ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Saturday, August 10, 2019

REQUEST FROM KOYYAM

 മുജീബ് റഹ്മാൻ കൊയ്യം. 9/8/2019.

MBL ; 9947099602
            8921278046

പ്രിയപ്പെട്ട സുഹൃത്തുക്കളെ...
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ശ്രീകണ്ഠാപുരം കൊയ്യം പ്രദേശത്തുള്ള ആളാണ് ഞാൻ..
ഇവിടെ വളരെ ഭയാനകരമായ അവസ്ഥയിലാണു ഞങ്ങൾ ഉള്ളത്. ഓരോ മിനിറ്റുകളിലും വെള്ളം കൂടിക്കൊണ്ടിരിക്കുകയാണ്. ജനങ്ങൾ സ്വന്തം വീടുകളും  സാധനങ്ങളും ഉപേക്ഷിച്ച്  ഉയർന്ന പ്രദേശത്തുള്ള പരിചയക്കാരുടെയും അയൽവാസികളുടെയും  വീടുകളിലേക്ക് അഭയംതേടി കൊണ്ടിരിക്കുന്നു. ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിക്കേണ്ട സ്കൂൾ  പാടെ വെള്ളത്തിനടിയിലാണ് ഏകദേശം 75 ഓളം വീടുകൾ വെള്ളത്തിനടിയിൽ ആയിട്ടുണ്ട്
ഇപ്പോൾ രണ്ട് കട തുറന്നു കൊടുത്തത് കാരണം അവിടെയാണ് പല കുടുംബങ്ങളും കഴിയുന്നത്..
ഇവിടെ കടയിൽ ഉള്ള ആവശ്യസാധനങ്ങൾ ഒക്കെ  തീർന്നിരിക്കുകയാണ്.. പുറംലോകവുമായി ബന്ധപ്പെടാൻ യാതൊരു നിർവാഹവുമില്ല..
ഈയൊരു സാഹചര്യത്തിൽ നിങ്ങളുടെ എല്ലാവരുടെയും സഹായം കൊയ്യം നിവാസികൾക്ക്  എത്തിച്ചു തരാൻ വിനീതമായി അപേക്ഷിക്കുന്നു...
എന്ന്  മുജീബ് റഹ്മാൻ കൊയ്യം. 9/8/2019.

MBL ; 9947099602
            8921278046

No comments:

Post a Comment