ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Friday, March 13, 2020

13 03 2020 COVID NEWS UPDATED

കുഴി വെട്ടി മൂടുക  വേദനകൾ ,കുതി കൊ ൾ ക ശക്തിയിലേക്കു നമ്മൾ -രാധാകൃഷ്ണൻ സീ .കെ .

EMERGENCY
🚨🚨🚨🚨🚨🚨🚨

ഒന്ന് സഹായിക്കാമോ...?
കണ്ണൂർ ജില്ലയിലെ രക്ത ബാങ്കുകളിൽ സ്റ്റോക്ക് കുറവായതിനാൽ രോഗികൾക്ക് രക്തം ലഭിക്കാൻ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഉച്ചയ്ക്ക് 2 മണിക്ക് മുൻപ് കണ്ണൂർ ജില്ലാ ആശുപത്രിയിലോ പരിയാരം മെഡിക്കൽ കോളേജിലോ എത്തി രക്തം ദാനം ചെയ്യാൻ കഴിയുന്നവർ ബന്ധപ്പെടുക. രക്ത ഗ്രൂപ്പ് ഏതായാലും പ്രശ്നമല്ല.

വിളിക്കുക
അജീഷ്
9526051365

Posted on
13.03.2020





COVID NEWS 
സി കൃഷ്ണൻ എം എൽ എയുടെ അറിയിപ്പ്

പ്രിയപ്പെട്ടവരെ..

കോവിഡ് 19 നമ്മുടെ നാട്ടിലും സ്ഥിതീകരിച്ചിരിക്കുകയാണ്. ഒരു മഹാവ്യാധി നാട്ടിൽ എത്തിയതിന്റെ ആശങ്കകൾ എല്ലാവർക്കും ഉണ്ടാകുമെന്നറിയാം. ഭയം വേണ്ടതില്ല ജാഗ്രതയാണ് ആവശ്യം. പോസറ്റീവ് ആയ പെരിങ്ങോത്തുള്ള ആ ചെറുപ്പക്കാരന്റെ കോണ്ടാക്ട് ലിസ്റ്റ് ആരോഗ്യവകുപ്പ് ദ്രുതഗതിയിൽ ശേഖരിക്കുന്നുണ്ട്. പ്രൈമറി ലിസ്റ്റിൽ 11 പേരാണ് ഉള്ളത്. അതിൽ യുവാവുമായി അടുത്തിടപഴകിയവർ പരിയാരത്ത് ഐസൊലേഷനിലാണ്. ബാക്കി ഉള്ളവർ വീടുകളിൽ ഹോം കോറന്റൈനിൽ ആണുള്ളത്. ഹോം കോറന്റൈനിൽ ഉള്ളവർക്കെല്ലാം വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും ആരോഗ്യ വകുപ്പ് നൽകുന്നുണ്ട്. സെക്കണ്ടറി ലിസ്റ്റ് ആ ചെറുപ്പക്കാരന്റെ യാത്രകളെ മാപ്പ് ചെയ്തും പ്രൈമറി ലിസ്റ്റിലുള്ളവരുടെ യാത്രകൾ കേന്ദ്രീകരിച്ചും തയ്യാറക്കുന്നുണ്ട്, അല്പ സമയത്തിനുള്ളിൽ ട്രാവൽ മാപ്പ് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും പുറത്തു വിടും. ഇവരുമായി ബന്ധപ്പെട്ടിരുന്നവരും  ഹോം കോറന്റൈനിൽ ഉള്ളവരും ജാഗ്രത പാലിക്കണം. പ്രയാസങ്ങൾ വല്ലതുമുണ്ടെങ്കിൽ പെരിങ്ങോം താലൂക്ക് ആശുപത്രിയിൽ തുറന്നിട്ടുള്ള ഹെല്പ് ഡെസ്കുമായോ ദിശയുമായോ ബന്ധപ്പെടാവുന്നതാണ്. പഞ്ചായത്ത് മെമ്പർമ്മാരും, ആശാ വർക്കർമ്മാരും, ആരോഗ്യ വകുപ്പ് അധികൃതരും നിങ്ങൾക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു തരാൻ വിളിപ്പാടകലെ ഉണ്ടാകും. 

