ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Monday, March 30, 2020

കേരളാ പൊലീസിന് ബിഗ്‌സല്യൂട്ട്



**



ഇന്നലെ .29_3_2020ന് ചിറ്റാരിക്കാൽ Sub Inspector ശ്രീ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ സമൂഹത്തിലെ നിർദ്ധനരായ കുടുംബങ്ങൾക്കും രോഗികൾക്കും അഥിതി തൊഴിലാളികൾക്കും വേണ്ടി സമാഹരിച്ച അരിയും പലവ്യഞ്ജനങ്ങളും      ഇന്നും സ്റ്റേഷൻ പരിധിയിൽ വിതരണം ചെയ്തു. കേരളാ പൊലീസിന് ബിഗ്‌സല്യൂട്ട്
************************************************************************

കൊറോണ കാലത്ത് ജീവിത ശൈലീ രോഗികൾ അറിഞ്ഞിരിക്കേണ്ടത്.
------------------------------

 കോവിഡ് -19 രോഗം 60 വയസിന് മുകളിലുള്ള വയോജനങ്ങളിലും ജീവിത ശൈലീ രോഗങ്ങളുൾപ്പടെയുള്ള മറ്റ് അസുഖ ബാധിതരിലുമാണ് കൂടുതൽ തീവ്ര രൂപം പ്രാപിക്കുന്നത്. അത് കൊണ്ട് തന്നെ ഈ വിഭാഗം രോഗികൾ കോവിഡ് രോഗലക്ഷണങ്ങളുള്ളവരിൽ നിന്ന്‌ പരമാവധി അകലം പാലിക്കണം.
ജീവിത ശൈലീ രോഗമുള്ളവർ പനി, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ടാൽ ഉടനെ ഡോക്ടറെ സമീപിക്കേണ്ടതാണ്. രക്തസമ്മർദം, ഹൃദയ സംബന്ധിയായ അസുഖങ്ങൾ, പ്രമേഹം, ശ്വാസകോശ സംബന്ധിയായ അസുഖങ്ങൾ, അർബുദം എന്നിവയുള്ളവർ പ്രത്യേകം ശ്രദ്ധ അർഹിക്കുന്ന വിഭാഗമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെ?
.................................
1️⃣ജീവിത ശൈലീ രോഗത്തിനായുള്ള മരുന്ന് കൃത്യമായി കഴിക്കാൻ ശ്രദ്ധിക്കണം. പ്രമേഹം, രക്തസമ്മർദം എന്നിവ വരുതിയിലാവേണ്ടത് നമ്മുടെ ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും അത്യന്താപേക്ഷിതമാണ്.
2️⃣ നമുക്കാവശ്യമുള്ള മരുന്ന് പരമാവധി ഒരു മാസത്തേക്കെങ്കിലും കരുതാൻ ശ്രദ്ധിക്കുക. മരുന്ന് ലഭ്യത ഉറപ്പ് വരുത്താനും പരമാവധി പൊതുസ്ഥലങ്ങൾ ഒഴിവാക്കാനും അത് നമ്മെ സഹായിക്കും.
3️⃣ വ്യക്തി ശുചിത്വം പാലിക്കുക. കൈകൾ കൂടെക്കൂടെ കഴുകാൻ ശ്രദ്ധിക്കുക.
4️⃣ കൃത്യമായ വ്യയാമം, ധാരാളം പച്ചക്കറികളും പഴങ്ങളുമുൾപ്പെടുന്ന സമീകൃതാഹാരം, മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കല്‍ എന്നീ കാര്യങ്ങൾ നാം കൂടുതൽ ശ്രദ്ധയോടെ പാലിക്കണം.
5️⃣പ്രമേഹ രോഗികൾ പ്രത്യേകിച്ച് Type 1 പ്രമേഹ രോഗികൾ ഇൻസുലിൻ ഉൾപ്പടെയുള്ള മരുന്നുകൾ മുടക്കം വരാതെ നോക്കണം. അമിതമായ ക്ഷീണം, ഛർദ്ദി എന്നിവ ഉണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടുക.
6️⃣വൃക്ക, ഹൃദയം എന്നീ അവയവങ്ങൾക്ക് അസുഖം ബാധിച്ചവർ കൃത്യമായ ചിട്ടകൾ പാലിക്കണം. ഉപ്പും , വെള്ളവും ഡോക്ടർ നിർദേശിച്ച  അളവിൽ മാത്രം കഴിക്കുക. കാലിലെയും മുഖത്തേയും നീര്, ശ്വാസംമുട്ടൽ എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടുക.

🚭 പുകവലിയും കൊറോണയും
-------------------------------------
🚫നിങ്ങൾ പുകവലിക്കാറുണ്ടോ? എന്നാൽ കൊറോണയുടെ രോഗ സാധ്യത നിങ്ങളിൽ കൂടി വരാം.
1️⃣പുകവലിയുടെ ഭാഗമായി നമ്മൾ കൈകൾ ചുണ്ടുകളിലേക്ക് പലതവണ അടുപ്പിക്കുമ്പോൾ രോഗാണു നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കാനുള്ള സാധ്യത കൂടുന്നു.
2️⃣പുകവലി നമ്മുടെ ശ്വാസനാളിയുടെ തനത് പ്രതിരോധത്തേ ദുർബലപ്പെടുത്തുന്നു.
3️⃣ ദീർഘകാലം പുകവലിയുള്ളവർക്ക് ശ്വാസകോശ അസുഖങ്ങൾ ഉണ്ടാകാം. അങ്ങിനെയുള്ളവരിൽ കോവിഡ് -19 രോഗം തീവ്ര രൂപം പ്രാപിക്കുന്നു.

പ്രതിവിധി ഇത്രമാത്രം - പുകവലി ഉടനടി നിർത്തുക.

#BreakTheChain
ശാരീരിക അകലം
സാമൂഹിക ഒരുമ
covetodesk@gmail.com

Wednesday, March 25, 2020

കൊറോണക്കാലത്തെ മുൻകരുതലുകൾ (കൊറോണ ഡയറി CKR 26/ 03 / 2020 )

കൊറോണക്കാലത്തെ മുൻകരുതലുകൾ 

(കൊറോണ ഡയറി CKR 26/ 03 / 2020 )
*************************************************************
നമ്മുടെ വീടുകളിൽ പാലിക്കേണ്ട മുൻകരുതലുകൾ
1.എല്ലാ മണിക്കൂറിലും കൈ കഴുകാൻ പ്രേരിപ്പിക്കുക ( ഫോൺ വിളിച്ചാൽ ആദ്യം ചോദിക്കേണ്ട കാര്യം അതായിരിക്കണം)
2.വീട്ടിൽ ഇതുവരെ ഉപയോഗിച്ചുകൊണ്ടിരുന്ന ഭക്ഷണത്തിൻ്റ പകുതി ഭക്ഷണം പാചകം ചെയ്യാൻ ശ്രമിക്കണം
ഉദാ:- നാല് നാഴി അരിയാണ് ഇത്രയും നാൾ ഉപയോഗിച്ചിരുന്നതെങ്കിൽ അത് രണ്ട് നാഴി ആയി കുറയ്ക്കണം
3.രാത്രിയിൽ കഞ്ഞി ഉണ്ടാക്കി അഡ്ജസ്റ്റ് ചെയ്യണം
4.ഒരു മാസത്തെ റേഷൻ രണ്ടു മാസമെങ്കിലും ഉപയോഗിക്കണം
വിശപ്പടക്കാൻ മാത്രം ഭക്ഷണം കഴിക്കുക. വയറുനിറയാൻ ഭക്ഷണം കഴിക്കാതിരിക്കുക.
5.ഒന്നിൽ കൂടുതൽ കറി ഉണ്ടാകാതിരിക്കാൻ ശ്രമിക്കുക.
*******************************************************************
ഈ നിർദ്ദേശം ഇന്ന് പുച്ഛം ആയി തോന്നിയാൽ വരുംദിവസങ്ങളിൽ ഖേദിക്കേണ്ടി വരും.(collected from whatsapp)

*********For discussion.Pls participate.- CKR *************************

KUNHIKANNAN MASTER : ഒരു പുച്ഛവുമില്ല. ഞാൻ പ്രായോഗികമായി നടപ്പിലാക്കിക്കഴിഞ്ഞു. കഞ്ഞിയും കടച്ചക്ക വറവും കാന്താരി ച്ചമ്മന്തിയുമായിരുന്നു ഇന്നലെ രാതി ഞങ്ങളുടെ ഭക്ഷണം
SUBHASH MASTER : Same.. ഇന്നലെ കഞ്ഞിയും ചമ്മന്തിയും അച്ചാറും
*********************************************************************









കമ്യൂണിറ്റി കിച്ചണ്‍ ഉണ്ടാക്കും-മുഖ്യമന്ത്രി

25 /03/2020 COVID DIARY BY CKR :

ആലക്കോട് ഗ്രാമപഞ്ചായത്തിൽ covid-19 തടയുന്നതുമായി ബന്ധപ്പെട്ട് സേവന സന്നദ്ധരായ ഡോക്ടർമാർ,  പാരാമെഡിക്കൽ സ്റ്റാഫ്‌,  ലാബ് ടെക്‌നിഷ്യൻ, മെഡിക്കൽ students, പാലിയേറ്റീവ് പ്രവർത്തകർ ,ആലക്കോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമായി ബന്ധപ്പെടേണ്ടതാണ്
 - മോളി മാനുവൽ,  പ്രസിഡന്റ്‌, ആലക്കോട് പഞ്ചായത്ത്‌  - 9496049051


*****

ഭക്ഷണസാധനങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവിച്ച കൊട്ടയാട് മേഖല പരിധിയിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾക്ക് DYFI കൊട്ടയാട് മേഖലാ കമ്മറ്റി ഭക്ഷണ സാധനങ്ങൾ എത്തിച്ചു നൽകുന്നു

TODAY"S PIC

സംസ്ഥാനത്ത് ഇന്ന് (25.03.2020) ഒൻപത് പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് ഒന്പതുപേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട്‌ 2 പേർക്കും  എറണാകുളം3 പേർക്കും  പത്തനംതിട്ട 2 പേർക്കും ഇടുക്കി 1ആൾക്കും കോഴിക്കോട് 1ആൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ നാലുപേർ ദുബായിൽ നിന്നും വന്നവരാണ്. 1ഒരാൾ ഫ്രാൻസിൽ നിന്നാണ് വന്നത്. 2പേർ രോഗ വിമുക്‌തകരായി. മുഖ്യമന്ത്രി മാധ്യമസമ്മേളനത്തിലാണ് ഇത് അറിയിച്ചത്. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 112 ആയി  .ഇതിൽ ആറുപേരുടെ ഫലം നെഗറ്റീവ് ആണ്. ഇതോടെ നിയന്ത്രണങ്ങൾ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക
https://m.facebook.com/story.php?story_fbid=128863528695096&id=101073288140787
**********
ലോകത്തിന്റെ തന്നെ ഹീറോ ആകുന്നു ഡോ. ഹാദിയോ അലി (Dr Hadio Ali).

 March 24: കൊറോണ ബാധിച്ചവരെ ചികിൽസിച്ചു ഒടുവിൽ തന്റെ മരണം അടുത്തെത്തി എന്നറിഞ്ഞു സ്വന്തം മക്കളെ ദൂരെനിന്ന് കൈവീശി അന്ത്യ യാത്ര പറയുന്ന ഇന്തോനേഷ്യൻ ഡോക്ടർ ഹാദിയോ അലിയും ആ ഫോട്ടോ എടുത്ത അദ്ദേഹത്തിൻറെ ഗർഭിണിയായ ഭാര്യയും കൊറോണയിൽ വിറങ്ങലിച്ച ലോകത്തിന്റെ നേർചിത്രമാകുന്നു...

ഇന്തോനേഷ്യയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ ഹീറോ ആകുന്നു ഡോ. ഹാദിയോ അലി (Dr Hadio Ali).

ഈ ചിത്രത്തിന് ഒരുപാടൊക്കെ പറയാനുണ്ട്...

ജക്കാർത്തയിൽ നിരവധി കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച യുവ ന്യൂറോളജിസ്റ്റായ ഡോക്ടർ മിനിയാന്നാണ് (March 22) മരിച്ചത്. അദ്ദേഹത്തിന്റെ അവസാന സന്ദർശനമാണത്. ഗേറ്റിനു വെളിയിൽ തന്നെ നിലയുറപ്പിച്ചു തന്റെ ഗർഭിണിയായ പ്രീയപ്പെട്ടവളേയും ആ 2 പെൺകുഞ്ഞുങ്ങളെയും ഒന്നു കണ്ടു മടങ്ങുക മാത്രമായിരുന്നു ആ വരവിന്റെ ലക്ഷ്യം...!

ഏതെങ്കിലും തരത്തിലുള്ള രോഗവ്യാപനം ഒഴിവാക്കാൻ കുടുംബവുമായി ഒരു തരത്തിലുള്ള സമ്പർക്കവും ഡോക്ടർ  ആഗ്രഹിച്ചിരുന്നില്ല. അന്യനെപ്പോലെ ഗേറ്റിനപ്പുറത്ത് വെറുമൊരു കാഴ്ചക്കാരനായി നിസ്സഹായനായി നിന്നു.... അതൊരു അവസാന കൂടാക്കാഴ്ചയായിരുന്നു.... 
യാത്ര പറഞ്ഞിറങ്ങിയത് തന്റെ അവസാന യാത്രയിലേയ്ക്ക്...

നിങ്ങൾക്കു മരണമില്ല.. ഡോ. ഹാദിയോ അലി... കൊറോണക്കെതിരെ യുദ്ധം ചെയ്ത് വീരമൃത്യു വരിച്ച ധീരനായ യോദ്ധാവാണു നിങ്ങൾ... തൻ്റെ പ്രൊഫഷന്റെ മഹത്വം വാനോളമുയർത്തി എല്ലാവർക്കും മാതൃകയായ ഡോക്ടർ...  

രാപകൽ ഭേദമെന്യേ സ്വന്തം ജീവൻപോലും തൃണവൽഗണിച്ചു ഈ മഹാമാരിക്കെതിരെ  പൊരുതികൊണ്ടിരിക്കുന്ന ലോകത്തിലെ എല്ലാ ധീരരായ ഡോക്ടർമാർമാർക്കും, നഴ്‌സുമാർക്കും മറ്റ് സന്നദ്ധ പ്രവർത്തകർക്കും നമുക്ക് അഭിവാദ്യം അർപ്പിക്കാം...
ലോകം നിങ്ങളുടെ മുന്നിൽ ആദരവോടെ കൈകൂപ്പുന്നു... നിങ്ങളിലാണ് ഈ ലോകത്തിന്റെ പ്രതീക്ഷ... കൂടെ ഒറ്റക്കെട്ടായി ഞങ്ങളുമുണ്ട്...

ഈ യുദ്ധത്തിൽ നാം തോൽക്കാൻ പാടില്ല. തികഞ്ഞ ശ്രദ്ധയോടെ, ഒട്ടും തളരാതെ, എല്ലാ ശക്തിയും ആർജ്ജിച്ചു നമുക്ക് പൊരുതണം... തുരത്തണം ഈ മഹാമാരിയെ... എന്നെന്നേക്കുമായി...

