ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Sunday, May 24, 2020

SPRINKLER ISSUE 19/04/2020

കോവിഡുമായി ബന്ധപെട്ട ഡാറ്റ അനലൈസ് ചെയ്യാൻ ടെൻഡർ വിളിക്കാനൊന്നും സമയമുണ്ടായി കാണില്ല. ഒരു ടെൻഡർ വിളിക്കൽ അത്ര പെട്ടന്ന് നടക്കുന്ന ഒന്നല്ല. ഗവ. പർച്ചേസ് ബന്ധപെട്ട കാര്യങ്ങൾ ചെയ്യുന്നവർക്ക് അത് അറിയുന്ന കാര്യമാണ്. ടെൻഡർ ഡോക്യുമെൻ്റ് ഉണ്ടാക്കൽ തന്നെ ഒരു പാട് ക്ലറിക്കൽ വർക്ക് ആവശ്യമായ ഒന്നാണ് . ടെൻഡർ ഫൈനലൈസ് ആയി ഒരു LOA ( letter of acceptance) അംഗീകരിച്ച് വരുന്നത് വരെ എമർജൻസി കാര്യങ്ങളിൽ കാത്തിരിക്കാൻ പറ്റില്ല . അത്തരം അവസരങ്ങളിൽ competent authority ഒരു ചെറിയ കാലയളവിലേക്ക് ആവശ്യമായ, യുക്തമായ തീരുമാനമെടുക്കാവുന്നതാണ് . അത് പൊതുജന സുരക്ഷയുമായി ബന്ധപെട്ടതാവുമ്പോൾ ലാഭ നഷ്ടങ്ങൾ ആരും ചികയാറില്ല, കാരണം അത് ആസമയത്തുള്ള യുക്തമായ തീരുമാനമാണ്. അതിൻ്റെ പിറകെ പോകുന്നത് അത്രയും വൃത്തികെട്ട മനസുള്ളവർ മാത്രമായിരിക്കും.
*************************************


സ്പ്രിംക്ലര്‍ കമ്പനിക്ക് കരാര്‍ അനുസരിച്ച് നൽകുന്ന ആരോഗ്യ സംബന്ധമായ രേഖകൾ ചോരില്ലെന്ന് ഉറപ്പുണ്ടോ എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി... വിവാദത്തിൽ വ്യക്തത വരും വരെ ഇനി ഡാറ്റാ അപ്ലോഡ് ചെയ്യരുതെന്ന് സര്‍ക്കാരിന് കോടതിയുടെ വാക്കാൽ നിര്‍ദ്ദേശം നൽകുകയും ചെയ്തു
************************************
മനോരമ മറുപടി പറയേണ്ടതുണ്ട്..-PADMARAJAN

കഴിഞ്ഞ ദിവസങ്ങളിലെ  മലയാള മനോരമ പത്രം ഒന്നെടുത്തു നോക്കി.. ഡാറ്റ സുരക്ഷയെപറ്റിയാണ് ഏതാണ്ട് മുഴുവന്‍ വാര്‍ത്തകളും. അസാധാരണമായ ഒരു സാഹചര്യം നേരിടാന്‍ എല്ലാ സുരക്ഷാ മുന്‍ കരുതലുമെടുത്ത് സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിച്ച സ്പ്രിങ്ക്ലര്‍ സേവനങ്ങളെ ചുറ്റിപ്പറ്റിയാണ് ഡാറ്റാ സുരക്ഷ എന്ന മുറവിളി. അമേരിക്കന്‍ കമ്പനിയാണ് ഡാറ്റാ കൈകാര്യം ചെയ്യുന്നതത്രേ..

 ഡാറ്റാ സുരക്ഷയ്ക്ക് അത്രയധികം പ്രാധാന്യം കൊടുക്കുന്ന, മലയാളിയുടെ വ്യക്തിഗത വിവരങ്ങള്‍ അമേരിക്കന്‍ കമ്പനി കൈകാര്യം ചെയ്യുന്നതില്‍ അത്രയധികം ആശങ്കയുളള മലയാള മനോരമയ്ക്ക് ഒരു മാടിമോണി സൈറ്റുണ്ട്.. പേര് M4Marry.com .

ലക്ഷക്കണക്കിനു യുവതീയുവാക്കളുടെ നീളവും തൂക്കവും തൊട്ട് അവരുടേയും കുടുംബത്തിന്റെയും പൂര്‍ണ്ണ വിവരങ്ങള്‍ ചിത്രം സഹിതം ശേഖരിക്കുന്ന വെബ് സൈറ്റാണിത്.
വെറുതെ സൈറ്റിലൊന്നു കയറി നോക്കി.. രജിസ്റ്റർ ചെയ്താണ് ഉപയോഗിക്കേണ്ടത്. പേരിലും ജനന തീയതിയിലുമാണ് തുടക്കം.. പിന്നെ മൊബൈല്‍ ഫോണ്‍ നമ്പര്‍, ഇ മെയില്‍ വിലാസം, ഉയരം തൂക്കം, മാതൃ ഭാഷ , മതം ജാതി, വിദ്യാഭ്യാസ യോഗ്യത, പഠിച്ച സ്കൂള്‍, കോളേജ്, ജോലി ചെയ്തിരുന്നതും ഇപ്പോള്‍ ചെയ്യുന്നതുമായ സ്ഥാപനങ്ങള്‍, ജോലിയുടെ പേര്, സ്വഭാവം, രക്തഗ്രൂപ്പ്, അച്ഛന്‍ അമ്മ, സഹോദരങ്ങള്‍ ഇവരെക്കുറിച്ചുളള പൂര്‍ണ്ണ വിവരങ്ങള്‍,പൂര്‍ണ മേല്‍വിലാസം, സ്വന്തമായി വീടുണ്ടോ, ഇല്ലെങ്കില്‍ ആരാണ് വീടിന്റെ ഉടമസ്ഥന്‍, തുടങ്ങി കേരള സര്‍ക്കാരിന്റെ കൈവശം പോലുമില്ലാത്ത വ്യക്തി വിവരങ്ങള്‍ എല്ലാം സൈറ്റ് ആവശ്യപ്പെടുന്നുണ്ട്. യുവതീ യുവാക്കളുടേയും കുടുംബാംഗങ്ങളുടേയും ചിത്രവും ചേര്‍ക്കാം..

