ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Sunday, September 27, 2020

തീയിലേക്ക് ഈയലുകളെപ്പോലെ ദുരന്തത്തിലേക്ക്

 എട്ടുപേർ "ഠ"വട്ടത്തിൽ നിന്നു ഇത്തിരി മീനും കൊറോണയും വാങ്ങുന്നു. 4 പേർ അങ്ങോട്ട് കുതിക്കുന്നു. കോട്ടയം തിരുവാതുക്കൽ ബസ് സ്റ്റോപ്പിനടുത്ത് മീൻ കടയിൽ ശനിയാഴ്ച വൈകുന്നേരം 5 മണിയോടെ ആൾ തിരക്കാണ് നഗരത്തിൽ. വരി നിൽക്കുന്നില്ല. സാമൂഹ്യ അകലം പാലിക്കുന്നില്ല. മാസ്കുകൾ ആകട്ടെ താടിയിലേക്കിറങ്ങുന്നു. സാനിറ്റൈസ ർ ഉപയോഗിക്കാൻ ആർക്കു നേരം !. നിരീക്ഷണത്തിന് വളണ്ടിയർമാരില്ല. കേരളത്തിൽ കൊറോണ ഗ്രാഫുയരുന്നതിന്റെ രഹസ്യം ഇതുതന്നെ. ഏറ്റവു മധികം ശ്രദ്ധ കാണിക്കേണ്ട സമയത്ത് തീയിലേക്ക് ഈയലുകളെപ്പോലെ ദുരന്തത്തിലേക്ക് കുതിക്കുകയാണ് നഗരജീവിതം. ജനങ്ങളെ വിധിക്കു വിട്ടുകൊടുത്ത് തമ്മിലടിക്കുകയാണ് ജനനേതാക്കളും. - CKR 27 / 09/ 2020.



No comments:

Post a Comment