്ലാട എന്നിവിടങ്ങളിൽ വിദേശത്ത് നിന്ന് വന്നവരും കോവിഡ് ബാധിച്ചവരുമായി സമ്പർക്കത്തിൽ വന്നവരും ഉണ്ട്. ഇവരുടെ കാറൻ്റയിൻ കാലാവധി 28 ദിവസം കഴിഞ്ഞതാണ്.14 ദിവസം കൂടി കൂട്ടിയതിനാൽ ഈ പ്രദേശങ്ങളിൽ പോലീസ് ശക്തമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പോലീസ് നിയന്ത്രണം ശക്തമാക്കിയതാണ് കോവിഡ് ബാധിതർ ഉണ്ടെന്ന് സംശയം ഉണ്ടാവാൻ കാരണം. 
സോഷ്യൽ മീഡിയയിലൂടെ ഉള്ള തെറ്റായ പ്രചരണം തള്ളിക്കളയണമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ജമീല കോളയത്ത് അറിയിച്ചു.








ക്വാറി പ്രവര്‍ത്തനം ഗവണ്‍മെന്റ് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ 


ലോക്ക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഖനനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിശ്ചലമാകുന്നത് ഒഴിവാക്കാന്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കി. ക്വാറി പ്രവര്‍ത്തനം ഗവണ്‍മെന്റ് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കണമെന്നും നിഷ്‌കര്‍ഷിച്ചു.
ക്വാറികളുടെ പ്രവര്‍ത്തനം പുനഃരാരംഭിച്ചപ്പോള്‍ ചില പ്രവണതകള്‍ ഉയര്‍ന്നുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ലോക്ക്ഡൗണ്‍ കാലത്ത് നിര്‍മ്മാണ സാമഗ്രികള്‍ക്ക് ക്ഷാമം നേരിടുന്നത് അവസരമാക്കി ഖനന ഉല്‍പ്പന്നങ്ങള്‍ക്ക് ചിലര്‍ അമിതവില ഈടാക്കുന്നുണ്ട്. സ്‌റ്റോക്കുണ്ടായിരുന്ന ഉല്‍പ്പന്നങ്ങള്‍ പോലും വിലകൂട്ടി വില്‍ക്കുന്നുവെന്ന് പരാതിയുണ്ട്.  നാടൊന്നാകെ ഒരു പ്രതിസന്ധിഘട്ടത്തിലുടെ കടന്നുപോവുകയാണ്. ഗവണ്‍മെന്റും മറ്റു സംവിധാനങ്ങളുമെല്ലാം ഈ വിഷമഘട്ടത്തില്‍നിന്ന് പുറത്തുകടക്കാനുള്ള കഠിനപ്രയത്‌നത്തിലാണ്. അതിനു പിന്തുണ നല്‍കുന്നതിനു പകരം തെറ്റായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത് ശരിയായ നിലപാടല്ല. ഇത്തരം പ്രവണതകള്‍ ഉണ്ടാകരുത്. അമിത വില ഈടാക്കുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് ക്വാറി ഉടമകള്‍ ഉറപ്പുനല്‍കിയിരുന്നു. അമിതമായി വില ഉയര്‍ത്തി, സാഹചര്യം ദുരുപയോഗം ചെയ്യുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. അമിത വില ഇീടാക്കുന്ന ക്വാറികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ വരും.
ഖനന ഉല്‍പ്പന്നങ്ങള്‍ ക്വാറിയില്‍നിന്ന് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്ന ഇടനിലക്കാരും കടുത്ത ചൂഷണം നടത്തുന്നുവെന്ന പരാതിയുമുണ്ട്. ഇത്തരക്കാരെ ഒഴിവാക്കണം. ആവശ്യക്കാര്‍ ക്വാറിയുമായി നേരിട്ട് ബന്ധപ്പെട്ട് നിര്‍മ്മാണ സാമഗ്രികള്‍ വാങ്ങണം. ക്വാറി ഉടമകള്‍ കഴിയുന്നതും സ്വന്തം വാഹനത്തില്‍ ഉല്‍പ്പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കണം.



