ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Saturday, August 10, 2019

relief camps aug 2019

കണ്ണൂർ ജില്ലയില്‍ 109 ദുരിതാശ്വാസ ക്യാമ്പുകളിലായി 10436 പേര്‍ കഴിയുന്നു.
    ജില്ലയില്‍ വിവിധ താലൂക്കുകളിലായി 109 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 2366 കുടുംബങ്ങളില്‍ നിന്നായി 10436 പേരാണ് ക്യാമ്പുകളിലുള്ളത്. ഇരിട്ടി താലൂക്കില്‍ 20 ക്യാംപുകളിലായി 2528 പേരും തളിപ്പറമ്പ് താലൂക്കില്‍ 31 ക്യാംപുകളിലായി 2720 പേരും കണ്ണൂര്‍ താലൂക്കില്‍ 26 ക്യാമ്പുകളിലായി 2418 പേരും തലശ്ശേരി താലൂക്കില്‍ 22 ക്യാമ്പുകളിലായി 2207 പേരും പയ്യന്നൂര്‍ താലൂക്കില്‍ 10 ക്യാംപുകളിലായി 563 പേരുമാണ് ഉള്ളത്.
    താലൂക്കുകളിലെ ദുരിതാശ്വാസ ക്യാംപുകള്‍- ക്യാംപിന്റെ പേര്, ആളുകളുടെ എണ്ണം എന്നീ ക്രമത്തില്‍. ഇരിട്ടി താലൂക്ക്- വാണിയപ്പാറ ഉണ്ണീശോ പള്ളി പാരിഷ് ഹാള്‍- 68, കച്ചേരിക്കടവ് എല്‍ പി സ്‌കൂള്‍- 99, ആനപ്പന്തി എല്‍ പി സ്‌കൂള്‍- 71, മണ്ണൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്‌റസ- 103, പൊറോറ യുപി സ്‌കൂള്‍- 83, മേറ്റടി എല്‍പി സ്‌കൂള്‍- 77, ഫാത്തിമമാതാ ചര്‍ച്ച് സണ്‍ഡേ സ്‌കൂള്‍- 59, കൊട്ടിയൂര്‍ ഐജെഎം എച്എസ്-115, പായം ഗവ. യുപി സ്‌കൂള്‍- 44, ഡോണ്‍ബോസ്‌കോ കോളിക്കടവ്- 259, തൊട്ടിപ്പാലം മദ്രസ എല്‍ പി സ്‌കൂള്‍- 174, നുച്യാട് ഗവ. യുപി സ്‌കൂള്‍- 72,
പരിക്കളം യുപി സ്‌കൂള്‍- 65, ബാഫഖി തങ്ങള്‍ എല്‍പി സ്‌കൂള്‍- 379, വെളിയമ്പ്ര എല്‍പി സ്‌കൂള്‍- 283, നാരായണ വിലാസം എല്‍ പി സ്‌കൂള്‍ പെരുമണ്ണ്- 83, പയഞ്ചേരി എല്‍പി സ്‌കൂള്‍- 12, വട്ട്യറ എല്‍പി സ്‌കൂള്‍- 84, മുഴക്കുന്ന് ഗവ. യുപി സ്‌കൂള്‍ 119, സെന്റ് ജോസഫ് എച്ച്എസ് കുന്നോത്ത്- 279.
