*****************************************************************
****************************************************************************
48 മണിക്കൂറിനുള്ളിൽ 17 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട,
21 മില്യൺ ആളുകൾ വായിച്ചു കഴിഞ്ഞ,
കൊറോണ വ്യാപനത്തെപ്പറ്റിയുള്ള ഏറ്റവും സമഗ്രമെന്ന് വിലയിരുത്തപ്പെടുന്ന അനലിറ്റിക്കൽ ലേഖനം.
കണക്കുകൾ കൃത്യമായി ഉദ്ധരിച്ച്,
ഡാറ്റ കണിശമായി അവലോകനം ചെയ്ത്
Thomas Pueyo പ്രധാനമായും സ്ഥാപിക്കുന്നത് 12 കാര്യങ്ങളാണ്.
1. കൊറോണ നിങ്ങളുടെ അടുത്തെക്ക് വരികയാണ്.
2. ആദ്യം മെല്ലെ, പിന്നെ അതിവേഗതയിൽ. അങ്ങനെയാണതിന്റെ വരവ്.
3. കൈയകലത്തിലെത്താൻ ഇനി കുറച്ചു ദിവസങ്ങൾ, ഒന്നോ രണ്ടോ ആഴ്ചകൾ.
4. എല്ലായിടത്തും സർക്കാർ കണക്കുകളേക്കാൾ എത്രയോ മടങ്ങാണ് യഥാർത്ഥ കണക്കുകൾ.
5. ദുരന്തമായി മാറിക്കഴിഞ്ഞാൽ ആരോഗ്യ വകുപ്പിന് അധികമൊന്നും ചെയ്യാനാവില്ല.
6. വരാന്തകളിൽ കിടന്ന് പനിക്കും നമ്മൾ, ഓക്സിജൻ സിലിണ്ടറിന് വരി നിൽക്കും നമ്മൾ.
7. ആരോഗ്യ പ്രവർത്തകർ തളർന്നു വീഴും; ചിലർ മരിച്ചു വീഴും.
8. തടയാനുള്ള ഏറ്റവും നല്ല വഴി: Social Distancing. സാമൂഹ്യ അകലം പാലിക്കൽ.
9. ഇത് ചെയ്തപ്പോഴാണ് ചൈന രക്ഷപ്പെട്ടു തുടങ്ങിയത്.
10. ഇതാദ്യമേ ചെയ്തതുകൊണ്ടാണ് തായ്‌വാൻ അപകടത്തിൽ പെടാതിരുന്നത്. ഇത് ചെയ്തതുകൊണ്ടാണ് ജപ്പാനും സിംഗപ്പൂരും തായ്‌ലാൻഡും സെയ്ഫ് ആയിരിക്കുന്നത്.
11. Social Distancing നാളെ മുതൽ പോരാ.
12. Social Distancing ഇന്നു മുതൽ വേണം. ഈ നിമിഷം മുതൽ.
ഇത് മാത്രമാണ്, ഇത് തന്നെയാണ് ഇപ്പോൾ ചെയ്യാനുള്ളത്.
...
മൂന്ന് പേരിൽ നിന്ന് മൂവായിരം പേരിലേത്താൻ മൂന്ന് നാല് ദിവസം മതി.
മൂന്ന് പേരെ ഐസോലൈറ്റ് ചെയ്ത്, ചികിൽസിച്ച് സ്റ്റേബിളാക്കാൻ മൂന്ന് നാല് ദിവസം മതി.
****************************************************************
THE HINDU
COVID watch - National
The number of coronavirus cases reported from India continue to tick worryingly upward. At the time of writing this newsletter, the total number of confirmed corona virus cases has crossed 80. This includes Italian nationals. Worldwide deaths from the coronavirus, meanwhile, have crossed 5,000.
There are huge developments breaking by the hour and you can follow it all on our live page. Among the biggest, the BCCI has decided to defer the Indian Premier League till April 15. A three-match ODI series between India and South Africa has also been called off. And the Supreme Court of India has decided to restrict hearings only to urgent matters and has said that no persons except the concerned lawyers will be allowed to enter the court.
Schools and colleges have been shut in Haryana, Uttar Pradesh, and Bihar, while Karnataka has closed down cinemas, malls and pubs. Health Ministry officials, meanwhile, said that India has evacuated 1,031 persons from different places, including from the Maldives, the U.S., Madagascar and China. Forty-four Indian citizens have been evacuated from Iran and shifted to an Indian Navy quarantine facility at Ghatkopar in Mumbai.
MURALI THUMMARUKUDI
കൊറോണക്കാലത്തെ വാർത്താ സമ്മേളനം...
ഒരു എമർജൻസി നന്നായി കൈകാര്യം ചെയ്യുന്നത് പോലെതന്നെ പ്രധാനമാണ് ആളുകളിൽ അത് നന്നായിട്ടാണ് കൈകാര്യം ചെയ്യുന്നതെന്ന ആത്മവിശ്വാസം ഉണ്ടാക്കുന്നതും.
വലിയ ദുരന്തങ്ങൾ ഉണ്ടാകുന്പോൾ അത് കൈകാര്യം ചെയ്യുന്നവർ ദിവസവും പത്രലേഖകരെ കാണണമെന്നും അവർക്കറിയാവുന്ന വിവരങ്ങൾ പൊതുജനങ്ങളുമായി പങ്കുവെക്കണമെന്നുമാണ് ഈ രംഗത്ത് ജോലി ചെയ്ത് തുടങ്ങിയ കാലത്ത് തന്നെ ഞങ്ങളെ പഠിപ്പിച്ചത്. ഞങ്ങൾ അത് തന്നെയാണ് പഠിപ്പിക്കുന്നതും. ദുരന്തകാലത്ത് വാർത്തകൾ അറിയാൻ ആളുകൾക്ക് വലിയ താല്പര്യം ഉണ്ടാകുമെന്നതിനാൽ ഉത്തരവാദിത്തപ്പെട്ടവർ ശരിയായ വാർത്തകൾ നൽകിയില്ലെങ്കിൽ വാട്സ്ആപ്പ് യൂണിവേഴ്സിറ്റി പ്രശ്നം ഏറ്റെടുക്കും. പൊട്ടക്കണക്കും ഊഹാപോഹങ്ങളുമായി മാധ്യമങ്ങൾ നിറയും, ആളുകൾ പരിഭ്രാന്തരാകും. എമർജൻസി സാങ്കേതികമായി എത്ര നന്നായി കൈകാര്യം ചെയ്താലും പ്രശ്നം കൈവിട്ട് പോകും. ദുരന്ത പ്രദേശങ്ങളിൽ വസ്‌തുവകകളുടെ പൂഴ്‌ത്തിവെയ്പ്പും കൂട്ടപ്പലായനവും ഉണ്ടാകുന്നത് ഇങ്ങനെ ഉത്തരവാദിത്തപ്പെട്ടവർ വേണ്ടത്ര വിവരങ്ങൾ പങ്കുവെക്കാത്തത് കൊണ്ടാണ്.