പ്രിയപ്പെട്ട നാട്ടുകാരോടാണ് - ഒരുതരത്തിലും പരിഭ്രാന്തർ ആകേണ്ടതില്ല. ജാഗ്രത പാലിക്കുക. പരമാവധി സോഷ്യൽ ഡിസ്റ്റൻസ് പാലിക്കുക,  വ്യക്തി ശുചിത്വം നന്നായി പാലിക്കുക, പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് മാറി നിൽക്കുക. അത്യാവിശ്യമല്ലാത്ത യാത്രകളെല്ലാം ഒഴിവാക്കുക. വിദേശത്തു നിന്ന് വന്നവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടുക, വിവിധ സർക്കാർ - അർദ്ധ സർക്കാർ- സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, ഷോപ്പുകളിലെ തൊഴിലാളികൾ, വിവിധ ഓട്ടോ ടാക്സി ബസ്സ് ഗുഡ്സ് ഡ്രൈവർമാർ, തൊഴിലുറപ്പ്/ കർഷക തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, വിവിധ സാമ്പത്തിക സ്ഥാപനങ്ങളിലെ കളക്ഷൻ തൊഴിലാളികൾ, വിദ്യാർത്ഥികൾ തുടങ്ങീ പുറമേ ഉള്ളവരുമായി സമ്പർക്കം പുലർത്തുന്ന ജോലി ചെയ്യുന്നവരും അല്ലാത്തവരുമായ എല്ലാവരും വേണ്ട മുൻ കരുതലുകൾ എടുക്കണം. കൈകൊണ്ടുള്ള നേരിട്ടുള്ള മുഖത്തെ സ്പർശനം പരമാവധി ഒഴിവാക്കണം. ഹാൻഡ് റബുകൾ ഉണ്ടെങ്കിൽ അതു കയ്യിൽ കരുതണം, കിട്ടാനില്ലെങ്കിൽ ഓരോരുത്തരും ചെറിയ ഒരോ സോപ്പ് കയ്യിൽ കരുതണം സ്പർശനമടക്കമുള്ള ക്ലോസ് കോണ്ടാക്റ്റുകളിൽ എർപ്പെട്ടാൽ കൈകൾ നന്നായി കഴുകണം. 

നിപ്പയേയും രണ്ട് പ്രളയങ്ങളേയും അതിജീവിച്ച നാടാണ് നമ്മുടേത്. നമ്മുക്ക് കൊറോണയേയും അതിജീവിക്കാൻ സാധിക്കും. അതിനു വേണ്ട നടപടികൾ എല്ലാം സർക്കാർ സ്വീകരിക്കുന്നുണ്ട്. ആരോഗ്യവകുപ്പ് വളരെ കണിശതയോടെ ഇടപെടുന്നുണ്ട്. നമുക്കാ നടപടികളും നിർദ്ദേശങ്ങളും പാലിച്ച് അതിജീവിക്കാം. വീണ്ടും പറയുന്നു  ഭയമല്ല ജാഗ്രതയാണ് വേണ്ടത്.

ദിശ ഹെല്പ് ലൈൻ - 1056 (04712552056)
പെരിങ്ങോം താലൂക്ക് ആശുപത്രി ഹെല്പ് ഡെസ്ക് – 9400212076, 8848294434 input fromചെറുപുഴ ഒാണ്‍ലെെന്‍
*********************************************************************
യു.എ.ഇ പ്രവാസികള്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണം
via Dailyhunt
********************************************************************
UNICEF-ന്റെ പേരിൽ സർക്കുലേറ്റ് ചെയ്യപ്പെടുന്ന ഈ നോട്ടീസിൽ പറയുന്ന കാര്യങ്ങൾ സത്യമാണോ ?

അല്ല, പലതും തെറ്റിദ്ധാരണകൾ മാത്രമാണ്. യൂണിസെഫ് അങ്ങനെ ഒരു നോട്ടീസ് ഇറക്കിയിട്ടില്ല. മാത്രമല്ലാ, ആരോഗ്യവിഷയങ്ങളിൽ ആധികാരികമായി അഭിപ്രായം പറയുന്ന സംഘടനയല്ലാ, UNICEF. നോട്ടീസിൽ പറഞ്ഞ കാര്യങ്ങൾ ഒന്ന് പരിശോധിച്ചു നോക്കാം.