***********************************************************
29/04/2020 : കണ്ണൂരിൽ ജില്ലാ പോലീസ് മേധാവിക്കെതിരേ കളക്ടർ ; ഹോട്ട്സ്പോട്ട് അല്ലാത്ത ഇടങ്ങളിൽ ബ്ലോക്ക് ചെയ്ത റോഡുകൾ മുഴുവനും തുറക്കാൻ നിർദേശം

കണ്ണൂരിൽ ജില്ലാ പോലീസ് മേധാവിക്കെതിരേ കളക്ടർ. ജില്ലയിൽ ഹോട്ട്സ്പോട്ട് അല്ലാത്ത ഇടങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളാക്കിയ എസ്പിയുടെ നടപടിക്കെതിരേ കളക്ടർ ഉത്തരവിറക്കി. ഹോട്ട്സ്പോട്ട് അല്ലാത്തയിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാടില്ലെന്നും ബ്ലോക്കുകൾ അടിയന്തരമായി നീക്കാനും കളക്ടർ ആവശ്യപ്പെട്ടു.

ഇക്കാര്യം ഉന്നയിച്ച് കളക്ടർ ടി.വി സുഭാഷ് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയ്ക്ക് കത്തയച്ചിട്ടുണ്ട്. പ്രധാനമായും അഞ്ച് കാര്യങ്ങൾ എടുത്തു പറഞ്ഞുകൊണ്ടുള്ളതാണ് കത്ത്. ജില്ലയിൽ സാമൂഹിക വ്യാപനം ഇല്ലെന്നിരിക്കെ എസ്പി കണ്ടെയ്ൻമെന്റ് സോൺ തിരിച്ചത് എന്ത് അധികാരം ഉപയോഗിച്ചാണെന്നും റോഡുകൾ ബ്ലോക്ക് ചെയ്യേണ്ട ആവശ്യമെന്താണെന്നും കത്തിൽ കളക്ടർ ആരാഞ്ഞു.

കടുത്ത ബ്ലോക്ക് കാരണം ആംബുലൻസുകൾ തിരിച്ചുവിടേണ്ടി വന്നുവെന്നും ഡയാലിസിസ് രോഗികൾക്ക് ആശുപത്രിയിൽ പോകാൻ സാധിച്ചില്ലെന്നും കളക്ടർ ചൂണ്ടിക്കാട്ടി. ജില്ലയിലെ ഒരു യോഗത്തിലും ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നിരിക്കെ എങ്ങനെയാണ് ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയതെന്നും കളക്ടർ ചോദിച്ചു. ബുധനാഴ്ച വൈകീട്ടോടെ ബ്ലോക്ക് ചെയ്ത റോഡുകൾ മുഴുവൻ തുറന്ന് വാഹനങ്ങൾ കടത്തിവിടണമെന്നും കളക്ടർ ആവശ്യപ്പെട്ടു.

കോവിഡ് സംബന്ധമായുള്ള യോഗങ്ങളിൽ ജില്ലാ പോലീസ് മേധാവി പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്നും ഇനിയുള്ള യോഗങ്ങളിൽ പങ്കെടുക്കണമെന്ന നിർദേശവും കത്തിലൂടെ കളക്ടർ നൽകി. ഹോട്ട്സ്പോട്ടുകളല്ലാത്ത ഇടങ്ങളിൽ റോഡുകൾ ബ്ലോക്ക് ചെയ്തതിന് നാട്ടുകാരുടെ ഭാഗത്തുനിന്നും മറ്റും വലിയ പരാതി ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് കളക്ളർ പുതിയ ഉത്തരവ് പുറത്തിറക്കിയത്.

