ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Monday, March 16, 2020

16 3 2020 COVID UPDATE KERALA

Next two weeks are crucial for India.
If we take adequate precaution and break the chain then we can tide the Corona virus Outbreak else we have a big problem in hand especially for the elderly population
*




***********************************************************
കേരള PSC
അറിയിപ്പ്...!!!

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ മാസം 14 വരെ നിശ്ചയിച്ചിരുന്ന എല്ലാ ഇന്റർവ്യൂകളും മാറ്റിവച്ചിരിക്കുന്നു.

ഏപ്രിൽ മാസത്തെ ഇന്റർവ്യൂ പ്രോഗ്രാം പുതുക്കി പ്രസിദ്ധീകരിക്കുന്നതാണ്.
##########################


ഇപ്പോഴും അനാസ്ഥ ...BY SUBHASH

ഇന്ന് മോളെ കാണിക്കാൻ താലൂക്ക് ഹോസ്പിറ്റലിൽ പോയി.  8മണിക്ക്  പോയി ടോക്കൺ എടുത്തു.  ഡോക്ടർ 9 മണിക്ക് വരും എന്ന് പറഞ്ഞതുകൊണ്ട്  9 മണി ആയപ്പോൾ പോയി.  അപ്പോൾ അവിടെ  5 പേരാണ് ഉണ്ടായിരുന്നത്.  കുറച്ചുകഴിഞ്ഞപ്പോൾ  20പേരോളം എത്തി.  9.30ആയിട്ടും  ഡോക്ടർ വന്നില്ല.  നിലവിൽ  3 പീഡിയാട്രീഷ്യൻ   ഉള്ളസ്ഥലത്ത്  ഇന്ന്  ആരും  വന്നില്ല.  തിരക്കായപ്പോൾ  മാസ്ക് ധരിച്ചു 2നേഴ്‌സുമാർ  വന്നിട്ട്  പറഞ്ഞു... ഇങ്ങനെ  കൂടിനിൽക്കരുത്..  ഒരു കൈ അകലത്തിൽ  നിൽക്കൂ.. എല്ലാർക്കും അറിയുന്നതല്ലേ എന്നൊക്ക...  ഞാൻ ചോദിച്ചു  ഡോക്ടർ  വരില്ലേ?  അപ്പോൾ അവർ പറയുന്നു,  ഡോക്ടറൊക്കെ വന്നോളും...  ഞാൻ ചോദിച്ചു,  ഡോക്ടർ സമയത്ത് വന്നാൽ ഇവിടെ തിരക്കുണ്ടാവില്ലല്ലോ, ഇവിടെ ആരും  പോകുന്ന വഴി kerivannathalla,  കുട്ടികളെ കാണിക്കാൻ വന്നതാണ്.  ഞങ്ങൾക്ക് മാത്രം ബോധം ഉണ്ടായിട്ട് കാര്യമില്ല,  നിങ്ങൾ ഇങ്ങനെ പേടിപ്പിക്കാൻ നിൽക്കണ്ട...  കുറച്ച് അധികം സംസാരിച്ചു.  പെട്ടന്ന്  ഇപ്പുറത്ത് റൂമിൽനിന്നു  ഒരു ഡോക്ടർ  വന്നിട്ട്  പറഞ്ഞു.. വരൂ,  ഞാൻ നോക്കാം.  അങ്ങേര്  ഈ നേരമത്രയും  ആ റൂമിൽ  തന്നെ ഉണ്ടായിരുന്നു.  എന്ത് ചെയ്യാൻ....   പാവങ്ങൾ ഒരു നിവൃത്തിയുമില്ലാഞ്ഞിട്ടാണ്  ആശുപത്രിയിൽ പോകുന്നത്. ശ്രദ്ധിക്കേണ്ടവർ  യാതൊരു ശ്രദ്ധയുമില്ലാതെ  നടക്കുന്നു. കേവലം ഒരു മന്ത്രി വിചാരിച്ചാൽ  ഇവിടെ ഒന്നും  നടക്കില്ല...  അവർ പറയുന്നത് അനുസരിക്കാൻ  ഉദ്യോഗസ്ഥർ തയ്യാറാകാത്തിടത്തോളം  ദുരന്തങ്ങൾ  പെയ്തുകൊണ്ടേയിരിക്കും.
****************************************************************
മലയോര ടൗണുകളിലൂടെ ഇന്ന് യാത്ര ചെയ്തപ്പോൾ മനസിലായത്. (1) ആളുകൾ ഇപ്പോഴും 1  M അകലം ( സുരക്ഷിത അകലം ) പാലിക്കുന്നില്ല. ( 2 ) മാസ്ക് ധരിക്കുന്നവർ തീരെ ഇല്ല. ഓട്ടോ / ബൈക്ക് ഡ്രൈവർമാർ ചിലരൊഴികെ. ( 3 ) ഷേക്ക് ഹാൻഡ് ലെ അപകടം പലരും തിരിച്ചറിഞ്ഞിട്ടില്ല. ബോധവൽക്കരണം ശക്തപ്പെടുത്താനുണ്ട്.-CKR
*********************************************************************
തീർച്ചയായും സാർ ,ആളുകൾ ഇതിന്റെ ഗൗരവം മനസിലാക്കുന്നില്ല-Soumya
****************************************************************
എല്ലാവരും മാസ്ക് ധരിക്കേണ്ട ആവശ്യമുണ്ടോ...Ajeesh ALAKODE
*********************************************************************
തൊണ്ടവേദന /ചുമ / അലർജി അല്ലാത്ത ജലദോഷം ഉള്ളവർ ധരിക്കേണ്ടതാണ്.- CKR
*********************************************************************