2018 ലെ പ്രളയകാലത്ത് കാര്യങ്ങൾ ഏറ്റവും ബുദ്ധിമുട്ടായിരുന്ന കാലത്ത് പോലും കേരളത്തിൽ ജനങ്ങൾക്ക് ആത്മവിശ്വാസം ഉണ്ടാക്കിയത് മുഖ്യമന്ത്രിയുടെ പത്ര സമ്മേളനങ്ങൾ ആയിരുന്നു. ആത്മവിശ്വാസം സ്ഫുരിക്കുന്ന മുഖത്തോടെ കൃത്യമായ കണക്കുകൾ നിരത്തി നടത്തിയ ആ പത്രസമ്മേളനങ്ങൾ ദുരന്തം കൈകാര്യം ചെയ്യുന്നത് പഠിക്കുന്നവർക്ക് പഠനത്തിന് ഉപയോഗിക്കാൻ പറ്റുന്നവയായിരുന്നു.
നമ്മുടെ ആരോഗ്യ മന്ത്രിയുടെ കാര്യവും വ്യത്യസ്തമല്ല. ഈ കൊറോണക്കാലം തുടങ്ങിയത് മുതൽ മലയാളികൾക്ക് കൃത്യമായ വിവരങ്ങൾ കിട്ടിക്കൊണ്ടിരുന്നു. സ്ഥിരമായി ആരോഗ്യ മന്ത്രിയും പറ്റുന്പോൾ ഒക്കെ മുഖ്യമന്ത്രിയും നാട്ടുകാരെ കാര്യങ്ങൾ നേരിട്ട് പറഞ്ഞു മനസിലാക്കുന്നു. ഫേസ്ബുക്കിലൂടെ വിവരം കൈമാറുന്നത് വേറെയും.
പക്ഷെ മാധ്യമങ്ങളെ കാണാനോ കാണിക്കാനോ ഉള്ള അമിതാവേശം ഒന്നുമല്ല ആരോഗ്യമന്ത്രിയിൽ ഞാൻ കാണുന്നത്. നിപ്പയുടെ കാലത്ത് തന്നെ ആരോഗ്യ എമർജൻസികളെ മുന്നിൽ പോയി നിന്ന് നയിക്കുകയാണ് ടീച്ചർ. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർക്ക് നേതൃത്വം നൽകുന്നു, ഡോക്ടർമാർക്ക് വേണ്ടത്ര സൗകര്യങ്ങൾ ഉറപ്പാക്കുന്നു, രാത്രി പന്ത്രണ്ട് മണിക്ക് പോലും ജൂനിയർ ഡോക്ടർമാരെ വിളിച്ചു കാര്യങ്ങൾ അന്വേഷിക്കുന്നു. രാവിലെ രണ്ടു മണിക്ക് ടീച്ചറുടെ ഫോൺ ബെല്ലടിക്കുന്പോൾ ഒന്നാമത്തെ ബെല്ലിന് ഫോൺ എടുത്തത് ടീച്ചർ തന്നെയാണെന്ന് അനുഭവസ്ഥർ പറയുന്നു. ഈ കൊറോണക്കാലത്ത് നമ്മുടെ ആളുകൾ ഇത്രയെങ്കിലും സമാധാനമായി ഉറങ്ങുന്നത് കാര്യങ്ങൾ കൃത്യമായി നോക്കി ടീച്ചർ ഉറങ്ങാതെ ഇരിക്കുന്നുണ്ടെന്ന ആത്മവിശ്വാസം കൊണ്ടുകൂടിയാണ്.
ഈ ആരോഗ്യമന്ത്രി നമുക്ക് അഭിമാനമാണ്!
മുരളി തുമ്മാരുകുടി
(Picture from Falcon Post)
******************************************************************************************************
നിങ്ങൾ ഏതു രാജ്യത്താണോ ജീവിക്കുന്നത് ആ രാജ്യത്തെ ആരോഗ്യ വകുപ്പും സമയാ സമയങ്ങളിൽ നിർദ്ദേശങ്ങൾ ഇറക്കുന്നുണ്ടാകും. ശ്രദ്ധിക്കുക. ചില രാജ്യങ്ങളിലെ ഇന്ത്യൻ എംബസിയും നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നുണ്ട്, അവയും ശ്രദ്ധിക്കുക.
കൊറോണയും പ്രവാസി മലയാളികളും
കൊറോണ വൈറസ് (COVID19) ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം കടക്കുകുകയും നൂറിലേറെ രാജ്യങ്ങളിൽ വൈറസ് പടരുകയും ചെയ്തതോടെ മാർച്ച് 11ന്, ലോകാരോഗ്യ സംഘടന കൊറോണ വൈറസ് ബാധയെ മഹാമാരിയായി പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്നലത്തെ അവസ്ഥയിൽ താഴെ പറയുന്ന കാര്യങ്ങൾ കൂടി പറയുന്നു
ആകെ ബാധിതമായ രാജ്യങ്ങൾ - 114.
മൊത്തം രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം - 118326 (ഇതിൽ 4627 പുതിയ കേസുകൾ കഴിഞ്ഞ 24 മണിക്കൂറിൽ).
മരിച്ചവരുടെ എണ്ണം 4292 (കഴിഞ്ഞ 24 മണിക്കൂറിൽ 280).
മൊത്തം രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം - 118326 (ഇതിൽ 4627 പുതിയ കേസുകൾ കഴിഞ്ഞ 24 മണിക്കൂറിൽ).
മരിച്ചവരുടെ എണ്ണം 4292 (കഴിഞ്ഞ 24 മണിക്കൂറിൽ 280).
ഭൂരിഭാഗം കേസുകളും ഇപ്പോഴും ചൈനയിൽ തന്നെയാണ് - 80955, (പുതിയ കേസുകൾ 31 മാത്രം). ചൈന ഒഴിച്ചുള്ള ലോകത്ത് 37371 കേസുകൾ ആണുള്ളത് (പുതിയതായി 4596). ചൈനക്ക് പുറത്ത് മരിച്ചവരുടെ എണ്ണം 1130 (കഴിഞ്ഞ 24 മണിക്കൂറിൽ 258).
ലോകം സമീപകാലത്തൊന്നും കൈകാര്യം ചെയ്തിട്ടില്ലാത്ത ഒരു സാഹചര്യമാണ്. കർശന നിയന്ത്രണം ഏർപ്പെടുത്തിയ ചൈന ഈ സാഹചര്യത്തെ നിയന്ത്രണത്തിൽ കൊണ്ടുവന്നു. ലോകരാജ്യങ്ങൾ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ രാജ്യങ്ങൾ പല തരത്തിലുള്ള നിയന്ത്രണങ്ങളും കൊണ്ടുവരുന്നുണ്ട്.