1. കൊറോണ വൈറസിന് 400-500 micrometer വ്യാസം ഉള്ളതിനാൽ ഏതുതരത്തിലുള്ള മാസ്ക് ഉപയോഗിച്ചാലും ഇതിനെ തടയാനാകും എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണോ ?

അല്ല. മാസ്കിലെ സുഷിരങ്ങൾ വഴി ഒറ്റപ്പെട്ട വൈറസുകൾ കയറുന്നത് തടയുകയല്ല ചെയ്യുന്നത്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഒക്കെ പുറത്തോട്ട് വരുന്ന സ്രവങ്ങളിൽ ആണ് വൈറസ് ഉള്ളത്. ഇത്തരം ചെറിയ തുള്ളികൾ തടയുക എന്നതാണ് മാസ്ക് ഉപയോഗിക്കുന്നതിന്റെ ലക്ഷ്യം. N 95 പോലുള്ള മാസ്ക്കുകൾ സാധാരണ സർജിക്കൽ മാസ്ക്കുകളെക്കാൾ കൂടുതൽ ഫലപ്രദമാണ്.

കൊറോണ വൈറസിന്റെ വ്യാസം ഏകദേശം 0.1 മൈക്രോൺ ആണ്. സർജിക്കൽ മാസ്കിലെ സുഷിരങ്ങളിലൂടെ കടക്കാവുന്ന പദാർഥങ്ങളുടെ വ്യാസം ഏതാണ്ട് 5 മൈക്രോൺ. N 95 ലെ സുഷിരങ്ങളിലൂടെ കടക്കാവുന്ന പദാർത്ഥങ്ങളുടെ വ്യാസം ഏതാണ്ട് 0.3 മൈക്രോൺ.

നോട്ടീസിൽ പറയുന്ന കാര്യങ്ങൾ എല്ലാം തെറ്റാണ്.

2. കൊറോണ വൈറസ് വായുവിൽ കൂടി പകരില്ല എന്ന് നോട്ടീസിൽ പറയുന്നത് ശരിയാണോ ?

അല്ല, തെറ്റാണ്. വായുവിൽ കലരുന്ന ശരീര സ്രവങ്ങളുടെ ഇത്തിരിക്കുഞ്ഞൻ തുള്ളികളിൽ കൂടിയാണ് ഈ വൈറസ് പ്രധാനമായും പകരുന്നത്. രോഗം ഉള്ള ഒരു വ്യക്തി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായുവിൽ കലരുന്ന ഈ 'ഡ്രോപ്ലെറ്റ്സ്' മറ്റൊരാളുടെ ശരീരത്തിൽ എത്തിയാൽ അസുഖം പകരാം. ഈ ചെറു കണങ്ങൾ വായുവിലൂടെ നേരെ മൂക്കിലോ, വായിലോ, കണ്ണിലോ വരുമ്പോൾ പടരുന്നു(droplet transmission).

പക്ഷെ ഈ ഡ്രോപ്ലെറ്റുകൾക്ക് അധികനേരം അന്തരീക്ഷത്തിൽ തങ്ങി നിൽക്കാനാവില്ല. Airborn transmission ഇല്ലാന്നർത്ഥം. എന്നിരുന്നാലും ഒരാൾ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ ഒരു മീറ്ററിനകത്ത് അടുത്ത് നിൽക്കുന്നവരിലേക്ക് അന്തരീക്ഷ വായിവിലൂടെ തന്നെ ഈ കണികകൾ എത്തിച്ചേരാം.

3. വസ്ത്രങ്ങൾ അലക്കിയാലും വെയിലത്ത് രണ്ടുമണിക്കൂർ ഇരുന്നാലും ഈ വൈറസ് നശിച്ചു പോകുമെന്ന് നോട്ടീസിൽ പറഞ്ഞിരിക്കുന്നത് ശരിയാണോ ?

രോഗിയുമായി അടുത്ത് ഇടപഴകുന്നവർ അണുനാശിനി ഉപയോഗിച്ച് വസ്ത്രങ്ങൾ കഴുകുക. ശരീരത്തിന് വെളിയിൽ അധികനേരം സർവൈവ് ചെയ്യാൻ സാധിക്കില്ല എങ്കിലും രണ്ടു മണിക്കൂർ വെയിലത്ത് വെച്ചാൽ വൈറസ് നശിക്കും എന്ന് തീർത്തു പറയാൻ സാധിക്കില്ല. 