കോവിഡ് 19 രോഗനിയന്ത്രണത്തിന് സാമൂഹ്യ തലത്തിൽ ( വീടുകളിൽ/ ആശുപത്രികളിൽ/  പൊതുസ്ഥലങ്ങളിൽ/ തൊഴിലിടങ്ങളിൽ/ ആംബുലന്സുകളിൽ ) അനുവർത്തിക്കേണ്ട കാര്യങ്ങൾ ⭐

⭐WHO പ്രസിദ്ധീകരിച്ച ഗൈഡന്‍സ്  രേഖകളും, കേന്ദ്ര ആരോഗ്യ മന്ത്രാലയം “കോവിഡ് 19 - കണ്ടൈന്‍മെന്‍റ് പ്ലാന്‍ രേഖകളും അവലംബിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഡോ: ജയകൃഷ്ണൻ. ടി ( അഡിഷനല്‍ പ്രൊഫെസര്‍ & മേഖല പകര്‍ച്ച വ്യാധി നിയന്ത്രണ സെല്‍ -കോ-ഓര്‍ഡിനേറ്റര്‍) കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം. മെഡിക്കല്‍ കോളേജ് കോഴിക്കോട് തയ്യാറാക്കിയ രേഖയാണ് ഇത്.

സാമൂഹ്യ തലത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍

1⃣വീടുകളില്‍ :-

🏠 “ഹോം ഐസോലേഷന്‍”

🔸രോഗ ബാധ യുണ്ടാകുന്ന ഇടങ്ങളിലെ രോഗലക്ഷണമുണ്ടാകുന്നവര്‍ : (പനിയും, ചുമയും ജലദോഷവുമുള്ളവര്‍), അവര്‍ റിസ്ക് ഗ്രൂപ്പില്‍ പെട്ടവര്‍ (പ്രായമായവര്‍, പ്രമേഹ, കിഡ്നി, ഹൃദയ രോഗികള്‍, ഗര്‍ഭിണികള്‍) അല്ലെങ്കിൽ  പാരസെറ്റമോള്‍ പോലുള്ള പനിക്കുള്ള മരുന്നുകള്‍ കഴിച്ചു വീടുകളില്‍ തന്നെ വിശ്രമിക്കണം.

🔸ഒപ്പം പ്രാദേശികമായിട്ടുള്ള ആരോഗ്യ ഉദ്യോഗസ്ഥരെ വിവരം അറിയിക്കണം.

🔸രോഗം മറ്റുള്ളവരിലേക്ക് പടരാതിരിക്കാനും  “ വ്യക്തി സുരക്ഷ ഉപകരണങ്ങളുടെ ഉപയോഗം കുറക്കാനും രോഗലക്ഷണമുള്ളവര്‍ നേരിട്ടു ആശുപത്രികളില്‍ നേരെ പോകാതെ ടെലെഫോണില്‍ കണ്‍സല്‍റ്റ് ചെയ്യാനും / ടെലി മെഡിസിന്‍ സൗകര്യങ്ങൾ (ഉള്ളിടത്ത്) പരമാവധി ഉപയോഗിക്കുകയും വേണം.

