ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Saturday, August 10, 2019

ആലക്കോട് പാത്തൻ പാറ നെല്ലിക്കുന്നിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി.

ആലക്കോട് പാത്തൻ പാറ നെല്ലിക്കുന്നിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. ഇന്ന് Tips Disastermanagment വാട്സ് അപ്പ് ഗ്രൂപ്പിന്റെ പ്രതിനിധികളായി ഞാനും രാമചന്ദ്രൻ സാറുംപിന്നെ ആലക്കോട്ടുകാരായ  2 യുവ സുഹൃത്തുക്കളും (അഭിനന്ദ്, വിഷ്ണു ) ക്യാമ്പ് സന്ദർശിച്ചു. ക്യാമ്പിൽ 7 പേർ ഇന്നലെ രാത്രി താമസിച്ചിട്ടുണ്ട്. 15 ഓളം കുടുംബങ്ങളെ ഇന്ന് മാറ്റി പാർപ്പിക്കാനുണ്ട്.ഞങ്ങൾ 25 കിലോ അരി വാങ്ങി എത്തിച്ചു കൊടുത്തു.പഞ്ചായത്ത്, ഹെൽത്ത്, പോലീസ്, വില്ലേജ് ഓഫീസ് തുടങ്ങി വിവിധ  ഗവ.വിഭാഗങ്ങളിൽ പെട്ടവർ വേണ്ട കാര്യങ്ങൾ ചെയ്യുന്നുണ്ട്.സാബു മാഷിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ  സഹകരണവ മുണ്ട് .ക്ലാമ്പിൽ ഉച്ചഭക്ഷണം റെഡിയാകുന്നു. പ്രായം ചെന്ന നാലു പേർ ഇപ്പോൾ ക്യാമ്പിലുണ്ട്. ഹാളിൽ തറയിൽ കിടന്നാൽ അവരുടെ കാര്യം കഷ്ടമാണ്. മടക്കു കട്ടിലുകൾ എത്തിച്ചാൽ നല്ലതാണ്. പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ , 20 രൂ വിലയുള്ള  ,ബാറ്ററി വേണ്ടാത്ത,ചെറിയ ടോർച്ചുകൾ.,  ചൂടുകുപ്പായം, ബെഡ്ഷീറ്റ്, മാറ്റ്, ബക്കറ്റുകൾ, കപ്പുകൾ, തോർത്തുകൾ, സാനിറ്ററി നാപ്കിൻസ്, അടിവസ്ത്രങ്ങൾ,വിറക്., ഗ്യാസ് അടുപ്പ്, ഗ്യാസ് സിലിണ്ടർ  ഇവയുടെ ഒക്കെ കുറവ് ഉണ്ട്. ക്യാമ്പിലേക്ക് നിങ്ങളാലാവും വിധം സഹായം നൽകണ മെന്ന് ഓർമിപ്പിക്കുന്നു.പഴയ വസ്ത്രങ്ങൾ സ്വീകരിക്കുന്നതല്ല.വിവരം ഇവിടെ ടൈപ്പ്  ചെയ്യാം. ഞങ്ങൾ വന്ന് വാങ്ങിക്കൊണ്ടു പോകാം. റെഡി ആയാൽ 9447739033 എന്ന നമ്പറിൽ വിളിക്കുക.


No comments:

Post a Comment