ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Monday, May 10, 2021

ഗൃഹ സന്ദർശന പ്രവർത്തനം തുടരുന്നു

 



ഇന്ന് ( 10  05 2021) രാവിലെ .11  മണി മുതൽ ഉച്ച  കഴിഞ്ഞു 2  വരെ ആലക്കോട് നരിയമ്പാറ വാർഡ് ജാഗ്രതാ സമിതി വാർഡിൽ ഇരുപതോളം  വീടുകളിൽ  സന്ദർശനം നടത്തി. കോവിഡ് പ്രതിരോധം, മഴക്കാല പൂർവ ശുചീകരണം എന്നീ വിഷയങ്ങളിൽ നിരീക്ഷണവും ബോധവൽക്കരണവും നടത്തി. സന്ദർശിച്ച വീടുകളിൽ ക്ഷേമാന്വേഷണം നടത്തുകയും വീടിനകത്ത് SMS പാലിക്കേണ്ടുന്ന ആവശ്യം സൂചിപ്പിക്കുകയും ചെയ്തു . ഭക്ഷ്യവസ്തുക്കൾ, മരുന്ന്  തുടങ്ങിയ അവശ്യ വസ്തുക്കളുടെ ലഭ്യതയും ചർച്ച ചെയ്യപ്പെട്ടു. ഗ്രാമ പഞ്ചായത്ത് മെമ്പർ സാലി,  RRT അംഗം ബാബു കെ.എ, സി.കെ രാധാകൃഷ്ണൻ മാസ്റ്റർ, ലത സതീഷ്  തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് സന്ദർശിച്ച മേഖലയിൽ ചിലയിടങ്ങളിൽ  കോവിഡ് പ്രതിരോധ നടപടിക്രമങ്ങൾ പാലിക്കപ്പെടുന്നതിൽ  ചില വീഴ്ചകൾ  ശ്രദ്ധയിൽപ്പെട്ടു  .കിടപ്പു രോഗികൾക്കായി ഒരു വീൽ ചെയർ ,ഒരു എയർ ബെഡ്  എന്നി വയുടെ ആവശ്യം ശ്രദ്ധയിൽപ്പെട്ടു . 60 കഴിഞ്ഞവരിൽ ചിലർ ഇപ്പോഴും വാക്സിൻ ഒരു ഡോസ് പോലും  എടുത്തിട്ടില്ല എന്നകാര്യം ശ്രദ്ധയിൽപ്പെട്ടു.അത്തരം ആളുകളുടെ  ലിസ്റ്റ്  എടു ത്തിട്ടുണ്ട്. തീരെ വയ്യാത്തവർക്ക് വീട്ടിൽ വന്നു വാക്‌സിനേറ്റു ചെയ്യുമോ എന്ന അന്വേഷണം ഉണ്ടായി .ഒരു ഭിന്ന ശേഷി വ്യക്തി ഉൾപ്പെടെ  അത്തരം 3 വ്യക്തികൾ മേഖലയിൽ ഉണ്ട് . സംസാരിക്കാൻ കഴിവില്ലാത്ത ഒരു ചെറുപ്പക്കാരൻ ആംഗ്യഭാഷയിൽ വാക്‌സിൻ വേണ്ട എന്ന് ഉറപ്പിച്ചു സൂചിപ്പിച്ചു .  ഒരു വീട്ടിൽ വിവാഹ വാർഷികത്തിന്റെ ഭാഗമായി വന്നെത്തിയ  ബന്ധുക്കൾ മാസ്‌ക് ധരിക്കാതെ ഇടപെടുന്നതു കണ്ടു . അവരോട് മാസ്ക് ധരിക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടു . സ്വന്തം പറമ്പിലേക്ക് പോകുന്നതാണെണെന്നും പറഞ്ഞു കാറിത്തുപ്പി മുന്നേറുന്ന ഒരു മദ്ധ്യ വയസ്കനെയും കണ്ടുമുട്ടി .ഒരു ആരോഗ്യ പ്രവർത്തകയുടെ  വീടിൽ കൂത്താടി വളർത്തുകേന്ദ്രവും  കണ്ടു .ആവശ്യമായ മുന്നറിയിപ്പുകൾ നൽകി .പല വീടുകളിലും  ബ്ലീച്ചിങ് പൌഡർ ആവശ്യമുണ്ട് .  ഒരു ആരോഗ്യ പ്രവർത്തക / പ്രവർത്തകൻ  എങ്കിലും നമ്മുടെ  ടീമിലുണ്ടാകുന്നത് നല്ലതായിരിക്കുമെന്നു തോന്നി .ഗൃഹ സന്ദർശന പ്രവർത്തനം നാളെ  തുടരും.

 ഒരു അടിയന്തിര ഇടപെടൽ  .കണ്ണൂർ  മിംസ് ആശുപത്രിയിൽ  ചികിത്സയിൽ ആയിരുന്ന  നമ്മുടെ  വാർഡിൽ താമസിച്ചിരുന്ന   ദമ്പതികളെ  (ചികിത്സാച്ചെലവ് താങ്ങാനാവാത്തതിനാൽ (സ്‌പെഷൽ  വാർഡ്  2 ദിവസം 63000 )  അവരുടെ ആഗ്രഹപ്രകാരം  മറ്റേതെങ്കിലും സർക്കാർ സംവിധാനത്തിലേക്ക് മാറ്റാൻ വേണ്ടിയുള്ള ഗ്രാമപഞ്ചായത്തു മെമ്പറിന്റെ  അപേക്ഷ( ഡിഎംഒ , കലക്റ്റർ എന്നിവർക്ക്  ) അയച്ചു .രാത്രി 9 മണിയോടെ അവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി . ഡോ ബിജോയ് , ഡോ . സനീഷ് , സിപിഎം പാർട്ടി നേതാക്കൾ തുടങ്ങിയവരുടെ ഇടപെടൽ ഈ മിഷൻ വിജയിക്കുന്നതിനു ഇടയാക്കി .