ലക്ഷക്കണക്കിനു കുടുംബങ്ങളുടെ ഏറ്റവും സ്വകാര്യവും നിര്‍ണ്ണായകവുമായ ഈ ഡാറ്റ മനോരമ എങ്ങിനെയാണ് കൈകാര്യം ചെയ്യുന്നത്.. സ്വന്തം സെര്‍വറിലാണോ.. അതോ ഇന്‍ഡ്യാ ഗവണ്മെന്റ് നിയന്ത്രണത്തിലുളള ഏതെങ്കിലും സ്ഥാപനം വഴി..?

ഒന്നുമല്ല... മലയാളികളുടെ നിര്‍ണ്ണായകമായ ഈ വിശദാംശങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി M4Marry.com  ആശ്രയിക്കുന്നത് അമേരിക്ക ആസ്ഥാനമായുളള Akamai Technologies  എന്ന കമ്പനിയെയാണ്..  ഈ അമേരിക്കൻ കമ്പനിക്ക് കൈമാറുന്ന ഡാറ്റാ സുരക്ഷിതമാണോ.. M4Marry.com ല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ലക്ഷക്കണക്കിന് ഉപഭോക്താക്കളോട് നിങ്ങള്‍ ഞങ്ങള്‍ക്കു നല്‍കുന്ന ഡാറ്റാ കൈകാര്യം ചെയ്യുന്നത് അമേരിക്കന്‍ കമ്പനിയാണെന്ന് എവിടെയെങ്കിലും എപ്പോഴെങ്കിലും വെളിപ്പെടുത്തിയിട്ടുണ്ടോ.. അമേരിക്കന്‍ കമ്പനി കൈകാര്യം ചെയ്യുന്ന ഈ ഡാറ്റാ സുരക്ഷിതമായിരിക്കും എന്നതിന് എന്താണ് ഉറപ്പ്.  അതു സംബന്ധിച്ച കേസുകള്‍ ഏത് രാജ്യത്തെ കോടതിയിലായിരിക്കും വാദം കേള്‍ക്കുക. മലയാളി കുടുംബങ്ങളെ സംബന്ധിച്ച നിര്‍ണ്ണായകമായ ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുകയില്ലെന്ന് ഉറപ്പുണ്ടോ..

മനോരമ മറുപടി പറയേണ്ടതുണ്ട്..






19 /4/2020 കോവിഡ് 19 സംബന്ധിച്ച് ഇതുവരെ നമ്മൾ അഭിമുഖീകരിച്ചതിനേക്കാൾ എത്രയോ വലിയ വെല്ലുവിളി നമ്മൾ മെയ് മാസത്തിൽ നേരിടാൻ പോവുകയാണ് എന്നാണ് എന്റെ അഭിപ്രായം. കേരളത്തിന്റെ സുരക്ഷിതത്വത്തിലേയ്ക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മുഴുവൻ പ്രവാസി മലയാളികളുടെയും സംരക്ഷണം സർക്കാർ ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇങ്ങനെ സംരക്ഷണം നൽകേണ്ടവരുടെ എണ്ണം രണ്ടോ, മൂന്നോ ലക്ഷമാകാം. അതോടൊപ്പം 40 ലക്ഷത്തോളം വരുന്ന വൃദ്ധജനങ്ങളെയും ആരോഗ്യ ദുർബലരെയും വീടുകളിൽ നിരീക്ഷണത്തിലാക്കണം. അങ്ങനെയേ നമ്മുടെ സമ്പദ്ഘടനയെ തുറക്കാൻ കഴിയൂ. 

ഈ സങ്കീർണ്ണമായ വെല്ലുവിളിക്ക് സംസ്ഥാന സർക്കാർ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ഇതിന് ബിഗ് ഡാറ്റ അനലിറ്റിക് പോലുള്ള സംവിധാനങ്ങളെയൊക്കെ ഉപയോഗപ്പെടുത്തിയേതീരൂ. ഇന്ന് സ്പ്രിംഗ്ലർ കമ്പനിയുടെ സഹായം ഇതിനു സ്വീകരിച്ചതിന്റെ പേരിൽ കോലോഹലം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നവർക്ക് നമ്മൾ നേരിടാൻ പോകുന്ന ഭയാനകമായ വെല്ലുവിളിയെക്കുറിച്ച് എന്തെങ്കിലും ധാരണയുണ്ടോയെന്ന് അറിയില്ല. അല്ലാ, അറിഞ്ഞിട്ടും പ്രതിസന്ധി മൂർച്ഛിച്ചാൽ അതിൽ നിന്നും രാഷ്ട്രീയനേട്ടം കൊയ്യാമെന്നുള്ള തെറ്റിദ്ധാരണകളിൽ നിന്നാണോ ഈ കോപ്രായങ്ങളെന്ന് സംശയിക്കണം. ഇതുവരെ ഉയർന്നുവന്ന കാതലായ പ്രശ്നങ്ങളോട് ഒരിക്കൽക്കൂടി പ്രതികരിക്കട്ടെ.
1) കൊവിഡ് പ്രതിരോധത്തിന് ബിഗ് ഡാറ്റ അനലിറ്റിക് പോലുള്ള അഭ്യാസങ്ങൾ വേണ്ടതുണ്ടോ?