4. കൈകളിൽ വൈറസ് 10 മിനിറ്റ് മാത്രമേ ജീവനോടെ ഇരിക്കുകയുള്ളൂ എന്നും പോക്കറ്റിൽ ആൾക്കഹോൾ സ്റ്റെറിലൈസർ സൂക്ഷിച്ചാൽ പകരും എന്ന പേടിവേണ്ട എന്നും നോട്ടീസിൽ എഴുതിയിരിക്കുന്നത് ശരിയാണോ ?

ശരിയല്ല. ആൽക്കഹോൾ അടങ്ങിയ അണുനാശിനി പോക്കറ്റിൽ വെച്ചു എന്നത് കൊണ്ട് ഒരു ഉപകാരവും ഇല്ല. അത് എല്ലാ ദിവസവും രാവിലെ കയ്യിൽ തേച്ചു എന്നതുകൊണ്ടും പ്രയോജനമില്ല. കൃത്യമായ ഇടവേളകളിൽ കൈകൾ അണുനാശിനി ഉപയോഗിച്ച് കഴുകുക ആണ് വേണ്ടത്. 

5. 27 ഡിഗ്രിയിൽ കൂടുതൽ താപനിലയുള്ള പ്രദേശങ്ങളിൽ വൈറസ് പകരില്ല എന്ന് നോട്ടീസിൽ എഴുതിയിരിക്കുന്നത് ശരിയാണോ ?

അല്ല. ഇതിൽ കൂടുതൽ താപനിലയുള്ള കേരളം, സിംഗപ്പൂർ, തായ്ലൻറ്, ഇന്തോനേഷ്യ, മലേഷ്യ എന്നീ സ്ഥലങ്ങളിൽ കൊറോണ വൈറസ് പകർച്ച ഉണ്ടായിട്ടുണ്ട്. മാത്രമല്ല, മനുഷ്യൻ്റെ ശരീരതാപനില 37 ഡിഗ്രിയാണ്. കൊറോണയ്ക്ക് മനുഷ്യരെ ബാധിക്കുവാൻ കഴിയുന്നു എന്നത് തന്നെ, അതിന് 37 ഡിഗ്രിയിലും നശിക്കാതിരിക്കാൻ കഴിയുമെന്നാണ് സൂചിപ്പിക്കുന്നത്.

6. ചൂടു വെള്ളം കുടിക്കുകയും വെയിലത്ത് കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്താൽ വൈറസ് ബാധ തടയാം എന്ന് പറയുന്നത് ശരിയാണോ ?

അല്ല. ഈ വൈറസുമായി ബന്ധമൊന്നുമില്ലെങ്കിലും വെള്ളം കുടിക്കുന്നത് നല്ലതാണ്. കുടിക്കുമ്പോൾ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക. ശരീരത്തിൽ കുറച്ചൊക്കെ വെയിൽ കൊള്ളുന്നതും നല്ലതാണ്, പക്ഷേ ഈ വൈറസുമായി ബന്ധമൊന്നുമില്ല. 

7. ഐസ്ക്രീം കഴിക്കരുത് എന്നും തണുപ്പ് ഉപയോഗിക്കരുത് എന്നും പറയുന്നതിൽ കാര്യമുണ്ടോ ?

രോഗമുള്ള വ്യക്തിയുടെ ശ്രവം നമ്മുടെ ശരീരത്തിൽ പ്രവേശിച്ച ശേഷമാണ് അസുഖം ഉണ്ടാവുന്നത്. അത് ഏതു സാഹചര്യത്തിലും അങ്ങനെതന്നെ. ഐസ്ക്രീം കഴിച്ചാലും ഇല്ലെങ്കിലും അങ്ങനെതന്നെ. 

8. ഉപ്പുവെള്ളം കൊണ്ട് തൊണ്ട ഗാർഗിൾ ചെയ്താൽ ടോൺസിൽ അണുക്കൾ നശിക്കുമെന്നും ശ്വാസകോശത്തിൽ അവ എത്തില്ല എന്നും പറയുന്നത് ശരിയാണോ ? 

ഇത് എന്തെങ്കിലും ആധികാരികമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പറയുന്നതാണ് എന്ന് തോന്നുന്നില്ല. കൊറോണയെ പ്രതിരോധിക്കാൻ ഈ മാർഗം ശാസ്ത്രലോകം നിഷ്കർഷിക്കുന്നില്ല.