 - CKR  10  05 2021

****************************

മറ്റു കോവിഡ് വാർത്തകൾ 

കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കുന്നതിനായി പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ് (കെ എം എം എൽ) കൊവിഡ് ആശുപത്രി സജ്ജമാക്കുകയാണ്. കമ്പനിക്ക് സമീപത്തെ ചവറ ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂളിലും, സ്‌കൂളിന്റെ ഗ്രൗണ്ടിലും, കമ്പനിക്ക് മുൻവശത്തെ ടൈറ്റാനിയം റിക്രിയേഷൻ ക്ലബ് പരിസരത്തുമാണ് ആരോഗ്യ വകുപ്പുമായി ചേർന്ന് കൊവിഡ് ആശുപത്രി തയ്യാറാക്കുന്നത്.  


ആദ്യഘട്ടം ചവറ ഹയർസെക്കന്ററി സ്‌കൂളിൽ തയ്യാറാക്കിയ 100 ബെഡുകൾ ഇന്ന് ആരോഗ്യ വകുപ്പിന് കൈമാറി. കമ്പനിയിലെ ഓക്സിജൻ പ്ലാന്റിൽ നിന്ന് പൈപ്പ്ലൈൻ വഴി നേരിട്ടാണ് കൊവിഡ് ആശുപത്രിയിലേക്കുള്ള ഓക്സിജൻ ലഭ്യമാക്കുന്നത്. അടുത്ത ദിവസങ്ങളിലായി സ്‌കൂളിലെ പഴയ കെട്ടിടങ്ങളിൽ സജ്ജമാക്കുന്ന 170 ബെഡുകളും കൈമാറും എന്നറിയിച്ചിട്ടുണ്ട്. . 


സ്‌കൂൾ ഗ്രൗണ്ടിൽ തയ്യാറാക്കുന്ന ചികിത്സാ കേന്ദ്രം ഒരാഴ്ച്ചക്കകം ഒരുങ്ങും. ടെന്റ് നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. 2020 ഒക്ടോബർ 10ന് ഉദ്ഘാടനം ചെയ്ത പ്ലാന്റിൽ നിന്ന് ദിനംപ്രതി  ഉൽപാദിപ്പിക്കുന്ന ദ്രവീകൃത ഓക്സിജൻ 6 മുതൽ 7 ടൺവരെയാണ്. ഇതുവരെ ഉൽപാദിപ്പിച്ച 1200 ടണ്ണോളം ആരോഗ്യ മേഖലയ്ക്ക് വിതരണം ചെയ്തു. ഈ പ്ലാന്റിൽ മൂന്നുകോടിരൂപ ചെലവഴിച്ച് സാങ്കേതികവിദ്യയിൽ മാറ്റം വരുത്തി മെഡിക്കൽ ഓക്‌സിജൻ ഉൽപാദനം ദിവസവും 10 ടണ്ണാക്കി വർദ്ധിപ്പിക്കാനുള്ള അനുമതി നൽകിയിട്ടുമുണ്ട്.

******************************************************************

ഇന്ന് ( 09 05 2021) വൈകു.3 മണി മുതൽ 4.30 വരെ ആലക്കോട് നരിയമ്പാറ വാർഡ് ജാഗ്രതാ സമിതി വാർഡിൽ പതിനഞ്ചോളം വീടുകളിൽ  സന്ദർശനം നടത്തി. കോവിഡ് പ്രതിരോധം, മഴക്കാല പൂർവ ശുചീകരണം എന്നീ വിഷയങ്ങളിൽ നിരീക്ഷണവും ബോധവൽക്കരണവും നടത്തി. സന്ദർശിച്ച വീടുകളിൽ ക്ഷേമാന്വേഷണം നടത്തുകയും വീടിനകത്ത് SMS പാലിക്കേണ്ടുന്ന ആവശ്യവും ഭക്ഷ്യവസ്തുക്കൾ, മരുന്ന്  തുടങ്ങിയ അവശ്യ വസ്തുക്കളുടെ ലഭ്യതയും ചർച്ച ചെയ്യപ്പെട്ടു. ഗ്രാമ പഞ്ചായത്ത് മെമ്പർ സാലി,  RRT അംഗം ബാബു കെ.എ, സി.കെ രാധാകൃഷ്ണൻ മാസ്റ്റർ, വിപിൻ നരിയമ്പാറ, കുടുംബശ്രീ പ്രതിനിധികളായ രാജി സന്തോഷ്, ലത സതീഷ്  തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് സന്ദർശിച്ച മേഖലയിൽ പൊതുവെ കോവിഡ് പ്രതിരോധ നടപടിക്രമങ്ങൾ പാലിക്കപ്പെടുന്നതായി വിലയിരുത്തപ്പെട്ടു.ഗൃഹ സന്ദർശന പ്രവർത്തനം നാളെ 11 മണിക്ക് തുടരും. ജാഗ്രത സമിതിയുടെ തുടർപ്രവർത്തനങ്ങൾക്കായി ഡോക്ടർ സനീഷ് PPE കിറ്റുകളും സാനിറ്റൈസറും  സംഭാവന ചെയ്തു.

No comments:

Post a Comment