*****
********

ലോകജനത കോവിഡ് 19 നെതിരെ പൊരുതുമ്പോൾ
ചെറുപുഴ പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങളമായി പിന്നിട്ട ദിനങ്ങൾ ഓർക്കുമ്പോൾ........... ആദ്യമേ സഹകരിച്ച മുഴുവൻ ജനങ്ങൾക്കും നന്ദി. പ്രൈമറി കോൺടാക്റ്റ് ഉള്ള കേസുകളുണ്ടായിട്ടും ശക്തമായ പോരാട്ടത്തിൽ ഇതുവരെ പോസറ്റീവ് റിപ്പോർട്ട് ചെയ്തിട്ടില്ല. ഇല്ലാതിരിക്കാൻ നമുക്കൊന്നിച്ച് പ്രാർത്ഥിക്കാം! ഒരു ഭാഗത്ത് 400 ഓളം അതിഥി തൊഴിലാളികൾ. നമ്മുടെ പഞ്ചായത്തിലെ ജനങ്ങൾക്ക് ജീവൻ രക്ഷ മരുന്നുകൾ, ഭക്ഷണം.അതിനിടയിൽ മഴയുടെ തുടക്കം.ഡങ്കി പ്രതിരോധ പ്രവർത്തനങ്ങൾ, ലോക് ഡൗൺ നിയന്ത്രണങ്ങൾ, ക്രമീകരണം, ഭക്ഷ്യവസ്തുക്കൾ ലഭ്യമാകുവാനുള്ള ഇടപെടൽ, സമൂഹ കിച്ചൺ രണ്ട് നേരങ്ങളിലായി.6000 ത്തോളം ഭക്ഷണം വിതരണം നടത്താൻ സാധിച്ചു.  കൂട്ടുത്തരവാദിത്വം, ആരോഗ്യ വകുപ്പ്, പഞ്ചായത്ത്, പോലീസ്. ഒറ്റക്കെട്ടായുള്ള പ്രവർത്തനം. സമൂഹ അടുക്കളയിൽ സഹായിച്ച ഒത്തിരി സന്മനസുകൾ, കിച്ചണിലെ കാര്യങ്ങൾ ജനകീയമായി നടത്തിപ്പോകുന്ന നല്ല മനസിന്റെ ഉടമകൾ മരുന്ന് പഞ്ചായത്ത് call center മുഖേന എത്തിച്ചു നല്കുന്ന സന്നദ്ധ വോളണ്ടിയേർസ്, call center കൈകാര്യം ചെയ്യുന്ന യുവാക്കൾ, വാർഡുകളിൽ ഭക്ഷണവും മരുന്നും എത്തിച്ചു നല്കുന്ന യുവാക്കൾ, രാത്രിയും പകലുമെന്നപോലെ ലോക് ഡൗൺ കർശന നിയന്ത്രണങ്ങളിൽ മുഴുകിയ പോലീസ്, എല്ലാവരെയും ഏകോപിപ്പിച്ചകൊണ്ട് ഭരണസമിതിയുടെയും പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ ഇന്നുവരെകോവി ഡിനെ പ്രതിരോധിക്കുവാൻ സാധിച്ചു. ബഹു: MLA യുടെ ദൈനംദിന അന്വേഷണം. വിവാദങ്ങൾക്ക് നടുവിൽ നിന്ന് കൊണ്ട് തളരാതെ പതറാതെ നിങ്ങളുടെ എല്ലാവരുടെയും ഇടപെടലും, സഹകരണവും ഇനിയും പ്രതീക്ഷിച്ച് കൊണ്ട് ഈ മഹാമാരിയെ ഇല്ലാതാക്കാൻനമുക്ക് ഒന്നിച്ച് പൊരുതാം. ഇതുവരെയുള്ള പ്രവർത്തനങ്ങൾക്ക് സഹകരിച്ച മുഴുവൻ ജനങ്ങൾക്കും നന്ദി!


ജമീല കോളയത്ത്

കടുത്ത ഭക്ഷ്യക്ഷാമം നേരിടാൻ പോവുകയാണ്..



മുഖ്യമന്ത്രി പറഞ്ഞത് കാര്യമായെടുക്കുക, കടുത്ത ഭക്ഷ്യക്ഷാമം നേരിടാൻ പോവുകയാണ്..

ബഹുമാനപ്പെട്ട മുഖ്യമന്ത്രി കൃഷി ചെയ്യുന്ന കാര്യത്തെ കുറിച്ച് ദീർഘമായി സംസാരിച്ചത് ശ്രദ്ധിച്ചിട്ടുണ്ടോ?

ഇതൊക്കെ എന്ത് പറയാൻ എന്ന് കരുതി ക്കാണും അല്ലേ?