🔸ഇതിനിടയില്‍ എന്തെങ്കിലും വിഷമ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യ പ്രവർത്തകരുടെ ഉപദേശം അനുസരിച്ചു മെഡിക്കല്‍ സഹായം  തേടാനുമാണ് WHO നിര്‍ദേശിക്കുന്നത്.

🔹രോഗികള്‍ : ഒരു മുറിയില്‍ തന്നെ കഴിയണം,  മറ്റ് കുടുംബങ്ങളുമായി കൂടുതല്‍ ഇടപെടുകയുമരുത്.

🔹ഈ മുറി ബാത്ത്റൂം ഉള്ളതും, നല്ലത് പോലെ കാറ്റും വെളിച്ചവും കടക്കുന്നതുമായിരിക്കണം. ജനാലകള്‍ തുറന്നു തന്നെ വെക്കണം. 

🔹മുറിയിയില്‍ നിന്നു പുറത്തു വരികയാണെങ്കില്‍ വീട്ടിലെ മറ്റുള്ളവരില്‍ നിന്നും  നിന്നും 1 മീറ്റര്‍ അകലം പാലിക്കണം.

🔹രോഗി ഉറങ്ങുന്ന അവസരമൊഴികെ സാധാരണ  “ ഫേസ് മാസ്ക്” ധരിച്ചിരിക്കണം.

🔹രോഗിയെ സ്ഥിരമായി ഒരാള്‍  മാത്രം ശുശ്രൂഷിക്കണം. അയാള്‍ മുറിയില്‍ പ്രവേശിക്കുംബോഴൊക്കെ മാസ്കും, ഗ്ലൌസും, എപ്രണും ധരിച്ചിരിക്കണം.

🔹പുറത്തു വരുമ്പോഴൊക്കെ കൈകള്‍ സോപ്പിട്ടു കഴുകണം.

🔹മറ്റുള്ളവര്‍ രോഗികളെ സന്ദര്‍ശിക്കുന്നത് വിലക്കുകയും, മറ്റാരെങ്കിലും   മുറിയില്‍ പ്രവേശിക്കുന്നുണ്ടെങ്കില്‍ മാസ്കു ധരിക്കുകയും വേണം.

🔹രോഗികളുമായി സമ്പർക്കം ഉണ്ടായിട്ടുള്ളവര്‍ തുടര്‍ന്നു 14 ദിവസത്തോളം വീടുകളില്‍ തന്നെ നീരിക്ഷണത്തില്‍ കഴിയുകയും (ക്വാറന്റ്റിയിന്‍), ദിവസവും രണ്ടു നേരം ശരീരത്തിന്‍റെ താപനില പരിശോധിച്ചു പനി ഇല്ലെന്നു ഉറപ്പ് വരുത്തുകയും വേണം..
 ************************************************************
2⃣തൊഴില്‍ ഇടങ്ങളില്‍
******************************************************************
🔻പ്രതലങ്ങളും (മേശകളും, ഫര്‍ണിച്ചര്‍ ) , ഉപകരണങ്ങളും  (ഫോണുകള്‍ , കീ ബോര്‍ഡുകള്‍) ദിവസവും അണുനാശിനി കൊണ്ട് തുടക്കുക.

🔻കൈ കഴുകാനായി ഹാന്‍ഡ് സാനിറ്റിസറുകള്‍ / സോപ്പുകള്‍ കരുതി

വെക്കുക.

🔻ഇടക്കിടെ കൈകള്‍ കഴുകുകയും ചെയ്യുക.

🔻കൂടുതല്‍ യാത്ര വേണ്ടുന്നവര്‍ യാത്ര വേളകളില്‍ കൈയില്‍ ചെറിയ കുപ്പി ഹാന്‍ഡ് സാനിറ്റിസറുകള്‍ കരുതുകയും വേണം.

🔻പനിയും,ചുമയും ഉള്ളവര്‍ വീട്ടില്‍ തന്നെ മരുന്നുകള്‍ കഴിച്ചു വിശ്രമിക്കുക / അതിനായി സിക്ക് ലീവ് അനുവദിക്കുക. അല്ലെങ്കില്‍ വീടുകളില്‍ വെച്ചു തന്നെ ജോലി ചെയ്യുക.