Baba Alexander

#Covid19 #Corona #കൊറോണ #കോവിഡ്19 #HadioAli
ഈ ചിത്രത്തിന് ഒരുപാടൊക്കെ പറയാനുണ്ട്...
**********


*******************************************************************
സംസ്ഥാനത്ത് ഒരാളും പട്ടിണി കിടക്കേണ്ടി വരില്ല; കമ്യൂണിറ്റി കിച്ചണുകളില്‍ നിന്ന് ഭക്ഷണം എത്തിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി സര്‍ക്കാര്‍ കമ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഓരോ പ്രദേശത്തും വ്യത്യസ്തരായ ആളുകളുണ്ട്. സ്വന്തമായി ഭക്ഷണം പാകം ചെയ്യാന്‍ കഴിയാത്തവരും സാഹചര്യം ഇല്ലാത്തവരും ഉണ്ടാകാം. ആര്‍ക്കും ഭക്ഷണം കിട്ടാത്ത അവസ്ഥ ഉണ്ടാകില്ല. സംസ്ഥാനത്ത് ആരും പട്ടിണി കിടക്കാന്‍ ഇടവരില്ല. ഭക്ഷണം ഉണ്ടാക്കാനാകാത്തവര്‍ക്ക് വീടുകളില്‍ ഭക്ഷണം എത്തിക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം ഏറ്റെടുക്കണം. അവര്‍ അതിനുവേണ്ടി കമ്യൂണിറ്റി കിച്ചണ്‍ ഉണ്ടാക്കും. ഓരോ പഞ്ചായത്തിലുമുള്ള കമ്യൂണിറ്റി കിച്ചണില്‍ നിന്ന് പാകം ചെയ്ത ഭക്ഷണം ഇത്തരം കുടുംബങ്ങളിലേക്ക് എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓരോ പഞ്ചായത്തും നഗരസഭയും എത്രപേര്‍ക്കാണ് ഭക്ഷണം എത്തിക്കേണ്ടത് എന്നത് സംബന്ധിച്ച കണക്ക് ശേഖരിക്കണം. അത്രയും ആളുകള്‍ക്ക് വേണ്ട ഭക്ഷണം പാകം ചെയ്ത് എത്തിക്കണം. ഏതെങ്കിലും കുടുംബത്തെ വിട്ടുപോയാല്‍ അത്തരം കുടുംബങ്ങള്‍ക്ക് ബന്ധപ്പെടാനും ഭക്ഷണം വേണമെന്ന് ആവശ്യപ്പെടാനും ഒരു ടെലിഫോണ്‍ നമ്പര്‍ നല്‍കും. ആവശ്യമായ പാചകക്കാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തണം. വിതരണത്തിന് പോകുന്നവര്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Sunday, March 22, 2020

സാനിറ്റൈസർ ഓഫിസിൽ നിർമിക്കുന്ന വിധം

സാനിറ്റൈസർ  ഓഫിസിൽ  നിർമിക്കുന്ന വിധം


IPA available from Medical Stores ( surgicals )

 Isopropyl Alcohol(IPA)(IL) , Glycerene (50Gm), Alovera gel(100Gm), oil(5 to 10 drops)

IPA : 1L - Rs 300

Glycerine : 1 KG -Rs. 50 to 60

Alovera gel : 100 gm Rs.150
The first step is pouring ⅔ cup of alcohol and ⅓ cup aloe vera, which will make the sanitiser easier to apply, into the bowl and mixing well.
Once the mixture is blended, you can use the funnel to pour the mixture into containers.
If you want to mask the scent of alcohol, you can add 5 to 10 drops of essential oil such as lavender,





കറ്റാർ വാഴ യിൽ നിന്ന്  സാനിറ്റൈസർ നിർമിക്കുന്ന വിധം 




പോലീസു സഹോദരന്മാർക്ക് വേണ്ട മാസ്കുകൾ തയ്യാറാക്കി മാതൃകാ സഹായ സംഘം

പോലീസു സഹോദരന്മാർക്ക് വേണ്ട മാസ്കുകൾ തയ്യാറാക്കിയത് ആലക്കോട് കൊട്ടയാട് മാതൃകാ സഹായ സംഘം - CKR


കാസർകോട് ജില്ലയിൽ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫോണിലേക്ക് അടിയന്തര പ്രാധാന്യമില്ലാത്ത ഫോൺ കോളുകൾ വർധിച്ചുവരികയാണ്. അടിയന്തര പ്രാധാന്യമുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഇതിനാൽ കാലതാമസം നേരിടുകയാണ്. ആയതിനാൽ കൊറോണ കൺട്രോൾ സെല്ലിലെ.9946000493,
9946000293  എന്നീ മൊബൈൽ ഫോൺ നമ്പറുകൾക്കു പുറമേ കൊറോണ സംബന്ധിച്ച സംശയങ്ങൾ ദുരീകരിക്കാനും വിവരങ്ങൾ കൈമാറുന്നതിനും പുതിയതായി 5 ഹെൽപ് ലൈൻ നമ്പറുകൾ 24 മണിക്കൂർ പ്രവർത്തിക്കുന്ന വിധം സജ്ജമാക്കിയിട്ടുണ്ട്. കൊറോണ വൈറസ് സംബന്ധമായ എല്ലാ സഹായങ്ങൾക്കും ഹെൽപ്പ് ഡെസ്ക് ഉപയോഗിക്കേണ്ടതാണ്. രോഗബാധ സംശയിക്കുന്നവർ നേരിട്ട് ആശുപത്രികളിൽ സമീപിക്കാതെ സഹായ കേന്ദ്രത്തിൽ വിളിച്ചു ഉപദേശങ്ങൾ സ്വീകരിക്കുക. 
0467 2209901
04672209902
04672209903
04672209904
04672209906 ഇവിടെ നിന്നും ലഭിച്ച മറുപടിയിൽ തൃപ്തികരമല്ലെങ്കിൽ മാത്രം ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫോണിൽ വിളിക്കണ മെന്നും ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു അഭ്യർത്ഥിച്ചു.ദയവായി എല്ലാവരും ഇതുമായി സഹകരിക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.

********************************************


കോവിഡ് 19: പ്രതിരോധത്തിന് 16,000 വോളന്റിയർമാർ

കൊറോണ പ്രതിരോധത്തിന് ഊർജ്ജം പകർന്ന് ജില്ലയിലെ ഫീൽഡ് ലെവൽ വോളന്റിയർമാർ. ജില്ലയിലെ 73 പഞ്ചായത്തുകൾ നാല് മുൻസിപ്പാലിറ്റികൾ തിരുവനന്തപുരം കോർപ്പറേഷൻ എന്നിവിടങ്ങളിൽ നിന്നുമായി പതിനാറായിരത്തോളം വോളൻറിയർമാരാണ് നിലവിൽ ഉള്ളത്. അതാത് മേഖലകളിലെ മെഡിക്കൽ ഓഫിസർമാരുടെ നേതൃത്വത്തിൽ ഇവർക്ക് പരിശീലനവും നൽകിയിട്ടുണ്ട്. പഞ്ചായത്ത്, മുൻസിപ്പാലിറ്റി എന്നിവിടങ്ങളിൽ ഒരോ വാർഡിൽ നിന്നും 10 പേരെ വീതവും കോർപറേഷനിൽ ഒരോ വാർഡിൽ നിന്നും 20 പേരെ വീതവുമാണ് തിരഞ്ഞെടുത്തിട്ടുള്ളത്.

ഒരു വോളന്റിയർ, ഒരു ഹെൽത്ത് വർക്കർ, ഒരു ജനമെെത്രി പൊലീസ് എന്നിവരടങ്ങുന്ന അഞ്ച് സംഘങ്ങളാണ് ഒരോ വാർഡിലും പ്രവർത്തിക്കുന്നത്. ക്വാറന്റൈനിലുള്ള വ്യക്തികൾ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പു വരുത്തുകയാണ്  സംഘത്തിന്റെ പ്രധാന ദൗത്യം . നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങുന്നവരെക്കുറിച്ചുള്ള വിവരം ജില്ലാ ഭരണകൂടത്തെ അറിയിക്കും. ഇത്തരക്കാർക്കെതിരെ കർശന നടപടിയാണ് എടുക്കുക.  നിരീക്ഷണത്തിൽ ഉള്ളവർക്ക് ഭക്ഷണം, മരുന്ന് , വെള്ളം എന്നിവ ആവശ്യമെങ്കിൽ എത്തിച്ചു കൊടുക്കുകയും മാർഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. നിരീക്ഷണത്തിലുള്ളവരുമായി ബന്ധപ്പെടുമ്പോൾ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് സംഘത്തിലുള്ളവർക്ക് പരിശീലനം നൽകിയിട്ടുണ്ട്.
***********************************
കോവിഡ് 19 നെ ജാഗ്രതയോടെ നേരിടാം 
CovetoWhatsAppGroups

പ്രിയ സുഹൃത്തേ,
കോവിഡ് 19  സാമൂഹ്യ വ്യാപനത്തിലേക്ക് മാറാതെ നോക്കുകയെന്നതാണ്  ഏറ്റവും പ്രധാന വെല്ലുവിളി. യുദ്ധസമാനമായ ഈ സാഹചര്യത്തിൽ   സര്‍ക്കാരിന്റെ‍യും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ നടക്കുന്ന ജാഗ്രതയോടെയും ചിട്ടയായതുമായ പ്രവർത്തനങ്ങൾക്ക് ജനകീയ പിന്തുണ ഉണ്ടാകേണ്ടതുണ്ട്. 
ഓരോ ചെറിയ പ്രവൃത്തിയുടെയും പ്രാധാന്യവും അതിന്റെ ശാസ്ത്രീയ വശവും സാമൂഹ്യതലവും പ്രാദേശിക തലത്തില്‍ വ്യാപകമായി എത്തിക്കാൻ കഴിഞ്ഞാൽ മാത്രമേ ഈ വെല്ലുവിളി നേരിടാൻ ജനങ്ങളെ പ്രാപ്തരാക്കാൻ കഴിയൂ. ഇതിനായി എല്ലാ രാഷ്ട്രീയ സാമൂഹ്യ പ്രാദേശിക കൂട്ടായ്‍മകളുടെയും സഹകരണത്തോടെ പ്രാദേശികമായി ശൃംഖലകൾ സൃഷ്ടിച്ച് കൊണ്ട് പരമാവധി പേരിലേക്ക് ഈ വിവരങ്ങൾ എത്തിക്കുന്നതിന്റെ ഭാഗമാണ്  കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്തിലുള്ള ഈ ഗ്രൂപ്പ്.

********************************************************

കോവിഡ് 19 ൻ്റെ ഭാഗമായി നിങ്ങളുടെ അറിവിൽ ഒറ്റയ്ക്ക് വീടിനുള്ളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുണ്ടോ?
ഉണ്ടെങ്കിൽ
അവർക്ക്  മികച്ച സാഹിത്യ കൃതികളുടെ കേൾവി നമുക്ക് സാധ്യമാക്കാം!

ഇനി
അനുഭവങ്ങളെ തൊടാം.
ആശയങ്ങളെ കേൾക്കാം.
അക്ഷരങ്ങളെ കാണാം.


വായിക്കാൻ ആഗ്രഹിച്ച 50 എഴുത്തുകാരുടെ കഥകൾ ഇനി വായിച്ചു കേൾക്കാം
തിരക്കു പിടിച്ച ഈ ലോകത്ത്‌ വായിക്കാൻ ആഗ്രഹിച്ച കഥകൾ വായിച്ചു കേൾക്കാൻ, വായിച്ചു പതിഞ്ഞ കഥകൾ ഒരിക്കൽ കൂടി വായിച്ചു കേൾക്കാൻ ഡെയ്‌ലി ന്യൂസ്‌ വായനാലോകം
https://www.youtube.com/channel/UCtLKJYfFPFTScpMYDF9IMVQ

1.ഉറൂബ്‌
ഗോപാലൻ നായരുടെ താടി
നിനവും കിനാവും
ഒരു മരണം തിരിച്ചു പോയി

2.മാധവിക്കുട്ടി
നെയ്‌പായസം
പക്ഷിയുടെ മണം
നരിച്ചീറുകൾ പറക്കുമ്പോൾ
കാളവണ്ടികൾ

3.പത്‌മരാജൻ
ഭദ്ര
കൈകേയി
ലോല

4.രവീന്ദ്രനാഥ് ടാഗോർ
അമളി

5.എൻ.മോഹനൻ
അർത്ഥാന്തരങ്ങൾ

6.എം.പി.നാരായണപിള്ള
പ്രൊഫസറും കുട്ടിച്ചാത്തനും

7.സക്കറിയ
ഞാൻ പട്ടാളത്തിൽ ചേരാൻ ഇടയായ സാഹചര്യങ്ങൾ 
ഒരു ദിവസത്തെ ജോലി

8.സേതു
ഒരു ശ്രാദ്ധത്തിന്റെ പിറ്റേന്ന്‌

9.യു.കെ.കുമാരൻ
മധുരശൈത്യം

10.ബി.മുരളി
ഉമ്പർട്ടോ എക്കോ

11.സി.വി.ബാലകൃഷ്ണൻ
പ്രണയകാലം
സന്തതി

12.ടി.വി.കൊച്ചുബാവ
വള്ളംകളി
യാത്ര
https://youtu.be/akln1WNjsHM
റെയിൽവേ സ്‌റ്റേഷൻ

13.ഒ.വി.വിജയൻ
കടൽതീരത്ത്‌

14.വൈശാഖൻ
ഗരുഡൻ തൂക്കം
സൈലൻസർ

15.ചൊവ്വല്ലൂർ കൃഷ്‌ണൻകുട്ടി
ഗുരുസന്നിധിയിൽ
വെറുതെ നടക്കാനിറങ്ങിയവർ

16.അഷ്ടമൂർത്തി
വീടു വിട്ടു പോകുന്നു

17.മുണ്ടൂർ കൃഷ്ണൻകുട്ടി
മൂന്നാമതൊരാൾ

18.അശോകൻ ചരുവിൽ
കാട്ടൂർക്കടവിലെ കൽപ്പണിക്കാരൻ

19.സന്തോഷ്‌ എച്ചിക്കാനം
ഡേവിഡ്‌ജി കോഡ്

20.വൈക്കം മുഹമ്മദ് ബഷീർ
സ്വർണമാല

21.കെ. ആർ മീര
സർപ്പയജ്ഞം

22.പെരുമ്പടവം ശ്രീധരൻ
ഇലത്തുമ്പുകളിലെ മഴ

23.സാറാജോസഫ്‌
ഒരു പരമരഹസ്യത്തിന്റെ ഓർമയ്‌ക്ക്‌

24.ടി. പത്മനാഭൻ
പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി

25.പി.സുരേന്ദ്രൻ
ബർമുഡ 

26.ചെറുകാട്‌
ധർമ്മസങ്കടം

27.ഗ്രേസി
ഭൂമിയുടെ രഹസ്യങ്ങൾ

28.സുസ്‌മേഷ്‌ ചന്ത്രോത്ത്‌
സങ്കടമോചനം
എന്റെ മകൾ ഒളിച്ചോടും മുമ്പ്‌

29.ഗെയ്‌ദെ മോപ്പസാങ്
സൈമണിന്റെ പപ്പ

30.വി.ആർ.സുധീഷ്
ഭവനഭേദനം

31.കെ.രേഖ
നിന്നിൽ ചാരുന്ന നേരത്ത്‌

32.അക്‌ബർ കക്കട്ടിൽ
കള്ളവണ്ടി

33.അഷിത
നിലാവിന്റെ നാട്ടിൽ

34.തകഴി ശിവശങ്കരപ്പിള്ള
വെള്ളപ്പൊക്കത്തിൽ

35.പി.വത്‌സല
വിഷം കഴിച്ചു മരിച്ച മരങ്ങൾ

36.യു.എ.ഖാദർ
ഭഗവതിച്ചൂട്ട്‌
1. https://youtu.…
36.യു.എ.ഖാദർ
ഭഗവതിച്ചൂട്ട്‌

37.എൻ.പി.മുഹമ്മദ്‌
ഒരു കാലടി മാത്രം

38.സി.വി.ശ്രീരാമൻ
അശ്വതി

39.കെ.പി.രാമനുണ്ണി
തീർത്മയാത്ര

40.ഇ. സന്തോഷ്‌കുമാർ
മകുടി

41.പ്രമോദ് രാമൻ
മരണമാസ്‌

42.കാരൂർ
പൂവമ്പഴം

43.ബെന്യാമിൻ
രണ്ട്‌ പട്ടാളക്കാർ മറ്റൊരു അറബിക്കഥയിൽ

44.സിതാര. എസ്‌
ഉറങ്ങിക്കിടന്ന ഒരു കാറ്റ്‌

45.പുനത്തിൽ കുഞ്ഞബ്‌ദുള്ള
കൈനാട്ടിയിലെ കൊപ്പരമിൽ

46.കോവിലൻ
ആദ്യത്തെ ശവക്കുഴി

47.മധുപാൽ
വിശ്വാസത്തിന്റെ നിയമം

48.മുട്ടത്ത്‌ വർക്കി
പിശാചിന്റെ തട്ടിപ്പ്‌

49.കാക്കനാടൻ
ശ്രീചക്രം

50.മലയാറ്റൂർ രാമകൃഷ്ണൻ
വേരുകൾക്ക്‌ ഒരനുബന്ധം


കൂടുതൽ പുതിയ കഥകൾക്കായി daily news vayanalokam സബ്‌സ്‌ക്രൈബ്‌ ചെയ്യൂ. സാഹിത്യ തൽപരരായ  സുഹൃത്തുക്കൾക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യൂ.



