ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Tuesday, December 3, 2019

എല്ലാ ബസ് ഷെൽട്ടറുകളും ശുചീകരിക്കേണ്ട സമയമാണ് .

എല്ലാ  ബസ് ഷെൽട്ടറുകളും  ശുചീകരിക്കേണ്ട  സമയമാണ്  . 

മാതൃകാ സ്വയംസഹായ സംഘം പ്രവർത്തകരുടെ നേതൃത്വത്തി ൽ കഴിഞ്ഞ  ഞായറാഴ്ച  ( 2019 ഡിസമ്പർ 1 ) നടന്ന  കൊട്ടയാട് കവല ബസ് ഷെൽട്ടർ ശുചീകരണം ഗ്രാമപഞ്ചായത്ത് മെമ്പർ ഉദ്ഘാടനം ചെയ്യുന്നു.
സ്‌കൂളുകൾ പോലെ തന്നെ ശുചിയാക്കിയി ടേണ്ട ഇടങ്ങളാണ് ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും .നമ്മുടെ കുഞ്ഞുങ്ങൾ മതിമ റന്നിരിക്കുന്ന  ഈ സ്ഥലങ്ങൾ പലതും പാമ്പിനു വന്നു കൂടാനും സൗകര്യമാണ് .പലതരം പാമ്പുകൾ പുറ ത്തിറങ്ങുന്ന  കാലവും ! ഒരു ജീവൻ കൂടെ കളയാൻ കാത്തിരിക്കണോ ?




No comments:

Post a Comment