ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Wednesday, March 25, 2020

കമ്യൂണിറ്റി കിച്ചണ്‍ ഉണ്ടാക്കും-മുഖ്യമന്ത്രി

25 /03/2020 COVID DIARY BY CKR :

ആലക്കോട് ഗ്രാമപഞ്ചായത്തിൽ covid-19 തടയുന്നതുമായി ബന്ധപ്പെട്ട് സേവന സന്നദ്ധരായ ഡോക്ടർമാർ,  പാരാമെഡിക്കൽ സ്റ്റാഫ്‌,  ലാബ് ടെക്‌നിഷ്യൻ, മെഡിക്കൽ students, പാലിയേറ്റീവ് പ്രവർത്തകർ ,ആലക്കോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമായി ബന്ധപ്പെടേണ്ടതാണ്
 - മോളി മാനുവൽ,  പ്രസിഡന്റ്‌, ആലക്കോട് പഞ്ചായത്ത്‌  - 9496049051


*****

ഭക്ഷണസാധനങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവിച്ച കൊട്ടയാട് മേഖല പരിധിയിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾക്ക് DYFI കൊട്ടയാട് മേഖലാ കമ്മറ്റി ഭക്ഷണ സാധനങ്ങൾ എത്തിച്ചു നൽകുന്നു

TODAY"S PIC

സംസ്ഥാനത്ത് ഇന്ന് (25.03.2020) ഒൻപത് പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് ഒന്പതുപേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട്‌ 2 പേർക്കും  എറണാകുളം3 പേർക്കും  പത്തനംതിട്ട 2 പേർക്കും ഇടുക്കി 1ആൾക്കും കോഴിക്കോട് 1ആൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ നാലുപേർ ദുബായിൽ നിന്നും വന്നവരാണ്. 1ഒരാൾ ഫ്രാൻസിൽ നിന്നാണ് വന്നത്. 2പേർ രോഗ വിമുക്‌തകരായി. മുഖ്യമന്ത്രി മാധ്യമസമ്മേളനത്തിലാണ് ഇത് അറിയിച്ചത്. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 112 ആയി  .ഇതിൽ ആറുപേരുടെ ഫലം നെഗറ്റീവ് ആണ്. ഇതോടെ നിയന്ത്രണങ്ങൾ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക
https://m.facebook.com/story.php?story_fbid=128863528695096&id=101073288140787
**********
ലോകത്തിന്റെ തന്നെ ഹീറോ ആകുന്നു ഡോ. ഹാദിയോ അലി (Dr Hadio Ali).

 March 24: കൊറോണ ബാധിച്ചവരെ ചികിൽസിച്ചു ഒടുവിൽ തന്റെ മരണം അടുത്തെത്തി എന്നറിഞ്ഞു സ്വന്തം മക്കളെ ദൂരെനിന്ന് കൈവീശി അന്ത്യ യാത്ര പറയുന്ന ഇന്തോനേഷ്യൻ ഡോക്ടർ ഹാദിയോ അലിയും ആ ഫോട്ടോ എടുത്ത അദ്ദേഹത്തിൻറെ ഗർഭിണിയായ ഭാര്യയും കൊറോണയിൽ വിറങ്ങലിച്ച ലോകത്തിന്റെ നേർചിത്രമാകുന്നു...

ഇന്തോനേഷ്യയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ ഹീറോ ആകുന്നു ഡോ. ഹാദിയോ അലി (Dr Hadio Ali).

ഈ ചിത്രത്തിന് ഒരുപാടൊക്കെ പറയാനുണ്ട്...

ജക്കാർത്തയിൽ നിരവധി കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച യുവ ന്യൂറോളജിസ്റ്റായ ഡോക്ടർ മിനിയാന്നാണ് (March 22) മരിച്ചത്. അദ്ദേഹത്തിന്റെ അവസാന സന്ദർശനമാണത്. ഗേറ്റിനു വെളിയിൽ തന്നെ നിലയുറപ്പിച്ചു തന്റെ ഗർഭിണിയായ പ്രീയപ്പെട്ടവളേയും ആ 2 പെൺകുഞ്ഞുങ്ങളെയും ഒന്നു കണ്ടു മടങ്ങുക മാത്രമായിരുന്നു ആ വരവിന്റെ ലക്ഷ്യം...!

ഏതെങ്കിലും തരത്തിലുള്ള രോഗവ്യാപനം ഒഴിവാക്കാൻ കുടുംബവുമായി ഒരു തരത്തിലുള്ള സമ്പർക്കവും ഡോക്ടർ  ആഗ്രഹിച്ചിരുന്നില്ല. അന്യനെപ്പോലെ ഗേറ്റിനപ്പുറത്ത് വെറുമൊരു കാഴ്ചക്കാരനായി നിസ്സഹായനായി നിന്നു.... അതൊരു അവസാന കൂടാക്കാഴ്ചയായിരുന്നു.... 
യാത്ര പറഞ്ഞിറങ്ങിയത് തന്റെ അവസാന യാത്രയിലേയ്ക്ക്...