9. ഈ നോട്ടീസിൽ പറയുന്നതുപോലെ ചെയ്താൽ വൈറസ് ബാധ ഉണ്ടാവില്ല എന്ന് അവസാനം അവകാശവാദം ഉന്നയിച്ചിരിക്കുന്നത് ശരിയാണോ ?

അല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ മുഴുവൻ അബദ്ധമാണ്. ഏതോ സാമൂഹ്യവിരുദ്ധൻ്റെ സൃഷ്ടി മാത്രമാണത്.

ഇതൊക്കെ വിശ്വസിച്ച് സ്വന്തം ജീവൻ നഷ്ടപ്പെടുത്തരുത്.

കൊറോണ സംബന്ധമായ വിഷയങ്ങളിൽ ആധികാരികമായ അറിവു ലഭിക്കാൻ ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റ് നോക്കുക. അബദ്ധ സന്ദേശങ്ങൾ തിരിച്ചറിയാൻ ഇൻഫോ ക്ലിനിക് പോസ്റ്റുകൾ വായിക്കുക. 

യുണിസെഫ് കൊറോണ വിഷയത്തിൽ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതു പക്ഷെ ഈ മണ്ടത്തരങ്ങൾ ഒന്നുമല്ല. ലോകാരോഗ്യസംഘടന പറഞ്ഞ കാര്യം തന്നെയാണ് അവരും പറഞ്ഞിരിക്കുന്നത്. 

എഴുതിയത്: Dr Jinesh P S, Dr Manoj Vellanad & Dr Navya Thaikattil 

Info clinic :  forwarded by SREERAJ KURUP

*********************************************************************
*ആശങ്കപ്പെടരുത്.... ജാഗ്രത പാലിക്കുക..

 tipsdisastermanagement.blogspot.in  : update 13 / 3 / 2020  ലോകത്താകമാനം കോവിഡ് - 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രത പാലിക്കാൻ പെരിങ്ങോം വയക്കര ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ജനങ്ങളോടും അഭ്യർത്ഥിക്കുന്നു.

 🛑 സർക്കാർ പ്രഖ്യാപിക്കുന്ന നിയന്ത്രണ നടപടികൾ പാലിക്കാനും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കാനും മടി കാണിക്കരുത്.

🛑 സ്കൂളുകൾക്ക് അവധി നൽകിയത്. ആഘോഷിക്കാനല്ല നമ്മുടെ കുട്ടികളുടെ സുരക്ഷക്കാണ്. 

🛑 വിദേശത്തു നിന്നു വരുന്നവർ ആവശ്യമായ മുൻകരുതലുകൾ എടുക്കണം. ആരോഗ്യ വകുപ്പിനെ അറിയിക്കണം. ഇങ്ങനെ എത്തുന്നവരൊക്കെ കൊറോണ ബാധിതരാണെന്ന് തെറ്റിദ്ധരിച്ച് ആശങ്ക പരത്താതിരിക്കാൻ  പൊതു ജനങ്ങൾ ശ്രദ്ധിക്കണം. 

🛑 വ്യാജ പ്രചരണങ്ങളിൽ പങ്കാളികളാകരുത്. എന്തു പ്രശ്നങ്ങളുണ്ടെങ്കിലും വാർഡ് മെമ്പർമാർ , ആരോഗ്യ വകുപ്പ് അധികൃതർ ,ആശാ വർക്കർ മാർ തുടങ്ങിയവരെ അറിയിക്കണം.  

-- *പ്രസിഡണ്ട്, പെരിങ്ങോം- വയക്കര പഞ്ചായത്ത്. input from Cherupuzha  online whats app group.
***************************************************************************