*****************************************

കഥ കേൾക്കാൻ
I am reading for you

****************************************

കൊറോണ വൈറസിന്റെ വ്യാപനം തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായി ചെറുപുഴ മേഖലയിലെ വ്യാപര സ്ഥാപനങ്ങൾ മാർച്ച 23 മുതൽ 31 വരെ രാവിലെ 10 മണിക്ക് തുറക്കുകയും വൈകുന്നേരം 6 മണിക്ക് അടക്കുവാനും ഇന്ന് ചേർന്ന മേഖലയിലെ യൂണിറ്റു പ്രസിഡന്റുമാരുടെ യോഗം തീരുമാനിച്ചിരിക്കുന്നു. എല്ലാ വ്യാപരി സുഹൃത്തുക്കളും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

**************************************************

CKR Report. 21 / 03 / 2020 : ചെറുപുഴ , ആലക്കോട് , കരുവഞ്ചാൽ ടൗണുകളിൽ നാലു മണിക്കു ശേഷം തിരക്കുണ്ട്. വലിയ കടകളിൽ 10-15 വരെ ആളുകൾ തിങ്ങിക്കൂടുന്നുണ്ട്. സമയ പരിധി വെച്ചത് തിരക്കു കൂട്ടാനിടയായി എന്നതാണ് അനുഭവം. സാധനങ്ങൾ സ്റ്റോക്ക് കുറവാണ് എന്ന വാർത്ത വരുന്നുണ്ട്. അരിക്ക് കിലോക്ക് 4 രൂ വച്ച് വില കൂട്ടി. ചെറുപുഴക്കും തേർത്തല്ലിക്കും  ഇടയിൽ ഉച്ചക്ക് ശേഷം 3 മണിയോടെ റോഡരികിൽ ഒരു ക്ലബിൽ ചീട്ടുകളി നടക്കുന്നുണ്ട്. സാമൂഹ്യ അകലം കുറവാണ്. ബൈക്കുകളിൽ ഹെൽമറ്റ് വെക്കാതെ  കാതോട് കാതോരം ചേർത്തു വെച്ചു ചങ്കുകൾ പോകുന്ന രംഗം 3 തവണ കണ്ടു. ബ്രേക്ക് ദ ചെയിൻ പോയന്റുകൾ പല ജംഗ്ഷനിലും വച്ചതായി കണ്ടു. പക്ഷെ ആരും അവ ഉപയോഗിക്കുന്നതായി കണ്ടില്ല. കച്ചവടക്കാരിൽപലരും മാസ്ക്  ഉപയോഗിക്കുന്നുണ്ട്. യാത്രക്കാരിൽ കുറച്ചു പേർ മാസ്ക്  ഉപയോഗിക്കുന്നുണ്ട് .തേ   ർത്തല്ലിക്കും മഞ്ഞക്കാടിനും ഇടയിൽ റോഡരികിൽ പറമ്പിൽ തീപ്പിടിത്തം ഉണ്ടായതും ഒരാൾ വന്ന് പച്ചിലക്കൊമ്പുകൾ അടിച്ച് തീക്കെടുത്തുന്നതും  കണ്ടു. ഇലക്ട്രിക് ലൈനിന്നു താഴെയാണ്. ഓല അടർന്നുവീണു കമ്പിയിൽ തട്ടി ഷോർട് സർക്കീട്ട് ആയി തീയുണ്ടായതാണ് .ഇത് ഇക്കാലത്ത് ശ്രദ്ധിക്കാനുള്ള മറ്റൊരു പ്രശ്നം.
******************************

Thursday, March 19, 2020

അത്യാവശ്യ സാധനങ്ങൾ വാങ്ങിച്ചു കൂട്ടി വെക്കേണ്ട കാര്യമില്ല. വിതരണം ഉറപ്പാക്കും.

അത്യാവശ്യ സാധനങ്ങൾ വാങ്ങിച്ചു കൂട്ടി വെക്കേണ്ട കാര്യമില്ല. വിതരണം ഉറപ്പാക്കും.-പ്രധാന മന്ത്രി 19 / 03 / 2020 
മാതൃകാ സ്വയം സഹായ സംഘം തയ്യാറാക്കിയ 20 മാസ്കുകൾ ആലക്കോട്  സഹകരണ ബാങ്കിലേക്ക് നൽകുന്നു.

20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍; എല്ലാവര്‍ക്കും ഒരു മാസത്തെ ഭക്ഷ്യധാന്യം സൗജന്യം; രണ്ടുമാസത്തെ പെന്‍ഷന്‍ ഒരുമിച്ചു നല്‍കും; 20 രൂപയ്ക്ക് ഊണ്‍

തിരുവനന്തപുരം: കൊറോണ വൈറസിന് പിന്നാലെ തകര്‍ന്ന സാമ്പത്തിക മേഖലയും ജനജീവിതവും തിരികെപ്പിടിക്കാന്‍ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍

‼ രണ്ടുമാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഈ മാസം തന്നെ കൊടുക്കും. 1320 കോടിയാണ് ഇതിന് വേണ്ടി മാറ്റിവച്ചിരിക്കുന്നത്.

‼ സംസ്ഥാനത്ത്‌ എ പി എൽ - ബി പി എൽ വ്യത്യാസമില്ലാതെ ഒരു മാസത്തെ ഭക്ഷ്യ ധാന്യം നൽകും.

‼നേരത്തെ പ്രഖ്യാപിച്ച ഭക്ഷണ ശാലകള്‍ ഏപ്രിലില്‍ തന്നെ ആരംഭിക്കും. 1000 ഭക്ഷണ ശാലകളില്‍ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 20 രൂപയ്ക്ക് ഭക്ഷണം നല്‍കും.

‼ കുടുംബശ്രീ വഴി 2000 കോടിയുടെ വായ്പ നൽകും.

‼ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുള്ള കുടിശിഖ ഏപ്രിലിൽ തന്നെ കൊടുത്തു തീർക്കും .

‼ വൈദ്യുതി- വെള്ളം ബില്ലുകൾക്ക്‌ ഒരു മാസത്തെ സാവകാശം നൽകും.

‼ ഹെല്‍ത്ത് പാക്കേജിന് 500 കോടി രൂപ വകയിരുത്തും

‼ഏപ്രില്‍, മെയ് മാസങ്ങളില്‍ 1000 കോടി രൂപ വീതമുള്ള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കും

https://www.facebook.com/cherupuzhanewsonline/

*************India Could Be Next Coronavirus Hotspot, Worst Case up to 60% Could Be Infected’
 In an interview that could cause considerable apprehension and even possibly fear, the director of the Washington-based Center for Disease Dynamics, Economics and Policy and lecturer at Princeton University Ramanan Laxminarayan has said that India could be the next coronavirus hotspot.

Using the United States estimates for itself that 20%-60% of the population could be infected, Dr Laxminarayan said that means in the worst case scenario, 60% of the Indian population could be infected – which is some 700 or 800 million people. However, Dr Laxminarayan added that the vast majority would only be mildly affected. A very small percentage would become seriously ill and an even smaller percentage would, sadly, lose their lives.

In an exclusive 50-minute interview to Karan Thapar for The Wire, Dr Laxminarayan said that he found it hard to believe the Union health ministry’s official figure which, on their website at 12 pm on Wednesday, said that India had 130 people with the coronavirus infection in addition to the 14 who have recovered and the three who have died.

He says if the United Kingdom can accept that they have underestimated the number infected by a factor of 12, at the very least the situation would be the same in India. That means there are over 1,500 undetected cases. In fact, given our size and population density Dr Laxminarayan estimates that India is bound to have 10,000 or more undetected coronavirus cases.

Dr Laxminarayan also told The Wire that he disagrees with the Indian Council of Medical Research’s official stand that India is still in stage 2 of the epidemic and has not entered stage 3. Dr Laxminarayan said India probably entered stage 3 two or three weeks ago. He said he was saying this on the basis of the experience of the rest of the world and on the best scientific modelling projections.

He also said that if you look at the steps that the government has taken – shutting schools, colleges, theatres and cinemas – this clearly suggests the government knows we are in stage 3 even if, for arguably good reasons, it does not want to publicly admit it.

Dr Laxminarayan said that India needs to sharply ramp up its testing. He said it should be testing 10,000 people a day. Instead, according to the ICMR, as of 5 pm on March 17 India has only tested a total of 11,500 people.

While Dr Laxminarayan agreed with the ICMR policy not to test asymptomatic people who have either come from coronavirus-affected countries or been in touch with coronavirus-infected people, he felt it was essential to test those who have symptoms such as coughs, cold, fever or respiratory distress even though they have no travel history or have not come in contact with an infected person.

This second category must be tested otherwise we will not know what percentage of people with such symptoms are coronavirus-related as opposed to sufferers of ordinary seasonal colds, coughs and flu.
Asked by The Wire for his assessment of the Indian government’s handling of the coronavirus crisis, Dr Laxminarayan said that whilst it had acted promptly to check entry into the country and while sensible steps like shutting schools, colleges, theatres and cinemas had been taken he was critical of the level of testing which he felt was woefully inadequate for a country with a 1.3 billion population.

Dr Laxminarayan said that on the assumption somewhere between four and eight million people could need ICU treatment, India needs to urgently import ICU equipment, ventilators and a range of medicines. He said this has been right at the top of the advice he has given the government.

In the second part of the Dr Laxminarayan spoke about the sensible measures ordinary people must take to protect themselves. He said if you have a cold or cough or fever or respiratory distress, you should immediately stay at home for at least a week. If after about four days the symptoms persist, you should get yourself tested. However, there is no need to rush for immediate testing.

If people are quarantined at home, the rest of the family needs to take commonsensical precautions but this does not mean that they cannot enter the room to serve food. They can actually hand the tray over rather than leave it two feet away. He said you can wash the dishes used by such a person or their clothes and there is no need to wear gloves. Simply wash your hands thoroughly and frequently. He said four or five times a day was sufficient.

Dr Laxminarayan said there was absolutely no need to wear masks and advised people against doing so. He said unnecessarily worn masks reduced the number available for medical and healthcare staff who need them. The rest of us, who are not infected, do not need to wear them.

There was absolutely no scientific basis for believing drinking gaumutra and taking gobar baths could prevent the coronavirus infection. He also said there was no scientific basis for any of the homeopathic remedies that are being suggested.
**************************************************

ഇറ്റലിയിൽ നിന്നും ഒരു കത്ത്,

എല്ലാർവർക്കും സമാധാനം നേരുന്നു...

ഞങ്ങൾ ഇറ്റലിയിലെ മിലാനിൽ ആണ് ജീവിക്കുന്നത്. ഇവിടെയുള്ള ജീവിതം എങ്ങനെയാണെന്ന് ഞാൻ നിങ്ങളോട് പറയാം. കാരണം ഞങ്ങളുടെ തെറ്റുകൾ നിങ്ങൾക്ക് പഠമാകണം.
ഞങ്ങൾ വീട്ടിൽ ക്വാറന്റിനിൽ ആണ്. ഞങ്ങൾക്ക് സ്ട്രീറ്റുകളിൽ പോകാൻ അനുവാദമില്ല. ഇവിടെ ആരെങ്കിലും വീട്ടിന് പുറത്ത് ഇറങ്ങിയാൽ പോലീസ് അറസ്റ്റ് ചെയ്യും.
ബിസിനെസ്സ്,മാളുകൾ, കച്ചവട സ്ഥാപനങ്ങൾ അങ്ങിനെ എല്ലാം അടഞ്ഞു കിടക്കുന്നു. ചലനമറ്റ തെരുവുകൾ...

ഇത് ലോകാവസാനം ആണോ എന്ന് തോന്നിപ്പോകുന്നു..

ഇറ്റലി, ഊർജ്ജ സ്വലതയാർന്ന രാജ്യം, നിമിഷങ്ങൾക്കകം യുദ്ധം നടക്കുന്ന ഇരുണ്ട രാജ്യം പോലെ ആയി മാറിയിരിക്കുന്നു..
ഇവിടെ ജനങ്ങൾ ദുഃഖത്തിലാണ്, ഉത്കണ്ഠയിലാണ്, ആശയക്കുഴപ്പത്തിലാണ്.
തങ്ങൾക്ക് എങ്ങനെ ഇത് സംഭവിച്ചുവെന്നറിയാതെ, ഈ പേടി സ്വപ്നം എപ്പോൾ അവസാനിക്കുമെന്ന് അവർക്ക് മനസ്സിലാകുന്നില്ല.

ഞങ്ങൾ ചെയ്ത തെറ്റ്, ഇവിടെ രോഗം ആരംഭിച്ച സമയത്ത്‌ ജനങ്ങൾ ഗൗരവത്തിൽ അതിനെ കണ്ടില്ല, അവർ പതിവ് പോലെ ജോലിക്ക് പോയി, നഗരങ്ങളിലും, വിനോദ കേന്ദ്രങ്ങളിലുമൊക്കെ സഞ്ചരിച്ചു. അവധിക്കാലമെന്ന പോലെ ഞങ്ങൾ ആഘോഷിച്ചു.
എല്ലാവരും തെറ്റായിരുന്നു ചെയ്തത്.

അത് കൊണ്ട് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.ഇത് തമാശയല്ല. നിങ്ങളുടെ പ്രിയപ്പെട്ടവരെ, മാതാപിതാക്കളെ, ഗ്രാൻഡ് പാരെന്റ്സിനെ
ഒക്കെ സംരക്ഷിക്കുക. കാരണം ഈ അസുഖം അവരെ അപകടത്തിലാഴ്ത്തിയേക്കാം.
ഇവിടെ ദിനം പ്രതി 200 പേരാണ് മരിച്ചു കൊണ്ടിരിക്കുന്നത്. ഇവിടുത്തെ മരുന്നുകൾ നല്ലത് അല്ലാത്തത് കൊണ്ടല്ല ഇത് സംഭവിക്കുന്നത്. മിലാനിലെ ആശുപത്രി ലോകത്തിലെ തന്നെ ഒന്നാം കിട ചികിത്സാ കേന്ദ്രമാണ്. പക്ഷെ എല്ലാവരെയും ഉൾക്കൊള്ളാനുള്ള സ്ഥലം ഇല്ല.അത് കൊണ്ട് തന്നെ ഡോക്ടർമാർക്ക് അവരെ മരണത്തിലേക്ക് കൈവിടാനെ സാധിക്കുന്നുള്ളൂ...