അമേരിക്ക ഈ മാസം പതിനഞ്ചാം തിയതി മുതൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള (ഷെൻഗൻ രാജ്യങ്ങൾ) എല്ലാ യാത്രാ വിമാനങ്ങളും നിരോധിച്ചിരിക്കുന്നു.
ഇറ്റലിയിൽ ആകമാനം യാത്രാ നിരോധനമാണ്, കൂടാതെ ഭക്ഷണവസ്തുക്കളും മരുന്നുകളും വിൽക്കുന്ന കടകൾ ഒഴിച്ചുള്ളവ അടച്ചിടുന്നു.
ഫ്രാൻസിൽ സ്‌കൂളുകൾ അടച്ചു.
സ്വിറ്റ്‌സർലന്റിൽ നൂറിൽ കൂടുതൽ ആളുകൾ കൂടുന്ന എല്ലാ സാഹചര്യവും നിരോധിച്ചു.
കുവൈറ്റിൽ വിമാനത്താവളങ്ങൾ അടച്ചിട്ടുണ്ട്.
ഇന്നലത്തെ (മാർച്ച് 11) കാബിനറ്റ് മീറ്റിംഗിൽ ഇന്ത്യയും വലിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
OCI കാർഡ് ഉള്ളവർക്കുൾപ്പെടെയുള്ള വിസകൾ ഏപ്രിൽ പതിനഞ്ചു വരെ സസ്‌പെൻഡ് ചെയ്തു.
അത്യാവശ്യമല്ലാത്ത എല്ലാ വിദേശ യാത്രകളും ഒഴിവാക്കാൻ എല്ലാ ഇന്ത്യക്കാരോടും ആവശ്യപ്പെട്ടു.
ഇന്ത്യയിലേക്കുള്ള യാത്രകൾ - ഇൻഡ്യാക്കാരുടേത് ഉൾപ്പടെ, അത്യാവശ്യമല്ലെങ്കിൽ ഒഴിവാക്കാൻ ആവശ്യപ്പെട്ടു.
ചൈന, ഇറ്റലി, ഇറാൻ, റിപ്പബ്ലിക്ക് ഓഫ് കൊറിയ, ഫ്രാൻസ്, സ്‌പെയിൻ, ജർമനി, എന്നീ രാജ്യങ്ങളിൽ ഫെബ്രുവരി പതിനഞ്ചിന് ശേഷം യാത്ര ചെയ്തിട്ടുള്ള എല്ലാവരെയും ഇന്ത്യയിൽ എത്തുന്പോൾ പതിനാലു ദിവസം ക്വറന്റൈനിൽ പ്രവേശിപ്പിക്കും.
കരമാർഗ്ഗം ഇന്ത്യയിലേക്കുള്ള യാത്ര ശരിയായ പരിശോധന സംവിധാനങ്ങളുള്ള ചെക്ക് പോയിന്റുകളിൽ കൂടി മാത്രമാക്കി ചുരുക്കുന്നു.
ഇറ്റലിയിൽ ആകമാനം യാത്രാ നിരോധനമാണ്, കൂടാതെ ഭക്ഷണവസ്തുക്കളും മരുന്നുകളും വിൽക്കുന്ന കടകൾ ഒഴിച്ചുള്ളവ അടച്ചിടുന്നു.
ഫ്രാൻസിൽ സ്‌കൂളുകൾ അടച്ചു.
സ്വിറ്റ്‌സർലന്റിൽ നൂറിൽ കൂടുതൽ ആളുകൾ കൂടുന്ന എല്ലാ സാഹചര്യവും നിരോധിച്ചു.
കുവൈറ്റിൽ വിമാനത്താവളങ്ങൾ അടച്ചിട്ടുണ്ട്.
ഇന്നലത്തെ (മാർച്ച് 11) കാബിനറ്റ് മീറ്റിംഗിൽ ഇന്ത്യയും വലിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
OCI കാർഡ് ഉള്ളവർക്കുൾപ്പെടെയുള്ള വിസകൾ ഏപ്രിൽ പതിനഞ്ചു വരെ സസ്‌പെൻഡ് ചെയ്തു.
അത്യാവശ്യമല്ലാത്ത എല്ലാ വിദേശ യാത്രകളും ഒഴിവാക്കാൻ എല്ലാ ഇന്ത്യക്കാരോടും ആവശ്യപ്പെട്ടു.
ഇന്ത്യയിലേക്കുള്ള യാത്രകൾ - ഇൻഡ്യാക്കാരുടേത് ഉൾപ്പടെ, അത്യാവശ്യമല്ലെങ്കിൽ ഒഴിവാക്കാൻ ആവശ്യപ്പെട്ടു.
ചൈന, ഇറ്റലി, ഇറാൻ, റിപ്പബ്ലിക്ക് ഓഫ് കൊറിയ, ഫ്രാൻസ്, സ്‌പെയിൻ, ജർമനി, എന്നീ രാജ്യങ്ങളിൽ ഫെബ്രുവരി പതിനഞ്ചിന് ശേഷം യാത്ര ചെയ്തിട്ടുള്ള എല്ലാവരെയും ഇന്ത്യയിൽ എത്തുന്പോൾ പതിനാലു ദിവസം ക്വറന്റൈനിൽ പ്രവേശിപ്പിക്കും.
കരമാർഗ്ഗം ഇന്ത്യയിലേക്കുള്ള യാത്ര ശരിയായ പരിശോധന സംവിധാനങ്ങളുള്ള ചെക്ക് പോയിന്റുകളിൽ കൂടി മാത്രമാക്കി ചുരുക്കുന്നു.
കേരളത്തിലെ സർക്കാർ ഏറ്റവും കാര്യക്ഷമമായിട്ടാണ് കൊറോണ ബാധയെ കൈകാര്യം ചെയ്തത്, ഒന്നാം വരവിനെ നമ്മൾ ശരിയായി പ്രതിരോധിക്കുകയും ചെയ്തു. ഇന്നിപ്പോൾ രണ്ടാം വട്ടം കൊറോണ ബാധയെ നേരിടുകയാണ്.
ലോകത്ത് മിക്കവാറും രാജ്യങ്ങളിലുള്ള മലയാളികൾക്ക് കൊറോണ ആശങ്കകൾ ഉണ്ട്. രോഗം വരുമോ എന്നുള്ള പൊതുവായ ആശങ്ക ഒഴിച്ചാൽ വിവിധ രാജ്യങ്ങളിലുള്ളവരുടെ ആശങ്കകൾ വ്യത്യസ്തമാണ്,
രോഗം വന്നാൽ ആവശ്യത്തിനുള്ള ചികിത്സ ലഭിക്കുമോ?
ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം ഉണ്ടാകുമോ?
