എറണാകുളത്തെ രക്തദാനം 6 01 2022
എറണാകുളത്തു അമൃതാ ഹോസ്പിറ്റലിൽ ചികിൽ സ യിലുള്ള കണ്ണൂര്കാരൻ സുഹൃത്ത് യദു കൃഷ്ണ*ന് 5 യൂണിറ്റ് " ഓ പോസിറ്റീവ്" രക്തം തൊട്ടടുത്ത ദിവസത്തേക്ക് വേണം .അവർക്കു അവിടെ നേരിട്ട് അറിയുന്നവർ ആരും ഇല്ല .സ്റ്റാൻഡ്‌ബൈ ആയി അദ്ദേഹത്തിന്റെ ഭാര്യ മാത്രമേയുള്ളൂ .നാളെ ഓപ്പറേഷനാണ് .പല ഓ പ് ഷൻസ് നോക്കി. നടക്കുമെന്ന് തോന്നുന്നി ല്ല . നീ എന്തെങ്കിലും ചെയ്യണം എന്ന് ഒരു വൈകുന്നേരം , സുഹൃത്ത് വിവേക് വിളിച്ചു പറഞ്ഞു .
ഞാൻ നോക്കാമെന്നു പറഞ്ഞു .വിവരം നമ്മുടെ വാ ട് സ് ആപ് ഗ്രൂപ് ആയ TDM ൽ ഇട്ടു .
"ഓ പോസിറ്റീവ്" രക്തം ആയതു കിട്ടാൻ ബുദ്ധിമുട്ടാവില്ല എന്ന പൊതു അഭിപ്രായം വന്നു .പക്ഷെ കോ വി ഡ് കാലമായതു കൊണ്ടുള്ള പ്രശ്നങ്ങൾ കാരണം ആളെ കിട്ടാൻ ബുദ്ധിമുട്ടുണ്ട് എന്നതാണ് യാഥാർത് ഥ്യം, പ്രകാശൻ എ മട്ടന്നൂർ , അജീഷ് ആലക്കോട് ,അനീഷ് കാസർഗോഡ് എന്നിവർ :നമുക്ക് സംഘടിപ്പിക്കാ"മെന്നു പറഞ്ഞു . പിന്നീട് ഞാൻ നെറ്റിൽ തപ്പി എറണാകുളത്തെ രക്തദാതാക്കളിൽ ചിലരുടെ ഫോൺ നമ്പർ കണ്ട് പിടിച്ചു വിളിച്ചു . ആദ്യം വിളിച്ചവർ ഇപ്പോൾ രക്തം കൊടുത്തതേയുള്ളു .എന്ന് പറഞ്ഞു .എന്നാൽ ഡോണെ ഴ്‌സ് ആയ ആരുടെയെങ്കിലും നമ്പർ തരാൻ പറഞ്ഞു . അങ്ങിനെ കിട്ടിയ നമ്പറിൽ വിളിച്ച ഒരാൾ വരാമെന്നു പറഞ്ഞു ,സ്റ്റാൻഡ്‌ബെ യുടെ നമ്പർ വാങ്ങി .
അനീഷ് കാസർഗോഡ് എറണാകുളത്തുള്ള പോലീസുകാരുമായി കോൺടാക്ട് ചെയ്തിട്ടുണ്ട് . അവർ വേണ്ട കാര്യങ്ങൾ ചെയ്യും എന്നു സമാധാനിപ്പിച്ചു .
പ്രകാശൻ എ മട്ടന്നൂർ YES,SIR എന്ന സന്ദേശവും അയച്ചു
ബിപിൻ തോമസ് , മനുകൃഷ്ണൻ , വിഷ്ണു പ്രകാശ് തുടങ്ങിയ രക്തദാതാക്കൾ ഇങ്ങോട്ടു വിളിച്ചു നാളെ രക്തദാനം നടത്തുമെന്ന് ഉറപ്പുപറഞ്ഞു .അതിൽ ഒരാൾ ദേശാഭിമാനിയിൽ നിന്നാണ് എന്നും പറഞ്ഞു .വന്നവരിൽ ചിലർ പോലീസിൽ നിന്നാണ് എന്ന് പിന്നീട് അമൃത ആശു പത്രിയിൽ സ്റ്റാൻഡ് ബൈ ആയി നിന്നയാൾ പറഞ്ഞു .
അ ങ്ങിനെ നമ്മുടെ ഗ്രൂപ്പങ്ങ ങ്ങളുടെ ഒറ്റയ്ക്കും കൂട്ടായുമുള്ള പ്രവർത്തനത്തിന്റെ ഭാഗമായി എറണാകുളത്തു 5 യൂണിറ്റ് രക്തം നമ്മുടെ ഗ്രൂപംഗം കൂടിയായ സുഹൃത്തിനു ലഭിച്ചു . ഓപ്പറേഷന് ശേഷം ആശ്വാസമായപ്പോൾ യദു കൃഷ്ണ*ൻ എല്ലാവരോടും പ്രത്യേകം നന്ദി അറിയിച്ചു.
ഒറ്റ വിളി പ്പു റത്തു കേവലം മനുഷ്യത്വത്തിന്റെ പേരിൽ രക്തദാനത്തിന് തയ്യാറായി എത്തിയ ആ അഞ്ചു ചെറുപ്പക്കാർക്കും നമ്മുടെ ഗ്രൂപ്പിന്റെ നന്ദി അറിയിക്കുന്നു .
ഈ പ്രവർത്തനം വിജയിപ്പിച്ചത് അനീഷ് ,അജീഷ് ,പ്രകാശൻ എന്നിവരുടെ ഇടപെടലുകളാണ് .അഭിനന്ദനങ്ങൾ .
(*യഥാർത്ഥ പേര് ഇതല്ല -BLOGGER)