ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Friday, July 31, 2020

തള്ളിക്കയറ്റം ,കോവിഡ് കൈപ്പറ്റാനായി




31/07 / 2020: മലയാളി കോവിഡ് കൈപ്പറ്റാനായി തള്ളിക്കയറിക്കൊണ്ടിരിക്കുകയാണ് .നാം കുറഞ്ഞ പുള്ളികളൊന്നുമല്ല .പത്തു മിനിറ്റു  യാത്രക്ക്  പോലും ,ബസിൽ സീറ്റ് പിടിക്കാനായി  തൂവാല ബുക്കിങ്ങും തള്ളിക്കയറ്റവും നടത്തിയ ചെറുപ്പക്കാരായ  സമർത്ഥന്മാരല്ലേ നമ്മൾ !

ബസ്  മലയോരത്തെ സ്റ്റോപ്പിൽ നിറുത്തുമ്പോഴേക്ക്  തടിമിടുക്കുള്ള  ചെറുപ്പക്കാരൊ ക്കെ ഓതിരം കടകം മറിഞ്ഞു ഒഴിഞ്ഞ സീറ്റ്  കണ്ട് പിടിച്ചു തൂവാലയെറിഞ്ഞു ബുക്ക് ചെയ്തു   ചാടിക്കേറി സീറ്റിലിരിക്കും .  കുഞ്ഞിനെയുമെടുത്തു ആകെയുള്ള  ഒഴിഞ്ഞ സീറ്റിനടുത്തു ഞാൻ എത്തിയപ്പോൾ അതിലൊരു തൂവാല .പുറകിൽ നിന്നൊരു ചെറുപ്പക്കാരൻ എന്നെ പിടിച്ചു വലിച്ചു പറയുകയാണ്, "ചേട്ടാ അതെന്റെ ന്റെ സീറ്റാ ,എന്റെ തൂവാലയാ " .ബസാണെങ്കിൽ ഇളകിത്തുടങ്ങി .കുനിഞ്ഞു ഇടതു കൈ കൊണ്ട് തൂവാല മാറ്റി ഞാനും കുഞ്ഞും ഇരുന്നു.തൂവാല പുറകിൽ നിന്നയാൾക്കു കൊടുത്തപ്പോൾ വാങ്ങിയില്ല .ഞാനതു പതുക്കെ ബസിൽ ഇട്ടു .ഉടൻ അയാൾ ശബ്ദമുയർത്തി ."എന്റെ തൂവാല എന്തിനാണ് താഴെയിട്ടത് ? ""ഞാൻ ബുക്ക് ചെയ്ത സീറ്റല്ലേ" . "തൂവാല മാറ്റിയിട്ടത് ശരിയല്ല" .എന്നിങ്ങനെ പോയി വാദഗതി .വാഗ്‌വാദം കുറേനേരം നീണ്ടു നിന്നു .സഹയാത്രികർ പലരും മൗനം .കണ്ടക്ടറും മൗനം .യാത്രക്കാരിൽ ചിലർ ചെറുപ്പക്കാരന്റെ പക്ഷം പിടിക്കാനും കൂടി ."ബുക്ക് ചെയ്ത സീറ്റല്ലേ" , "തൂവാല എന്തിനാണ് താഴെയിട്ടത് ?" ഇ തിലും ഭേദം കുഞ്ഞിനെയുമെടുത്തു ബസിൽ നിൽക്കുന്നതായിരുന്നു എനിക്ക് തോന്നിത്തുടങ്ങിയ സമയം ,ബസിലുണ്ടായിരുന്ന , എന്റെ പരിചയക്കാരനായ ഒരു അദ്ധ്യാപകൻ ഇടപെട്ടു ചെറുപ്പക്കാരനെ സമാധാനിപ്പിച്ചു .സ്വന്തം സീറ്റ് ഒഴിഞ്ഞു കൊടുത്തു .അദ്ദേഹം നിലത്തു വീണ തൂവാല എടുത്തു കുടഞ്ഞു എന്നെ ഒന്ന് അമർത്തി നോക്കി ആ ചെറുപ്പക്കാരന്റെ കൈയിൽ തിരിച്ചേൽപ്പിച്ചു .ഞങ്ങൾ രണ്ട് പേരോടും വിശേഷങ്ങൾ ചോദിച്ച ശേഷം തൊട്ടടുത്ത സ്റ്റോപ്പിൽ അദ്ദേഹം ഇറങ്ങുകയും ചെയ്തു . ബസ്   നഗരത്തിലേക്ക്  സമാധാനപൂർവം മുന്നോട്ടു നീങ്ങുകയും ചെയ്തു .മിക്ക സ്റ്റോപ്പുകളിലും തടി മിടുക്കും സ്വാർത്ഥത യും ഉള്ളവർ തള്ളിക്കയറുകയും സീറ്റ് പിടിക്കുകയും ദുർബലരും ബുദ്ധി കുറഞ്ഞവരും പ്രായം ചെന്നവരും അവശരും ഒക്കെ നിൽക്കേണ്ടി വരികയും ചെയ്തു പോന്നു  .ഈ തള്ളി ക്കയറ്റം ഇന്നും തുടരുകയാണ് .ക്യു നില്ക്കാൻ മലയാളി പഠിച്ചിട്ടില്ല .ആശു പത്രികളിലും ,മീൻ കടയിലും ,സൂപ്പർമാർക്കറ്റിലും , എന്തിനു പാല് വാങ്ങുന്ന ദിക്കിൽപോലും മലയാളി തള്ളിക്കയറുകയാണ് .