നമ്മുടെ ഇതുവരെയുള്ള നേട്ടത്തിന് അടിസ്ഥാനം നമ്മുടെ തയ്യാറെടുപ്പാണ്. പുതിയ വെല്ലുവിളിക്കു മുമ്പ് നമ്മൾ തയ്യാറെടുത്തിരിക്കണം. ഇതൊന്നും വേണ്ടായെന്നുള്ളവർക്ക് അവരുടെ അഭിപ്രായങ്ങൾ വച്ചുപുലർത്താം. കേരള സർക്കാരിന്റെ ഖണ്ഡിതമായ അഭിപ്രായം മറിച്ചാണ്. അമേരിക്കൻ മിറ്റിഗേഷനും രാജസ്ഥാൻ മാതൃകയുമെല്ലാമാണ് കേരളത്തിന് വേണ്ടതെന്ന് ഉപദേശിച്ചവരിൽ നിന്ന് ഇതിനപ്പുറം പ്രതീക്ഷിക്കാനാവില്ല.

2) ഇതിന് സ്പ്രിംഗ്ലർ കമ്പനി വേണോ? നമ്മുടെ നാട്ടിൽ തന്നെ കമ്പനികളില്ലേ? 

അങ്ങനെ അഭിപ്രായം ഉള്ളവരുണ്ടാകാം. എന്നാൽ ഇപ്പോൾ ഡബ്ല്യു.എച്ച്.ഒ.യുടെ കൊവിഡ് ഡാറ്റ വിശകലനം ചെയ്യുന്നതിന് ഉത്തരവാദപ്പെട്ട മലയാളിയുടെ നേതൃത്വത്തിലുള്ള  കമ്പനിയുടെ സാങ്കേതിക സഹായം സ്വീകരിക്കുന്നതാകും കൂടുതൽ ഫലപ്രദമെന്ന നിഗമനത്തിലാണ് കേരളത്തിലെ ഐറ്റി ഡിപ്പാർട്ട്മെന്റ് എത്തിയത്. വേറെ ആരേക്കാളും ഇത് തീരുമാനമെടുക്കാൻ ചുമതലപ്പെട്ടവർ ഇവർ തന്നെ. 

3) ഈ ഇടപാടിൽ അഴിമതിയ്ക്ക് സാധ്യതയുണ്ടോ?

സ്പ്രിംഗ്ലർ കമ്പനി സൗജന്യമായിത്തരുന്ന സേവനമാണ്. റ്റാറ്റാ ട്രസ്റ്റ് കാസർഗോഡ് പുതിയ ആശുപത്രി പണിയുന്നതുപോലെ.

4) ഡാറ്റാ സുരക്ഷിതത്വം എങ്ങനെ ഉറപ്പുവരുത്തും? സ്വകാര്യത എങ്ങനെ?

ഇതുസംബന്ധിച്ച് വ്യക്തമായ കരാറുണ്ട്. നോൺ ഡിസ്ക്ലോഷർ എഗ്രിമെന്റുണ്ട്. ഡാറ്റാ സൂക്ഷിക്കുന്നത് സി-ഡിറ്റിന്റെ ക്ലൗഡ് അക്കൗണ്ടിലായിരിക്കും. സി - ഡിറ്റ് ക്ലൗഡ്  അക്കൗണ്ടിൽ  തന്നെ ആയിരിക്കും  ഡാറ്റ  വിശകലനം ചെയ്യുന്നതിനുള്ള  സോഫ്റ്റുവെയറുകൾ പ്രവർത്തിക്കുന്നതും  ഡാഷ് ബോർഡും പ്രവർത്തിക്കുന്നത്.  അതുകൊണ്ട് തന്നെ  സ്‌പ്രിംഗ്ലറുമായി  ഡാറ്റ  ഷെയർ ചെയ്യുന്ന യാതൊരു പ്രശ്നവും ഉദിക്കുന്നില്ല.
5) ഇനിയുള്ള ഒരു പ്രശ്നം നടപടി ക്രമങ്ങൾ പാലിച്ചിട്ടില്ലായെന്നാണ്.
ഇന്നത്തെ അടിയന്തിര സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് ഇതുവരെ തുടർന്നുവന്ന ചർച്ചകളുടെ തുടർച്ചയായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഉത്തമവിശ്വാസത്തോടെ എടുത്ത ശരിയായ തീരുമാനമാണ്. ഔപചാരികമായ നടപടിക്രമങ്ങളിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് അത് പരിശോധിച്ച് റാറ്റിഫൈ ചെയ്യാവുന്നതേയുള്ളൂ. ഇതുപോലെ എത്ര പല തീരുമാനങ്ങളും പിന്നീട് റാറ്റിഫൈ ചെയ്ത എത്രയോ അനുഭവങ്ങളുണ്ട്. 

എന്നാൽ ചില മിടുക്കൻമാരുണ്ട്. തങ്ങൾക്ക് നടപടിക്രമം മാത്രമേ പ്രശ്നമുള്ളൂ, ഇത്തരം ചെക്സ് ആന്റ് ബാലൻസ് എല്ലാം നമ്മൾ പാലിക്കണം എന്നൊക്കെ നിഷ്പക്ഷത നടിച്ചു പറയും. പക്ഷെ, നടപടി ക്രമങ്ങളിൽപ്പിടിച്ചു ഈ പ്രതിസന്ധി ഘട്ടത്തിൽ നടക്കുന്ന ഭോഷ്കും അസംബന്ധവുമായ പ്രതിപക്ഷ പൊറാട്ടു നാടകത്തെക്കുറിച്ചൊന്നും മിണ്ടാതിരിക്കുകയും ചെയ്യും.
6) വ്യക്തിയുടെ സ്വകാര്യതയുടെ അവകാശത്തെക്കുറിച്ച് സിപിഎം സ്വീകരിച്ചുവരുന്ന നിലപാടിന് വിരുദ്ധമല്ലേ ഈ നടപടികൾ?
ഏതായാലും ആധാർ അടക്കമുള്ള നടപടികൾ രാജ്യത്തിനുമേൽ അടിച്ചേൽപ്പിച്ച കോൺഗ്രസിനും ബിജെപിയ്ക്കും ഇതിനെക്കുറിച്ചൊക്കെ പറയാൻ എന്ത് അവകാശം? കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ കൊവിഡ് ഡാറ്റ അടക്കമുള്ള മുഴുവൻ ഡാറ്റയും പ്രൊസസ് ചെയ്യുന്നത് tableau എന്ന അമേരിക്കൻ ഡാറ്റാ മാനേജ്മെന്റ് കമ്പനിയാണ്.