വിമാനങ്ങൾ റദ്ദാക്കുന്ന സാഹചര്യത്തിൽ തിരിച്ച് നാട്ടിലേക്ക് എത്താൻ സാധിക്കുമോ?
നാട്ടിലേക്ക് പോകുന്നതിന് ഇപ്പോൾ ഇറ്റലിയിൽ ഉള്ളതു പോലെ രോഗബാധയുടെ ടെസ്റ്റുകൾ നിർബന്ധമാക്കുമോ?
നാട്ടിലെത്തിയാൽ ആശുപത്രിയിൽ ക്വാറന്റൈനിൽ കഴിയേണ്ടി വരുമോ?
നാട്ടിലേക്ക് പോയാൽ പഠനം, തൊഴിൽ ഇവ മുടങ്ങുമോ? തിരിച്ചു വരാൻ സാധിക്കുമോ?
ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം ഉണ്ടാകുമോ?
വിമാനങ്ങൾ റദ്ദാക്കുന്ന സാഹചര്യത്തിൽ തിരിച്ച് നാട്ടിലേക്ക് എത്താൻ സാധിക്കുമോ?
നാട്ടിലേക്ക് പോകുന്നതിന് ഇപ്പോൾ ഇറ്റലിയിൽ ഉള്ളതു പോലെ രോഗബാധയുടെ ടെസ്റ്റുകൾ നിർബന്ധമാക്കുമോ?
നാട്ടിലെത്തിയാൽ ആശുപത്രിയിൽ ക്വാറന്റൈനിൽ കഴിയേണ്ടി വരുമോ?
നാട്ടിലേക്ക് പോയാൽ പഠനം, തൊഴിൽ ഇവ മുടങ്ങുമോ? തിരിച്ചു വരാൻ സാധിക്കുമോ?
ഓരോ ചോദ്യവും പ്രധാനമാണെങ്കിലും അവയ്‌ക്ക് പൊതുവായ ഉത്തരങ്ങളില്ല. ഓരോ രാജ്യത്തും സാഹചര്യം വ്യത്യസ്തമായതിനാൽ, നിങ്ങൾ ആ രാജ്യത്തെ പൗരനാണോ സന്ദർശകനാണോ, നിങ്ങൾ ഒറ്റയ്‌ക്കാണോ അതോ ധാരാളം സുഹൃത്തുക്കളും സഹപാഠികളും ഉണ്ടോ, നിങ്ങളുടെ തൊഴിലുടമ/പഠനസ്ഥലം ഇത്തരം കാര്യങ്ങളെ എത്ര പ്രൊഫഷണൽ ആയിട്ടാണ് കൈകാര്യം ചെയ്യുന്നത് എന്നതിനെ ഒക്കെ അനുസരിച്ചിരിക്കും ഇതിന്റെ ഉത്തരങ്ങൾ. എന്നാലും വ്യക്തിപരമായി എങ്ങനെയാണ് ഈ വിഷയത്തെ കൈകാര്യം ചെയ്യേണ്ടതെന്ന കുറച്ചു നിർദ്ദേശങ്ങൾ തരാം.
1. കൊറോണ വൈറസ് ബാധ ലോകവ്യാപകം ആണെങ്കിലും ബാധിച്ചവരുടെ എണ്ണം ഇപ്പോഴും വളരെ കുറവാണ്. ഏറ്റവും കൂടുതൽ കൊറോണബാധയുണ്ടായിട്ടുള്ള ചൈനയിലും ഇറ്റലിയിലും ദക്ഷിണകൊറിയയിലും ആയിരത്തിൽ ഒന്നിലും താഴെ ആളുകൾക്കാണ് രോഗബാധ ഉള്ളത്. മരിച്ചവരുടെ എണ്ണമാകട്ടെ രോഗം ബാധിച്ചവരിൽ നാലു ശതമാനവും.
2. കൊറോണ ബാധ ഒരു ഫ്ലുവിലപ്പുറം കൂടുതൽ സങ്കീർണ്ണതയിലേയ്‌ക്ക് പോകാനുള്ള സാധ്യത പ്രായമായവരിലും മറ്റു രോഗങ്ങൾ ഉള്ളവർക്കും (ഹൃദ്രോഗം, പ്രമേഹം, ശ്വാസകോശ രോഗങ്ങൾ, കാൻസർ) ആണ് കൂടുതൽ.
3. നിങ്ങൾ താമസിക്കുന്ന സ്ഥലത്ത് ശരിയായ ആരോഗ്യ സംവിധാനങ്ങൾ ഉണ്ടാവുകയും നിങ്ങൾക്ക് വേണ്ടത്ര ഇൻഷുറൻസ് പരിരക്ഷ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്താൽ ഈ രോഗത്തെ മറ്റേതൊരു രോഗത്തെയും പോലെ നേരിടാം. അതിനാൽ അവിടെ നിന്നും നാട്ടിലേക്ക് എത്രയും വേഗം തിരിച്ചു പോകേണ്ട കാര്യമില്ല.
4. രോഗമുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന മുൻകരുതലുകൾ എടുക്കുക (https://www.who.int/…/novel-coronavirus-2…/advice-for-public).
5. കുടുംബത്തിലെ എല്ലാവരുമായി ഈ വിഷയം ചർച്ച ചെയ്യുക. എന്തൊക്കെ പ്രതിരോധ പ്രവർത്തനങ്ങൾ ആണ് വേണ്ടത്, കുട്ടികൾക്ക് സ്‌കൂൾ ഇല്ലാത്ത സമയമാണെങ്കിൽ നാട്ടിൽ പോകുന്നതാണോ നല്ലത്, ഒരാൾക്ക് അസുഖം ഉണ്ടായാൽ മറ്റുള്ളവർ എന്ത് ചെയ്യണം ഇതൊക്കെ മുൻകൂർ ആലോചിക്കണം. നിങ്ങൾ താമസിക്കുന്നിടത്തോ നാട്ടിലോ ഒരു ഡോക്ടറുമായി നേരിട്ട് കാര്യങ്ങൾ സംസാരിക്കാനുള്ള അവസരം ഉണ്ടെങ്കിൽ ആകാംക്ഷ ഏറെ കുറയും.
6. നിങ്ങൾ താമസിക്കുന്ന സ്ഥലത്തെ അടുത്ത സുഹൃത്തുക്കളുമായും കൊറോണ വിഷയം ചർച്ച ചെയ്യുക. പ്രത്യേകിച്ചും കൂട്ടുകാരിൽ ഒരാൾക്ക് രോഗബാധ ഉണ്ടായാൽ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്, എങ്ങനെയാണ് പരസ്പരം സഹായിക്കാൻ പറ്റുന്നത് എന്നുള്ളതായിരിക്കണം ചർച്ചകൾ. ഇക്കാര്യത്തിന് മാത്രമായി ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുക. ഇതിൽ അനാവശ്യമായ ആശങ്കകൾ ഉണ്ടാക്കുന്ന പോസ്റ്റുകൾ ഉണ്ടാകില്ല എന്ന് ഉറപ്പു വരുത്തുക.
