ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Tuesday, April 30, 2019

ഒരു പ്രവർത്തനസമിതി രൂപീകരിക്കുവാൻ ആഗ്രഹിക്കുന്നു

പ്രിയ സുഹൃത്തുക്കളേ , കണ്ണൂർ ചാലക്കുന്നിലെ നിയശ്രീ എന്ന കുഞ്ഞിന്റെ ശ്രവണ സംബന്ധമായ തുടർ ചികിത്സ ക്ക് ഉപകരിക്കുന്ന വിധത്തിൽ രണ്ടാമത്തെ ഹിയറിംഗ് എയിഡ് നമ്മുടെ ഈ ഗ്രൂപ്പിന്റെ ധന സഹായത്തോടെ വാങ്ങിയ വിവരം ഓർമിപ്പിക്കുന്നു  . കുഞ്ഞിന്റെ രക്ഷിതാക്കൾ നമ്മുടെ 'ഗ്രൂപ്പം ഗ ങ്ങളോടെല്ലാം നന്ദി അറിയിച്ചിട്ടുണ്ട്.കൂടാതെ കുഞ്ഞിനെയും കൂട്ടി നമ്മൾ എല്ലാവരേയും നേരിൽ കാണാനും അവർ ആഗ്രഹിക്കുന്നുണ്ട്. കൂടാതെ ഈ ഗ്രൂപ്പിന്റെ വരുംകാല പ്രവർത്തനങ്ങൾ നയിക്കുന്നതിനായി ഒരു പ്രവർത്തനസമിതി രൂപീകരിക്കുവാനും ആഗ്രഹിക്കുന്നു .അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.ആരൊ ക്കെ പങ്കെടുക്കുമെന്നും ഏത് ദിവസമാണ് സൗകര്യമെന്നും ഉടൻ അറിയിക്കണേ .നിയശ്രീ യും കുടുംബവും വരുന്നുണ്ട് .

Friday, April 19, 2019

ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്.

ഇടിമിന്നൽ - ജാഗ്രത നിർദേശങ്ങൾ

കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന വേനൽ മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 8 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട്തുടങ്ങുന്ന ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 8 മണിവരെയുള്ള സമയം സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേക ശ്രദ്ധയ്ക്ക്
- ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 8 മണിവരെയുള്ള സമയത്ത് കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കുന്നതിൽനിന്നും വിലക്കുക.
- സ്ത്രീകൾ മഴക്കാർ കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തക്കോ  ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 8 മണിവരെയുള്ള സമയത്ത് പോകരുത്

തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപെട്ട പ്രസംഗ വേദികളില്‍ ഇടിമിന്നല്‍ ഉള്ള സമയം നിന്നുകൊണ്ടുള്ള പ്രസംഗം ഒഴിവാക്കുക. പ്രാസംഗികര്‍ ഉയര്‍ന്ന വേദികളില്‍ ഇത്തരം സമയങ്ങളില്‍ നില്‍ക്കാതിരിക്കുകയും, മൈക്ക് ഉപയോഗിക്കാതിരിക്കുകയും ചെയ്യുക.

പൊതു നിര്‍ദേശങ്ങള്‍
- ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.
- ഗൃഹോപകരണങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
- ജന്നലും വാതിലും അടച്ചിടുക
- ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
- ഫോൺ ഉപയോഗിക്കരുത്‌.
- ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക.
- കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത്‌ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.
- ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌. 
- വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.
- വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത്‌ നിർത്തി, ലോഹ ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.
- ഇടിമിന്നൽ ഉണ്ടാകുംബോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.
- പട്ടം പറത്തുവാൻ പാടില്ല. 
- തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക. 
- ഇടിമിന്നലുള്ള സമയം പുറത്ത്‌ അയയിൽ കിടക്കുന്ന നനഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക. 
- ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ്‌ പ്രോട്ടക്ടര്‍ ഘടുപ്പിക്കാം.
- മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കഴ്ച്ചയോ കേഴ്‌വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത്‌ പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രധമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കന്റ്‌ സുരക്ഷക്കായിട്ടുള്ള സുവർണ്ണ നിമിഷങ്ങളാണ്‌.
- വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്

മേല്‍ നിര്‍ദേശങ്ങള്‍ എല്ലാ മാധ്യമങ്ങളും പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

സംസാരശേഷി പരിമിതര്‍ക്കായി ആയി ഇടിമിന്നല്‍ സുരക്ഷ സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ദൃശ്യ സന്ദേശം അനുബന്ധമായി ചേര്‍ക്കുന്നു.

സംസാരശേഷി പരിമിതര്‍ക്കുള്ള ആംഗ്യ സന്ദേശം - https://www.youtube.com/watch?v=So1uMkDyzd4
ദൃശ്യമാധ്യമങ്ങള്‍ സംസാരശേഷി പരിമിതര്‍ക്കായി ഈ ആംഗ്യ സന്ദേശം പ്രദര്‍ശിപ്പിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

റേഡിയോ, ദൃശ്യമാധ്യമങ്ങള്‍ എന്നിവ ഉച്ചയ്ക്ക് 1 മണി മുതല്‍ ഇടിമിന്നല്‍ സുരക്ഷാ സന്ദേശം പ്രത്യേകമായി അടുത്ത 5 ദിവസത്തേക്ക് പരാമര്‍ശിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

പൊതു സുരക്ഷാ സന്ദേശം അടങ്ങിയ ലഘുലേഖ ഇവിടെ ലഭ്യമാണ് http://sdma.kerala.gov.in/wp-content/uploads/2018/11/2.Lightning.pdfJ

KSDMA - ദുരന്തനിവാരണ അതോറിറ്റി

Sunday, April 14, 2019

വാഹനം ഓടിക്കുന്ന സമയത്ത് ഫോൺ ഉപയോഗിക്കുക എന്നത് തീർച്ചയായും ഒഴിവാക്കേണ്ട കാര്യമാണ്.