ആദ്യം ഇതിനെ നിസ്സാരമായി കണ്ടതിന്റെ വിലയാണ് ഞങ്ങൾ കൊടുക്കുന്നത്. അത്കൊണ്ട് ഞങ്ങൾക്ക് പറ്റിയ തെറ്റ് നിങ്ങൾക്ക് പറ്റരുത്.

ഇനി പറയുന്നത് ശ്രദ്ധിച്ചു കേൾക്കുക.

ദയവ് ചെയ്ത് തിരക്കുള്ള സ്ഥലങ്ങളിലേക്ക് പോകരുത്. പുറത്തു നിന്ന് ഭക്ഷണം കഴിക്കാതിരിക്കുക.
വീടുകൾക്കുള്ളിൽ തന്നെ കഴിയുക. ഗവണ്മെന്റ് നിർദ്ദേശങ്ങൾ അനുസരിക്കുക.
ആളുകളിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കുക.
പ്രതിരോധ ശക്തി കൂട്ടാൻ വിറ്റാമിന് സി കഴിക്കുക.
ഈ സാംക്രമിക രോഗം പകരാതിരിക്കാൻ ഉദ്യോഗസ്ഥരെ സഹായിക്കുക.

ഞങ്ങളുടെ കൊച്ചു രാജ്യം അതിന്റെ ഏറ്റവും വലിയ ദുരന്തത്തിലേക്ക് പോയേക്കാം..
ഇറ്റലി ഇന്ന് തീർത്തും ഒറ്റപ്പെട്ട രാജ്യമാണ്. 60 ദശ ലക്ഷം ജനങ്ങൾ വീടുകൾക്കുള്ളിൽ ബന്ധനസ്ഥരാണ് (ക്വാറന്റൈൻ).

തുടക്കത്തിൽ ഞങ്ങൾ നിർദ്ദേശങ്ങൾ പാലിച്ചിരുന്നെങ്കിൽ ഞങ്ങൾക്ക് ഈ ഗതി വരില്ലായിരുന്നു.

നിങ്ങളും, നിങ്ങളുടെ പ്രിയപ്പെട്ടവരും സുരക്ഷിതരായിരിക്കാൻ ശ്രദ്ധിക്കുക ❤❤
****************************************************************************
[20:16, 19/03/2020] Radhakrishnan C K 😁: മാർച്ച് 22 നു് ജനത കർഫ്യൂ 7 AM to 9 PM_പ്രധാനമന്ത്രി.അടുത്ത കുറച്ച് ദിവസങ്ങളിൽ വീടിനകത്ത് കഴിഞ്ഞു കൂടുക.നമുക്ക് വേണ്ടി ജോലി ചെയ്യുന്നവർക്കായി കയ്യടിക്കുക. 22 ന് വൈകു.5 മണിക്ക് 5 മിനുട്ട്.---പ്ര...മ..
 പതിവ് പരിശോധനകൾക്ക് ആശുപത്രിയിൽ പോകുന്നത്  ഒഴിവാക്കുക.
 അത്യാവശ്യ സാധനങ്ങൾ വാങ്ങിച്ചു കൂട്ടി വെക്കേണ്ട കാര്യമില്ല. വിതരണം ഉറപ്പാക്കും.



Wednesday, March 18, 2020

പരീക്ഷണത്തിന് തയ്യാറായ 45 പേർക്കും ബിഗ് സല്യൂട്ട്.

updated 19/3/2020 *** അടുത്ത 4 ആഴ്ചകൾ വളരെ അധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു ഇന്ത്യക്കാർ. വൈറസ് പെട്ടെന്ന് പകരാൻ സാധ്യത ഉള്ള, എന്നാൽ നമ്മൾ അധികം ശ്രദ്ധിക്കാത്ത ചില കാര്യങ്ങൾ 1.രാവിലത്തെ പാൽ കൊണ്ടുവരുന്ന കവർ 2. ലിഫ്റ്റിലെ ബട്ടണുകൾ 3. വീടുകളിലെ കാളിങ് ബെല്ലുകൾ 4. ഗേറ്റിന്റെ കുറ്റി ഇടുന്ന നോബുകൾ 5.ന്യൂസ്പേപ്പറുകൾ 6. വീട്ടിൽ ജോലിക്കാറുണ്ടെങ്കിൽ അവർ വരുന്ന സാഹചര്യം, പൊതു വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതും. 7. വാങ്ങിക്കുന്ന പച്ചക്കറികളും, ഫ്രൂട്സും 8. കടകളിലെ കൗണ്ടറുകൾ 9. പൊതു ഇടങ്ങൾ ഉപയോഗിക്കേണ്ടി വരുമ്പോൾ ( എടിഎം, ഓഫീസ് ഡസ്ക്, വാഷ്‌ബേസിന്, ടോയ്ലറ്റ് etc ) 10. പാർക്കിലെയും, ബീച്ചിലെയും മറ്റും ഇരിപ്പിടങ്ങൾ 11. വീട്ടിൽ സഹായത്തിനെത്തുന്നവർ പല വീടുകളിൽ പോകുന്നവരാണെങ്കിൽ 12. എല്ലാ വാതിലിന്റെയും നോബുകൾ 13. ഡെലിവറി ബോയ്കൾ കൊണ്ടുവരുന്ന പാക്കറ്റുകൾ 14. ഷോപ്പിംഗിനു ഉപയോഗിച്ച എല്ലാ പാക്കറ്റുകളും 15. ക്രെഡിറ്റ്‌ കാർഡുകളും മറ്റും swipe ചെയ്യുമ്പോൾ 16. കറൻസികളും കോയിനുകളും 17. യൂബർ, ഓട്ടോ etc... ബസ്, ട്രെയിൻ, ഫ്ലൈറ്റ് ഒക്കെ യാത്ര ചെയ്യേണ്ടി വരുമ്പോൾ 18. പുറത്തു ഉപയോഗിക്കുന്ന ഷൂസുകളിൽ പറ്റി പിടിച്ച അഴുക്കുകൾ. എല്ലാം സ്പർശിച്ചതിനു ശേഷം കൈകൾ 20 സെക്കന്റെങ്കിലും കഴുകാൻ മറക്കരുത്. ഇതൊക്കെ ഓർമ്മയിൽ വന്നതും പല സ്ഥലത്തും വായിച്ചതിന്റേയും ഒക്കെ മലയാള പരിഭാഷയാണ്. ചിരിച്ചു തള്ളണ്ട കാര്യമല്ല, വിവേകത്തോടെ പ്രവർത്തിക്കേണ്ട ആഴ്ചകൾ ആണ്‌ ഇനി ഉള്ളത്. പലതും ശ്രദ്ധിയ്ക്കാൻ എളുപ്പമാണെങ്കിലും കൂടി ചില കാര്യങ്ങൾക്കു പരിമിതികൾ ഉണ്ട്‌. ശ്രദ്ധിക്കുക എല്ലാരും.. #breakthechain #coronavirus read more.. Social Links -CKR
അടുത്ത 4 ആഴ്ചകൾ വളരെ അധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു ഇന്ത്യക്കാർ. 

വൈറസ്  പെട്ടെന്ന് പകരാൻ സാധ്യത ഉള്ള, എന്നാൽ നമ്മൾ അധികം ശ്രദ്ധിക്കാത്ത ചില കാര്യങ്ങൾ 

1.രാവിലത്തെ പാൽ കൊണ്ടുവരുന്ന കവർ 
2. ലിഫ്റ്റിലെ ബട്ടണുകൾ 
3. വീടുകളിലെ കാളിങ് ബെല്ലുകൾ 
4. ഗേറ്റിന്റെ കുറ്റി ഇടുന്ന നോബുകൾ 
5.ന്യൂസ്പേപ്പറുകൾ 
6. വീട്ടിൽ ജോലിക്കാറുണ്ടെങ്കിൽ അവർ വരുന്ന സാഹചര്യം, പൊതു വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ  
അതും. 
7. വാങ്ങിക്കുന്ന പച്ചക്കറികളും, ഫ്രൂട്സും 
8. കടകളിലെ കൗണ്ടറുകൾ
9. പൊതു ഇടങ്ങൾ  ഉപയോഗിക്കേണ്ടി വരുമ്പോൾ ( എടിഎം,  ഓഫീസ് ഡസ്ക്, വാഷ്‌ബേസിന്, ടോയ്ലറ്റ് etc )
10. പാർക്കിലെയും, ബീച്ചിലെയും മറ്റും ഇരിപ്പിടങ്ങൾ 
11. വീട്ടിൽ സഹായത്തിനെത്തുന്നവർ പല വീടുകളിൽ പോകുന്നവരാണെങ്കിൽ
12. എല്ലാ വാതിലിന്റെയും നോബുകൾ 
13. ഡെലിവറി ബോയ്കൾ കൊണ്ടുവരുന്ന പാക്കറ്റുകൾ 
14. ഷോപ്പിംഗിനു ഉപയോഗിച്ച എല്ലാ പാക്കറ്റുകളും 
15. ക്രെഡിറ്റ്‌ കാർഡുകളും മറ്റും swipe ചെയ്യുമ്പോൾ 
16. കറൻസികളും കോയിനുകളും 
17. യൂബർ, ഓട്ടോ etc...
ബസ്, ട്രെയിൻ, ഫ്ലൈറ്റ് ഒക്കെ യാത്ര ചെയ്യേണ്ടി വരുമ്പോൾ 
18. പുറത്തു ഉപയോഗിക്കുന്ന ഷൂസുകളിൽ പറ്റി പിടിച്ച അഴുക്കുകൾ. 

എല്ലാം സ്പർശിച്ചതിനു ശേഷം കൈകൾ 20 സെക്കന്റെങ്കിലും  കഴുകാൻ മറക്കരുത്.

ഇതൊക്കെ ഓർമ്മയിൽ വന്നതും പല സ്ഥലത്തും വായിച്ചതിന്റേയും ഒക്കെ മലയാള പരിഭാഷയാണ്.  
ചിരിച്ചു തള്ളണ്ട കാര്യമല്ല, വിവേകത്തോടെ പ്രവർത്തിക്കേണ്ട ആഴ്ചകൾ ആണ്‌ ഇനി ഉള്ളത്. പലതും ശ്രദ്ധിയ്ക്കാൻ എളുപ്പമാണെങ്കിലും കൂടി ചില കാര്യങ്ങൾക്കു പരിമിതികൾ ഉണ്ട്‌. 

ശ്രദ്ധിക്കുക എല്ലാരും.. 

#breakthechain #coronavirus







കാർ കിണറിലേക്കു മറിഞ്ഞു. പുറം ലോകമറിഞ്ഞത് രക്ഷിക്കണേ........ ഫോൺ സന്ദേശം.


കാസർകോട് അമ്പലത്തറ : ഓടയംഞ്ചാലിൽ കാർ നിയന്ത്രണം വിട്ടൂ പൊട്ട കിണറിലേക്കു മറിഞ്ഞു കുടുങ്ങിയ രണ്ടു പേരെയും  രക്ഷപ്പെടുത്തി 108 ആംബുലൻസ് വരുത്തി ജില്ലാശുപത്രിയിലേക്കു മാറ്റി ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് അപകടം ഒടയഞ്ചാൽ കോടോത്ത് ഓലക്കര വളവിൽ നിയന്ത്രണം വിട്ട് പൊട്ടക്കിനറ്റിലേക്കു കുത്തനെ മറിഞ്ഞ കാറിൽ ജനാർദ്ദനൻ, നാരായണി  രണ്ടു പേരാണ് ഉണ്ടായത് മറിഞ്ഞ കാറിൽ അകപ്പെട്ട നാരായണി ഫോണിൽ കൂടെയാണ് അപകടം വിവരം പുറം ലോകത്തെ അറിയിച്ചത് തുടർന്നു നാട്ടുകാർ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു വിവരമറിഞ്ഞു  അഗ്നിശമന സേനയും പോലീസും സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും  നാട്ടുകാർ കിണറ്റിനു താഴെ ഒരാൾക്കു കടന്നു പോകാൻ കഴിയുന്ന തുരങ്കം ഉണ്ടെന്നകാര്യം മനസ്സിലാക്കി  അതിൽ കൂടെ ഒരാൾ ഊർന്നിറങ്ങിയാണ് കാറിന്റെ മുന്നിലെ ചില്ല് തകർന്നു കിണറിന്റെ അടി ലേക്കു പതിച്ചവരെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചത് ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി പിന്നീട് അഗ്നി രക്ഷാസേനയിലെ ഫയർമാൻ സണ്ണി ഇമ്മാനുവൽ തുരങ്കം വഴി ഇറങ്ങി കൂടുതൽ പേർ അകപ്പെട്ടില്ല എന്നു ഉറപ്പുവരുത്തിയ ശേഷമാണ് മടങ്ങിയത്.

*********************************************************************************
ജെന്നിഫർ ഹെല്ലർ ഉൾപ്പെടെ പരീക്ഷണത്തിന് തയ്യാറായ 45 പേർക്കും ബിഗ് സല്യൂട്ട്.-CKR

ആദ്യകാല വാക്സിനുകൾക്കു ശേഷം, പരീക്ഷണങ്ങൾ ധാർമ്മികതയിലൂന്നി മാത്രം നടത്തണമെന്ന രീതികൾ വന്നതിനു ശേഷം ആദ്യമായാണ് എലികളിലൊന്നും പരീക്ഷിക്കാതെ ഒരു വാക്സിൻ മനുഷ്യനിൽ നേരിട്ട് പരീക്ഷിക്കുന്നത്.

 അത് Covid19-ന് എതിരെയാണ്.

SARS-CoV2 എന്ന യഥാർത്ഥ പേരുള്ള നമ്മുടെ ഈ കൊവിഡ്-19-നെതിരേ കണ്ടെത്തിയ പ്രതിരോധ കുത്തിവയ്പ്പിൻ്റെ ഒന്നാംഘട്ട ക്ലിനിക്കൽ ട്രയൽ കഴിഞ്ഞദിവസം അമേരിക്കയിലെ സിയാറ്റിലിൽ ആരംഭിച്ചു. അവിടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ (NIH) ഗവേഷകരുമായി ചേർന്ന് ബയോടെക്നോളജി കമ്പനിയായ മോഡേണയാണ് mRNA-1273 എന്ന ഈ വാക്സിൻ വികസിപ്പിച്ചെടുത്തത്. സിയാറ്റിലിലെ Kaiser Permanente Washington Health Research Institute -ലാണ് പരീക്ഷണം നടക്കുന്നത്.

