ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Saturday, August 10, 2019

ECOLOGICAL REVIEWS AND PERSPECTIVES

UPDATED ON 11/08/2019

3000 മുതൽ 4000 വരെ അടിയുയരത്തിൽ നിര നിരയായി കാണുന്ന മലകളും വൃക്ഷ നിബിഡമായ വനങ്ങളും ഉൾക്കൊള്ളുന്ന യാഥാർഥ്യമാണ് പശ്ചിമഘട്ടം .അതിനെ മറന്നുകൊണ്ട് ഇവിടെ ഒരു ജീവിതം സാധ്യമാകുന്നില്ല. ഗാഡ്ഗിൽ റിപ്പോർട്ടിന്റെ ആമുഖത്തിൽ മാധവ് ഗാഡ്ഗിൽ ഇങ്ങനെ പറയുന്നു..
"അഗസ്ത്യമല  ശിരസ്സായും അതിനു താഴെ അണ്ണാമല യും നീല ഗിരിയും ഉയർന്ന മാർവിടങ്ങളായും .പരന്നുരുണ്ട കാനറ ,ഗോവ മലകൾ മനോഹരമായ നിതംബങ്ങളായും ഉത്തര സഹ്യാദ്രി നീട്ടി പിളർത്തിയ കാലുകളാ യും കാളിദാസൻ വർണ്ണിച്ചി ട്ടുണ്ട് .നിർഭാഗ്യവശാൽ ഹരിതമേലാപ്പിന്റെ കട്ടിയായ പച്ചപ്പട്ട് പുതച്ച് പ്രൗഢയായി വിരാചിച്ച അവളിന്ന് അതിന്റെ കീറിപ്പറിഞ്ഞ അവശിഷ്ടങ്ങൾ ചുറ്റി നാണം മറക്കാനാവാതെ കേഴുന്ന സ്ഥിതിയിലാണ്.അതിനെ അങ്ങനെ പിച്ചി ചീന്തിയതിന് പിന്നിൽ ദരിദ്രരുടെ വിശപ്പടക്കാനുള്ള പരാക്രമത്തേക്കാൾ ഉപരി അതി സമ്പന്നരുടെ അടക്കി നിർത്താനാവാത്ത ആർത്തിയുടെ ക്രൂര നഖങ്ങളാണ്‌ എന്നത് ചരിത്ര സത്യം മാത്രമാണ്.."

പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു .ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമാണ്അതിനു നിങ്ങൾ വിചാരിക്കും പോലെ യുഗങ്ങൾ ഒന്നും വേണ്ട .നാലോ അഞ്ചോ വർഷം മതി അന്ന് ഞാനും നിങ്ങളും ജീവിച്ചിരുപ്പുണ്ടാകും .ആരാണ് കള്ളം പറയുന്നത് ഭയപ്പെടുന്നത് എന്ന് നിങ്ങൾക്കു തന്നെ മനസ്സിലാകും
                     ( മാധവ് ഗാഡ്ഗിൽ 2013)-SANTHOSH CHERUPUZHA
***********************************************************************

തലശ്ശേരി കുയ്യാലി പാലത്തിൽ നിന്നുള്ള രണ്ട് ദൃശ്യങ്ങളാണിത്. പുഴ കരകവിഞ്ഞൊഴുകുന്നു. ദൃശ്യങ്ങളിൽ സൂക്ഷിച്ച് നോക്കിയാൽ നീല നിറത്തിലുള്ള മതിൽ കെട്ടിയ വില്ലകൾ കാണാം.
MC ENCLAVE എന്നാണ് വില്ലാ സമുച്ചയം അറിയപ്പെടുന്നത്.മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്റെ വിവാഹം ഇവിടെ വെച്ചാണ് നടന്നത്.മരുമകൾക്ക് ഇവിടെ വില്ലയുണ്ട്. പണ്ട് ചെമ്മീൻ പാടമായിരുന്നു ഈ പ്രദേശം.കണ്ടൽക്കാടുകളും ഇവിടം ഇടതൂർന്ന് നിൽക്കുന്നു.
ഇത്തരമൊരു പ്രദേശത്ത് കോടികൾ വിലമതിക്കുന്ന വില്ലകൾ നിർമ്മിക്കുമ്പോൾ തന്നെ പ്രതിഷേധമുയർന്നിരുന്നു.
പക്ഷെ സി പി എമ്മിന്റെ പരിസ്ഥിതി'സ്നേഹ'
ത്തിൽ പ്രതിഷേധക്കാർക്ക് പിന്തിരിയേണ്ടിവന്നു.

ചെമ്മീൻ പാടത്ത്, കണ്ടൽക്കാട്ടിൽ
എൻക്ലേവ് പടുത്തുയർത്തിയത് നിയമാനുസൃതമായിട്ടാണോ?
മരിച്ചു പോയ MC ലക്ഷ്മണൻ എന്ന കോൺട്രാക്ടർ ആരുടെ ബിനാമിയായിരുന്നു?
നിലവിൽ ആരാണ് എൻക്ലേവിന്റെ ഉടമസ്ഥൻ?

കുയ്യാലിപ്പുഴ കര കവിഞ്ഞൊഴുകുമ്പോൾ
അവശേഷിക്കുന്ന ചോദ്യങ്ങൾ പങ്കുവെച്ചെന്നേയുള്ളൂ

അനില്‍ നമ്പ്യാര്‍ fwd by M Sureshbabu

No comments:

Post a Comment