XXXX





Tips Disaster Management update 13 / 3 / 2020

#Most_Urgent #Covid19
ഇന്ന് കോവിസ് 19 രോഗബാധ സ്ഥിരീകരിച്ച കണ്ണൂർ ജില്ലയിലെ ഒരു വ്യക്തി #മാർച്ച്_5 ന് ദുബായ് നിന്നും  കോഴിക്കോട് അന്താരാഷ്ട്ര വിമാന താവളത്തിലെത്തിയ #SG54 #സ്പൈസ്ജെറ്റ് ഫ്ലൈറ്റിലെ യാത്രക്കാരനാണ്. ഫ്ലൈറ്റിലെ മറ്റ് യാത്രക്കാരെ ട്രാക്ക് ചെയ്ത് വരുന്നു. പ്രസ്തുത ഫ്ലൈറ്റിൽ സഞ്ചരിച്ചവരിൽ രോഗ ലക്ഷണമുള്ള ആരെങ്കിലുമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ജില്ലയിലെ കണ്‍ട്രോള്‍ റൂമിലെ 0483 2737858, 0483 2737857 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

https://www.facebook.com/990649497647157/posts/3142639642448121 :: call 9447739 O33 to join this group.
*************************************************************************

[08:31, 13/03/2020] Radhakrishnan C K കോ വിഡ് കാലത്തെ ചുമ : ശ്രദ്ധേയമായ വീഡിയോ ( 1. )ചുമക്കുമ്പോൾ സ്വന്തം ചുമൽവസ്ത്ര ഭാഗങ്ങളിലേക്ക് ചുമക്കുക.അതിൽ നാണിക്കേണ്ട .( 2. ) കൈ പൊത്തിച്ചുമ അപകടകരം. കൈകൾ ഉടൻകഴുകണം. എന്നാലും വലിയ ഗുണമില്ല. അണുക്കൾ പല പ്രതലങ്ങളിലേക്കും തെറിച്ചു കഴിഞ്ഞു ( 3. ) ചുമൽ വരെ എത്തുന്ന നീളൻ തുണി കൈയുറകൾ മാറ്റി മാറ്റി ഉപയോഗിക്കുന്നത് ഏറ്റവും ശാസ്ത്രീയം. -  (4) ക ർചീഫ് ഉപയോഗിച്ചു മറച്ചു  ചെയ്യാം. എന്നാൽ പലപ്പോഴും അതിനു സമയം കിട്ടില്ല. മാത്രമല്ല കർച്ചീഫ് വേഗം മാറ്റുകയും വേണം.
വീഡിയോ കാണുക .CONTRIBUTED BY LALJI 





LIBEESH MATHRUBHUMI :
***************************************************************************
MASK MAKING CONTRIBUTED BY SREERAJ KURUP
കൈയ്യടിക്കടാ.., ഇതാണ് മാസ് ; മെഡിക്കൽ കോളജിൽ മാസ്‌കിന് ക്ഷാമം നേരിട്ടപ്പോൾ ഒറ്റ ദിവസം കൊണ്ട് ഒരുകൂട്ടം ചെറുപ്പക്കാർ ഉണ്ടാക്കി നൽകിയത് 3750 മാസ്‌കുകൾ

 https://thirdeyenewslive.com/corona-mascc-thrissur/

********************************************
ആരോഗ്യമന്ത്രിയുടെ മീഡിയ മാനിയയെക്കുറിച്ച് ഏതാനും കാര്യങ്ങൾ പറയട്ടേ... - Dr Nelson Joseph

എല്ലാ ദിവസവും മുടങ്ങാതെ ചെയ്യാൻ ശ്രമിക്കുന്ന ഒരു കാര്യമാണ് വൈകിട്ടത്തെ ആരോഗ്യമന്ത്രിയുടെ പ്രസ് മീറ്റ് കാണൽ...

വൈകിട്ട് അതിൻ്റെ വിവരങ്ങളുടെ ചുരുക്കം എഴുതി പോസ്റ്റായി അപ്ഡേറ്റ് ചെയ്യാനും ശ്രമിക്കാറുണ്ട്...

പ്രസ് മീറ്റുകൾ ശ്രദ്ധിച്ചാൽ കുറച്ച് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞേക്കും...

വെറുതെ കണക്കുകൾ പറഞ്ഞുപോവുകയല്ല ചെയ്യുന്നത്... എങ്ങനെയൊക്കെയാണ് ആ കണക്കുകൾ എത്തിച്ചേർന്നതെന്ന് തൊട്ട് അവസാനം എന്തെല്ലാം നടപടികൾ എടുത്തുവെന്നും എന്തൊക്കെയാണ് പ്ലാനുകളെന്നും വരെയുണ്ട്...

അതിനു ശേഷം ചോദ്യങ്ങളും മറുപടികളും...