എന്നാൽ മുഖ്യമന്ത്രി വെറുതെ പറഞ്ഞതല്ല. രാജ്യവും ലോകവും അടുത്ത നാല് മാസത്തിന് ശേഷം കടുത്ത ഭക്ഷ്യക്ഷാമം നേരിടാൻ പോവുകയാണ്.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം Tips on how to grow your own vegetables on a terrace garden - The ...നേരിട്ട ഏറ്റവും രൂക്ഷമായ ഭക്ഷ്യക്ഷാമത്തേക്കാൾ ഗുരുതരമായ പ്രതിസന്ധിയാണ് മുന്നിലുള്ളത്.

 രാജ്യത്തിന്റെ ഭക്ഷ്യോൽപ്പാദനം വലിയ തോതിലുള്ള കുറവ് രേഖപ്പെടുത്തുകയാണ്.പട്ടണങ്ങളെ മാത്രമല്ല ലോക്ക്ഡാൺ ഗ്രാമങ്ങളെയും കാർഷിക മേഖലയെയും നന്നായി ബാധിച്ചിട്ടുണ്ട്.

ഈ സ്ഥിതിയിൽ സ്വയം പര്യാപ്തമായ ഭക്ഷ്യോൽപ്പാദനത്തിന് പ്രത്യേകിച്ച് പച്ചക്കറി,പഴവർഗ്ഗങ്ങളിൽ നമ്മൾ കേന്ദ്രീകരിക്കേണ്ടി വരും.കപ്പ ,വാഴ കൃഷി ചെയ്യണം എന്ന് പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം മധ്യതിരുവിതാംകൂറിൽ നിന്നും കുടിയേറിയ കൃഷിക്കാരാണ് മലബാറിന്റെ പട്ടിണി മാറ്റാൻ ഒരു പരിധി വരെ സഹായിച്ചത്.

കപ്പയും ,വാഴയും ,കര നെല്ലും അക്കാലങ്ങളിലെ ഗ്രാമങ്ങളെ വിശപ്പിൽ നിന്നും രക്ഷിച്ചു .ഒരു നേരത്തെ കഞ്ഞിക്ക് പോലും അരിമണിയില്ലാതെ ഉഴറിപ്പോയ മനുഷ്യരുടെ ചരിത്രം കടന്നാണ് നമ്മൾ വന്നത്.

വയലുകൾ നികത്തി കെട്ടിടങ്ങളും തെങ്ങിൻ തോപ്പുകളുമായി മാറിയ വർത്തമാന കേരളം കൂടുതൽ ജാഗ്രതപ്പെടേണ്ടതുണ്ട് .മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ആ നിലയിൽ ഗൗരവത്തോടെ കാണേണ്ടതുണ്ട്.

അന്യ സംസ്ഥാനത്തേക്ക് കണ്ണും നട്ടിരിക്കാൻ കഴിയില്ല .അതിജീവനത്തിന്റെ പുതിയ വഴിയിൽ കൊറോണക്കാലം ഭക്ഷണ സ്വയം പര്യാപ്തയുടെയും കാലമായിമാറ്റിയെടുക്കുക .പണമുണ്ടായാലും പട്ടിണി കിടക്കേണ്ടുന്ന അവസ്ഥയെ കുറിച്ചുള്ള ജാഗ്രത നിറഞ്ഞ ബഹുമാന്യ മുഖ്യമന്ത്രിയുടെ പ്രസ്താവന ദീർഘ വീക്ഷണമുള്ള ഭരണാധികാരിയുടേതാണ്.

 അതുൾക്കൊള്ളുന്നതിന് പകരം പരിഹാസം ചൊരിഞ്ഞു പോകുന്നവർക്ക് അതാവാം.

പക്ഷേ കേരളം മുഖ്യമന്ത്രിയുടെ അഭ്യർത്ഥന കേട്ട് അനുസരിച്ച് നീങ്ങുക തന്നെ വേണം. ഇന്ന് വിത്ത് വിതച്ചാലെ 3 മാസത്തിന് ശേഷം വിളവ് എടുക്കാൻ പറ്റൂ .

******************************
എല്ലാവരും ഈ സീസണിൽ  നിർബന്ധമായും കപ്പ, ചേന, ചേമ്പ്, നെല്ല്, മറ്റു ഭക്ഷ്യ സാധനങ്ങൾ കൃഷി ചെയ്‌തു ഉല്പാദിപ്പിക്കണം.

