മാസ്ക് ധരിക്കണം, കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നീന്തുകയോ കുളിക്കുകയോ ചെയ്യരുത്: പകര്‍ച്ച വ്യാധി തടയാന്‍ പ്രത്യേക ആക്ഷന്‍ പ്ലാനുമായി സര്‍ക്കാര്‍
തിരുവനന്തപുരം: വര്‍ധിച്ചുവരുന്ന പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ജൂലൈ മാസം രോഗവ്യാപനം തടയാന്‍ പ്രത്യേക ആക്ഷന്‍ പ്ലാനുമായി സര്‍ക്കാര്‍.
എച്ച്.1 എന്‍.1 വ്യാപനം തടയുകയാണ് ലക്ഷ്യം.
ആശുപത്രി സന്ദര്‍ശകര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്നും രോഗികളല്ലാത്തവര്‍ പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസിനെതിരെ ജാഗ്രത പാലിക്കണം.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ നീന്തുന്നതും പരമാവധി ഒഴിവാക്കണം.
ചത്ത് കിടക്കുന്ന പക്ഷികളേയും മൃഗങ്ങളേയും കൈ കൊണ്ട് എടുക്കരുതെന്നും നിര്‍ദേശമുണ്ട്.
ജൂലൈ മാസം സംസ്ഥാനത്ത് ഡെങ്കി/ എലിപ്പനി വ്യാപനത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തിയിരുന്നു.
OLD AGE HELP
EMERGENCY BLOOD/PLASMA REQUESTS : 1. https://www.friends2support.org/ https://www.friends2support.org/index.aspx
INTERNET FRAUDS-DIAL 1930