ഈ വാക്സിൻ കാരണം COVID19 രോഗം വരില്ല. മാത്രമല്ല മറ്റ് ചില വാക്സിനുകളുടെ കാര്യത്തിലെന്നപോലെ ഇതിൽ ഈ വൈറസ് അപ്പാടെ അടങ്ങിയിട്ടുമില്ല. പകരം mRNA എന്ന ചെറിയ ജനിതക കോഡ് മാത്രമാണതിലുള്ളത്. Covid19 വൈറസിൽ നിന്ന് mRNA വേർതിരിച്ചെടുത്ത് ലബോറട്ടറിയിൽ വികസിപ്പിച്ചതാണീ വാക്സിൻ.

mRNA എന്നു പറഞ്ഞാൽ കോശങ്ങളിൽ ഒരു നിശ്ചിതജോലി ചെയ്യേണ്ട പ്രോട്ടീനുകളെ കോഡ് ചെയ്തിരിക്കുന്ന ജനിതക പദാർത്ഥമാണ്. കൊറോണ വൈറസിന് മനുഷ്യകോശങ്ങളിലേക്ക് കടക്കുന്നതിന് സഹായിക്കുന്ന “സ്പൈക്ക് പ്രോട്ടീൻ" ഉണ്ടാക്കുന്ന mRNA ആണ് ഈ വാക്സിനിൽ ഉള്ളത്. COVID-19 ന്റെ ശരീരത്തിലെ പ്രവേശനം തന്നെ തടയുന്ന ഈ വാക്സിൻ ഉപയോഗപ്രദമാകുമെന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നുണ്ട്.

ആദ്യഘട്ട പരീക്ഷണത്തിനായി ആരോഗ്യമുള്ള 45 മുതിർന്നവരെയാണ് തെരെഞ്ഞെടുത്തിരിക്കുന്നത്. പങ്കെടുക്കുന്നവർക്ക് വാക്സിനേഷന്റെ രണ്ട് ഷോട്ടുകൾ വീതം നൽകും. 28 ദിവസത്തിൻ്റെ ഇടവേളകൾ രണ്ടുഡോസുകൾക്കിടയിൽ ഉണ്ടാകും. വാക്സിൻ്റെ സുരക്ഷയും രോഗപ്രതിരോധ ശേഷിയും വിലയിരുത്തും.

ഈ പരീക്ഷണ വാക്സിൻ സ്വീകരിക്കാൻ ആദ്യമായി മുന്നോട്ട് വന്ന വ്യക്തിയാണ് 43 കാരിയായ ജെന്നിഫർ ഹെല്ലർ. അവരെപ്പോലെ 45 മനുഷ്യർ! മനുഷ്യരാശിയുടെ വളർച്ച ഇതുപോലെ ത്യാഗികളായവരുടെ തോളിൽ ചവിട്ടി നിന്നുകൊണ്ടാണെന്നത് നമ്മൾ ഈ അവസരത്തിലെങ്കിലും ഓർക്കേണ്ടതാണ്. പരീക്ഷണത്തിന് തയ്യാറായ 45 പേർക്കും ബിഗ് സല്യൂട്ട്.

“നമുക്ക് അതിവേഗത്തിൽ‌ ഈ രോഗത്തിനെതിരെ ഒരു വാക്സിൻ‌ ലഭിക്കുമെന്നും അതിലൂടെ ഒരുപാട് ജീവനുകൾ രക്ഷിക്കാൻ‌ കഴിയുമെന്നും ജനങ്ങൾ‌ക്ക് എത്രയും വേഗം അവരവരുടെ ജീവിതത്തിലേക്ക് മടങ്ങിപ്പോകാൻ‌ കഴിയുമെന്നും ഞാൻ‌ പ്രതീക്ഷിക്കുന്നു. അതിനുവേണ്ടിയാണ് ഞാനും..'' ജെന്നിഫർ ഹെല്ലറുടെ വാക്കുകളാണ്.

ആദ്യം സൂചിപ്പിച്ച പോലെ മനുഷ്യനിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് mRNA-1723 വാക്സിൻ എലികളിലോ മറ്റോ പരീക്ഷിച്ചിട്ടില്ല. ഇത് അപൂർവ്വങ്ങളിൽ അപൂർവമായ സംഭവമാണ്. നിലവിലെ സാഹചര്യത്തിന്റെ കാഠിന്യവും അടിയന്തിര സ്വഭാവവും കണക്കിലെടുത്താണിങ്ങനെ. അതേസമയം ഇതിൻ്റെ ധാർമ്മികതയെയും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയുള്ള പരീക്ഷണത്തെയും ചോദ്യം ചെയ്യുന്നവരും ശാസ്ത്ര സമൂഹത്തിൽ തന്നെയുണ്ട്. അതിൽ ശരിയുമുണ്ട്.

അമേരിക്കയിൽ മാത്രമല്ലാ, ചൈനയിലും കൊറോണയ്ക്കെതിരായ വാക്സിൻ പരീക്ഷണങ്ങൾ ദ്രുതഗതിയിൽ നടക്കുന്നുണ്ടെന്നും വായിച്ചു. മാത്രമല്ലാ, ആസ്ട്രേലിയയിൽ Covid19- നെതിരെയുള്ള ആൻ്റിവൈറൽ മരുന്നുകളുടെ ഗവേഷണവും അതിവേഗത്തിൽ പുരോഗമിക്കുന്നുണ്ട്.

ചിലപ്പോൾ ഇതൊന്നും വിജയിച്ചെന്ന് വരില്ലാ. എന്നാലും നോക്കൂ, ശാസ്ത്രമെത്ര വേഗതയിലാണ് കാര്യങ്ങൾ നീക്കുന്നതെന്ന്. ചൈനയിൽ കണ്ടെത്തിയ പുതിയ വൈറസിൻ്റെ ജനിതക സീക്വൻസിംഗ് ദിവസങ്ങൾക്കുള്ളിൽ കണ്ടെത്തി, അതിലൂടെ വൈറസിൻ്റെ സാന്നിധ്യം തിരിച്ചറിയാനുള്ള ടെസ്റ്റുകളും കണ്ടെത്തി ലോകരാജ്യങ്ങൾക്ക് നൽകിയതുകൊണ്ടാണ് ഇന്ന് Covid19 സാന്നിധ്യം നമ്മളിത്ര വേഗം തിരിച്ചറിയുന്നത് തന്നെ. ഒരു 30 വർഷം മുമ്പാണെങ്കിൽ ഇതത്ര എളുപ്പമാകുമായിരുന്നില്ല. ശാസ്ത്രലോകമതിൻ്റെ പണി ഭംഗിയായി ചെയ്യുന്നതിൻ്റെ ഉദാഹരണമാണത്.

കൊറോണയെ വാക്സിൻ കൊണ്ട് വരുതിയിലാക്കാനാകുമോ? അതോ വാക്സിൻ പഠനമൊക്കെ കഴിഞ്ഞു വരുമ്പോഴേക്കും Covid19, അതിൻ്റെ അവതാരലക്ഷ്യമൊക്കെ പൂർത്തിയാക്കി സ്വയം സുഷുപ്തിയിലേക്ക് പോകുമോ? മറ്റൊരിക്കൽ മറ്റൊരു രൂപത്തിൽ മറ്റൊരിടത്ത് വീണ്ടും അവതരിക്കുമോ? ഒന്നുമിപ്പോൾ പറയാനാവില്ല. കാത്തിരുന്ന് കാണേണ്ടതാണ്..

വാക്സിൻ ഒരു പ്രതീക്ഷയാണ്. പക്ഷെ, നമുക്കത് കാത്തിരുന്ന് കാണണമെങ്കിൽ നിലവിൽ WHO-യും സർക്കാരും പറയുന്നത് അനുസരിച്ചേ പറ്റൂ. പകർച്ചവ്യാധികളെ ശാസ്ത്രീയമായ അറിവുകളും മരുന്നും വാക്സിനും കൊണ്ടുമാത്രം ചെറുക്കാനാവില്ല. രാഷ്ട്രീയ ഇച്ഛാശക്തിയും പൊതുജനങ്ങളുടെ പൗരബോധവും കൂടി ഉണ്ടെങ്കിലേ അവിടെ നമ്മൾ വിജയിക്കൂ.

ശാസ്ത്രമതിൻ്റെ ജോലി തുടരട്ടെ. നമ്മുടെ ഇപ്പോഴത്തെ ലക്ഷ്യം 'ബ്രേക് ദി ചെയ്ൻ' തന്നെയാണ്. അതിനായി ഒപ്പം നിൽക്കുക. സഹകരിക്കുക.

✍ഡോ: മനോജ് വെള്ളനാട്
*****************************************************************

മുൻകാലങ്ങളിലെ പോലെ  പൂർവാധികം ഭംഗിയായി  മുറിവൈദ്യൻ  മോഹനനെ  ജാമ്യം കിട്ടാത്ത  വകുപ്പ്  ചുമത്തി  അറസ്റ്റ് ചെയ്തു...  കേസ്  മറ്റേത്  തന്നെ .. വ്യാജചികിത്സ, അതും കൊറോണക്ക് 😄
**********************************************************************


ആലക്കോട്  കൂവേരി ലോക്കലിൽ നിന്നും സോണൽ കൺവീനറുടെ നേതൃത്വത്തിൽ വളണ്ടിയർമാർ കൊണ്ടുവന്ന ഭക്ഷ്യോൽപ്പന്നങ്ങൾ കണ്ണൂർ തയ്യിൽ IRPC മാനേജറെ ഏല്ലിക്കുന്നു

**************************************************************************


Monday, March 16, 2020

ഒരു മാസ്ക് ഫിറ്റ് ചെയ്താൽ മാത്രം പോരാ

 ഒരു മാസ്ക് ഫിറ്റ് ചെയ്താൽ മാത്രം പോരാ. മറ്റ് മുൻ കരുതലുകൾ നിർബന്ധമായും സ്വീകരിക്കണം. രോഗമുണ്ടായാലും ഇല്ലെങ്കിലും 3 അടി അകലം പാലിക്കണം. കൂട്ടം കൂടരുത്. ഷേക്ക് ഹാൻഡ്  ഒഴിവാക്കുക. സോപ്  ഉപയോഗിച്ചു  20   സെക്കന്റ്‌  എടുത്തു  കൈ അകവും പുറവും  കഴുകുക . മാസ്ക് ,രോഗികളും രോഗികളെ പരിചരിക്കുന്നവരും മാത്രം ഉപയോഗിക്കുക.


ഇറ്റലിയിലെ സ്ഥിതി 

Must Read
Written by Saan
"എന്താണ് നിങ്ങളെ കാത്തിരിക്കുന്നതെന്ന്
നിങ്ങൾക്ക് ഊഹിക്കാൻ കൂടിക്കഴിയില്ല"

നിങ്ങൾക്കിപ്പോഴും കാര്യം തിരിഞ്ഞില്ലെങ്കിൽ നിങ്ങളിത് തീർച്ചയായും വായിക്കണം.

ഇത് ഒരു സിനിമാ കഥയല്ല. ഫിക്ഷനല്ല. ഇറ്റലിയിൽ നടക്കുന്നതിനെക്കുറിച്ച് അവിടുത്തെ ഒരു പൗരൻ( ജെയ്സൺ യാനൊവിറ്റ്സ്) ട്വിറ്ററിൽ എഴുതിയ ഒരു ത്രെഡാണ്. അതിന്റെ സ്വതന്ത്ര പരിഭാഷമാത്രമേ എന്റേതായുള്ളു. ഒറിജിനൽ ട്വീറ്റ് കമന്റിൽ.

📌 ആമുഖം.

എല്ലാവർക്കും അറിയാം ഇറ്റലി ക്വാറന്റൈനിലാണെന്ന്.

ഇവിടുത്തെ അവസ്ഥ വളരെ മോശമാണ്. പക്ഷെ അതിലും പരിതാപകരമാണ് തങ്ങൾക്കൊന്നും പറ്റില്ലെന്ന് കരുതുന്ന മറ്റു രാജ്യക്കാരെ കാണുന്നത്.

ഞങ്ങൾക്ക് അത് മനസ്സിലാവും. കാരണം രണ്ടാഴ്ച മുൻപെ വരെ ഞങ്ങളും അങ്ങനെ തന്നെ ആയിരുന്നു.

🟢 സ്റ്റേജ് 1

കൊറോണ എന്നൊരു വൈറസ് ഉണ്ട്. രാജ്യത്ത് ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു

ഓ.. പേടിക്കാനൊന്നും ഇല്ല. അതൊരു പകർച്ചപ്പനി മാത്രമാണ്

മാത്രമല്ല എനിക്ക് 75 വയസ്സായിട്ടും ഇല്ല.

ഞാൻ സുരക്ഷിതനാണ്. വെറുതെ എന്തിനാണ് പോയി മാസ്കും സാനിറ്റൈസറും ഒക്കെ വാങ്ങിവച്ച് കാശ് കളയുന്നത്?

വെറുതെ പേടിച്ച് ആധി കൂട്ടാതെ ഞാൻ സാധാരണത്തെ പോലെ തന്നെ ജീവിക്കാൻ പോകുകയാണ്

🟢 സ്റ്റേജ് 2

കേസുകളുടെ എണ്ണം കാര്യമായി കൂടുന്നു

രാജ്യത്ത് ചില റെഡ് സോണുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്ത ചില നഗരങ്ങൾ ക്വാറന്റൈൻ ചെയ്തിരിക്കുന്നു. കുറേ ആളുകൾ ഇൻഫെക്റ്റഡ് ആണ് (ഫെബ്രുവരി 22)

ഇത് കഷ്ടമാണ്. പക്ഷെ ഗവണ്മെന്റ് ശ്രദ്ധിക്കുന്നുണ്ട്. പേടിക്കാനൊന്നും ഇല്ല.

കുറച്ച് മരണങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട്. പക്ഷെ അതൊക്കെ വയസ്സായവരാണ്. മീഡിയയും സർക്കാറും ചുമ്മാ വ്യൂവർഷിപ്പിനും പ്രശസ്തിക്കും വേണ്ടി പാനിക്ക് ഉണ്ടാക്കുകയാണ്. എന്തൊരു വൃത്തികെട്ടവന്മാർ

മനുഷ്യർ അവരുടെ ജീവിതം സാധാരണ പോലെ തന്നെ കൊണ്ട് പോവും. ഇതു കാരണം ഞാൻ എന്റെ സുഹൃത്തുക്കളെ കാണാതിരിക്കാണോ.. ഉവ്വ നടന്ന പോലെ.

ഇതൊന്നും എന്നെ ബാധിക്കില്ല. ഞാൻ സുരക്ഷിതനാണ്

🟠 സ്റ്റേജ് 3

കേസുകൾ ഭീകരമായി വർദ്ധിച്ചിരിക്കുന്നു.

ഒറ്റ ദിവസം കൊണ്ട് ഇരട്ടിയോളം കൂടി.

ഒരുപാട് ആളുകൾ മരിച്ചുകൊണ്ടിരിക്കുന്നു.

കൂടുതൽ ഭാഗങ്ങൾ റെഡ് സോൺ ആക്കി. 4 റീജിയണുകൾ കൂടി ക്വാറന്റൈൻ ചെയ്തു (മാർച്ച് 7).

ഇറ്റലിയുടെ 25% ഇപ്പോൾ ക്വാറന്റൈനിലാണ്.

സ്കൂളുകളും കോളേജുകളും അടച്ചു. പക്ഷെ ബാറുകളും ഹോട്ടലുകളും ജോലിസ്ഥലങ്ങളും ഇപ്പോഴും തുറന്നിരിക്കുകയാണ്.

ഒഫിഷ്യൽ ഓർഡർ, ഇറങ്ങുന്നതിന് മുന്നെ തന്നെ ചില മാധ്യമങ്ങൾ ചോർത്തി പ്രസിദ്ധീകരിക്കുന്നു. തുടർന്ന് 10000 ത്തോളം ആളുകൾ റെഡ് സോണിൽ നിന്ന് സൂത്രത്തിൽ കടന്ന് കളഞ്ഞ് ഇറ്റലിയുടെ മറ്റുഭാഗങ്ങളിലുള്ള തങ്ങളുടെ വീടുകളിലേക്ക് പോകുന്നു(ഈ ഭാഗം പിന്നീട് പ്രധാനമാണ്)

ബാക്കി 75% ഭാഗത്ത് ആളുകളും അവരുടെ ജീവിതം സാധാരണ പോലെ തന്നെ തുടരുന്നു.
അവർക്കിപ്പോഴും കാര്യത്തിന്റെ ഗൗരവം മനസ്സിലായിട്ടില്ല.