🔻അത്തരക്കാര്‍ പൊതു വാഹനങ്ങളില്‍ യാത്ര ചെയ്യാതിരിക്കുക.

🔻കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ കസ്റ്റമരില്‍ ആര്‍ക്കെങ്കിലും രോഗലക്ഷ്നമുണ്ടെന്നു കണ്ടാല്‍ വേണ്ട അകലം പാലിക്കണം (സോഷ്യല്‍ ഡിസ്റ്റന്‍സിങ് ). അവിടെയും കൈ കഴുകാനായി ഹാന്‍ഡ് സാനിറ്റിസറുകള്‍ / സോപ്പുകള്‍ കരുതി വെക്കുന്നത് നല്ലതായിരിക്കും.

🔻രോഗബാധ ഉണ്ടായിട്ടുള്ള രാജ്യങ്ങളില്‍ നിന്നും വരുന്ന ചരക്കുകളും, ഉപകരണങ്ങളും, ഇലക്ട്രോണിക് വസ്തുക്കള്‍ , ഫര്‍ണിച്ചര്‍  തുടങ്ങിയവ കൈകാര്യം ചെയ്യുന്നവര്‍/ഉപയോഗിക്കുന്നവര്‍ കൈകളില്‍ ഗ്ലൌസുകളോ, മുഖത്ത് മാസ്ക്കുകളോ ധരിക്കേണ്ടതില്ല.  ഇത് പോലെ യുള്ള ഇറക്കുമതി ചെയ്യപ്പെട്ട വസ്തുക്കളില്‍ നിന്നും രോഗം പകരുന്നതിതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

3⃣ആരോഗ്യ വളണ്ടിയര്‍മാര്‍/ ആശാ പ്രവര്‍ത്തകര്‍, റാപ്പിഡ് റെസ്പോണ്‍സ് / പബ്ലിക്  ഹെൽത്ത് ടീമിലെ അംഗങ്ങള്‍ :

💊രോഗബാധയുണ്ടാകുമ്പോള്‍ രോഗികളുമായി  നേരിട്ടല്ലാതെ വിവരം ശേഖരിക്കുന്നതാണ് അഭികാമ്യം. ടെലിഫോണിലോ, വീഡിയോ കോളിലൂടെയോ വഴി വിവരങ്ങള്  ശേഖരിക്കാ ന്‍ ശ്രമിക്കണം . ഈ അവസരങ്ങളിലൊന്നും മാസ്ക് ധരിക്കേണ്ട ആവശ്യമില്ല.

💊ഫീല്‍ഡ് വര്‍ക്കിന്റെയും, സര്‍വൈലന്‍സിന്റെയും  ഭാഗമായി രോഗികളുമായി കൂടികാഴ്ച നടത്തുന്നത്  രോഗിയുടെ വീടിലെ മുറികള്‍ക്ക് പുറത്തു വെച്ചോ/ വരാന്തയില്‍ വെച്ചോ ആയിരിക്കണം.

💊ഈ അവസരങ്ങളിലും രോഗി  സാധാരണ  “ മാസ്ക്” ധരിച്ചിരിക്കണം .

💊രോഗിയുടെ വീട്ടിലുള്ള രോഗി ഉപയോഗിച്ച മറ്റ് വസ്തുക്കളൊന്നും സ്പര്‍ശിക്കാതിരിക്കാനും ശ്രദ്ധിയ്ക്കണം.

💊രോഗികളോ , രോഗം സംശയിക്കുന്നവരോ ആയി നേരിട്ടു സംസാരിക്കുമ്പോള്‍ / വിവര ശേഖരണം നടത്തുമ്പോഴും അവരുമായി കഴിയുന്നതും 1 മീറ്റര്‍ അകലം പാലിക്കണം. അപ്പോഴൊക്കെ മാസ്ക് ധരിക്കുകയും വേണം. 