7. വേണ്ടത്ര ആരോഗ്യ സംവിധാനങ്ങൾ ഇല്ലാത്ത പല രാജ്യങ്ങളിലും മലയാളികൾ ജീവിക്കുന്നുണ്ട്. ഈ പ്രദേശത്തുള്ളവർ രോഗബാധ ഉണ്ടായാൽ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് ചിന്തിക്കുക, സുഹൃത്തുക്കളുമായി സംസാരിക്കുക, നിങ്ങളുടെ ഇൻഷുറൻസ് കന്പനിയോട് ചർച്ച ചെയ്യുക. നിങ്ങളുടെ തൊഴിൽ / വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉപദേശവും തേടിയതിന് ശേഷം നാട്ടിലേക്ക് പോകണോ എന്ന കാര്യം തീരുമാനിക്കുക.
8. പൊതു സുരക്ഷയും ഭക്ഷ്യസുരക്ഷയും പ്രശ്നമായ പ്രദേശങ്ങളിൽ ജീവിക്കുന്ന മലയാളികൾ കൊറോണക്കാലത്ത് കൂടുതൽ സുരക്ഷാ പ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ട്. ഇക്കാര്യത്തിൽ നിങ്ങൾ വ്യക്തിപരമായും നിങ്ങളുടെ കമ്മ്യൂണിറ്റി അല്ലെങ്കിൽ ക്യാംപ് വേണ്ടത്ര മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. രണ്ടാഴ്ചത്തേക്കുള്ള ഭക്ഷ്യവസ്തുക്കളും, മരുന്നുകളും മറ്റ് അവശ്യ വസ്തുക്കളും വാങ്ങി ശേഖരിക്കുന്നതും, എ ടി എം മെഷീനുകളിൽ നിന്നും അത്യാവശ്യം പണം പിൻവലിച്ചു കൈയിൽ കരുതുന്നതും ശരിയായ നടപടിയാണ്.
9. നിങ്ങൾ താമസിക്കുന്ന നാടുകളിലെ ഹോസ്പിറ്റൽ, പോലീസ് എന്നിവയുടെ എമർജൻസി നന്പർ കണ്ടുപിടിച്ച് ഫോണിൽ സേവ് ചെയ്യുക. എല്ലാ കുടുംബാംഗങ്ങൾക്കും ഇക്കാര്യം അറിയാം എന്ന് ഉറപ്പു വരുത്തുക.
10. നിങ്ങൾ എവിടെയാണെങ്കിലും ഏറ്റവും അടുത്ത മലയാളി അസോസിയേഷൻ, ഇന്ത്യൻ എംബസ്സി, ഇവയുടെ നന്പറുകൾ കയ്യിൽ കരുതുക. ഗ്രൂപ്പിലുള്ളവരുമായി ഷെയർ ചെയ്യുക.
11. കേരളത്തിലുള്ള നിങ്ങളുടെ ബന്ധുക്കളുമായി ദിവസത്തിൽ ഒരിക്കലെങ്കിലും സംസാരിക്കുക. നിങ്ങൾ താമസിക്കുന്ന പ്രദേശത്തെ യഥാർത്ഥമായ സ്ഥിതിഗതികൾ അവരോട് പങ്കുവെക്കുക. അവർക്ക് നിങ്ങളെക്കുറിച്ചുള്ള പേടി മനസ്സിലാക്കാവുന്നതാണെങ്കിലും എന്ത് ചെയ്യണമെന്നുള്ള തീരുമാനം അവരുടെ ആശങ്കകളെ അനുസരിച്ചല്ല, നിങ്ങൾ താമസിക്കുന്ന പ്രദേശത്തെപ്പറ്റിയുള്ള നിങ്ങളുടെ അറിവിനെ അനുസരിച്ചാണ് എടുക്കേണ്ടത്.
12. നിങ്ങൾ ഇപ്പോൾ അവധിയിൽ കേരളത്തിലാണെങ്കിൽ നിങ്ങൾ ജോലി ചെയ്യുന്ന/പഠിക്കുന്ന നാട്ടിലെ സുഹൃത്തുക്കളുമായും തൊഴിലുടമ (അല്ലെങ്കിൽ എച്ച് ആർ വിഭാഗം) അല്ലെങ്കിൽ പഠന സ്ഥാപനം ഇവയുമായി അവിടുത്തെ സ്ഥിതിഗതികൾ ചർച്ച ചെയ്യുക. അവിടെ കാര്യങ്ങൾ ഏതാണ്ട് സാധാരണ മട്ടിൽ ആണെങ്കിൽ തിരിച്ചു പോകാം. അല്ലെങ്കിൽ അവരുടെ നിർദ്ദേശവും ഇന്ത്യ ഗവർമെന്റിന്റെ നിർദ്ദേശവും ശ്രദ്ധിച്ചു തീരുമാനം എടുക്കുക. ഇന്ത്യയിൽ നിന്നും വരുന്നവരെ നിരോധിച്ച രാജ്യങ്ങളും ഉണ്ട്, ചിലയിടത്ത് ക്വാറന്റൈനിൽ കിടക്കേണ്ടി വന്നേക്കാം, ചിലയിടത്ത് വന്നു കഴിഞ്ഞാൽ തിരിച്ചു പോകാൻ തടസ്സമുണ്ടാകും. അതുകൊണ്ട് അത്യാവശ്യ സാഹചര്യമില്ലെങ്കിൽ ഈ സമയത്ത് നാട്ടിൽ തന്നെ നിൽക്കുന്നതാണ് നല്ലത്. ചക്കയും മാങ്ങയും ഒക്കെയുള്ള കാലമല്ലേ, ബീവറേജസും പൂട്ടിയിട്ടില്ല. അല്പം ആഘോഷം ആകാം.
13. കേരളത്തിലെ ടി വി ചർച്ചകളും എല്ലാ വാട്ട്സ്ആപ്പ് ഫോർവേഡുകളും കാണാതിരിക്കുക. (നിങ്ങളെ പേടിപ്പിക്കാൻ ഇതിലപ്പുറം ഒന്നും വേണ്ട).
14. ഈ വിഷയത്തിൽ ഏറ്റവും ആധികാരികമായ വിവരങ്ങൾ മാത്രം അന്വേഷിച്ചു വായിക്കുക. ആധികാരികമായ പ്രധാനപ്പെട്ട വെബ്‌സൈറ്റുകൾ താഴെ പറയുന്നു.