    തളിപ്പറമ്പ് താലൂക്ക്: ചെങ്ങളായി മാപ്പിള എല്‍പി സ്‌കൂള്‍- 248, പൊക്കുണ്ട് മദ്‌റസ- 378, കൊയ്യം എല്‍പി സ്‌കൂള്‍- 201, പെരിന്തലേരി എഎല്‍പി സ്‌കൂള്‍- 61, പെരുമ്പ്രക്കടവ് കോട്ടേഴ്‌സ്- 116, കുറ്റിയാട്ടൂര്‍ ഹിദായത്തുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി മദ്‌റസ- 93, ഐടിഎം കോളേജ് മയ്യില്‍- 148, കുറ്റ്യേരി അങ്കണവാടി- 4, മലപ്പട്ടം എഎല്‍പി സ്‌കൂള്‍- 93, കോഓപറേറ്റീവ് ബാങ്ക് ഓഡിറ്റോറിയം, മലപ്പട്ടം- 150, ഇരിക്കൂര്‍ റഹ്മാനിയ ഓര്‍ഫനേജ്- 7, ചേടിച്ചേരി എഎല്‍പി സ്‌കൂള്‍- 157, കോടല്ലൂര്‍ എഎല്‍പി സ്‌കൂള്‍- 35, പറശ്ശിനിക്കടവ് എച്ച്എസ്എസ്- 81, മുല്ലക്കൊടി എയുപി സ്‌കൂള്‍- 110, മയ്യില്‍ എച്ച്എസ്എസ്- 90, കമ്പില്‍ മാപ്പിള എച്ച്എസ്- 99, കാഞ്ഞിലേരി എഎല്‍പി സ്‌കൂള്‍- 52, കാഞ്ഞിലേരി ഓഡിറ്റോറിയം- 60, ശ്രീകണ്ഠപുരം പഴയങ്ങാടി മദ്‌റസ- 20, കൊട്ടൂര്‍വയല്‍ സെന്റ് തോമസ് എല്‍പി സ്‌കൂള്‍- 75, സെന്റ്‌തോമസ് ചര്‍ച്ച് പാരിഷ് ഹാള്‍, കൊട്ടൂര്‍- 55, ശ്രീകണ്ഠപുരം സ്വകാര്യ വ്യക്തിയുടെ കെട്ടിടം- 32, ശ്രീകണ്ഠാപുരം സ്വകാര്യ കെട്ടിടം- 25, നെടുങ്ങോം എച്ച് എസ് എസ്- 10, ഉളിക്കല്‍ സ്വകാര്യ കെട്ടിടം- 40, പട്ടുവം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍- 172, ഗവ. ഗസ്റ്റ് ഹൗസ്, ഇരിക്കൂര്‍- 3, സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂള്‍, എരുവേശ്ശി- 75, നെല്ലിക്കുന്ന് കമ്മ്യൂണിറ്റി ഹാള്‍, വെള്ളാട്- 28, എരുവേശ്ശി വിമല സ്‌പെഷ്യല്‍ കെയര്‍ ആശുപത്രി- 2,
    കണ്ണൂര്‍ താലൂക്ക്: നാറാത്ത് ഈസ്റ്റ് എല്‍പി സ്‌കൂള്‍-68, നാറാത്ത് മുച്ചിലോട്ട് കാവ് ഓഡിറ്റോറിയം- 60, പുഴാതി അത്താഴക്കുന്ന് മാപ്പിള എല്‍പി സ്‌കൂള്‍- 493, ചിറക്കല്‍ കൊല്ലറത്തിക്കല്‍ പള്ളി മദ്റസ- 30, ഗവ. മാപ്പിള യുപി സ്‌കൂള്‍, കാട്ടാമ്പള്ളി- 113, കോട്ടക്കുന്ന് സ്‌കൂള്‍, ചിറക്കല്‍- 60, അരയമ്പത്ത് സരസ്വതി വിലാസം എല്‍പി സ്‌കൂള്‍, ചിറക്കല്‍- 26, വളപട്ടണം ജിഎച്ച്എസ്എസ്- 18, ചെറുകുന്ന് എഎല്‍പിഎസ്- 190, പള്ളിക്കര എല്‍പി സ്‌കൂള്‍- 108, സെന്റ് മേരീസ് പുന്നച്ചേരി, ചെറുകുന്ന്- 164, താവം ബാങ്ക് ഓഡിറ്റോറിയം- 82, കാട്ടാക്കുളം സെന്റ്‌മേരീസ് കോണ്‍വെന്റ്- 60, കീഴറ എല്‍പി സ്‌കൂള്‍ കണ്ണപുരം- 23, കല്യാശേരി സൗത്ത് യുപി സ്‌കൂള്‍- 