💊“ഹോം ക്വാറന്റ്റെയിനി”ലുള്ള / രോഗികളുമായി നേരിട്ടു സമ്പർക്കത്തിൽ പെട്ടവരുമായി ഇടപെടുമ്പോഴും അവര്‍ക്ക് രോഗലക്ഷണമൊന്നും ഇല്ലെങ്കിലും 1 മീറ്റര്‍ അകലം പാലിക്കണം. അപ്പോഴൊ ന്നും മറ്റ് വ്യക്തി സുരക്ഷാ നടപടികള്‍ ഒന്നും എടുക്കേണ്ട ആവശ്യവും ഇല്ല.

4⃣പൊതുസ്ഥലങ്ങള്‍ (സ്കൂളുകള്‍, മാളുകള്‍, ബസ്- റെയില്‍വേ സ്റ്റേഷനുകള്‍ etc )

🚹ഇവിടങ്ങളില്‍ ചുമയോ, പനിയൊ ലക്ഷ്നമില്ലാത്തവര്‍ ഒരു തരത്തിലുമുള്ള വ്യക്തി സുരക്ഷാ ഉപകരണങ്ങളും (മാസ്കും മറ്റും ) ധരിക്കേണ്ടതില്ല.
🚹
 ചുമയോ, പനിയോ  ലക്ഷണ മുള്ളവരില്‍ നിന്നും  മറ്റുള്ളവര്‍ 1 മീറ്റര്‍ അകലം പാലിക്കാന്‍ ശ്രദ്ധിക്കുക. (സോഷ്യല്‍ ഡിസ്റ്റന്‍സിങ് ).

🚹പനിയും,ചുമയും ഉള്ള വിദ്യാര്ഥികളും,അദ്ധ്യാപകരും  വീട്ടില്‍ തന്നെ മരുന്നുകള്‍ കഴിച്ചു വിശ്രമിക്കുക .കൂടുതല്‍ പേരില്‍ രോഗബാധ ഉണ്ടാകുക യാണെങ്കില്‍ സ്കൂള്‍ അടച്ചിടേണ്ടി വരും.

5⃣ ചികിത്സാ സ്ഥാപനങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :

🏥ആശുപത്രികളില്‍ പോകേണ്ടവര്‍ മുന്‍ കൂട്ടി വിവരമറിയിച്ചും, ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം അനുസരിച്ചും മുന്‍ കൂട്ടി “അപ്പോയിന്‍റ് മെന്‍റ്” വാങ്ങി അവിടേക്ക് പോവുക.

🏥ആശുപത്രികളിലെ രജിസ്ട്രേഷന്‍ കൌണ്ടറുക ള്‍ , ഫാര്‍മസി കൌണ്ടറുകള്‍ , ബില്‍ സെക്ഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സ്രവങ്ങള്‍ തെറിക്കാതിരിക്കാന്‍ ഗ്ലാസുസു കൊണ്ടോ, സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ടോ ചെറിയ “വിന്‍ഡോകളുള്ള”  മറകള്‍/ “ സ്ക്രീനു” കള്‍ ഉണ്ടാക്കേണ്ടതാണ്.

🏥“വിന്‍ഡോകള്‍ വഴി മരുന്നുകള്‍ നല്കാനും, ഇടപാടുകള്‍ നടത്താനും പറ്റുന്നതാണ്.

🏥ആളുകള്‍ എളുപ്പം കാണുന്ന സ്ഥലങ്ങളില്‍ കൈ തുടക്കാനായി കുപ്പികളില്‍ ഡിസ്പെന്‍സ് ചെയ്യാവുന്ന ഹാന്‍ഡ് സാനിറ്റൈസറുകള്‍ / കഴുകാനായി വാഷ് ബസിനുകള്‍ക്ക് സമീപം സോപ്പുകള്‍ എന്നിവ കരുതി വെക്കുന്നതും, കൈ കഴുകുന്ന രീതികളെ ക്കുറിച്ചു , രോഗ പ്രതിരോധത്തെ  ക്കുറിച്ചും ബോധവത്ക്കരണത്തിനായീ പോസ്റ്ററുകള്‍ ഉണ്ടാകുന്നതും  നല്ലതായിരിക്കും.

🏥രോഗികള്‍ക്കും, കൂടെയുള്ളവര്‍ക്കും നിർദ്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകകള്‍ അവിടങ്ങളില്‍ പ്രദർശിപ്പിക്കണം.

🏥ആശുപത്രികളില്‍ മാലിന്യ നിർമ്മാർജ്ജനം ശരിയായ രീതിയിൽ നടത്താനുള്ള സംവിധാനങ്ങൾ  ഉണ്ടായിരിക്കണം.