ഇതാണ് രീതി... ചിലപ്പൊ ശരീരഭാഷ വരെ സംസാരിക്കുന്നുണ്ട്...

മുൻപ് പകർച്ചവ്യാധികൾ നേരിട്ട പരിചയം വച്ച് ഇതും നേരിടാം എന്ന ആത്മവിശ്വാസത്തിൽ നിന്ന് ഇടയ്ക്ക് വിചാരിച്ചതുപോലെ കാര്യങ്ങൾ നടക്കുന്നുണ്ടോ എന്ന സംശയവും വീണ്ടും തിരിച്ച് ആത്മവിശ്വാസവുമൊക്കെ....

മാത്രമല്ല, തികച്ചും വസ്തുതാപരമായ കാര്യങ്ങൾ മാത്രമാണ് ആ പത്രസമ്മേളനങ്ങളിൽ പറഞ്ഞു കണ്ടിട്ടുള്ളത്.അതിനപ്പുറത്തേക്ക് അവകാശവാദങ്ങളോ വെല്ലുവിളികളോ ശ്രദ്ധിച്ചിട്ടില്ല...

തീർച്ചയായും വിയോജിപ്പുകളുണ്ട്... തിരുത്തേണ്ട കാര്യങ്ങളുണ്ടെന്ന് കരുതുന്നുണ്ട്... പക്ഷേ... കേരളത്തിൽ ചെയ്യുന്നതിൻ്റെ പത്തിലൊന്ന് ചെയ്യാത്ത വിദേശ രാജ്യങ്ങളുണ്ടെന്ന് സുഹൃത്തുക്കൾ വഴി അറിയുന്നതാണ്...

ഇവിടം പെർഫെക്റ്റ് ഒന്നുമല്ല... പക്ഷേ ഒരുപാട് വികസിത രാജ്യങ്ങളെ പിന്നിലാക്കുന്ന ശ്രമങ്ങൾ നമ്മുടെ ആശാ വർക്കർമാർ തൊട്ട് ഡോക്ടർമാരും അഡ്മിനിസ്റ്റ്രേഷനും നടത്തുന്നുണ്ട്...

ആരോഗ്യമന്ത്രി നേരിട്ട് തരുന്ന പ്രസ് മീറ്റ് കൊണ്ടുള്ള ഗുണമെന്താണെന്ന് വച്ചാൽ വിവരങ്ങളുടെ ആധികാരികത അന്വേഷിച്ച് നമ്മൾ വേറെ സോഴ്സുകളൊന്നും തപ്പിപ്പോവേണ്ട കാര്യമില്ല എന്നതാണ്...

വ്യാജ സന്ദേശങ്ങളും ഊഹാപോഹങ്ങളുമൊന്നും പരക്കില്ല...

കൃത്യമായ വിവരങ്ങൾ ജനങ്ങൾക്ക് ലഭിക്കട്ടെ... വ്യാജവാർത്തയും വ്യാജസന്ദേശവും ഉണ്ടാക്കുന്ന ഡാമേജും പരിഭ്രാന്തിയും പരിഹരിക്കാൻ ഓടുന്ന സമയത്ത് ഉപകാരമുള്ളത് എന്തെല്ലാം ചെയ്യാം...

യുനെസ്കോയുടെ വരെ നിർദേശമിറങ്ങുന്നിടത്ത് പത്രക്കുറിപ്പൊന്നും കണ്ട് വിശ്വസിക്കാൻ പറ്റില്ലെന്ന് പറഞ്ഞാൽ തള്ളാണെന്ന് കരുതരുത്...

കൃത്യമായ വിവരങ്ങൾ ജനങ്ങൾക്ക് നൽകുന്നത് ആരോഗ്യവകുപ്പ് അവരെ വിശ്വാസത്തിലെടുക്കുന്നുണ്ടെന്ന സന്ദേശമാണ് നൽകുന്നത്. അതും ജനങ്ങൾക്ക് ആത്മവിശ്വാസം നല്കും...

അല്ലാതെ അവരെ ഇരുട്ടത്ത് നിർത്തുന്നതിനോട് യോജിപ്പില്ല...

ചെയ്യേണ്ടത് ചെയ്യുന്നവർക്ക് ശ്രദ്ധ കിട്ടണം... അതിലെന്താണ് തെറ്റ്...?


No comments:

Post a Comment