മഹാരാഷ്ട്ര സർക്കാരിന്റെ കൊവിഡ് ഡാഷ് ബോർഡ് മൈക്രോസോഫ്ട് ക്ലൗഡ് ആംനസ്റ്റർഡാമിലാണ് ഹോസ്റ്റ് ചെയ്തിട്ടുള്ളത്. പഞ്ചാബ് മറ്റ് അനലിറ്റിക്കുകളൊന്നും ചെയ്യുന്നില്ല. മാപ്പിംഗ് സോഫ്ടുവെയർ മാത്രമാണ് ഉപയോഗിക്കുന്നത്. അത് സിംഗപ്പൂരിലാണ് ഹോസ്റ്റ് ചെയ്തിട്ടുള്ളത്. എന്നിട്ടാണ് ഈ കേരളത്തിൽ നടത്തുന്ന അഭ്യാസം.

സിപിഎം ആധാറിന് എതിരായിരുന്നു. ഇന്നും അതിന്റെ അപകടം തുറന്നു കാണിക്കുന്നു. പക്ഷെ, ഇന്ത്യാ രാജ്യത്തിനുള്ളിൽ ഒരു സംസ്ഥാനത്താണ് സിപിഎം ഭരിക്കുന്നത്. ആധാർ തിരിച്ചറിയൽ ചട്ടക്കൂട് കേന്ദ്രസർക്കാർ നിർബന്ധമാക്കിയിരിക്കുകയാണ്. കേരളത്തിനും അത് ബാധകമാണ്. പക്ഷെ, ഇങ്ങനെ ഇതെല്ലാം ഉപയോഗപ്പെടുത്തുമ്പോൾ പൗരൻമാരുടെ സ്വകാര്യത ദുരുപയോഗപ്പെടുത്തില്ലെന്ന് സർക്കാർ ഉറപ്പുവരുത്തും. ഇതിനുള്ള നടപടികൾ സർക്കാർ സ്പ്രിംഗ്ലർ കരാറിൽ എടുത്തിട്ടുണ്ട്. അതല്ല, ഇനി ഏതെങ്കിലും കൂട്ടിച്ചേർക്കാനുണ്ടെങ്കിൽ അത് പറയുക. എന്നാൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കാനുള്ള പ്രതിപക്ഷ നീക്കത്തെ നേരിടുക തന്നെ ചെയ്യും.

*******
CN Sunil എഴുതുന്നു 

നമുക്കിത് ഒന്നു തിരിച്ചു ചിന്തിച്ചു നോക്കിയാലോ?

ഡാറ്റ അനാലിസിസിൽ പ്രാവീണ്യമുള്ള,
ഒരു മലയാളിയുടെ മുൻ കൈയിലുള്ള ഒരു ഐടി കമ്പനി ഈ പകർച്ചവ്യാധി കാലത്ത് ഡാറ്റാ അനാലിസിസ് സേവനം സൗജന്യമായി നൽകാമെന്ന് പറഞ്ഞ് കേരള സർക്കാരിനെ സമീപിക്കുന്നു എന്നു കരുതുക.

സർക്കാർ ലഭിച്ച 'അപേക്ഷ ' ഐടി സെക്രട്ടറിക്ക് കൈമാറുന്നു. സെക്രട്ടറി അത് ബന്ധപ്പെട്ട സെക്ഷനിലേക്ക് കൈമാറുന്നു. സെക്ഷൻ ക്ലാർക്ക് അത് ഫയലാക്കുന്നു. ഫയൽ പുറപ്പെടുന്നു. കടമ്പകൾ കടന്ന് ഐടി സെക്രട്ടറിയുടെ കയ്യിലെത്തുന്നു. അദ്ദേഹം ആ ഫയൽ, നിയമവകുപ്പിന് ഉപദേശം തേടി കൈമാറുന്നു. പിന്നെ ആരോഗ്യ വകുപ്പിന്, ധനവകുപ്പിന്.... അങ്ങനെയങ്ങനെ പല വകുപ്പുകളിലേക്ക് സഞ്ചരിച്ച് രണ്ടു മൂന്നാഴ്ച കഴിയുമ്പോൾ മുഖ്യമന്ത്രിയുടെ അടുത്തെത്തുന്നു. മുഖ്യമന്ത്രി കാബിനറ്റിൻ്റെ പരിഗണനക്ക് വയ്ക്കുന്നു. ഒരാഴ്ച കഴിഞ്ഞ് കൂടുന്ന കാബിനറ്റ് വിഷയം പരിഗണിക്കുന്നു. ഡാറ്റ സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാൽ തള്ളിക്കളയുന്നു, അല്ലെങ്കിൽ മാറ്റിവെക്കുന്നു.

ഒരു സംശയവുമില്ല - കൃത്യമായ ചിട്ടവട്ടങ്ങൾ എല്ലാം പാലിക്കുന്നു. 