💛i.ഓ പി ചികിത്സാ സ്ഥാപനങ്ങളില്‍/ക്ലിനിക്കുകള്‍
കണ്‍സല്‍ റ്റേഷന്‍ മുറികള്‍ക്ക് പുറത്തുള്ള  വെയിറ്റിങ് ഏരിയകളിൽ  :

▶പനി/ചുമ/ തൊണ്ടവേദന ലക്ഷണമുള്ളവര്‍ക്കു - ധരിക്കാന്‍ മാസ്കുകള്‍ കൊടുക്കുക, മാറ്റി ഇരിക്കാനായി പ്രത്യേകം ഐസോലേഷന്‍ മുറി സൌകര്യം ഏര്‍പ്പെടുത്തുക.

▶ ഇതിന് സാധ്യമല്ലെങ്കില്‍ മറ്റ് രോഗികളില്‍ നിന്നും 1 മീറ്റര്‍   അകലത്തില്‍ മാറ്റി ഇരുത്തുക. (  “കഫ് കോർണറുകൾ”കള്‍ ഇതിനായി ഉപയോഗപ്പെടുത്താവുന്നതാണു).

▶പനി/ചുമ/ തൊണ്ടവേദന ലക്ഷണമില്ലാത്ത മറ്റ് രോഗികള്‍ക്ക് ഒരു തരത്തിലുമുള്ള വ്യക്തി സുരക്ഷാ ഉപകരണങ്ങളും (മാസ്കുകള്‍) ആവശ്യമില്ല.

▶പനി/ചുമ/ തൊണ്ടവേദന ലക്ഷണമുള്ളവരെ പരിശോധിക്കുന്ന / ശുശ്രൂഷിക്കുന്ന ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ലാബ് ടെക്നീഷ്യന്‍മാര്‍  തുടങ്ങിയവര്‍ വ്യക്തി സുരക്ഷാ ഉപകരണങ്ങളായ മാസ്കുകള്‍, ഗ്ലൌസുകള്‍, ഗൌണുകള്‍,കണ്ണടകള്‍ തുടങ്ങിയവ ധരിക്കേണ്ടതുണ്ട്.

▶ഇവിടെ ക്ലീനിങ്/വൃത്തിയാക്കുന്നവര്‍ ഇവയ്ക്ക് പുറമെ ബൂട്ട്കളും ധരിക്കേണ്ടതാണ്.

💛ii.ആശുപത്രികള്‍ /കിടത്തി ചികിത്സ നടത്തുന്ന സ്ഥാപനങ്ങളില്‍

♦a.രോഗികളെ പ്രാഥമികമായി സ്ക്രീന്‍ ചെയ്യുന്ന ട്രയാജ് ഏരിയ കള്‍ :
🔰രോഗികളില്‍ നിന്നു അകലം പാലിക്കാന്‍ (സോഷ്യല്‍ ഡിസ്റ്റന്‍സിങ് ). ഇവിടെയൊക്കെ രോഗികളുടെ ശരീര താപനില (പനി) പരിശോധിക്കാന്‍ നോ- ടച്ച് തെര്‍മോമീറ്ററുകളും , തെര്‍മല്‍ ഇമേജിംഗ് ക്യമറകളും ആണ് ശുപാർശ ചെയ്യുന്നത്.

🔰രോഗ ലക്ഷണങ്ങള്‍ ഉള്ളവർ എത്തിയാല്‍ /ശരീര താപനില (പനി) പരിശോധനയില്‍ പനിയുണ്ടെന്ന് കണ്ടാല്‍, ഉടനെ തന്നെ അവര്‍ക്ക് മാസ്കുകള്‍ നല്കുകയും അവരെ മറ്റുള്ളവരില്‍ നിന്നും 1 മീറ്റർ  എങ്കിലും അകലം പാലിക്കുകയും ചെയ്യണം.

🔰മറ്റ് രോഗികള്‍ മാസ്കുകള്‍ ധരിക്കേണ്ടതില്ല.

🔰നോ- ടച്ച് തെര്‍മോമീറ്ററുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇവിടെയും  ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്കുകള്‍ ധരിക്കണമെന്നില്ല.