എവിടെ തിരിഞ്ഞാലും അകലം പാലിക്കാനും കൈ വൃത്തിയായി സൂക്ഷിക്കാനും അനാവശ്യമായ യാത്രകൾ ഒഴിവാക്കുവാനുമുള്ള നിർദ്ദേശങ്ങളാണ്. എല്ലാ 5 മിനിറ്റിലും ടിവിയിൽ ഈ നിർദ്ദേശങ്ങൾ കാണിക്കുന്നുണ്ട്.

പക്ഷെ ഇതൊന്നും ആളുകളുടെ മനസ്സിലേക്ക് കയറിയിട്ടില്ല.

🔴 സ്റ്റേജ് 4



കേസുകൾ ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്.

സ്കൂളുകളും യൂണിവേഴ്സിറ്റികളും ഒരു മാസത്തോളമായി അടച്ചിട്ടിരിക്കുകയാണ്.

ദേശീയ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു.

ഹോസ്പിറ്റലുകൾ ഒക്കെ നിറഞ്ഞിരിക്കുന്നു. ബാക്കി യൂണിറ്റുകൾ എല്ലാം ഒഴിപ്പിച്ച് കൊറോണ രോഗികൾക്കായി ക്രമീകരിച്ചിരിക്കുന്നു.

ആവശ്യത്തിന് ഡോക്റ്റർമാരും മെഡിക്കൽ സ്റ്റാഫും ഇല്ല.

റിട്ടയർ ചെയ്തവരേയും യൂണിവേഴ്സിറ്റികളിലെ അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥികളേയും വിളിച്ചിരിക്കുന്നു.

8 മണിക്കൂർ ഷിഫ്റ്റ് എന്നൊരു സംഗതി ഇല്ലാതായിരിക്കുന്നു. നിവർന്ന് നില്കാൻ കഴിയുന്നവരൊക്ക്ർ പറ്റാവുന്ന അത്രയും നേരം ജോലി ചെയ്തുകൊണ്ടേ ഇരിക്കുക എന്ന അവസ്ഥയാണ്.

തീർച്ചയായും ഡോക്റ്റർമാരും നഴ്സുമാരും ഇൻഫെക്റ്റഡാവുന്നുണ്ട്. അവരിൽ നിന്നും അവരുടെ കുടുംബാങ്ങൾക്കും കിട്ടുന്നുണ്ട്.

ന്യൂമോണിയ കേസുകൾ വളരെ കൂടിയിരിക്കുന്നു. ഐസിയു വേണ്ടവരുടെ എണ്ണം പരിധിവിട്ട് പോയിരിക്കുന്നു. എല്ലാവർക്കുമുള്ള സ്ഥലം ഇല്ല.

ഈ ഘട്ടത്തിൽ ഇതൊരു യുദ്ധമാണ്: രക്ഷപ്പെടാനുള്ള സാധ്യത നോക്കി ആളുകൾക്ക് മുൻ ഗണന കൊടുക്കേണ്ട ഗതികേടിലേക്ക് ഡോക്റ്റർമാർ എത്തിയിരിക്കുന്നു.

എന്നുവച്ചാൽ വയസ്സായവരേയും നിലവിൽ ഗുരുതര പ്രശ്നമുള്ളവരേയും തഴയേണ്ട അവസ്ഥ.

എല്ലാവരേയും രക്ഷിക്കാനുള്ള സൗകര്യങ്ങൾ ഇല്ല. അതുകൊണ്ട് നല്ല ഫലം ഉറപ്പുള്ളവയ്ക്ക് മാത്രം മുൻ ഗണന.

ഇതൊരു തമാശയാണെന്ന് ആശ്വസിക്കണം എന്നുണ്ട്. പക്ഷെ അക്ഷരാർത്ഥത്തിൽ ഇതാണ് സംഭവിക്കുന്നത്.

ആവശ്യത്തിന് സ്ഥലം ഇല്ലാത്തതുകൊണ്ട് ആളുകൾ മരിക്കുന്നു.

എന്റെ ഒരു ഡോക്റ്റർ സുഹൃത്ത് വിളിച്ചിരുന്നു. അവൻ ആകെ തളർന്നു പോയിരിക്കുന്നു. കാരണം അന്നേദിവസം മാത്രം 3 പേരെ മരിക്കാൻ വിടേണ്ടി വന്നുവത്രെ.

നഴ്സുമാർ കരയുന്നു. അവർക്ക് ആളുകൾ മരിക്കുന്നത് കയ്യും കെട്ടി നോക്കി നിൽക്കാനേ കഴിയുന്നുള്ളു. മരിക്കുന്നവർക്ക് നൽകാൻ ആകെ അവരുടെ കയ്യിലുള്ളത് കുറച്ച് ഓക്സിജൻ മാത്രമാണ്.

ഒരു സുഹൃത്തിന്റെ ബന്ധു ആവശ്യത്തിന് ചികിൽസ കിട്ടാതെ മരണപ്പെട്ടുവത്രെ.

കാര്യങ്ങൾ കൈവിട്ട് പോയിരിക്കുന്നു. സിസ്റ്റം തകർന്നിരിക്കുന്നു.

എവിടെ തിരിഞ്ഞാലും കൊറോണയല്ലാതെ മറ്റൊന്നും കേൾക്കാനില്ല.

⚫ സ്റ്റേജ് 5

റെഡ് സോണിൽ നിന്ന് സൂത്രത്തിൽ കടന്ന് കളഞ്ഞ 10000 ആളുകളെ മറന്നുപോയിട്ടില്ലല്ലോ?

ഇവർ കാരണം രാജ്യം മൊത്തം മാർച്ച് 9 ഓടെ ക്വാറന്റൈൻ ചെയ്യേണ്ടി വന്നിരിക്കുന്നു.

വൈറസിന്റെ വ്യാപനം മാക്സിമം തടയുക എന്നതാണ് ലക്ഷ്യം‌.‌‌‌‌‍

ആളുകൾക്ക് ഇപ്പോഴും ജോലിക്ക് പോകാം പലചരക്കുകൾ വാങ്ങിക്കാം മരുന്ന് വാങ്ങിക്കാം. ഇതൊന്നും ഇല്ലെങ്കിൽ സാമ്പത്തിക രംഗം തകരും (ഇപ്പോഴേ തകർച്ചയില്ലാണ്). പക്ഷെ വ്യക്തമായ കാരണം ഇല്ലാതെ സ്വന്തം താലൂക്ക് വിട്ട് പോകാൻ കഴിയില്ല.

ആളുകൾക്ക് പേടി വന്നിരിക്കുന്നു. ഒരുപാട് ആളുകൾ മാസ്കും ഗ്ലൗസും ഒക്കെ ഉപയോഗിക്കുന്നുണ്ട്. പക്ഷെ ഇപ്പോഴും തങ്ങൾ വൈറസ്സിന് തൊടാൻ കഴിയാത്ത മരണമാസുകൾ ആണെന്ന് കരുതുന്ന ഒരു കൂട്ടരുണ്ട്. അവരിപ്പോഴും വലിയ കൂട്ടമായി റെസ്റ്റോറന്റുകളിലും ബാറുകളിലും കറങ്ങി നടക്കുന്നു.

⚫ സ്റ്റേജ് 6

2 ദിവസത്തിന് ശേഷം- എല്ലാം അടച്ചിരിക്കുന്നു. ഓഫീസുകൾ, ഹോട്ടലുകൾ, ഷോപ്പിങ്ങ് സെന്ററുകൾ, തിയ്യേറ്ററുകൾ. .

സൂപ്പർമാർക്കറ്റുകളും മെഡിക്കൽ ഷോപ്പുകളും ഒഴികെ എല്ലാം.

സർട്ടിഫിക്കേറ്റ് ഉണ്ടെങ്കിലേ ഇനി സഞ്ചരിക്കാൻ കഴിയൂ.

പേര് , എവിടുന്ന് വരുന്നു, എവിടേക്ക് പോകുന്നു, എന്തിന് പോകുന്നു എന്നിവ അടങ്ങിയ ഒഫിഷ്യൽ രേഖയാണ് ഈ സർട്ടിഫികറ്റ്

ഒരുപാടിടത്ത് പോലീസ് ചെക്പോസ്റ്റുകൾ സ്ഥാപിച്ചിരിക്കുന്നു

അനാവശ്യമായി പുറത്ത് കാണുന്നവർക്ക് 206 യൂറോ വരെ ഫൈൻ ചുമത്തും. കൂടാതെ ഈ ആൾ നേരത്തെ തന്നെ കൊറോണ പോസിറ്റീവ് ആയ ആളാണെങ്കിൽ കൊലപാതക ശ്രമത്തിന് 1 മുതൽ 12 വർഷം വരെ തടവ് ലഭിക്കും.

🟤 നിർത്തുന്നതിന് മുൻപ്:

ഇന്നുവരെ (മാർച് 12 ) ഉള്ള അവസ്ഥയാണിത്.

ഓർക്കുക ഇത്രയും സംഭവിച്ചത് 2 ആഴ്ചയിലാണ്.

സ്റ്റേജ് 3 മുതൽ ഇന്ന് വരെ വെറും 5 ദിവസം മാത്രം.

ഇറ്റലിക്ക് പുറത്ത് ചൈന പോലുള്ള രാജ്യങ്ങൾ മറ്റൊരു സ്റ്റേജിലാണ്. അതുകൊണ്ട് ഞാൻ ഇത്രയും നിങ്ങളോട് പറയുന്നു:

എന്താണ് നിങ്ങളെ കാത്തിരിക്കുന്നതെന്ന് നിങ്ങൾക്ക് ഊഹിക്കാൻ കൂടി കഴിയില്ല.

എന്തെന്നാൽ 2 ആഴ്ച മുൻപ് വരെ ഞാനും ഇതുപോലെ ഒരു ദുരന്തം ഉണ്ടാവും എന്നതിനെക്കുറിച്ച് യാതൊരു ഊഹവും ഇല്ലാതിരിക്കുകയായൊരുന്നു.

അതെ, ഇതൊരു ദുരന്തമാണ്.

അത് വൈറസ് അപകടകാരിയായതുകൊണ്ട് മാത്രമല്ല. അത് മൂലം ഉണ്ടാവുന്ന സംഭവ പരമ്പരകൾകൊണ്ട് കൂടിയാണ്.

മറ്റുരാജ്യങ്ങൾ ഇപ്പോഴും ഒരുഹവും ഇല്ലാതെ കയ്യും കെട്ടി ഇരിക്കുന്നത് കണ്ടിട്ട് വിഷമം ഉണ്ട്. ഇപ്പോൾ വേണമെങ്കിൽ അവർക്ക് അവരുടെ ജനങ്ങളെ രക്ഷിക്കാനുള്ളത് ചെയ്യാവുന്നതേ ഉള്ളു.

ഇത് വായിക്കുന്നെങ്കിൽ നിങ്ങൾ ചെയ്യേണ്ടതൊക്കെ ചെയ്ത് സുരക്ഷിതരായിരിക്കുക.

ഇത് താനെ അവസാനിക്കും എന്ന് കരുതരുത്.

അമേരിക്കയിലൊക്കെ പുറത്ത വരാത്ത എത്ര കേസുകൾ ഉണ്ടാവും എന്ന് ഞാൻ അൽഭുതപ്പെടുന്നു. ആ രാജ്യത്തിന്റെ രീതിവച്ച് അത് സ്വാഭാവികമാണ്.

കടുത്ത നടപടികൾ ഇറ്റലിയിൽ വേണ്ടി വന്നിട്ടുണ്ട്. കാരണം വേറെ വഴിയില്ല എന്നതാണ്. അത് പലതരത്തിലും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്നറിയാം. പക്ഷെ വേറെ വഴിയില്ല. ചൈനയിൽ അവ ഫലം കണ്ടിട്ടുണ്ട്. അതുകൊണ്ട് ഇവിടെയും ഫലം കാണും എന്ന് കരുതുന്നു.

ഇത് ലോക ചരിത്രത്തിലെ വഴിത്തിരിവായിരിക്കും. ഇതിന് ശേഷം ലോകം ഒരിക്കലും പഴയതുപോലായിരിക്കില്ല.

ഓർക്കുക. നിങ്ങളുടെ പ്രദേശത്ത് ആളുകൾക്ക് രോഗം വന്നിട്ടുണ്ടെങ്കിൽ അതിനർത്ഥം വൈറസ് പടരുന്നു എന്നാണ്. നിങ്ങൾ ഒരു പക്ഷെ ഞങ്ങളേക്കാൾ 2 ആഴ്ച പുറകിലായിരിക്കും.

അതുകൊണ്ട് സുരക്ഷിതരായിരിക്കാൻ ശ്രമിക്കുക. നിങ്ങൾക്ക് ഒന്നും പറ്റില്ല എന്ന് വിഡ്ഡികളെപ്പോലെ ചിന്തിക്കാതിരിക്കുക.

പറ്റുമെങ്കിൽ വീട്ടിൽ ഇരിക്കുക!!


16 3 2020 COVID UPDATE KERALA

Next two weeks are crucial for India.
If we take adequate precaution and break the chain then we can tide the Corona virus Outbreak else we have a big problem in hand especially for the elderly population
*




***********************************************************
കേരള PSC
അറിയിപ്പ്...!!!

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ മാസം 14 വരെ നിശ്ചയിച്ചിരുന്ന എല്ലാ ഇന്റർവ്യൂകളും മാറ്റിവച്ചിരിക്കുന്നു.