1. ലോകാരോഗ്യ സംഘടന
2. ഇന്ത്യ ഗവൺമെന്റിന്റെ ആരോഗ്യ മന്ത്രാലയം
3. കേരള സർക്കാരിന്റെ ആരോഗ്യ വകുപ്പ്
http://www.dhs.kerala.gov.in/ (ഒട്ടും യൂസർ ഫ്രണ്ട്‌ലി അല്ല)
കേരള ഗവർമെന്റിന്റെ പ്രതിദിന റിപ്പോർട്ടുകൾ (വളരെ നല്ലതാണ്)
നിങ്ങൾ ഏതു രാജ്യത്താണോ ജീവിക്കുന്നത് ആ രാജ്യത്തെ ആരോഗ്യ വകുപ്പും സമയാ സമയങ്ങളിൽ നിർദ്ദേശങ്ങൾ ഇറക്കുന്നുണ്ടാകും. ശ്രദ്ധിക്കുക. ചില രാജ്യങ്ങളിലെ ഇന്ത്യൻ എംബസിയും നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നുണ്ട്, അവയും ശ്രദ്ധിക്കുക.
സുരക്ഷിതരായിരിക്കുക!
മുരളി തുമ്മാരുകുടി
*************************************************************************************************
യാത്രാ നിയന്ത്രണങ്ങൾ
കൊറോണ വൈറസിന്റെ സാഹചര്യത്തിൽ ലോകത്തെ വിവിധ രാജ്യങ്ങൾ വിവിധ തരത്തിലുള്ള യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഈ വിഷയത്തെ പറ്റി ഏറ്റവും ആധികാരികമായ വിവരങ്ങൾ ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്.
LIBEESH MATHRUBHUMI
തൃശ്ശൂർ ചെറുതുരുത്തി കോഴിമാംപറമ്പ് പൂരത്തിന്റെ ചിത്രം പത്രങ്ങളിൽ കണ്ടിരുന്നു. തീരെ ചെറുതല്ലാത്ത ഒരാൾക്കൂട്ടം അടുത്ത് ഇടപഴകുന്നത് കാണാം. ഇപ്പോഴത്തെ സമയത്ത് ഒട്ടും അനുകരണീയമല്ല. മാസ്ക് ധരിച്ച ഒരാളുടെ ചിത്രവും അതിലുണ്ട്. മൂക്കിന് കീഴിലാണ് മാസ്ക് ധരിച്ചിരിക്കുന്നത്. ഇങ്ങനെ മാസ്ക് ധരിക്കുന്നത് കൊണ്ട് ഒരു പ്രയോജനവും ഇല്ല. ഇതുപോലുള്ള ഉൽസവങ്ങളിൽ പങ്കെടുക്കുന്നവർ ഒരു കാര്യം കൂടി ഓർത്തു വെക്കണം. ഏതെങ്കിലും സാഹചര്യത്തിൽ നിങ്ങളിൽ ആർക്കെങ്കിലും ഒരാൾക്ക് കൊറോണ വന്നു എന്ന് വാർത്തകൾ വന്നാൽ നിങ്ങളുടെ കുടുംബ ഫോട്ടോ അടക്കം സാമൂഹ്യ മാധ്യമങ്ങളിൽ വിതറി, തെറി വിളിക്കാൻ വെമ്പി നിൽക്കുന്ന ഒരു കൂട്ടം സാമൂഹ്യവിരുദ്ധർ കൂടി ഇവിടെ ഉണ്ട് എന്നത് എപ്പോഴും മനസ്സിൽ വയ്ക്കണം.
പൂരം മാത്രമല്ല ദേവാലയങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളിയാഴ്ചകളിൽ മുസ്ലിം പള്ളികളിൽ നടക്കുന്ന പ്രാർത്ഥനയിൽ വലിയ ആൾക്കൂട്ടം ഉണ്ടാവുന്നത് നല്ലതല്ല. അതുപോലെതന്നെ അമ്പലങ്ങളിലും പള്ളികളിലും ആളുകൾ കൂടുന്നത് ഒഴിവാക്കണം. അതാതു സ്ഥലങ്ങളിലെ മത നേതൃത്വവുമായി ഭരണ നേതൃത്വം ചർച്ച ചെയ്ത് പരിഹാരം കാണേണ്ട വിഷയമാണ്.
പല ആശുപത്രികളിലും ആരോഗ്യ പ്രവർത്തകരുടെ സുരക്ഷിതത്വത്തിന് ആവശ്യമായ PPE ആവശ്യത്തിന് തികയാതെ വരാനുള്ള സാധ്യതയുണ്ട്. അങ്ങനെ ഒരു സാഹചര്യം ഉണ്ടാകാതിരിക്കാൻ ഉള്ള കരുതൽ എത്രയും നേരത്തെ സ്വീകരിക്കണം. സർജിക്കൽ കിറ്റ് PPE ക്ക് പകരമാവില്ല.
ആശുപത്രിയിൽ ഉപയോഗിക്കാൻ N 95 കുറവുള്ള സാഹചര്യത്തിൽ ബൈക്കിൽ പോകുന്നവർ ഈ മാസ്ക് ധരിക്കുന്നത് കാണാം. ലഭ്യമായ റിസോഴ്സ് ബുദ്ധിപരമായി വിനിയോഗിച്ചില്ലെങ്കിൽ ബുദ്ധിമുട്ടുണ്ടാവും. ചില സ്ഥലങ്ങളിൽ എങ്കിലും N 95 എന്നുകരുതി PPF 1 മാസ്കുകൾ ഉപയോഗിക്കുന്ന ചിത്രങ്ങൾ കണ്ടു. നമ്മൾ ഉദ്ദേശിക്കുന്ന പ്രയോജനം ചെയ്യില്ല എന്നത് മനസ്സിലാക്കണം.
ഐസൊലേഷനിലും ഐസിയുവിലും ജോലി ചെയ്യുന്ന ഡോക്ടർമാരും നഴ്സുമാരും മറ്റുള്ളവരും എക്സോസ്റ്റഡ് ആവാൻ സാധ്യതയുണ്ട്. അവർക്ക് ശക്തമായ പിന്തുണ നൽകണം. ജോലിസമയം ഷിഫ്റ്റ്, അടുപ്പിച്ച് നാലു മണിക്കൂറിൽ കൂടുതൽ ഉണ്ടാവുന്നത് നല്ലതല്ല. നാലു മണിക്കൂറിൽ കൂടുതൽ N 95 മാസ്ക് തുടർച്ചയായി ഉപയോഗിക്കാൻ സാധിക്കില്ല. അതായത് അതിൽ കൂടുതൽ സമയം തുടർച്ചയായി ജോലി ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം. ആരോഗ്യപ്രവർത്തകർ ഈ മാസ്ക് റീ യൂസ് ചെയ്യാൻ പാടില്ല. അത് കൂടുതൽ അപകടകരമാണ്.