🔰ട്രയാജ് ഏരിയായില്‍ നിന്നും  വാര്‍ഡിലേക്കുള്ള വഴികള്‍  ആളുകള്‍ മുഖാമുഖമാകാതെ “വണ്‍വേ”കള്‍ ആയി ക്രമീകരിക്കേണ്ടിവരും .

♦b.വാര്‍ഡുകളില്‍ :

⏺കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ട രോഗികളെയും രോഗം സംശയിക്കുന്നവരെയും ഇടകലരാതെ പ്രത്യേകം മുറികളില്‍ വെവ്വേറെ മാറ്റി  (cohorting ) ഐസോലേറ്റ് ചെയ്തു കിടത്തണം .

⏺രോഗികളുടെ കട്ടിലുകള്‍ തമ്മില്‍ 1 മീറ്റര്‍ എങ്കിലും അകലം വേണം.

⏺മുറി നല്ലത് പോലെ കാറ്റും വെളിച്ചവും കടക്കുന്നതുമായിരിക്കണം. ജനാലകള്‍ തുറന്നു തന്നെ വെക്കണം.

⏺കൊതുക് ശല്ല്യം ഒഴിവാക്കാന്‍  അവ സ്ക്രീന്‍ /നെറ്റ് ചെയ്തിരിക്കണം). ഓരോരോഗിക്കും ഹാന്‍ഡ് സാനിറ്റൈസറുകള്‍ നല്കണം.

⏺പനി/ചുമ/ തൊണ്ടവേദന ലക്ഷണമുള്ളവരെ പരിശോധിക്കുന്ന /  ശുശ്രൂഷിക്കുന്ന ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ലാബ് ടെക്നീഷ്യന്‍ മാര്‍  തുടങ്ങിയവര്‍ വ്യക്തി സുരക്ഷാ ഉപകരണങ്ങളായ  മാസ്കുകള്‍ , ഗ്ലൌസുകള്‍, ഗൌണുകള്‍,കണ്ണടകള്‍ തുടങ്ങിയവ ധരിക്കേണ്ടതുണ്ട്.

⏺രോഗികളില്‍ സ്രവങ്ങള്‍ ഉണ്ടാക്കാവുന്ന പരിശോധനകളും / ചികിത്സകളും നടത്തുന്നവര്‍ ( വെന്‍റിലേറ്റര്‍ ട്യൂബ് ഇടല്‍) മേല്‍ നല്കിയിരിക്കുന്ന ഉപകരണങ്ങള്‍ക്ക് പുറമെ ഇവര്‍ എന്‍95/എഫ്‌എഫ്‌എഫ്‌പി 2 മാസ്കുകളും , അപ്രണുകളും ധരിക്കേണ്ടതാണ്.

⏺ഈ വാര്‍ഡുകളില്‍ സന്ദര്‍ശകരെ നിയന്ത്രിക്കേണ്ടതുണ്ട്
 ( എണ്ണവും, സമയവും),
അവര്‍ വ്യക്തി സുരക്ഷാ നടപടികള്‍ ( മാസ്ക്,ഗ്ലൌസ് തുടങ്ങിയവ ധരിക്കുകയും )  എടുക്കുകയും വേണം.

⏺അവരുടെയൊക്കെ വിവരങ്ങ ള്‍ ഒരു രജിസ്റ്ററില്‍ റിക്കോര്‍ഡ് ചെയ്തു/രേഖപ്പെടുത്തി വെക്കണം.

⏺ഇവിടെ രോഗികള്‍ക്ക് ഭക്ഷണ വിതരണവും മറ്റു സര്‍വീസുകളും  ഒന്നിച്ചു “ ബണ്ടില്‍ സ്ര്‍വീസ്” ആയി ഒരേ സമയത്ത് ചെയ്യണം.

⏺വാര്‍ഡുകള്‍ ക്കിടയില്‍ “ ക്രോസ് റഫറന്‍സിനായിട്ടുള്ള .രോഗികളുടെ “സഞ്ചാരവും” പരിമിതപ്പെടുത്തണം.

⏺രോഗികളുമായി നേരിട്ടു ബന്ധപ്പെടാത്ത വരാന്തകളിലും വാര്‍ഡുകളുടെ ഇടനാഴികളിലും നടക്കുന്നവരും  മറ്റ് രോഗികളും, കൂട്ടിരിപ്പ്കാരും, ഓഫീസ് ജോലിക്കാരും ആരും തന്നെ വ്യക്തി സുരക്ഷാ ഉപകരണങ്ങളായ മാസ്കുകള്‍  ധരിക്കേണ്ടതില്ല.