പക്ഷേ ഇവിടെ ഒരു വിവാദം ആരംഭിക്കുന്നു.
എന്തായിരിക്കും അപ്പോൾ നമ്മുടെ ചർച്ച ?
1. കേരളത്തിൽ ചുവപ്പുനാടയാണ് പ്രശ്നം. 
2. ഒരു സംരംഭകനെ കേരളത്തിൽ വളരാൻ അനുവദിക്കില്ല.
3. ഇടതുപക്ഷം വികസനത്തിന് തുരങ്കം വക്കുന്നവരാണ്.
4. പണ്ട് അവർ കമ്പ്യൂട്ടറിനെ എതിർത്തു. ഇപ്പോഴിതാ ഡാറ്റാ അനാലിസിസിനേയും.
5. ഈ കേരളം ഒരു കാലത്തും രക്ഷപ്പെടില്ല.
6. ഒരു ദുരന്തമുഖത്തു പോലും ആധുനികമായി ചിന്തിച്ച് മാമൂലുകളിൽ നിന്ന് മാറാൻ ഇടതു പക്ഷത്തിന് അറിയില്ല.

പിന്നെ ഡാറ്റാ അനാലിസിസിൻ്റെ കാലിക പ്രസക്തി, സംരംഭകൻ്റെ വേദന, കാലത്തിനൊത്ത് വളരാത്ത ഇടതുപക്ഷം.... ചർച്ച കൊഴുക്കുന്നു.
ചിട്ടവട്ടങ്ങളിൽ ഇളവു വരുത്തി തമിഴ് നാടോ ഗുജറാത്തോ കമ്പനിയെ ആനയിക്കുക കൂടി ചെയ്താൽ സംഗതി ജോർ!

ആരായിരിക്കും ഈ ചർച്ചക്ക് നേതൃത്വം കൊടുക്കുന്നത്? 
■ പ്രതിപക്ഷം... 
■ മനോരമ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ...
■ വികസനവാദികൾ.... 
■ സോ കോൾഡ് ഐടി വിദഗ്ധർ
■ ഗൂഢാലോചനാ സിദ്ധാന്തക്കാർ

ആലോചിക്കാൻ രസമുണ്ട്. ഇപ്പോ സംഗതി നേരെ തിരിച്ച്! 

വരാനിരിക്കുന്നത് അടിയന്തര സാഹചര്യമെന്ന് നിരീക്ഷിച്ച് പുതിയൊരു വിവര സാങ്കേതികവിദ്യക്ക് ഇടം നൽകാൻ ഇടതുപക്ഷ ഭരണകൂടം തീരുമാനിക്കുന്നു. അത് നടപ്പിലാക്കാൻ വരുമായിരുന്ന ഉദ്യോഗസ്ഥതല നൂലാമാലകൾ എല്ലാം ഒഴിവാക്കി കൊടുക്കുന്നു. സംരംഭകനെ വിശ്വാസത്തിലെടുക്കുന്നു. 

ബാക്കിയെല്ലാം മുകളിലുള്ളത് തന്നെ. വിവാദം ആരംഭിക്കുന്നു.
ആരൊക്കെയാണ് ചർച്ചക്ക് നേതൃത്വം കൊടുക്കുന്നത്? 
■ പ്രതിപക്ഷം... 
■ മനോരമ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ...
■ വികസനവാദികൾ.... 
■ സോ കോൾഡ് ഐടി വിദഗ്ധർ
■ ഗൂഢാലോചനാ സിദ്ധാന്തക്കാർ

# എൻ്റെ കേരളം
എത്ര സുന്ദരം!!!




***********




*******
നാട്ടിലൊക്കെ വെള്ളം കേറുന്നു.

പരിമിതമായ റിസോഴ്സ് വച്ച് പോലീസും പട്ടാളവും നിസ്സഹായരായി നിൽക്കുകയാണ്.

കുറേ മത്സ്യ തൊഴിലാളികൾ അവരുടെ കൈയിലുള്ള വള്ളവുമായി എത്തി പ്രതിഫലം കൈപ്പറ്റാതെ ആവുന്നത്ര പേരെ രക്ഷപ്പെടുത്തുന്നു.

സംഗതി എല്ലാരും കൈയ്യടിക്കുന്നു.

പക്ഷേ ഗുരുതരമായ നിയമലംഘനങ്ങളുടെ നീണ്ട നിരയാണ് ഇതിലുള്ളത്.

മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം വള്ളം റോഡിലേക്കിറക്കാൻ അനുവാദമുണ്ടോ?

മത്സ്യബന്ധനത്തിനുള്ള വള്ളത്തിൽ ആളെ കയറ്റി സവാരി നടത്താൻ വകുപ്പുണ്ടോ ?

വള്ളവുമായി വന്നവരുടെ പശ്ചാത്തലം സർക്കാർ പരിശോധിച്ചോ? ക്രിമിനൽ പശ്ചാത്തലം ഉള്ളവർ ആളുകളെ വള്ളത്തിൽ തട്ടികൊണ്ടു പോയി കിഡ്നി ഇളക്കി വിറ്റിരുന്നെങ്കിൽ ആരു സമാധാനം പറയും.

ഒരു കിഡ്നിക്ക് പത്തുലക്ഷം വച്ച് ആയിരം കിഡ്നിക്ക്  നൂറു കോടിയുടെ അവയവ ബിസിനസ് നടത്താൻ അവസരം തുറന്നിട്ടു.

******
ഇങ്ങനൊരു ആരോപണം ഉന്നയിക്കാത്തത് എന്താണെന്നോ?
വള്ളം, വെള്ളം, കിഡ്നി , മത്സ്യ തൊഴിലാളി ഇതൊക്കെ നാട്ടിൽ എല്ലാവർക്കും അറിയാം. സംഗതി ചീറ്റി പോകും.
*****
പക്ഷേ ഇത്തവണ പോളിക്കും.
ഡാറ്റ, പ്രൈവസി, സെക്യൂരിറ്റി, ക്ലൗഡ്, നോൺ ഡിസ്ക്ലോഷർ,  ഇതൊക്കെ അറിയാത്ത കുറേ പേരെ നൈസായി പറ്റിക്കാം.