കൈ മാറുന്നതല്ല മനസ്സ് മാറുന്നതാണ് പ്രശ്നം...
വാഹനം ഓടിക്കുന്ന സമയത്ത് ഫോൺ ഉപയോഗിക്കുക എന്നത് വാഹനം ഓടിക്കുന്ന എല്ലാവരും തന്നെ എപ്പോഴെങ്കിലും ചെയ്തിട്ടുള്ള കാര്യമാണ്. മിക്കവാറും പേർ എല്ലാ ദിവസവും ചെയ്യുന്നതും. ഇത് ധാരാളം അപകടങ്ങളുണ്ടാക്കിയിട്ടുണ്ട് എന്ന് ഉദാഹരണങ്ങളും പഠനങ്ങളും വ്യക്തമാക്കുന്നു. തീർച്ചയായും ഒഴിവാക്കേണ്ട കാര്യമാണ്.
കാർ ഓടിക്കുന്പോൾ ഫോൺ കൈ കൊണ്ട് എടുക്കുന്നത് തടയാൻ ഹാൻഡ്‌സ് ഫ്രീ ഉപയോഗിക്കുന്നവരുണ്ട്. ഒറ്റനോട്ടത്തിൽ നല്ല കാര്യമാണെന്ന് തോന്നുമെങ്കിലും സത്യം അതല്ല. ഫോൺ എടുക്കാനായി കൈ സ്റ്റിയറിങ്ങിൽ നിന്നും മാറ്റുന്നതല്ല യഥാർത്ഥ പ്രശ്നം. ഓടിക്കുന്ന ആളുടെ ശ്രദ്ധ റോഡിൽ നിന്നും സംസാരത്തിലേക്ക് മാറുന്നതാണ്. നമുക്ക് വരുന്ന കോളിന്റെ സ്വഭാവം അനുസരിച്ച് ഇത് കൂടുകയോ കുറയുകയോ ചെയ്യാം. ഓരോ കോളും കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതോ വിഷമം ഉണ്ടാക്കുന്നതോ ആണോ എന്ന് മുൻകൂട്ടി അറിയാൻ പറ്റാത്തത് കൊണ്ട് ഡ്രൈവ് ചെയ്യുന്പോൾ ഫോൺ എടുക്കാതിരിക്കുന്നതാണ് ബുദ്ധി.
ഒരാൾ ഫോൺ എടുക്കുന്ന സമയത്ത് വാഹനത്തിൽ ആണോ എന്നറിയാനുള്ള സാങ്കേതിക വിദ്യ ഇപ്പോൾ ലഭ്യമാണ്. ഇതുപയോഗിച്ച് ഇംഗ്ലണ്ടിൽ ആളുകൾക്ക് സുരക്ഷാ മുന്നറിയിപ്പ് നല്കാൻ പോകുന്നു. കൂടാതെ മൊബൈൽ ഉപയോഗിച്ച് വണ്ടി ഓടിക്കുന്പോൾ അപകടമുണ്ടായാൽ ഇൻഷുറൻസ് കൊടുക്കില്ലെന്നും, എതിർ കഷിക്കുണ്ടാകുന്ന നഷ്ടം മൊബൈൽ ഉപയോഗിക്കുന്നയാൾ വഹിക്കണമെന്നും, അപകടത്തിൽ മറ്റാരെങ്കിലും മരിച്ചാൽ വണ്ടി ഓടിച്ചപ്പോൾ മൊബൈൽ ഉപയോഗിച്ച ആൾ ഉത്തരവാദി ആണെന്നും നിയമം വേണം. പുതിയ സാങ്കേതികവിദ്യ അനുസരിച്ച് എളുപ്പത്തിൽ കണ്ടെത്താവുന്നതേ ഉള്ളൂ.
ഇതൊക്കെ അല്പം കടുപ്പമല്ലേ എന്ന് തോന്നാമെങ്കിലും നമ്മുടെ അടുത്ത ആളുകൾ ആരെങ്കിലും മറ്റുള്ളവരുടെ അശ്രദ്ധ കൊണ്ട് മരിക്കുന്ന സാഹചര്യം ഉണ്ടാകുന്പോളാണ് ഇത്തരം നിയമങ്ങളുടെ ആവശ്യം നമുക്ക് നേരിട്ട് മനസ്സിലാവുന്നത്. അത് വേണ്ടി വരാതിരിക്കട്ടെ!
മുരളി തുമ്മാരുകുടി

Tuesday, April 9, 2019

ഏഴരക്കുണ്ട് വെള്ളച്ചാട്ടം എന്തുകൊണ്ട് അപകടകരം ?

ഏഴരക്കുണ്ട്  വെള്ളച്ചാട്ടം എന്തുകൊണ്ട്  അപകടകരം  ? മികച്ച റിപ്പോർട്ട് -മോഹനൻ അലോറ ,നടുവിൽ