ഏപ്രിൽ മാസത്തെ ഇന്റർവ്യൂ പ്രോഗ്രാം പുതുക്കി പ്രസിദ്ധീകരിക്കുന്നതാണ്.
##########################


ഇപ്പോഴും അനാസ്ഥ ...BY SUBHASH

ഇന്ന് മോളെ കാണിക്കാൻ താലൂക്ക് ഹോസ്പിറ്റലിൽ പോയി.  8മണിക്ക്  പോയി ടോക്കൺ എടുത്തു.  ഡോക്ടർ 9 മണിക്ക് വരും എന്ന് പറഞ്ഞതുകൊണ്ട്  9 മണി ആയപ്പോൾ പോയി.  അപ്പോൾ അവിടെ  5 പേരാണ് ഉണ്ടായിരുന്നത്.  കുറച്ചുകഴിഞ്ഞപ്പോൾ  20പേരോളം എത്തി.  9.30ആയിട്ടും  ഡോക്ടർ വന്നില്ല.  നിലവിൽ  3 പീഡിയാട്രീഷ്യൻ   ഉള്ളസ്ഥലത്ത്  ഇന്ന്  ആരും  വന്നില്ല.  തിരക്കായപ്പോൾ  മാസ്ക് ധരിച്ചു 2നേഴ്‌സുമാർ  വന്നിട്ട്  പറഞ്ഞു... ഇങ്ങനെ  കൂടിനിൽക്കരുത്..  ഒരു കൈ അകലത്തിൽ  നിൽക്കൂ.. എല്ലാർക്കും അറിയുന്നതല്ലേ എന്നൊക്ക...  ഞാൻ ചോദിച്ചു  ഡോക്ടർ  വരില്ലേ?  അപ്പോൾ അവർ പറയുന്നു,  ഡോക്ടറൊക്കെ വന്നോളും...  ഞാൻ ചോദിച്ചു,  ഡോക്ടർ സമയത്ത് വന്നാൽ ഇവിടെ തിരക്കുണ്ടാവില്ലല്ലോ, ഇവിടെ ആരും  പോകുന്ന വഴി kerivannathalla,  കുട്ടികളെ കാണിക്കാൻ വന്നതാണ്.  ഞങ്ങൾക്ക് മാത്രം ബോധം ഉണ്ടായിട്ട് കാര്യമില്ല,  നിങ്ങൾ ഇങ്ങനെ പേടിപ്പിക്കാൻ നിൽക്കണ്ട...  കുറച്ച് അധികം സംസാരിച്ചു.  പെട്ടന്ന്  ഇപ്പുറത്ത് റൂമിൽനിന്നു  ഒരു ഡോക്ടർ  വന്നിട്ട്  പറഞ്ഞു.. വരൂ,  ഞാൻ നോക്കാം.  അങ്ങേര്  ഈ നേരമത്രയും  ആ റൂമിൽ  തന്നെ ഉണ്ടായിരുന്നു.  എന്ത് ചെയ്യാൻ....   പാവങ്ങൾ ഒരു നിവൃത്തിയുമില്ലാഞ്ഞിട്ടാണ്  ആശുപത്രിയിൽ പോകുന്നത്. ശ്രദ്ധിക്കേണ്ടവർ  യാതൊരു ശ്രദ്ധയുമില്ലാതെ  നടക്കുന്നു. കേവലം ഒരു മന്ത്രി വിചാരിച്ചാൽ  ഇവിടെ ഒന്നും  നടക്കില്ല...  അവർ പറയുന്നത് അനുസരിക്കാൻ  ഉദ്യോഗസ്ഥർ തയ്യാറാകാത്തിടത്തോളം  ദുരന്തങ്ങൾ  പെയ്തുകൊണ്ടേയിരിക്കും.
****************************************************************
മലയോര ടൗണുകളിലൂടെ ഇന്ന് യാത്ര ചെയ്തപ്പോൾ മനസിലായത്. (1) ആളുകൾ ഇപ്പോഴും 1  M അകലം ( സുരക്ഷിത അകലം ) പാലിക്കുന്നില്ല. ( 2 ) മാസ്ക് ധരിക്കുന്നവർ തീരെ ഇല്ല. ഓട്ടോ / ബൈക്ക് ഡ്രൈവർമാർ ചിലരൊഴികെ. ( 3 ) ഷേക്ക് ഹാൻഡ് ലെ അപകടം പലരും തിരിച്ചറിഞ്ഞിട്ടില്ല. ബോധവൽക്കരണം ശക്തപ്പെടുത്താനുണ്ട്.-CKR
*********************************************************************
തീർച്ചയായും സാർ ,ആളുകൾ ഇതിന്റെ ഗൗരവം മനസിലാക്കുന്നില്ല-Soumya
****************************************************************
എല്ലാവരും മാസ്ക് ധരിക്കേണ്ട ആവശ്യമുണ്ടോ...Ajeesh ALAKODE
*********************************************************************
തൊണ്ടവേദന /ചുമ / അലർജി അല്ലാത്ത ജലദോഷം ഉള്ളവർ ധരിക്കേണ്ടതാണ്.- CKR
*********************************************************************

കോവിഡ് 19 രോഗനിയന്ത്രണത്തിന് സാമൂഹ്യ തലത്തിൽ ( വീടുകളിൽ/ ആശുപത്രികളിൽ/  പൊതുസ്ഥലങ്ങളിൽ/ തൊഴിലിടങ്ങളിൽ/ ആംബുലന്സുകളിൽ ) അനുവർത്തിക്കേണ്ട കാര്യങ്ങൾ ⭐

⭐WHO പ്രസിദ്ധീകരിച്ച ഗൈഡന്‍സ്  രേഖകളും, കേന്ദ്ര ആരോഗ്യ മന്ത്രാലയം “കോവിഡ് 19 - കണ്ടൈന്‍മെന്‍റ് പ്ലാന്‍ രേഖകളും അവലംബിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഡോ: ജയകൃഷ്ണൻ. ടി ( അഡിഷനല്‍ പ്രൊഫെസര്‍ & മേഖല പകര്‍ച്ച വ്യാധി നിയന്ത്രണ സെല്‍ -കോ-ഓര്‍ഡിനേറ്റര്‍) കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം. മെഡിക്കല്‍ കോളേജ് കോഴിക്കോട് തയ്യാറാക്കിയ രേഖയാണ് ഇത്.

സാമൂഹ്യ തലത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍

1⃣വീടുകളില്‍ :-

🏠 “ഹോം ഐസോലേഷന്‍”

🔸രോഗ ബാധ യുണ്ടാകുന്ന ഇടങ്ങളിലെ രോഗലക്ഷണമുണ്ടാകുന്നവര്‍ : (പനിയും, ചുമയും ജലദോഷവുമുള്ളവര്‍), അവര്‍ റിസ്ക് ഗ്രൂപ്പില്‍ പെട്ടവര്‍ (പ്രായമായവര്‍, പ്രമേഹ, കിഡ്നി, ഹൃദയ രോഗികള്‍, ഗര്‍ഭിണികള്‍) അല്ലെങ്കിൽ  പാരസെറ്റമോള്‍ പോലുള്ള പനിക്കുള്ള മരുന്നുകള്‍ കഴിച്ചു വീടുകളില്‍ തന്നെ വിശ്രമിക്കണം.

🔸ഒപ്പം പ്രാദേശികമായിട്ടുള്ള ആരോഗ്യ ഉദ്യോഗസ്ഥരെ വിവരം അറിയിക്കണം.

🔸രോഗം മറ്റുള്ളവരിലേക്ക് പടരാതിരിക്കാനും  “ വ്യക്തി സുരക്ഷ ഉപകരണങ്ങളുടെ ഉപയോഗം കുറക്കാനും രോഗലക്ഷണമുള്ളവര്‍ നേരിട്ടു ആശുപത്രികളില്‍ നേരെ പോകാതെ ടെലെഫോണില്‍ കണ്‍സല്‍റ്റ് ചെയ്യാനും / ടെലി മെഡിസിന്‍ സൗകര്യങ്ങൾ (ഉള്ളിടത്ത്) പരമാവധി ഉപയോഗിക്കുകയും വേണം.

🔸ഇതിനിടയില്‍ എന്തെങ്കിലും വിഷമ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യ പ്രവർത്തകരുടെ ഉപദേശം അനുസരിച്ചു മെഡിക്കല്‍ സഹായം  തേടാനുമാണ് WHO നിര്‍ദേശിക്കുന്നത്.

🔹രോഗികള്‍ : ഒരു മുറിയില്‍ തന്നെ കഴിയണം,  മറ്റ് കുടുംബങ്ങളുമായി കൂടുതല്‍ ഇടപെടുകയുമരുത്.

🔹ഈ മുറി ബാത്ത്റൂം ഉള്ളതും, നല്ലത് പോലെ കാറ്റും വെളിച്ചവും കടക്കുന്നതുമായിരിക്കണം. ജനാലകള്‍ തുറന്നു തന്നെ വെക്കണം. 

🔹മുറിയിയില്‍ നിന്നു പുറത്തു വരികയാണെങ്കില്‍ വീട്ടിലെ മറ്റുള്ളവരില്‍ നിന്നും  നിന്നും 1 മീറ്റര്‍ അകലം പാലിക്കണം.

🔹രോഗി ഉറങ്ങുന്ന അവസരമൊഴികെ സാധാരണ  “ ഫേസ് മാസ്ക്” ധരിച്ചിരിക്കണം.

🔹രോഗിയെ സ്ഥിരമായി ഒരാള്‍  മാത്രം ശുശ്രൂഷിക്കണം. അയാള്‍ മുറിയില്‍ പ്രവേശിക്കുംബോഴൊക്കെ മാസ്കും, ഗ്ലൌസും, എപ്രണും ധരിച്ചിരിക്കണം.

🔹പുറത്തു വരുമ്പോഴൊക്കെ കൈകള്‍ സോപ്പിട്ടു കഴുകണം.

🔹മറ്റുള്ളവര്‍ രോഗികളെ സന്ദര്‍ശിക്കുന്നത് വിലക്കുകയും, മറ്റാരെങ്കിലും   മുറിയില്‍ പ്രവേശിക്കുന്നുണ്ടെങ്കില്‍ മാസ്കു ധരിക്കുകയും വേണം.

🔹രോഗികളുമായി സമ്പർക്കം ഉണ്ടായിട്ടുള്ളവര്‍ തുടര്‍ന്നു 14 ദിവസത്തോളം വീടുകളില്‍ തന്നെ നീരിക്ഷണത്തില്‍ കഴിയുകയും (ക്വാറന്റ്റിയിന്‍), ദിവസവും രണ്ടു നേരം ശരീരത്തിന്‍റെ താപനില പരിശോധിച്ചു പനി ഇല്ലെന്നു ഉറപ്പ് വരുത്തുകയും വേണം..
 ************************************************************
2⃣തൊഴില്‍ ഇടങ്ങളില്‍
******************************************************************
🔻പ്രതലങ്ങളും (മേശകളും, ഫര്‍ണിച്ചര്‍ ) , ഉപകരണങ്ങളും  (ഫോണുകള്‍ , കീ ബോര്‍ഡുകള്‍) ദിവസവും അണുനാശിനി കൊണ്ട് തുടക്കുക.

🔻കൈ കഴുകാനായി ഹാന്‍ഡ് സാനിറ്റിസറുകള്‍ / സോപ്പുകള്‍ കരുതി

വെക്കുക.

🔻ഇടക്കിടെ കൈകള്‍ കഴുകുകയും ചെയ്യുക.

🔻കൂടുതല്‍ യാത്ര വേണ്ടുന്നവര്‍ യാത്ര വേളകളില്‍ കൈയില്‍ ചെറിയ കുപ്പി ഹാന്‍ഡ് സാനിറ്റിസറുകള്‍ കരുതുകയും വേണം.

🔻പനിയും,ചുമയും ഉള്ളവര്‍ വീട്ടില്‍ തന്നെ മരുന്നുകള്‍ കഴിച്ചു വിശ്രമിക്കുക / അതിനായി സിക്ക് ലീവ് അനുവദിക്കുക. അല്ലെങ്കില്‍ വീടുകളില്‍ വെച്ചു തന്നെ ജോലി ചെയ്യുക.

🔻അത്തരക്കാര്‍ പൊതു വാഹനങ്ങളില്‍ യാത്ര ചെയ്യാതിരിക്കുക.

🔻കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ കസ്റ്റമരില്‍ ആര്‍ക്കെങ്കിലും രോഗലക്ഷ്നമുണ്ടെന്നു കണ്ടാല്‍ വേണ്ട അകലം പാലിക്കണം (സോഷ്യല്‍ ഡിസ്റ്റന്‍സിങ് ). അവിടെയും കൈ കഴുകാനായി ഹാന്‍ഡ് സാനിറ്റിസറുകള്‍ / സോപ്പുകള്‍ കരുതി വെക്കുന്നത് നല്ലതായിരിക്കും.

🔻രോഗബാധ ഉണ്ടായിട്ടുള്ള രാജ്യങ്ങളില്‍ നിന്നും വരുന്ന ചരക്കുകളും, ഉപകരണങ്ങളും, ഇലക്ട്രോണിക് വസ്തുക്കള്‍ , ഫര്‍ണിച്ചര്‍  തുടങ്ങിയവ കൈകാര്യം ചെയ്യുന്നവര്‍/ഉപയോഗിക്കുന്നവര്‍ കൈകളില്‍ ഗ്ലൌസുകളോ, മുഖത്ത് മാസ്ക്കുകളോ ധരിക്കേണ്ടതില്ല.  ഇത് പോലെ യുള്ള ഇറക്കുമതി ചെയ്യപ്പെട്ട വസ്തുക്കളില്‍ നിന്നും രോഗം പകരുന്നതിതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

3⃣ആരോഗ്യ വളണ്ടിയര്‍മാര്‍/ ആശാ പ്രവര്‍ത്തകര്‍, റാപ്പിഡ് റെസ്പോണ്‍സ് / പബ്ലിക്  ഹെൽത്ത് ടീമിലെ അംഗങ്ങള്‍ :

💊രോഗബാധയുണ്ടാകുമ്പോള്‍ രോഗികളുമായി  നേരിട്ടല്ലാതെ വിവരം ശേഖരിക്കുന്നതാണ് അഭികാമ്യം. ടെലിഫോണിലോ, വീഡിയോ കോളിലൂടെയോ വഴി വിവരങ്ങള്  ശേഖരിക്കാ ന്‍ ശ്രമിക്കണം . ഈ അവസരങ്ങളിലൊന്നും മാസ്ക് ധരിക്കേണ്ട ആവശ്യമില്ല.

💊ഫീല്‍ഡ് വര്‍ക്കിന്റെയും, സര്‍വൈലന്‍സിന്റെയും  ഭാഗമായി രോഗികളുമായി കൂടികാഴ്ച നടത്തുന്നത്  രോഗിയുടെ വീടിലെ മുറികള്‍ക്ക് പുറത്തു വെച്ചോ/ വരാന്തയില്‍ വെച്ചോ ആയിരിക്കണം.

💊ഈ അവസരങ്ങളിലും രോഗി  സാധാരണ  “ മാസ്ക്” ധരിച്ചിരിക്കണം .

💊രോഗിയുടെ വീട്ടിലുള്ള രോഗി ഉപയോഗിച്ച മറ്റ് വസ്തുക്കളൊന്നും സ്പര്‍ശിക്കാതിരിക്കാനും ശ്രദ്ധിയ്ക്കണം.

💊രോഗികളോ , രോഗം സംശയിക്കുന്നവരോ ആയി നേരിട്ടു സംസാരിക്കുമ്പോള്‍ / വിവര ശേഖരണം നടത്തുമ്പോഴും അവരുമായി കഴിയുന്നതും 1 മീറ്റര്‍ അകലം പാലിക്കണം. അപ്പോഴൊക്കെ മാസ്ക് ധരിക്കുകയും വേണം. 

💊“ഹോം ക്വാറന്റ്റെയിനി”ലുള്ള / രോഗികളുമായി നേരിട്ടു സമ്പർക്കത്തിൽ പെട്ടവരുമായി ഇടപെടുമ്പോഴും അവര്‍ക്ക് രോഗലക്ഷണമൊന്നും ഇല്ലെങ്കിലും 1 മീറ്റര്‍ അകലം പാലിക്കണം. അപ്പോഴൊ ന്നും മറ്റ് വ്യക്തി സുരക്ഷാ നടപടികള്‍ ഒന്നും എടുക്കേണ്ട ആവശ്യവും ഇല്ല.

4⃣പൊതുസ്ഥലങ്ങള്‍ (സ്കൂളുകള്‍, മാളുകള്‍, ബസ്- റെയില്‍വേ സ്റ്റേഷനുകള്‍ etc )

🚹ഇവിടങ്ങളില്‍ ചുമയോ, പനിയൊ ലക്ഷ്നമില്ലാത്തവര്‍ ഒരു തരത്തിലുമുള്ള വ്യക്തി സുരക്ഷാ ഉപകരണങ്ങളും (മാസ്കും മറ്റും ) ധരിക്കേണ്ടതില്ല.
🚹
 ചുമയോ, പനിയോ  ലക്ഷണ മുള്ളവരില്‍ നിന്നും  മറ്റുള്ളവര്‍ 1 മീറ്റര്‍ അകലം പാലിക്കാന്‍ ശ്രദ്ധിക്കുക. (സോഷ്യല്‍ ഡിസ്റ്റന്‍സിങ് ).