അപ്പോൾ കിലോക്ക് ഒരു ലക്ഷം വച്ച് എന്റെ കൈയ്യിൽ നിന്നും വേടിച്ച 5 കിലോ ഡാറ്റയുടെ കാശ് എപ്പോ തരും? പറയൂ പറയൂ സർക്കാരേ.
*********************
ആസിയാബീ പ്രസവിച്ച് കിടക്കുന്ന മുറിയിൽ പാമ്പുകയറി.

പാത്തുമ്മാത്ത അലറിവിളിച്ചു. അയൽപക്കത്തെ ബീരാൻ ഓടിപ്പോയി ഒരു വടിയൊടിച്ചു കൊണ്ടുവന്നു. പാമ്പിനെ തല്ലിക്കൊന്നു. ഉമ്മയും കുഞ്ഞും രക്ഷപ്പെട്ടു.

എല്ലാം കഴിഞ്ഞ് അപ്പുറത്തെ, പോളീടെക്നിക്കിൽ പഠിച്ച ഉസ്മാൻ വന്നു, കാര്യങ്ങൾ തിരക്കി.

ഗുരുതരമായ ആരോപണങ്ങളാണ് ഉസ്മാൻ ഉന്നയിച്ചത്.

1. ഉപയോഗിച്ച വടിയുടെ സ്ട്രെങ്ത്ത് അനാലിസിസ് ചെയ്തിരുന്നോ. ആ വടി ഒടിഞ്ഞിരുന്നെങ്കിൽ ആസിയാബീ, കുഞ്ഞ്, പാത്തുമ്മ, ബീരാൻ അടക്കം നാല് ജീവന് ആരുത്തരം പറയും?
2. വടിയുടെ ഇലാസ്റ്റിസിറ്റിയും സോഫ്റ്നെസും നോക്കിയോ.  ഇത്ര കടുപ്പമുള്ള വടികൊണ്ട് അടിച്ചപ്പോൾ ഉണ്ടായ ശബ്ദം ഇത്ര ഡെസിബലിൽ കൂടുതൽ ആണ്. ആറുദിവസം പ്രായമായ കുഞ്ഞിന്റെ കേൾവിക്ക് തകരാറുണ്ടായാൽ ആരുത്തരം പറയും?
3. വടിയുടെ നീളം, റൂഫിന്റെ ഉയരം, അടുത്തുള്ള മറ്റു ഫർണിച്ചറുകൾ തമ്മിലെ ദൂരം മുതലായ കാര്യങ്ങൾ പരിഗണിച്ച് ഒരു റിസ്ക് അനാലിസിസ് നടത്തിയോ. അടി പാഴായിരുന്നെങ്കിലോ.
4. എന്തിന് ആ മരത്തിന്റെ കൊമ്പൊടിച്ചു. വേറെ ടൂളുകൾ ഒന്നും ഇല്ല എന്നുറപ്പിച്ചിരുന്നോ. ഉണ്ടെങ്കിൽ ആ മരത്തിന് സംഭവിച്ച തകരാർ ആരു പരിഹരിക്കും?

ബീരാൻ ഒന്നും മിണ്ടിയില്ല. പാത്തുമ്മയും ആസിയാബിയും ഉസ്മാനെ നോക്കി അത്ഭുതം കൂറി.

പാവം ബീരാൻ, ഒന്നും മിണ്ടാതെ തലയും കുനിച്ച് നടന്നു.

കൊറോണ വന്നു, കൊറോണ പോയി, ഉസ്മാന്മാർ വന്നു
***************
[12:21, 19/04/2020] Chandran Prncpl Mathil: The matter is not who does, but what is done.

We  should not be subjective. We do learn an objective outlook.
[12:22, 19/04/2020] PADMARAJAN: Will come with an objective reply sir. Am preparing
[12:26, 19/04/2020] Chandran Prncpl Mathil:: He who is sleeping can be awakened ....

*************
ഐ ടി മിഷൻ ഡയറക്ടർ, മലപ്പുറം കളക്ടർ, പൊതു വിദ്യാഭ്യാസ ഡയറക്ടർ, ടൂറിസം ഡയറക്ടർ  തുടങ്ങി പ്രവർത്തിച്ച മേഖലകളിലെല്ലാം സ്വന്തമായ ആശയങ്ങൾ സമൂഹപുരോഗതിക്കായി  പ്രാവർത്തികമാക്കുന്നതിൽ വിജയിച്ച IAS ഉദ്യോഗസ്ഥനാണ് ശ്രീ എം. ശിവശങ്കർ.ഇന്ന് ലോകം ശ്രദ്ധിക്കുന്ന റെസ്പോണ്സിബിൾ ടൂറിസം കേരളത്തിൽ നടപ്പാക്കിയത്, കേരളത്തിൽ വിവര സാങ്കേതികവിദ്യ ഗ്രാസ് റൂട്ട് ലെവലിൽ എത്തിക്കാൻ  അക്ഷയ കേന്ദ്രങ്ങൾ തുടങ്ങിയത്, തുടങ്ങി മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച വ്യക്തിയാണദ്ദേഹം.
IT സിക്രട്ടറി എന്ന നിലയിൽ അദ്ദേഹം ഇന്നലെ ഏഷ്യാനെറ്റിന് ഇന്റർവ്യൂ നൽകുകയുണ്ടായി. അണിയറയിൽ എല്ലാ പ്രവർത്തനങ്ങളുടെയും ചുക്കാൻ പിടിക്കുമ്പോഴും അരങ്ങുകളിൽ നിന്നൊഴിഞ്ഞു മാറി നടക്കുന്ന അദ്ദേഹത്തിൻ്റെ ഇന്റർവ്യൂവിലുള്ള  പെർഫോമൻസ് വളരെ മോശമായിരുന്നു. അഭിമുഖം നടത്തിയ ജിമ്മി ജെയിംസ് അങ്ങേയറ്റം പ്രകോപനപരമായി വ്യക്തിപരമായി അപമാനിക്കുന്ന മര്യാദകേട്ട രീതിയിൽ ആണ് ഇടപെടുന്നത്. പരിണിത പ്രജ്ഞനായ ഒരു ചർച്ചാ തൊഴിലാളിയോട്  ഇടപെടുന്നത് പോലെ. ഈ രീതിക്ക് മുൻപിൽ ഇത്തരം എക്സ്പോഷർ ഇല്ലാത്ത IT സിക്രട്ടറി പലപ്പോഴും വിഷമിക്കുന്നുണ്ട്. പക്ഷെ അതൊന്നുമല്ല കാര്യം. മുഴുവൻ കണ്ടിട്ട് എനിക്ക് മനസ്സിലായ ചില കാര്യങ്ങൾ ഇവയാണ്.