നിങ്ങൾക്കു മരണമില്ല.. ഡോ. ഹാദിയോ അലി... കൊറോണക്കെതിരെ യുദ്ധം ചെയ്ത് വീരമൃത്യു വരിച്ച ധീരനായ യോദ്ധാവാണു നിങ്ങൾ... തൻ്റെ പ്രൊഫഷന്റെ മഹത്വം വാനോളമുയർത്തി എല്ലാവർക്കും മാതൃകയായ ഡോക്ടർ...  

രാപകൽ ഭേദമെന്യേ സ്വന്തം ജീവൻപോലും തൃണവൽഗണിച്ചു ഈ മഹാമാരിക്കെതിരെ  പൊരുതികൊണ്ടിരിക്കുന്ന ലോകത്തിലെ എല്ലാ ധീരരായ ഡോക്ടർമാർമാർക്കും, നഴ്‌സുമാർക്കും മറ്റ് സന്നദ്ധ പ്രവർത്തകർക്കും നമുക്ക് അഭിവാദ്യം അർപ്പിക്കാം...
ലോകം നിങ്ങളുടെ മുന്നിൽ ആദരവോടെ കൈകൂപ്പുന്നു... നിങ്ങളിലാണ് ഈ ലോകത്തിന്റെ പ്രതീക്ഷ... കൂടെ ഒറ്റക്കെട്ടായി ഞങ്ങളുമുണ്ട്...

ഈ യുദ്ധത്തിൽ നാം തോൽക്കാൻ പാടില്ല. തികഞ്ഞ ശ്രദ്ധയോടെ, ഒട്ടും തളരാതെ, എല്ലാ ശക്തിയും ആർജ്ജിച്ചു നമുക്ക് പൊരുതണം... തുരത്തണം ഈ മഹാമാരിയെ... എന്നെന്നേക്കുമായി...

Baba Alexander

#Covid19 #Corona #കൊറോണ #കോവിഡ്19 #HadioAli
ഈ ചിത്രത്തിന് ഒരുപാടൊക്കെ പറയാനുണ്ട്...
**********


*******************************************************************
സംസ്ഥാനത്ത് ഒരാളും പട്ടിണി കിടക്കേണ്ടി വരില്ല; കമ്യൂണിറ്റി കിച്ചണുകളില്‍ നിന്ന് ഭക്ഷണം എത്തിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി സര്‍ക്കാര്‍ കമ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഓരോ പ്രദേശത്തും വ്യത്യസ്തരായ ആളുകളുണ്ട്. സ്വന്തമായി ഭക്ഷണം പാകം ചെയ്യാന്‍ കഴിയാത്തവരും സാഹചര്യം ഇല്ലാത്തവരും ഉണ്ടാകാം. ആര്‍ക്കും ഭക്ഷണം കിട്ടാത്ത അവസ്ഥ ഉണ്ടാകില്ല. സംസ്ഥാനത്ത് ആരും പട്ടിണി കിടക്കാന്‍ ഇടവരില്ല. ഭക്ഷണം ഉണ്ടാക്കാനാകാത്തവര്‍ക്ക് വീടുകളില്‍ ഭക്ഷണം എത്തിക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം ഏറ്റെടുക്കണം. അവര്‍ അതിനുവേണ്ടി കമ്യൂണിറ്റി കിച്ചണ്‍ ഉണ്ടാക്കും. ഓരോ പഞ്ചായത്തിലുമുള്ള കമ്യൂണിറ്റി കിച്ചണില്‍ നിന്ന് പാകം ചെയ്ത ഭക്ഷണം ഇത്തരം കുടുംബങ്ങളിലേക്ക് എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓരോ പഞ്ചായത്തും നഗരസഭയും എത്രപേര്‍ക്കാണ് ഭക്ഷണം എത്തിക്കേണ്ടത് എന്നത് സംബന്ധിച്ച കണക്ക് ശേഖരിക്കണം. അത്രയും ആളുകള്‍ക്ക് വേണ്ട ഭക്ഷണം പാകം ചെയ്ത് എത്തിക്കണം. ഏതെങ്കിലും കുടുംബത്തെ വിട്ടുപോയാല്‍ അത്തരം കുടുംബങ്ങള്‍ക്ക് ബന്ധപ്പെടാനും ഭക്ഷണം വേണമെന്ന് ആവശ്യപ്പെടാനും ഒരു ടെലിഫോണ്‍ നമ്പര്‍ നല്‍കും. ആവശ്യമായ പാചകക്കാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തണം. വിതരണത്തിന് പോകുന്നവര്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

No comments:

Post a Comment