 ഇന്ത്യ മുഴുവൻ ദാരിദ്ര്യത്തിലേക്ക് 5മാസത്തിനുള്ളിൽ കൂപ്പു കുത്തും. ഓരോ വീട്ടിലേക്കും ആവശ്യമുള്ള ഭക്ഷണം നാം സ്വയം സ്വന്തം കൃഷി ഇടത്തിലോ, പറമ്പിലോ ഉണ്ടാക്കണം.

 ഇപ്പോൾ നാം ഉപയോഗിക്കുന്ന അരി, പയർ, ഗോതമ്പ്, ഇതുപോലുള്ള സാധനങ്ങൾ അന്യ സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നതാണ്.

 ഇവിടങ്ങളിൽ ഇപ്പോൾ ലോക്ക് ഡൌൺ ആയതിനാൽ 2മാസമായി കൃഷിയിറക്കാൻ കഴിഞ്ഞിട്ടില്ല. അതിന്നാൽ ഭക്ഷ്യ ഗോഡൗൺ കാലിയായാൽ പുതിയ സാധനങ്ങൾമാർക്കറ്റിൽ എത്തുകയില്ല.

 ആയതിനാൽ സ്ഥലം ഉള്ളവർ അവരവർക്കു ആവശ്യമായതിൽ കൂടുതൽ ഭക്ഷ്യ വസ്തുക്കൾ ഇപ്പോൾ തന്നെ കൃഷി ചെയ്യുവാൻ തയ്യാറാകണം. ഓർക്കുക വിദേശത്തു നിന്നും സഹായം കിട്ടില്ല. അവർ നമ്മെക്കാൾ പ്രതിസന്ധിയിൽ ആണ്. വിദേശ പണം വരവ് വളരെ കുറയും.

 കയ്യിൽ പണം ഉള്ളവനും വീട് ഉള്ളവനും ദരിദ്രനും ഒരുപോലെ ഭക്ഷണത്തിനായി പൊരുതേണ്ടി വരുന്ന സാഹചര്യം ഒന്ന് ഓർത്തു നോക്കു.

 നമ്മൾ ഒത്തൊരുമിച്ചു ഇപ്പോൾ തന്നെ തീരുമാനം എടുത്തു നടപ്പാക്കണം  എന്ന് അഭ്യർത്ഥിക്കുന്നു.
*********






സി.കെ. മജീദ് (54) ഇനി 6 പേരിലൂടെ ജീവിക്കും. 22/04/2020

ജനങ്ങള്‍ക്കായി ജീവിച്ചയാളാണ് മജീദ്. 


മത്സ്യ തൊഴിലാളി നേതാവും മത്സ്യഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ സി.കെ. മജീദ് (54) ഇനി 6 പേരിലൂടെ ജീവിക്കും. റോഡപകടത്തെ തുടര്‍ന്ന് തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മജീദ് മസ്തിഷക മരണമടഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധരാകുകയായിരുന്നു. കരള്‍, വൃക്ക, 2 കണ്ണുകള്‍, 2 ഹൃദയ വാല്‍വുകള്‍ എന്നവയാണ് മറ്റുള്ളവര്‍ക്കായി നല്‍കിയത്. വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കും കരള്‍ എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും ഹൃദയ വാല്‍വുകള്‍ ശ്രീ ചിത്രയ്ക്കും കോര്‍ണിയ ഗവ. കണ്ണാശുപത്രിയ്ക്കുമാണ് നല്‍കിയത്.

അതീവ വേദനയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധരായ കുടുംബത്തെ ആദരവറിയിച്ചു. ജനങ്ങള്‍ക്കായി ജീവിച്ചയാളാണ് മജീദ്. അവരുടെ കുടുംബത്തിന്റെ നന്മയിലൂടെ മജീദിന് മരണമില്ല. എക്കാലവും മജീദിനെ കേരളമോര്‍ക്കും.