 1)2018 ലെ പ്രളയം മുതൽ ബിഗ് ഡാറ്റാ അനാലിസിസ് ഭരണതലത്തിൽ ഒരു പ്രശ്നമായി ഉയർന്നു വരികയുണ്ടായി. പിന്നീട്, അതുമായി ബന്ധപ്പെട്ട് പല ചർച്ചകളും പല കമ്പനികളും ആയി നടക്കുന്നുണ്ട്.സ്പ്രിൻക്ലർ അത്തരത്തിലൊരു കമ്പനിയാണ്.

2) കോവിഡ്‌ കാലത്ത് മാർച്ച് മാസം ഉണ്ടായ വിദഗ്ധരുടെയും സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെൻറിൻ്റെയും എസ്റ്റിമേറ്റ് പ്രകാരം കേരളത്തിൽ മാത്രം 50 ലക്ഷത്തോളം കോവിദ് ബാധിതർ ഉണ്ടാവാനും 20 ലക്ഷത്തോളം മരണമുണ്ടാവാനുമുള്ള സാധ്യത മുൻകൂട്ടി കണ്ടിരുന്നു. അതിനെ നേരിടാൻ സാധാരണ നടപടിക്രമങ്ങളുടെ വേഗത പോരാ. ഓരോ രോഗികളുടെയും Contact trace ചെയ്യുകയും അവരുടെ ദൈനംദിന ആരോഗ്യ വിവരങ്ങൾ Collect ചെയ്ത് Collate ചെയ്ത് യുദ്ധമുഖത്തെന്ന പോലെ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് എത്തിച്ചു കൊടുക്കുന്നതിലൂടെയേ കോവിഡ് ബാധ നിയന്ത്രിക്കാൻ സാധിക്കുമായിരുന്നുള്ളൂ. ഇത്രയും ഡാറ്റ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി കേരളത്തിലെ മറ്റു കമ്പനികൾക്കോ IT ഭരണ വിഭാഗമായ IT Mission ഓ CDIT നോ ഉണ്ടായിരുന്നില്ല.

3) തീർത്തും സൗജന്യമായി, യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാതെയാണ്  SAS (Software at Service)  പ്രോഡക്ടായ Sprinklr പ്രോഡക്ട് കമ്പനി ഓഫർ ചെയ്യുന്നതും വിശദ പരിശോധനക്ക് ശേഷം വാങ്ങുന്നതും. അതിനു് IT സെക്രട്ടറിയിൽ നിക്ഷിപ്തമായ ഭരണപരമായ അധികാരങ്ങൾ  ഉണ്ട്. ഒരു പ്രോഡക്ട്  പർച്ചേസ് (ഡാറ്റായുടെ കാര്യത്തിലേക്ക്  പിന്നാലെ വരാം)  നടത്താൻ IT സിക്രട്ടറിക്ക് അധികാരമുണ്ട്. സർക്കാറിൻ്റെ Rules of Business - ഉം Delegation of Powerട ഉം അറിയുന്നവർക്ക് ഇത് മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല.  ഒരോ വകുപ്പിലും ഒരോ നിലയിലുമുള്ള ഉദ്യോഗസ്ഥർക്ക് എത്ര രൂപയുടെ ചിലവ് സ്വന്തം ബോധ്യം അനുസരിച്ചു മുൻ അനുമതിയില്ലാതെ ചെയ്യാം എന്നതിന് മുൻനിശ്ചയിക്കപ്പെട്ട അധികാരപരിധികളുണ്ട്. സാമ്പത്തിക ചിലവ് ഇല്ല എന്നിരിക്കെ ആ വിഷയം ചർച്ചയേ ആകേണ്ടതില്ല. വില കൂടി എന്നോ ഗുണം കുറഞ്ഞു എന്നോ കമ്മീഷൻ ഉണ്ട് എന്നോ ഉള്ള ആരോപണമില്ലല്ലോ.


4) നാലാമത്തെ ആരോപണം നിയമ സെക്രട്ടറിയുടെ കയ്യിൽ നിന്ന് നിയമോപദേശം തേടിയില്ല  എന്നതാണ്. ആദ്യമായി, നിയമോപദേശം എന്നത് Advisory ആണ്. അത് മാൻഡേറ്ററി അല്ല. ഞാൻ ഓഫീസിലെ കംപ്യുട്ടറിന് ഒരു ആന്റി വൈറസ് വാങ്ങുമ്പോൾ അതിനു ലീഗൽ ഡിപ്പാർട്മെന്റിൽ ഉപദേശം തേടേണ്ട ആവശ്യമില്ല. ഇത് SAS പർച്ചേസ് ആണ്. അതിന് നേരത്തേ തീരുമാനിച്ച പർച്ചേസ് കണ്ടീഷൻസ് ഉണ്ട്. ആ പർച്ചേസ് കണ്ടീഷൻസിലെ വളരെ പ്രധാനപ്പെട്ട ഭാഗം ആ സോഫ്റ്റ് വെയർ ഉപയോഗിക്കുന്ന ലൊക്കാലിറ്റിയിലെ നിയമമനുസരിച്ചേ കമ്പനി പ്രവർത്തിക്കൂ എന്നതാണ്. അതായത്, ഡാറ്റ ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതും ഇന്ത്യയിൽ നിലവിലുള്ള lT Act നും അനുബന്ധ ചട്ടങ്ങൾക്കും വിധേയമായാണ്. അതിനാൽ തന്നെ അതിലെ ടെംസ് ആൻഡ് കണ്ടീഷൻസ്  സർക്കാറിന്റെയോ ജനങ്ങളുടെയോ താല്പര്യം (ഡാറ്റ പ്രശ്നത്തിലേക്ക് വരാം) ഒരു രീതിയിലും ഹനിക്കപ്പെടുന്ന തരത്തിലുള്ളതല്ല.