ഇങ്ങനെ ജോലി ചെയ്യുന്നവരെ സമൂഹം രോഗ ഭീതിയാൽ അകറ്റിനിർത്തുന്നു എന്ന ഒരു പ്രശ്നമുണ്ട്. ഒരിക്കലും ഉണ്ടാവാൻ പാടില്ല. ഈ സമൂഹത്തിനു വേണ്ടി രോഗത്തെ പ്രതിരോധിക്കുന്നവരാണ് അവർ. തിരിച്ചറിഞ്ഞ് പരമാവധി പിന്തുണ കൊടുക്കുകയാണ് വേണ്ടത്.
ഒരു പ്ലാൻ ബി കൂടി നമ്മൾ കരുതേണ്ടതുണ്ട്. പകർച്ചവ്യാധികളിൽ 100% പ്രതിരോധം എന്നത് ചിലപ്പോൾ പ്രാവർത്തികമാക്കണം എന്നില്ല. ധാരാളം ഘട്ടങ്ങളിൽ ചെറിയ ചെറിയ ലൂപ് ഹോൾസ് വരാൻ സാധ്യതയുണ്ട്. ഓരോ തവണയും പഴുതടച്ച് മുന്നേറുക എന്നതാണ് ചെയ്യേണ്ടത്. ഏതെങ്കിലും സാഹചര്യവശാൽ മറ്റു രാജ്യങ്ങളിൽ ഉണ്ടായതുപോലെ വ്യാപകമായി പടർന്നു പിടിച്ചാൽ എന്തു ചെയ്യും എന്ന ചോദ്യം ഇപ്പോൾ അഡ്രസ്സ് ചെയ്യണം. 10% ഐസിയു അഡ്മിഷനും 1% മരണനിരക്കും ഏറ്റവും കുറഞ്ഞത് നമ്മൾ പ്രതീക്ഷിക്കണം. നിലവിലെ കണക്കനുസരിച്ച് ആഗോളവ്യാപകമായി മരണനിരക്ക് മൂന്നിൽ കൂടുതലാണ്. മെഡിക്കൽ കോളജുകളിൽ തന്നെ ചികിത്സ എന്ന കാഴ്ചപ്പാട് മാറണം. ജില്ലാ അടിസ്ഥാനത്തിൽ സൗകര്യമുള്ള ആശുപത്രികൾ കണ്ടെത്തണം. സർക്കാർ-സ്വകാര്യ ആശുപത്രികളെ ഒരുപോലെ പരിഗണിക്കണം. ഏതെങ്കിലും സാഹചര്യവശാൽ കൂടുതൽ അസുഖങ്ങൾ ഉണ്ടായ ശേഷം ഇത് ചെയ്യുന്നതിൽ അർത്ഥമില്ല. നിലവിലുള്ള സ്റ്റാഫ് സ്ട്രെങ്ത് മതിയോ എന്നുള്ള കാര്യം കൂടി ചിന്തിക്കണം. പോരായ്മ ഉണ്ടെങ്കിൽ താല്പര്യമുള്ളവരുടെ യോഗ്യത പരിശോധിച്ച് ട്രെയിനിങ്ങുകൾ നൽകാൻ ആരംഭിക്കണം.
രോഗ ആരോഗ്യ സംഘടനയുടെ അറിയിപ്പുകൾ ജനങ്ങളിൽ കൃത്യമായി എത്തണം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്ന നടപടികൾ ജനങ്ങളിൽ കൃത്യമായി എത്തണം. ജനങ്ങളെ ബോധവൽക്കരിച്ചു കൊണ്ടും വിശ്വാസത്തിലെടുത്തു കൊണ്ടും ശക്തമായ പ്രതിരോധം തീർക്കണം. അതിനായി കേരളത്തിൽ ഇപ്പോൾ നടക്കുന്നതു പോലെ ആരോഗ്യമന്ത്രിയോ, മുഖ്യമന്ത്രിയോ, ആരോഗ്യവകുപ്പ് മേധാവിയോ നയിക്കുന്ന പത്രസമ്മേളനങ്ങൾ എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാവണം. അത് ജനങ്ങൾക്ക് നൽകുന്ന കോൺഫിഡൻസ് ചെറുതല്ല.
എല്ലാദിവസവും കൊറോണ വൈറസ് ബാധിതരുടെ കണക്കുകൾ പുറത്തുവിടരുതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പറഞ്ഞതായി വാർത്തയിൽ കണ്ടു. തികച്ചും അശാസ്ത്രീയമായ നടപടിയാണിത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പറയുന്ന അഭിപ്രായത്തോട് ശക്തമായി വിയോജിക്കുന്നു. വിവരങ്ങൾ പുറത്തുപറയരുത്, പാനിക് ആകും എന്നുപറയുന്നത് യോജിക്കാൻ സാധിക്കാത്ത അവകാശവാദമാണ്. കൃത്യമായ വിവരങ്ങൾ ജനങ്ങളിൽ എത്തണമെന്ന് ലോകാരോഗ്യസംഘടന പറയുമ്പോഴാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇങ്ങനെ പറയുന്നത്. ഗോമൂത്രവും ചാണകവും കൊറോണയെ പ്രതിരോധിക്കുമെന്ന തെറ്റിദ്ധാരണ ഉള്ള രാജ്യത്താണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇങ്ങനെ പറയുന്നത്.
ഈ വൈറസിനെ പ്രതിരോധിക്കാൻ ഏതെങ്കിലും ഒരു പ്രത്യേക ആന്റിവൈറൽ മരുന്നോ വാക്സിനോ ഒരു ചികിത്സാ രീതിയിലും കണ്ടുപിടിച്ചിട്ടില്ല എന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ എന്തെങ്കിലും അവകാശവാദങ്ങൾ ആരെങ്കിലും ഉന്നയിച്ചാൽ അത് തള്ളിക്കളയണം. പ്രതിരോധ മരുന്ന് എന്ന വിശ്വാസത്തിൽ എന്തെങ്കിലും കഴിച്ച്, ശാസ്ത്രീയ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാരുന്നാൽ ഉണ്ടാക്കുന്ന വിപത്ത് ചെറുതല്ല. കാര്യമായ ജാഗ്രത പുലർത്താത്ത ആൾക്കാരാണ് നമ്മൾ എന്നത് മറക്കരുത്. ജാഗ്രതയെ കുറിച്ച് പറയുമ്പോൾ കൊറോണ കേസ് വന്ന കാലത്ത് പൊങ്കാല നടത്തിയവരാണ് നമ്മൾ എന്നത് പെട്ടെന്ന് മറക്കരുത്.