6⃣ആംബുലന്‍സുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :

⏏കോവിഡ് 19 സംശയിക്കുന്ന രോഗികളോടൊപ്പമുള്ള   രോഗികളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന സ്റ്റാഫുകളും സഹായികളും മാസ്കുകള്‍, ഗ്ലൌസുകള്‍, ഗൌണുകള്‍, കണ്ണടകള്‍ തുടങ്ങിയവ ധരിക്കേണ്ടതുണ്ട്.

⏏ആംബുലന്‍സുകളിലെ ഡ്രൈവര്‍മാര്‍ വാഹനത്തിന് പ്രത്യേക  കമ്പാർട്മെന്റ്  /ക്യാബിനില്‍ ആണെങ്കില്‍ രോഗിയുമായി 1 മീറ്റര്‍ അകലം പാലിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ഒരു വ്യക്തി സുരക്ഷ നടപടിയും ആവശ്യമില്ല.

⏏അല്ലാത്ത പക്ഷം മാസ്കു ധരിക്കേണ്ടതാണ്. ആംബുലന്‍സുകള്‍ യാത്രക്ക് ശേഷം വാഹനം 1% സോഡിയം ഹൈപ്പോക്ലോറൈറ്റു ലായനി കൊണ്ട് സ്പ്രേ ചെയ്തു ( kanapsack sprayers) അണുനാശം വരുത്തേണ്ടതാണ്.

രോഗ പകര്‍ച്ചയുടെയും , അറിവുകളുടെയും വെളിച്ചത്തില്‍
രോഗ നിയന്ത്രണത്തിന് അതാത് സമയങ്ങളില്‍ കേന്ദ്ര- സംസ്ഥാന ആരോഗ്യ വകുപ്പ് നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങൾ വന്നേക്കാം അതിനു അനുസരിച്ചുള്ള നടപടികള്‍ എടുക്കേണ്ടതാണ്.

തയ്യാറാക്കിയത് : ഡോ ജയകൃഷ്ണന്‍ ടി. Jayakrishnan Jayan(ഗസ്റ്റ് ലേഖകൻ)
#കോവിഡ്19
#ക്വാറന്റൈൻ
#രോഗനിയന്ത്രണം
#കൊറോണ
#ഇൻഫോക്ലിനിക്




                                                      Making soap for breaking the chain
******************************************************************************
Corona Virus Cases..

New York
wk 1 - 2
wk 2 - 105
wk 3 - 613

France
wk 1 - 12
wk 2 - 191
wk 3 - 653
wk 4 - 4499

Iran
wk 1 - 2
wk 2 - 43
wk 3 - 245
wk 4 - 4747
wk 5 - 12729

Italy
wk 1 - 3
wk 2 - 152
wk 3 - 1036
wk 4 - 6362
wk 5 - 21157

Spain
wk 1 - 8
wk 3 - 674
wk 4 - 6043


India

Week 1 - 3
Week 2 - 24
Week 3 - 105

Next two weeks are crucial for India.
If we take adequate precaution and break the chain then we can tide the Corona virus Outbreak else we have a big problem in hand especially for the elderly population
So far so good. India has done well so far in its fight to contain Corona Virus. Now we are in stage 3 in which Virus spreads through social contacts & in social gatherings. This is most critical stage & number of confirmed cases spread exponentially everyday like what happened in Italy between last week of February & second week of March. From 300 to 10,000. If India is not able to manage this stage for next 3 to 4 weeks then we could have confirmed cases not in Thousands but in Lakhs. This next one month is crucial. That is why most events & public gatherings have been closed till 15th April.

Just because schools are closed avoid getting that compulsive travel & Holiday bug. Holidays will come next year too why try your luck with Corona specially with children. Marriage functions, Birthday parties etc can wait. Don’t try your luck & that bravado that nothing will happen to me. Next 30 days will be most crucial in medical History of India. Take all precautions while at home & while outside for any important work. Precaution is not panic.

Be a responsible citizen by following & educating others to remain careful for next one month.

#CoronaVirus

No comments:

Post a Comment