രാവിലെ മോഹനൻ വക്കീൽ പറഞ്ഞതു ഒടുവള്ളി ആശുപത്രിയിൽ നടന്ന തള്ളിക്കയറ്റത്തെക്കുറിച്ചാണ്   . മകളെ പൂച്ച കടിച്ചതാണ് .പേ വിഷ വാക്‌സിൻ കുത്തിവെപ്പു എടുക്കാൻ പോയി  .ആശുപത്രിയിൽ സാമൂഹ്യ അകലം പാലിക്കാനായി വെള്ള പെയിന്റടിച്ച വൃത്തങ്ങൾ വരച്ചതിൽ മൂന്നാമനായി  വക്കീൽ ൽ നിന്നു .പിന്നീട് വന്ന ബസ്സിൽ ഇറങ്ങിയവർ ,കാറിൽ വരുന്നവർ,ഓട്ടോയിൽ വന്നവർ  ഒക്കെ കൂട്ടമായി വന്നു തള്ളിക്കയറി മുന്നിൽ കൗണ്ടറിനടുത്തു കൂടി നിൽപ്പ് തുടങ്ങി .ഇവരൊക്കെ പോയിട്ടാണ് വരി നിന്ന ബുദ്ധിശൂന്യർക്കു ചികിത്സ കിട്ടുന്നത് .കോവിഡ് കൈപ്പറ്റാനായി മലയാളി രോഗികൾ തള്ളിക്കയറിക്കൊണ്ടിരിക്കുകയാണ്.

കോവിഡ് കാലത്തിനു മുൻപ് ഓഡിറ്റോറിയിൽ നടന്ന കല്യാണ സദ്യകൾ ഓർമയുണ്ടോ ? സദ്യ നടക്കുന്ന ഹാളിൽ ഒരു പ്രത്യേക സാമർഥ്യത്തോടെ, തള്ളമാരെയും കുഞ്ഞുങ്ങളെ എടുത്തു നിന്ന മനുഷ്യരെയും പ്രായമായവരെയും വശത്തേക്ക്  തള്ളി മാറ്റി ,  ഇരച്ചു കയറി ,സീറ്റ് പിടിച്ചു  .മേശക്കടിയിൽ കൈ കഴുകി ,മൂക്കറ്റം തട്ടിവിടാൻ  ,തടി മിടുക്കും ആർത്തിയും ഉള്ള  നമ്മൾ മലയാളികൾക്കു ഒരു വല്ലാത്ത  അഭിനിവേശമാണ് .കല്യാണം നടന്നോ ആവോ .ആർക്കറിയാം .സദ്യ ഉണ്ണാൻ കാണിക്കുന്ന ആ വൃത്തികെട്ട ഒരു അഭിനിവേശത്തോടെ ,അടഞ്ഞ ശ്രീകോവിലുകൾക്കു മുൻപിൽ കാണിച്ച ദിവ്യമായ സ്വാർത്ഥതയോടെ ,കോവിഡ് കൈപ്പറ്റാനായി മലയാളി സുഹൃത്തുക്കൾ ഹോട്ടലുകളിലും ബാറിലും മാളിലും മീൻകടകളിലും  പാൽക്കാരുടെയടുത്തും    ആധാരമെഴുത്തുകാരനടുത്തും തള്ളിക്കയറിക്കൊണ്ടിരിക്കുകയാണ്.

തള്ളിക്കയറുന്ന ഭക്തരെ കോവിഡ് അനുഗ്രഹിക്കുക തന്നെ ചെയ്യും .സർക്കാരിന്റെ പ്രതിരോധം പൊട്ടിപൊളിഞ്ഞേ എന്ന് നമുക്ക് അട്ടഹസിക്കാം .












Thursday, July 30, 2020

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യത 2020 ജൂലൈ 31

2020 ജൂലൈ 31 : ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. കാലാവസ്ഥ വകുപ്പ് ഈ ജില്ലകൾക്ക് ഓറഞ്ച് അലേർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.
2020 ജൂലൈ 30 : കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്.
2020 ജൂലൈ 31 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ.
2020 ഓഗസ്റ്റ് 1 : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്.
2020 ഓഗസ്റ്റ് 2 : ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്.
2020 ഓഗസ്റ്റ് 3 : ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് Yellow അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിച്ച സാഹചര്യത്തിൽ ഓറഞ്ച്, മഞ്ഞ അലെർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും അതീവ ജാഗ്രത തുടരാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.
കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

Tuesday, July 28, 2020

കാറ്റിനും മഴയ്ക്കും സാധ്യത

*Nowcast - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (weather)*
പുറപ്പെടുവിച്ച സമയം: 9.30 PM 28.07.2020
അടുത്ത 3 മണിക്കൂറിനിടെ മലപ്പുറം, കോഴിക്കോട്, കാസറഗോഡ്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ചിലയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Nowcast dated 28.07.2020
Time of issue 21 30 HRS IST (Valid for next 3 hours):
Thunderstorm with wind speed reaching 40 kmph in gusts accompanied by moderate rainfall is very likely to occur at one or two places in Malappuram, Kozhikode, Kasaragod, Wayanad and Kannur districts.

*IMD-KSDMA*

തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴയ്ക്ക് സാധ്യത 

Sunday, July 5, 2020

RAIN TODAY 06072020

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലേർട്ട് ഉണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. തീരദേശവാസികൾ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.
തീരങ്ങളിൽ മണിക്കൂറിൽ 55 കിമി വരെ വേഗതയിൽ ശക്തമായ കാറ്റിനുംകടൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുണ്ട്.കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.-CREDITS TO 24 NEWS