ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Tuesday, June 8, 2021

ഡോക്ടേഴ്സ് ഹെൽപ്പ് ഡെസ്‌ക്‌ 8943270000, 8943160000

 ഡോക്ടേഴ്സ് ഹെൽപ്പ് ഡെസ്‌ക്‌

ഇരിക്കൂർ: കോവിഡ് സാഹചര്യത്തിൽ എം.ബി.ടി. നന്മ ഫൗണ്ടേഷൻ സ്റ്റുഡന്റ് പോലീസ് കാഡറ്റുകളുടെ പിന്തുണയോടെ നന്മ ഡോക്ടഴ്സ് ഡെസ്ക് തുടങ്ങി. കോവിഡ് മൂലമോ മറ്റു ആരോഗ്യപ്രശ്നങ്ങളാലോ വീടുകളിൽ പ്രയാസമനുഭവിക്കുന്ന രോഗികൾക്ക് വിവിധ സ്പെഷ്യാലിറ്റികളിൽനിന്നായി 150 ഓളം വിദഗ്ധ ഡോക്ടർമാരുടെ സഹായത്തോടെ ആരോഗ്യസംബന്ധമായ നിർദേശങ്ങളും പിന്തുണയും സൗജന്യമായി ഉറപ്പാക്കുകയെന്നതാണ് ഡെസ്‌കിന്റെ ലക്ഷ്യം.

പാലിയേറ്റീവ് കെയർ വിദഗ്ധൻ ഡോ. സുരേഷ് കുമാർ, ഡോ. മുജീബ് റഹ്‌മാൻ എന്നിവരുടെ നേതൃത്വത്തിലാണ് ഹെൽപ്പ്‌ ഡെസ്‌ക് പ്രവർത്തിക്കുന്നത്. 8943270000, 8943160000 എന്നീ നമ്പറുകളിൽ രാവിലെ ഒൻപതുമുതൽ വൈകിട്ട് ആറുവരെ ബന്ധപ്പെടാം.

No comments:

Post a Comment