🚹പനിയും,ചുമയും ഉള്ള വിദ്യാര്ഥികളും,അദ്ധ്യാപകരും  വീട്ടില്‍ തന്നെ മരുന്നുകള്‍ കഴിച്ചു വിശ്രമിക്കുക .കൂടുതല്‍ പേരില്‍ രോഗബാധ ഉണ്ടാകുക യാണെങ്കില്‍ സ്കൂള്‍ അടച്ചിടേണ്ടി വരും.

5⃣ ചികിത്സാ സ്ഥാപനങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :

🏥ആശുപത്രികളില്‍ പോകേണ്ടവര്‍ മുന്‍ കൂട്ടി വിവരമറിയിച്ചും, ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം അനുസരിച്ചും മുന്‍ കൂട്ടി “അപ്പോയിന്‍റ് മെന്‍റ്” വാങ്ങി അവിടേക്ക് പോവുക.

🏥ആശുപത്രികളിലെ രജിസ്ട്രേഷന്‍ കൌണ്ടറുക ള്‍ , ഫാര്‍മസി കൌണ്ടറുകള്‍ , ബില്‍ സെക്ഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സ്രവങ്ങള്‍ തെറിക്കാതിരിക്കാന്‍ ഗ്ലാസുസു കൊണ്ടോ, സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ടോ ചെറിയ “വിന്‍ഡോകളുള്ള”  മറകള്‍/ “ സ്ക്രീനു” കള്‍ ഉണ്ടാക്കേണ്ടതാണ്.

🏥“വിന്‍ഡോകള്‍ വഴി മരുന്നുകള്‍ നല്കാനും, ഇടപാടുകള്‍ നടത്താനും പറ്റുന്നതാണ്.

🏥ആളുകള്‍ എളുപ്പം കാണുന്ന സ്ഥലങ്ങളില്‍ കൈ തുടക്കാനായി കുപ്പികളില്‍ ഡിസ്പെന്‍സ് ചെയ്യാവുന്ന ഹാന്‍ഡ് സാനിറ്റൈസറുകള്‍ / കഴുകാനായി വാഷ് ബസിനുകള്‍ക്ക് സമീപം സോപ്പുകള്‍ എന്നിവ കരുതി വെക്കുന്നതും, കൈ കഴുകുന്ന രീതികളെ ക്കുറിച്ചു , രോഗ പ്രതിരോധത്തെ  ക്കുറിച്ചും ബോധവത്ക്കരണത്തിനായീ പോസ്റ്ററുകള്‍ ഉണ്ടാകുന്നതും  നല്ലതായിരിക്കും.

🏥രോഗികള്‍ക്കും, കൂടെയുള്ളവര്‍ക്കും നിർദ്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകകള്‍ അവിടങ്ങളില്‍ പ്രദർശിപ്പിക്കണം.

🏥ആശുപത്രികളില്‍ മാലിന്യ നിർമ്മാർജ്ജനം ശരിയായ രീതിയിൽ നടത്താനുള്ള സംവിധാനങ്ങൾ  ഉണ്ടായിരിക്കണം.

💛i.ഓ പി ചികിത്സാ സ്ഥാപനങ്ങളില്‍/ക്ലിനിക്കുകള്‍
കണ്‍സല്‍ റ്റേഷന്‍ മുറികള്‍ക്ക് പുറത്തുള്ള  വെയിറ്റിങ് ഏരിയകളിൽ  :

▶പനി/ചുമ/ തൊണ്ടവേദന ലക്ഷണമുള്ളവര്‍ക്കു - ധരിക്കാന്‍ മാസ്കുകള്‍ കൊടുക്കുക, മാറ്റി ഇരിക്കാനായി പ്രത്യേകം ഐസോലേഷന്‍ മുറി സൌകര്യം ഏര്‍പ്പെടുത്തുക.

▶ ഇതിന് സാധ്യമല്ലെങ്കില്‍ മറ്റ് രോഗികളില്‍ നിന്നും 1 മീറ്റര്‍   അകലത്തില്‍ മാറ്റി ഇരുത്തുക. (  “കഫ് കോർണറുകൾ”കള്‍ ഇതിനായി ഉപയോഗപ്പെടുത്താവുന്നതാണു).

▶പനി/ചുമ/ തൊണ്ടവേദന ലക്ഷണമില്ലാത്ത മറ്റ് രോഗികള്‍ക്ക് ഒരു തരത്തിലുമുള്ള വ്യക്തി സുരക്ഷാ ഉപകരണങ്ങളും (മാസ്കുകള്‍) ആവശ്യമില്ല.

▶പനി/ചുമ/ തൊണ്ടവേദന ലക്ഷണമുള്ളവരെ പരിശോധിക്കുന്ന / ശുശ്രൂഷിക്കുന്ന ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ലാബ് ടെക്നീഷ്യന്‍മാര്‍  തുടങ്ങിയവര്‍ വ്യക്തി സുരക്ഷാ ഉപകരണങ്ങളായ മാസ്കുകള്‍, ഗ്ലൌസുകള്‍, ഗൌണുകള്‍,കണ്ണടകള്‍ തുടങ്ങിയവ ധരിക്കേണ്ടതുണ്ട്.

▶ഇവിടെ ക്ലീനിങ്/വൃത്തിയാക്കുന്നവര്‍ ഇവയ്ക്ക് പുറമെ ബൂട്ട്കളും ധരിക്കേണ്ടതാണ്.

💛ii.ആശുപത്രികള്‍ /കിടത്തി ചികിത്സ നടത്തുന്ന സ്ഥാപനങ്ങളില്‍

♦a.രോഗികളെ പ്രാഥമികമായി സ്ക്രീന്‍ ചെയ്യുന്ന ട്രയാജ് ഏരിയ കള്‍ :
🔰രോഗികളില്‍ നിന്നു അകലം പാലിക്കാന്‍ (സോഷ്യല്‍ ഡിസ്റ്റന്‍സിങ് ). ഇവിടെയൊക്കെ രോഗികളുടെ ശരീര താപനില (പനി) പരിശോധിക്കാന്‍ നോ- ടച്ച് തെര്‍മോമീറ്ററുകളും , തെര്‍മല്‍ ഇമേജിംഗ് ക്യമറകളും ആണ് ശുപാർശ ചെയ്യുന്നത്.

🔰രോഗ ലക്ഷണങ്ങള്‍ ഉള്ളവർ എത്തിയാല്‍ /ശരീര താപനില (പനി) പരിശോധനയില്‍ പനിയുണ്ടെന്ന് കണ്ടാല്‍, ഉടനെ തന്നെ അവര്‍ക്ക് മാസ്കുകള്‍ നല്കുകയും അവരെ മറ്റുള്ളവരില്‍ നിന്നും 1 മീറ്റർ  എങ്കിലും അകലം പാലിക്കുകയും ചെയ്യണം.

🔰മറ്റ് രോഗികള്‍ മാസ്കുകള്‍ ധരിക്കേണ്ടതില്ല.

🔰നോ- ടച്ച് തെര്‍മോമീറ്ററുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇവിടെയും  ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്കുകള്‍ ധരിക്കണമെന്നില്ല.

🔰ട്രയാജ് ഏരിയായില്‍ നിന്നും  വാര്‍ഡിലേക്കുള്ള വഴികള്‍  ആളുകള്‍ മുഖാമുഖമാകാതെ “വണ്‍വേ”കള്‍ ആയി ക്രമീകരിക്കേണ്ടിവരും .

♦b.വാര്‍ഡുകളില്‍ :

⏺കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ട രോഗികളെയും രോഗം സംശയിക്കുന്നവരെയും ഇടകലരാതെ പ്രത്യേകം മുറികളില്‍ വെവ്വേറെ മാറ്റി  (cohorting ) ഐസോലേറ്റ് ചെയ്തു കിടത്തണം .

⏺രോഗികളുടെ കട്ടിലുകള്‍ തമ്മില്‍ 1 മീറ്റര്‍ എങ്കിലും അകലം വേണം.

⏺മുറി നല്ലത് പോലെ കാറ്റും വെളിച്ചവും കടക്കുന്നതുമായിരിക്കണം. ജനാലകള്‍ തുറന്നു തന്നെ വെക്കണം.

⏺കൊതുക് ശല്ല്യം ഒഴിവാക്കാന്‍  അവ സ്ക്രീന്‍ /നെറ്റ് ചെയ്തിരിക്കണം). ഓരോരോഗിക്കും ഹാന്‍ഡ് സാനിറ്റൈസറുകള്‍ നല്കണം.

⏺പനി/ചുമ/ തൊണ്ടവേദന ലക്ഷണമുള്ളവരെ പരിശോധിക്കുന്ന /  ശുശ്രൂഷിക്കുന്ന ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ലാബ് ടെക്നീഷ്യന്‍ മാര്‍  തുടങ്ങിയവര്‍ വ്യക്തി സുരക്ഷാ ഉപകരണങ്ങളായ  മാസ്കുകള്‍ , ഗ്ലൌസുകള്‍, ഗൌണുകള്‍,കണ്ണടകള്‍ തുടങ്ങിയവ ധരിക്കേണ്ടതുണ്ട്.

⏺രോഗികളില്‍ സ്രവങ്ങള്‍ ഉണ്ടാക്കാവുന്ന പരിശോധനകളും / ചികിത്സകളും നടത്തുന്നവര്‍ ( വെന്‍റിലേറ്റര്‍ ട്യൂബ് ഇടല്‍) മേല്‍ നല്കിയിരിക്കുന്ന ഉപകരണങ്ങള്‍ക്ക് പുറമെ ഇവര്‍ എന്‍95/എഫ്‌എഫ്‌എഫ്‌പി 2 മാസ്കുകളും , അപ്രണുകളും ധരിക്കേണ്ടതാണ്.

⏺ഈ വാര്‍ഡുകളില്‍ സന്ദര്‍ശകരെ നിയന്ത്രിക്കേണ്ടതുണ്ട്
 ( എണ്ണവും, സമയവും),
അവര്‍ വ്യക്തി സുരക്ഷാ നടപടികള്‍ ( മാസ്ക്,ഗ്ലൌസ് തുടങ്ങിയവ ധരിക്കുകയും )  എടുക്കുകയും വേണം.

⏺അവരുടെയൊക്കെ വിവരങ്ങ ള്‍ ഒരു രജിസ്റ്ററില്‍ റിക്കോര്‍ഡ് ചെയ്തു/രേഖപ്പെടുത്തി വെക്കണം.

⏺ഇവിടെ രോഗികള്‍ക്ക് ഭക്ഷണ വിതരണവും മറ്റു സര്‍വീസുകളും  ഒന്നിച്ചു “ ബണ്ടില്‍ സ്ര്‍വീസ്” ആയി ഒരേ സമയത്ത് ചെയ്യണം.

⏺വാര്‍ഡുകള്‍ ക്കിടയില്‍ “ ക്രോസ് റഫറന്‍സിനായിട്ടുള്ള .രോഗികളുടെ “സഞ്ചാരവും” പരിമിതപ്പെടുത്തണം.

⏺രോഗികളുമായി നേരിട്ടു ബന്ധപ്പെടാത്ത വരാന്തകളിലും വാര്‍ഡുകളുടെ ഇടനാഴികളിലും നടക്കുന്നവരും  മറ്റ് രോഗികളും, കൂട്ടിരിപ്പ്കാരും, ഓഫീസ് ജോലിക്കാരും ആരും തന്നെ വ്യക്തി സുരക്ഷാ ഉപകരണങ്ങളായ മാസ്കുകള്‍  ധരിക്കേണ്ടതില്ല.

6⃣ആംബുലന്‍സുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :

⏏കോവിഡ് 19 സംശയിക്കുന്ന രോഗികളോടൊപ്പമുള്ള   രോഗികളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന സ്റ്റാഫുകളും സഹായികളും മാസ്കുകള്‍, ഗ്ലൌസുകള്‍, ഗൌണുകള്‍, കണ്ണടകള്‍ തുടങ്ങിയവ ധരിക്കേണ്ടതുണ്ട്.

⏏ആംബുലന്‍സുകളിലെ ഡ്രൈവര്‍മാര്‍ വാഹനത്തിന് പ്രത്യേക  കമ്പാർട്മെന്റ്  /ക്യാബിനില്‍ ആണെങ്കില്‍ രോഗിയുമായി 1 മീറ്റര്‍ അകലം പാലിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ഒരു വ്യക്തി സുരക്ഷ നടപടിയും ആവശ്യമില്ല.

⏏അല്ലാത്ത പക്ഷം മാസ്കു ധരിക്കേണ്ടതാണ്. ആംബുലന്‍സുകള്‍ യാത്രക്ക് ശേഷം വാഹനം 1% സോഡിയം ഹൈപ്പോക്ലോറൈറ്റു ലായനി കൊണ്ട് സ്പ്രേ ചെയ്തു ( kanapsack sprayers) അണുനാശം വരുത്തേണ്ടതാണ്.

രോഗ പകര്‍ച്ചയുടെയും , അറിവുകളുടെയും വെളിച്ചത്തില്‍
രോഗ നിയന്ത്രണത്തിന് അതാത് സമയങ്ങളില്‍ കേന്ദ്ര- സംസ്ഥാന ആരോഗ്യ വകുപ്പ് നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങൾ വന്നേക്കാം അതിനു അനുസരിച്ചുള്ള നടപടികള്‍ എടുക്കേണ്ടതാണ്.

തയ്യാറാക്കിയത് : ഡോ ജയകൃഷ്ണന്‍ ടി. Jayakrishnan Jayan(ഗസ്റ്റ് ലേഖകൻ)
#കോവിഡ്19
#ക്വാറന്റൈൻ
#രോഗനിയന്ത്രണം
#കൊറോണ
#ഇൻഫോക്ലിനിക്




                                                      Making soap for breaking the chain
******************************************************************************
Corona Virus Cases..

New York
wk 1 - 2
wk 2 - 105
wk 3 - 613

France
wk 1 - 12
wk 2 - 191
wk 3 - 653
wk 4 - 4499

Iran
wk 1 - 2
wk 2 - 43
wk 3 - 245
wk 4 - 4747
wk 5 - 12729

Italy
wk 1 - 3
wk 2 - 152
wk 3 - 1036
wk 4 - 6362
wk 5 - 21157

Spain
wk 1 - 8
wk 3 - 674
wk 4 - 6043


India

Week 1 - 3
Week 2 - 24
Week 3 - 105

Next two weeks are crucial for India.
If we take adequate precaution and break the chain then we can tide the Corona virus Outbreak else we have a big problem in hand especially for the elderly population
So far so good. India has done well so far in its fight to contain Corona Virus. Now we are in stage 3 in which Virus spreads through social contacts & in social gatherings. This is most critical stage & number of confirmed cases spread exponentially everyday like what happened in Italy between last week of February & second week of March. From 300 to 10,000. If India is not able to manage this stage for next 3 to 4 weeks then we could have confirmed cases not in Thousands but in Lakhs. This next one month is crucial. That is why most events & public gatherings have been closed till 15th April.

Just because schools are closed avoid getting that compulsive travel & Holiday bug. Holidays will come next year too why try your luck with Corona specially with children. Marriage functions, Birthday parties etc can wait. Don’t try your luck & that bravado that nothing will happen to me. Next 30 days will be most crucial in medical History of India. Take all precautions while at home & while outside for any important work. Precaution is not panic.

Be a responsible citizen by following & educating others to remain careful for next one month.

#CoronaVirus