20, മൂന്നുനിരത്ത് സെന്റ് ജെയിംസ് ഇംഗ്ലീഷ് സ്‌കൂള്‍- 22, എളയാവൂര്‍  പെരുമക്കുടിയിലെ സ്വകാര്യ വീട്- 30, എളയാവൂര്‍ അസ്സൈനാര്‍ ക്വാര്‍ട്ടേഴ്‌സ്- 13, പാപ്പിനിശ്ശേരി ആരോണ്‍ യുപി സ്‌കൂള്‍- 130, ഹിദായത്തുല്‍ കാട്ടിലെപള്ളി- 233, അരോളി എച്ച്എസ്- 109, പാപ്പിനിശ്ശേരി ബാങ്ക് ഓഡിറ്റോറിയം- 270, ദേശസേവാ യുപി സ്‌കൂള്‍ കണ്ണാടിപ്പറമ്പ്- 58, മുഴപ്പിലങ്ങാട് കൂര്‍മ്പക്കാവ് ഓഡിറ്റോറിയം- 7, മുഴപ്പിലങ്ങാട് അംബേദ്ക്കര്‍ ലൈബ്രറി- 5, മക്രേരി കോട്ടം എല്‍പി സ്‌കൂള്‍- 26
    തലശ്ശേരി താലൂക്ക്: പട്ടാനൂര്‍ ആയിപ്പുഴ ജിയുപിഎസ്- 75, പട്ടാനൂര്‍ ആയയിപ്പുഴ, പട്ടാന്നൂര്‍ കോരാറി മദ്രസ- 89 ജിഎല്‍പി സ്‌കൂള്‍- 533,  പട്ടാനൂര്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടം- 24, പട്ടാനൂര്‍ നൂറുല്‍ ഹുദ മദ്രസ- 89, കതിരൂര്‍ ചുണ്ടങ്ങാപൊയില്‍ സെന്‍ട്രല്‍ എല്‍പി സ്‌കൂള്‍- 57, കതിരൂര്‍ ശ്രീനാരായണ മഠം മൂന്നാം മൈല്‍- 25, കതിരൂര്‍ ബാബു സ്മാരക മന്ദിരം- 26, കീഴല്ലൂര്‍ ഗ്രെയ്‌സ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍- 8, കീഴല്ലൂര്‍ പഞ്ചായത്ത് ശിശുമന്ദിരം- 10, പടന്നക്കര എംഎല്‍പി സ്‌കൂള്‍, പെരിങ്ങത്തൂര്‍- 250, പെരിങ്ങത്തൂര്‍ മുക്കാളിക്കര അങ്കണവാടി- 180, പെരിങ്ങത്തൂര്‍ മുക്കാളിക്കര സാംസ്‌കാരിക കേന്ദ്രം- 60, പെരിങ്ങത്തൂര്‍ കിടങ്ങി യുപി സ്‌കൂള്‍- 60, കരിയാട് നായനാര്‍ മന്ദിരം- 128, കരിയാട് സിഎച്ച് മൊയ്തു ഹസ്സന്‍ അംനവാടി- 96, കീഴല്ലൂര്‍ അങ്കണവാടി- 4, പാതിരിയാട് കീഴത്തൂര്‍ വെസ്റ്റ് എല്‍പി സ്‌കൂള്‍- 9, കെപിസി എച്എസ്എസ് പട്ടാന്നൂര്‍- 342, പട്ടാന്നൂര്‍ കൊടോളിപ്രം സ്‌കൂള്‍- 64 പട്ടാന്നൂര്‍ പാളാട് എല്‍പി സ്‌കൂള്‍- 73, പട്ടാനൂര്‍ പാണനാട് അങ്കണവാടി- 5,
    പയ്യന്നൂര്‍ താലൂക്ക്: പാണപ്പുഴ കുണ്ടന്‍കൊവ്വല്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടം- 20, പാണപ്പുഴ പഴയ പോസ്റ്റ് ഓഫീസിന് സമീപം- 102, കൈതപ്രം ഗോകുലം ഓഡിറ്റോറിയം- 135, രാജഗിരി എടക്കോളനി- 45, ഏഴോം കൊട്ടില സ്‌കൂള്‍- 90, പ്രാപ്പൊയില്‍ ജിഎച്ച്എസ്എസ്- 88, തിരുമേനി ജിഎച്ച്എസ്എസ്-9, ജിഎം യുപി സ്‌കൂള്‍ കവ്വായി- 22, എടനാട് എല്‍പി സ്‌കൂള്‍ കുഞ്ഞിമംഗലം- 22, ഗോപാല്‍ യുപി സ്‌കൂള്‍ കുഞ്ഞിമംഗലം- 30.

No comments:

Post a Comment