തൃശൂര്‍ കൊടുങ്ങല്ലൂര്‍ പേ ബസാര്‍ എറിയാട് വില്ലേജില്‍ ചേറാടിയില്‍ കുഞ്ഞുമൊയ്ദീന്റെ മകനായ സി.കെ. മജീദ് സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗവും മത്സ്യതൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു. ജില്ലാ സെക്രട്ടറിയും കൂടിയാണ്. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മയുമായുള്ള ഔദ്യോഗിക ചര്‍ച്ചയ്ക്കായാണ് ഏപ്രില്‍ 16ന് മജീദ് തിരുവനന്തപുരത്തെത്തിയത്. ലോക് ഡൗണ്‍ സമയത്ത് മത്സ്യതൊഴിലാളികളനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അറിയിച്ച് ഇളവ് നേടാനാണെത്തിയത്. ചര്‍ച്ച കഴിഞ്ഞുള്ള യാത്രയില്‍ തിരുവനന്തപുരം പള്ളിപ്പുറത്തിനടുത്തുവച്ചാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ച കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മജീദ് ഉള്‍പ്പെടെയുള്ളവരെ ഉടന്‍തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. വിവരമറിഞ്ഞ് മന്ത്രിമാരായ ജെ. മേഴ്‌സിക്കുട്ടിയമ്മയും ഞാനും ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടുകയും ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു.

ജീവന്‍ രക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങളും ഡോക്ടര്‍മാര്‍ നടത്തിയെങ്കിലും ഇന്നലെ (ഏപ്രിൽ 20) മസ്തിഷ്‌ക മരണമടയുകയായിരുന്നു. രണ്ട് അപ്നിയ ടെസ്റ്റ് നടത്തി രാത്രി 10.07ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. അവയവദാനത്തിന്റെ സാധ്യതകളറിയാവുന്ന കുടുംബാംഗങ്ങളും സുഹൃത്തുക്കളും മുന്നോട്ട് വരികയായിരുന്നു. 'പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സമൂഹത്തില്‍ ഏറ്റവും അവശതയനുഭവിക്കുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ് മജീദിക്ക. ജീവിത ശേഷവും ആര്‍ക്കെങ്കിലും ഗുണകരമായ രീതിയില്‍ മാറ്റിയെടുക്കണം. സാമൂഹ്യ സമുദായ പശ്ചാത്തലം ഒന്നും നോക്കാതെയാണ് അവയവദാനത്തിന് മുന്നോട്ട് വരുന്നത്. മജീദ്ക്കായ്ക്ക് നല്‍കാനുള്ള കുടുംബത്തിന്റെ ഏറ്റവും വലിയ ആദരവാണിത്' എന്നാണ് ബന്ധുക്കള്‍ പറയുന്ന




ജില്ലയില്‍ 10 പേര്‍ക്കു കൂടി ഇന്ന് (ഏപ്രില്‍ 21) കൊറോണബാധ



ജില്ലയില്‍ 10 പേര്‍ക്കു കൂടി ഇന്ന് (ഏപ്രില്‍ 21) കൊറോണബാധ  സ്ഥിരീകരിച്ചു. ഇവരില്‍ ഒരാള്‍ അജ്മാനില്‍ നിന്നും എട്ടു പേര്‍ ദുബൈയില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

മാര്‍ച്ച് 18ന് ഐഎക്സ് 344 വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ ചെണ്ടയാട് സ്വദേശി (54), 19ന് ഐഎക്സ് 346 വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ പാത്തിപ്പാലം സ്വദേശി (30), ചെറുവാഞ്ചേരി സ്വദേശി (29), ഇതേ നമ്പര്‍ വിമാനത്തില്‍ മാര്‍ച്ച് 20ന് കരിപ്പൂര്‍ വഴിയെത്തിയ പെരിങ്ങത്തൂര്‍ സ്വദേശി (25), മാര്‍ച്ച് 21ന് ഇകെ 568 വിമാനത്തില്‍ ബെംഗളൂരു വഴിയെത്തിയ ചമ്പാട് സ്വദേശി (64), ഷാര്‍ജയില്‍ നിന്നുള്ള ഐഎക്‌സ് 746 വിമാനത്തില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടിലെത്തിയ മുതിയങ്ങ സ്വദേശി (61), അജ്മാനില്‍ നിന്ന് ദുബൈ വഴി ഇകെ 566 വിമാനത്തില്‍ ബെംഗളൂരു വഴിയെത്തിയ ചപ്പാരപ്പടവ് സ്വദേശി (39), എഐ 938 വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ മുഴപ്പിലങ്ങാട് സ്വദേശി (54), ചെണ്ടയാട് സ്വദേശി (31) എന്നിവരാണ് ഗള്‍ഫില്‍ നിന്നെത്തിയ രോഗബാധിതര്‍. കോട്ടയം മലബാര്‍ സ്വദേശിയായ 32കാരിക്കാണ് സമ്പര്‍ക്കം വഴി രോഗബാധ ഉണ്ടായത്.  10 പേരും ഏപ്രില്‍ 18ന് സ്രവപരിശോധനയ്ക്ക് വിധേയരായവരാണ്.

