ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Monday, March 2, 2020

ആലക്കോട് ഗ്രാമപ്പഞ്ചായത്തു ദുരന്തനിവാരണ സേനാ ക്ലാസും ചർച്ചയും


29 02  2020  :ആലക്കോട് ഗ്രാമപ്പഞ്ചായത്തു ദുരന്തനിവാരണ സേനാ ക്ലാസും   ചർച്ചയും നടന്നു .

(കമ്യൂണിറ്റി ഹാൾ ,ആലക്കോട് : റിട്ടയേഡ് ഫോറസ്ററ് റേഞ്ച്  ഓഫിസർ  പ്രഭാകരൻ  എം പി  ക്‌ളാസ്സെടു ക്കുന്നു ).
                                                                          ( സദസ്സ് )

മനുഷ്യൻറെ ഇടപെടലിനോട് ഉള്ള പ്രകൃതിയുടെ പ്രതികരണങ്ങൾ ആണ് ദുരന്തങ്ങ ൾ എന്ന് ശ്രീ പ്രഭാകരൻ അഭിപ്രായപ്പെട്ടു .ദുരന്ത നിവാരണ രംഗത്ത്  ആധുനിക സംവിധാനങ്ങൾ  പല രാ ജ്യങ്ങളും ആ ലോചിക്കുന്നു .( ഉദാഹരണം - ജപ്പാനിൽ നദികളിൽ ഭൂഗർഭ റിസര്വോയറിലേക്ക് വെള്ളം ശേഖരിക്കുന്നരീതി ).ആലക്കോട്    മേഖലയിൽ ഉരുൾ പൊട്ടൽ( ആലക്കോട് നെല്ലിക്കുന്ന്) ,പൈപ്പിങ് പ്രതിഭാസം(ചട്ടിവയൽ) ,ഇടിമിന്നൽ എന്നിവക്ക് സാദ്ധ്യത കൂടുതലാണ് .ദുരന്ത നിവാരണ സേനകൾ സംസ്ഥാന ഗവ നയത്തിൻറെ ഭാഗമായി സംസ്ഥാനത്തുടനീളം രൂപീകരിക്കപ്പെടുന്നു .മുങ്ങൽ വിദഗ്ദ്ധർ  തുടങ്ങിയ റിസോഴ്സ് വ്യക്‌തികളുടെ വിവരം ശേഖരിക്കപ്പെടുന്നു . പ്രകൃതി ദുരന്ത മേഖലകൾ തിരിച്ചറിയപ്പെടണം .സന്നദ്ധസേനാ രൂപീകരണം നടത്തണം .വിദഗ്ധ അഭിപ്രായങ്ങൾ ആളുകൾ ഉൾകൊണ്ട് പ്രവർത്തിക്കണം .അതില്ലാത്തതു കൊണ്ടാണ് എലിപ്പനി പോലെയുള്ള രോഗങ്ങൾ പടരുന്നത് .ചേരയെപ്പോലും തല്ലി കൊല്ലുന്ന രീ തി കാരണമാണ്    എലികൾ പെരുകുന്നത്.തവളയെപ്പോലും തിന്നുന്ന രീതി വന്നതാണ് കൊതുകു പെരുകാൻ കാരണം .നമ്മുടെ വീട്ടിലെ മാലിന്യങ്ങൾ നാം അകലേക്ക് വലിച്ചെറിയുമ്പോൾ അകലെ നിന്നും ആ മാലിന്യങ്ങളിൽ നിന്നും കൊതുകുകൾ പെരുകി നമ്മുടെ അടുത്തേക്ക് വരികയാണ് .



മണൽ വാരൽ നയം ,കെട്ടിട നിർമാണ പോളിസി ,ജലസുരക്ഷാ നയം ,ക്വാറികളുടെ അനിയന്ത്രിതമായ പ്രവർത്തനം ,മനുഷ്യൻറെ ഇടപെടൽ കൊണ്ടു ണ്ടാ ണ്ടാകുന്ന പ്രശ്നങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യപ്പെട്ടു .   ഉദയഗിരിയിൽ  പുതിയ      ക്വയറി കൾക്കു അനുവാദം കൊടു ത്തിട്ടുണ്ടു .മഴക്കുഴികൾ പോലും പാടില്ല എന്നു പറഞ്ഞ സ്ഥലത്തിന് തൊട്ട്  മുകളിൽ ക്വറികൾ അനുവദിച്ചത് ശരിയായില്ല .വരൾച്ചയെ നേരിടാൻ പദ്ധതികൾ വേണം .കുഴൽ കിണർ നിർമാണം പെരുകുന്നതിൽ പഞ്ചായത്തിന് നിലപാട് വേണം . മുഖ്യ മന്ത്രി തലയിൽ കെട്ടിവച്ചതു കൊണ്ട് ഈ പരിപാടി നടത്തുന്നു എന്ന നിലപാട് ശരിയല്ല .വാർഡ് തല പ്രശ്നങ്ങൾ  മെമ്പർമാർക്ക്  എഴുതിക്കൊടുത്താൽ  പദ്ധതി രൂപീകരണം നടത്തുമ്പോൾ പരിഗണിക്കാം .     വാർഡ് തല യോഗങ്ങൾ നടത്താതെ പദ്ധതി രൂപീകരണം നടത്തുന്നത് ശരിയല്ല .ഇതിനു  മറുപടി KILA മാർഗ്ഗ രേഖ അനുസരിച്ചാണ് പരിപാടി നടത്തുന്നത്  എന്നാണ് കേട്ടതു . 

പത്തു മണിക്ക് തുടങ്ങാനിരുന്ന പരിപാടി 11 15 നാണു തുടങ്ങിയത് .വിശദമായ ചർച്ചകൾ നടന്നില്ല .തങ്ങൾക്കു താല്പര്യമില്ലാത്ത ഒരു പരിപാടി മറ്റാരുടെയോ നിർബന്ധം കൊണ്ട് ഒപ്പിച്ചു കാണിച്ചതായി അനുഭവപ്പെട്ടു.ഗ്രാമപഞ്ചായത്തു മെമ്പർമാർ തന്നെ എല്ലാവരും ഉണ്ടായിരുന്നില്ല .(ഔസേപ്പച്ചൻ,വിക്രമൻ ...)




No comments:

Post a Comment