അതുപോലെ പോലെ കൊറോണ രോഗത്തിന് ചികിത്സയും മരുന്നും ഇല്ല എന്നൊരു തെറ്റിദ്ധാരണയും ഉണ്ട്. നിപ്പ കാലത്തും ഇതുപോലെ ഒരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു. ഞാൻ പങ്കെടുത്ത ഒരു ചാനൽ ചർച്ചയിൽ ഒരു എംഎൽഎ അങ്ങനെ പറഞ്ഞിരുന്നു. നിപ്പ ബാധിച്ചവർ രക്ഷപ്പെട്ട സ്ഥലമാണ് കേരളം. മികച്ച ചികിത്സയും ആവശ്യമായ മരുന്നുകളും നൽകി. അതിലൂടെയാണ് അവർ രക്ഷപ്പെട്ടത്. കൊറോണയും അങ്ങനെ തന്നെ, ചികിത്സയുണ്ട് മരുന്നുമുണ്ട്. അങ്ങനെയാണ് ലോകത്തിൽ ഇരുപതിനായിരത്തിൽ കൂടുതൽ പേർ രോഗമുക്തി നേടിയത്.
അതുകൊണ്ട് ശാസ്ത്രീയമായ വഴികളിലൂടെ, കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി കൊണ്ട്, ഒരുമിച്ച് നിന്ന് നമുക്ക് അതിജീവിക്കാം.
EDITED AND FORWARDED
***************************************************************************************************************************
ccc
ബംഗളൂരൂ മലയാളികൾ കൂട്ടത്തോടെ കേരളത്തിലേക്ക്
ബംഗളൂരു:കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ബംഗളൂരൂ മലയാളികൾ കൂട്ടത്തോടെ കേരളത്തിലേക്ക് പോകുന്നതായി റിപ്പോർട്ട്. മാളുകളും വിദ്യാഭ്യസ സ്ഥാപനങ്ങളും സിനിമശാലകളും പബ്ബുകളും ഒരാഴ്‌ചത്തേക്ക് അടച്ചതിനെത്തുടർന്നാണ് പ്രതിസന്ധി.
നിരവധി ഐ ടി കമ്പനികൾ ജീവനക്കാർക്ക് " വർക്ക് ഫ്രം ഹോം" നൽകുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചതുമാണ് പ്രധാന കാരണം. കൊറോണ ഭീതിയിൽ ബംഗളൂരുവിനെ അപേക്ഷിച്ച് കേരളം സുരക്ഷിതമാണ് എന്നാണ് കൂടുതൽ മലയാളികൾ കരുതുന്നത്. അതിനിടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്കുള്ള വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതോടെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ ബംഗളൂരുവില്‍ വിമാനമിറങ്ങി കേരളത്തിലേക്ക് വരുന്നുണ്ട്.
കുവൈറ്റടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ബംഗളൂരുവില്‍ നിന്ന് റോഡ് - ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് വരുന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാത്രി ദേശീയപാത മണ്ണുത്തിയില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന ആരംഭിച്ചിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള സ്വകാര്യ വാഹനങ്ങൾ, കെഎസ്‌ആര്‍ടിസി, സ്വകാര്യ ബസുകളിലായിരുന്നു പരിശോധന.
എന്നാൽ ബംഗളൂരുവിൽ ഭീതിയുളവാക്കുന്ന സ്ഥിതി ഇല്ലെന്ന് കർണാടക സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മന്റ് കമ്മിറ്റി കോർഡിനേറ്ററും മലയാളിയുമായ പ്രദീപ് കെ കെ പറഞ്ഞു. മലയാളം മിഷൻ കർണാടക ചാപ്റ്റർ മുൻകൈ എടുത്ത് നോർക്ക, കർണാടക ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മിറ്റി, ബംഗളൂരുവിലെ പ്രമുഖ മലയാളി സംഘടനകൾ, കെഎംസിസി, യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ എന്നിവരെ സംഘടിപ്പിച്ച് കൊറോണ ഹെൽപ് ഡെസ്‌ക് ആരംഭിച്ചു.
ബംഗളൂരു മലയാളികൾക്ക് കൊറോണ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് 8884840022 ,9535201630 , 8095422444 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
************************************************************************************************************
PHC KURUMATHUR 🦠COVID-19 ( CORONA) ALERT
ഉടന്‍ ബന്ധപ്പെടുക
1) കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് * പരിധിയില്‍ താമസിക്കുന്നതും വിദേശ രാജ്യങ്ങളില്‍ നിന്നും *February 28 ന് ശേഷം തിരികെ എത്തിയിട്ടുള്ളവരുമായവര്‍ (അവധി, തീര്‍ത്ഥാടനം, ടൂര്‍, വിദ്യാഭ്യാസം കഴിഞ്ഞ തിരികെ വന്നവര്‍ തീര്‍ച്ചയായും ) കുറുമാത്തൂർ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഇത് വരെ റിപ്പോര്‍ട്ട് ചെയ്യാത്തവര്‍, താഴെ പറയുന്ന ജീവനക്കാരെ ഉടന്‍ തന്നെ പറഞ്ഞ *ഫോൺ നമ്പറിൽ * ബന്ധപ്പെടേണ്ടതാണ്.
ആശുപത്രി സന്ദർശിക്കേണ്ടതില്ല. അതു കൂടുതൽ രോഗവ്യാപനത്തിന് സാഹചര്യം ഉണ്ടാക്കും.
ബന്ധപ്പെടേണ്ട നമ്പര്‍:
👨🏻💼 HI-SADIK :+ 91 9995588856
👨🏻💼 JHI-SAJIMON:+ 91 9447854598
👨🏻💼 JHI-NIKHIL :+ 91 9895460630
👨🏻💼 JHI-SHINEMON :+ 91 9847486650
🏥 PHC KURUMATHUR 04602 225177
2) അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കേണ്ടതാണ്.
3) ജീവിത ശൈലീ രോഗ ക്ലിനിക്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രോഗികളുടെ( പ്രമേഹം, BP, ഹൃദ്രോഗം) ബന്ധുക്കൾ വന്നാൽ മരുന്നു കൊടുക്കുന്നതായിരിക്കും.
കൊറോണ പ്രായമായവരിലും ജീവിത ശൈലീ രോഗങ്ങളുള്ളവരിലും മാരകമാകാൻ സാധ്യതയുള്ളതിനാൽ അത്തരക്കാർ ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കുക.
എന്ന് * കുറുമാത്തൂർ PHC മെഡിക്കല്‍ ഓഫീസര്‍* അറിയിച്ചു
##########################
മുയ്യം പള്ളിവയൽ.എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം PRD സേവന കേന്ദ്രം .പി ഒ.മുയ്യം. കണ്ണൂർ ജില്ല
akgvayanasalapallivayal@gmail.com
PRD അറിയിപ്പുകൾ. തൊഴിൽ വാർത്തകൾ. സർക്കാർ പദ്ധതികൾ വിദ്യാഭ്യാസ സംബന്ധമായ വാർത്തകൾ കലാ സാംസക്കാരിക രംഗം നാട്ടുവിശേങ്ങൾ എന്നിവ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യാവുന്നതാണ്👇
➖➖➖➖➖➖➖➖➖➖
https://chat.whatsapp.com/IFZu6fv93PuGh43nEbOXi1
No comments:
Post a Comment