ഇതോടെ ജില്ലയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 104 ആയി. ഇതില്‍ 49 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയില്‍ നിന്ന് ആറു പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് ഒരാളും ഇന്നലെയാണ് ആശുപത്രി വിട്ടത്.
ജില്ലയില്‍ 4365 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 47 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും 12 പേര്‍ ജില്ലാ ആശുപത്രിയിലും മൂന്നു പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 40 പേര്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലും 4263 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. 

ഇതുവരെ ജില്ലയില്‍ നിും 2342 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2128 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 1774 എണ്ണം നെഗറ്റീവ് ആണ്. 

214 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്

കലക്ടർ കണ്ണൂർ

What the First COVID-19 Autopsy Reports Tell Us 19/04/2020



What the First COVID-19 Autopsy Reports Tell Us 19/04/2020
Each day brings more information of SARS-CoV-2, its infectivity, its lethality, pathogenesis and treatment, writes Deepak Natarajan. 
One of the most striking revelations has been that patients put on ventilators do extremely badly. Just about every centre reports very high rates of death once a tube is put in a patient.

Some critical care doctors have stuck out their necks to explain that lung pathology in COVID-19 patients seems different from that of acute respiratory distress syndrome (ARDS). Dr Gattinoni Luciano, a leading intensive care expert from Italy, has suggested that the lungs of most COVID -19 patients retain their mechanical capacity to function despite severe hypoxia.

Clinicians in New York have begun to notice that patients with COVID-19 having low oxygen saturation continue to be lucid and clear. It is not uncommon to find a patient with an oxygen saturation as low as 50% speaking on the phone. The term “happy hypoxia” has been given to the condition, only for these patients to suddenly collapse. The initial paradigm of intubating patients as soon as oxygen saturation begins to drop is drawing sceptics. It is slowly being suspected that patients with COVID-19 have a unique lung disease, and not the classical ARDS.


Treating doctors have realised that somehow intubated patients fare badly, with mortality ranging from 30% to almost 100%.

One explanation discussed among critical care doctors is that air pushed in at high pressure by ventilators may be causing more harm to lungs than providing relief to them. Some doctors have noticed, serendipitously, that a patient with severe hypoxia but who is conscious did better with oxygen provided by a tube in the nostril.

One trick employed is to turn the patient to her left or right or even prone (on the tummy). There is dramatic improvement in oxygen saturation within minutes of applying this simple technique. The prime minister of England was likely treated with simple oxygen delivery. At the most he may have been given oxygen by continuous positive airway pressure.

The COVID-19 lungs seem more like they’re suffering from high-altitude sickness. As one New York doctor explained, it is like dropping someone onto the peak of Mount Everest without any time to acclimatise. The SARS-CoV-2 virus, unlike conventional pneumonia, attacks both lungs. The patients come to hospital with low oxygen levels but not in distress. The usual patient is in acute distress once oxygen drops below 80%, but not the COVID-19 patient. The COVID-19 patient has a strange slime in her air sac that prevents oxygen exchange in the lungs. Increasing the force with which the ventilator can pump in air seems to be of little or no help.

Perhaps ventilators may work at lower pressures in selected patients, but this will need a randomised controlled trial to ascertain. For now, many critical care specialists are batting for simple oxygen administration to the patient, while she is kept in a prone position. No wonder that there has been a substantial reduction in the use of ventilators in COVID-19 patients in New York city. The current mantra is to use ventilators in select cases and to push in oxygen less aggressively.( SOURCE : The Wire -CKR 20/04/2020