ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Sunday, July 14, 2024

Tips for this week 14 7 2024

 

മാസ്‌ക് ധരിക്കണം, കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നീന്തുകയോ കുളിക്കുകയോ ചെയ്യരുത്: പകര്‍ച്ച വ്യാധി തടയാന്‍ പ്രത്യേക ആക്ഷന്‍ പ്ലാനുമായി സര്‍ക്കാര്‍

തിരുവനന്തപുരം: വര്‍ധിച്ചുവരുന്ന പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ജൂലൈ മാസം രോഗവ്യാപനം തടയാന്‍ പ്രത്യേക ആക്ഷന്‍ പ്ലാനുമായി സര്‍ക്കാര്‍.

എച്ച്‌.1 എന്‍.1 വ്യാപനം തടയുകയാണ് ലക്ഷ്യം. 

ആശുപത്രി സന്ദര്‍ശകര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും രോഗികളല്ലാത്തവര്‍ പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസിനെതിരെ ജാഗ്രത പാലിക്കണം.
 കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ നീന്തുന്നതും പരമാവധി ഒഴിവാക്കണം.
 
ചത്ത് കിടക്കുന്ന പക്ഷികളേയും മൃഗങ്ങളേയും കൈ കൊണ്ട് എടുക്കരുതെന്നും നിര്‍ദേശമുണ്ട്. 

ജൂലൈ മാസം സംസ്ഥാനത്ത് ഡെങ്കി/ എലിപ്പനി വ്യാപനത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തിയിരുന്നു.


KSEB EMERGENCY


OLD AGE HELP


EMERGENCY BLOOD/PLASMA REQUESTS : 1. https://www.friends2support.org/    https://www.friends2support.org/index.aspx




INTERNET FRAUDS-DIAL 1930