5) ഭാവിയിൽ ഒരു തർക്കം ഉണ്ടായാൽ അമേരിക്കൻ കോടതിയിലാണ് കേസ് നടത്തേണ്ടി വരിക.അവിടെ ആരാണ് പോയി കേസ് നടത്തുക എന്ന് ജിമ്മി ആവർത്തിച്ച് ചോദിക്കുന്നു. രണ്ടുത്തരമാണ്. ഒന്ന് വെറുതെ കിട്ടിയ പശുവാണ്. ഇന്ന് ലോകത്തിൽ IT സംബന്ധമായ ഡേറ്റാ നിയമങ്ങൾ സ്ഫുടം ചെയ്യപ്പെട്ടിട്ടുള്ളത് അമേരിക്കയിൽ  തന്നെയാണ്. ഇന്ത്യ ഐ.ടി. യിൽ ഡാറ്റാ യുസേജും പ്രൈവസിയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഗുണകരമാകുക അമേരിക്കൻ കോടതികളിലെ വിചാരണയാണ്. അതല്ല നല്ലത് എന്നുണ്ടോ? നമുക്ക് ഗുണകരമായ നിയമ ചട്ടങ്ങൾ സംരക്ക്ഷിച്ചതാണോ കുറ്റം.. ഡാറ്റാ സുരക്ഷയുമായി ബന്ധപ്പെട്ട നിയമം ഇന്ത്യയിൽ ഇല്ല. രൂപപ്പെട്ട് വരുന്നേ ഉള്ളൂ.  നിലവിലുള്ള ഇന്ത്യൻ നിയമം വച്ച് വല്ല ചീറ്റിങ് കേസും കൊടുത്തുനോക്കാം എന്നല്ലാതെ ഒന്നും ചെയ്യാനാവില്ല.  അമേറ്റിക്കയിലും യൂറോപ്പിലും ശക്തമായ നിയമങ്ങൾ ഉണ്ട് ഈ കാര്യത്തിൽ. ഇത് മനസ്സിലാക്കുമ്പോഴും ജിമ്മി ജെയിംസ് എന്ന മാധ്യമ പ്രവർത്തകൻ സർവരും ആദരിക്കുന്ന സീനിയർ ബ്യൂറോക്രാറ്റിനോട് അത് " പള്ളീൽ പോയി പറഞ്ഞാ മതി"യെന്ന്. ഇതാണോ അഭിമുഖം നടത്തിയുടെ വ്യക്തിയുടെ ആർജവം.


6) ഡാറ്റ സെർവർ ഇന്ത്യയിൽ ആയിരിക്കണം (ഇത് എന്തിനാണ് എന്ന് എനിക്ക് മനസ്സിലായിട്ടില്ല. ഇന്ത്യൻ സെർവറിൽ നിന്ന് ഡാറ്റ കൈകാര്യം ചെയ്യുന്നവർക്ക് അത് എടുക്കാൻ സാധിക്കില്ലേ). എന്തായാലും ഡാറ്റ ഇന്ത്യയിൽ സൂക്ഷിക്കണം എന്ന് നിയമം ഉണ്ട്..   സാങ്കേതിക വിഷയമാണ്. IT Act വിശദമാക്കുന്നുണ്ട്. ഇത് വാന മേഘങ്ങളിലാണ് സൂക്ഷിക്കപ്പെടുന്നത്. ഈ വാട്സ് ആപ്പ് ഉപയോഗിക്കുന്ന, അതുപോലുള്ള ആപ്പുകൾ സംവദിക്കുന്ന, ആധാർ കാർഡ് എടുത്തിട്ടുള്ള, ഒന്നും വേണ്ട പാസ്പോർട്ട് എടുത്തിട്ടുള്ള സർവരുടെയും ഡാറ്റ പോകുന്നത് പ്രൈവറ്റ് കമ്പനികൾക്കാണ്. ഇപ്പോഴും അതെ. ഇന്ത്യാ ഗവ. ആധാർ എടുത്തിട്ടുള്ള ' എല്ലാ പൗരന്മാരുടെയും പ്രൈവസി നന്ദൻ നീലേ ങ്കനി നയിക്കുന്ന ഇൻഫോസിസിൻ്റെ കയ്യിലാണ്. അത് ചുമയുടെയും പനിയുടെയും ഡാറ്റയല്ല. നിങ്ങളുടെയും എൻ്റെയും കൈരേഖയാണെന്നറിയുക.

 എന്നാൽ.

7) ചില കാര്യങ്ങൾ സ്പ്രിങ്കളർ സേവനം ആരംഭിച്ചതിനു ശേഷം ഒപ്പുവച്ചിട്ടുണ്ട് എന്ന് ഐ ടി സെക്രട്ടറി വിശദമാക്കുന്നു. പർച്ചേസ് എഗ്രിമെന്റിൽ ഉണ്ടായിരുന്ന ചില കാര്യങ്ങളിൽ ചിലതിന് വ്യക്തത ഇല്ല എന്ന ആരോപണം വന്നതിനു ശേഷം വ്യക്തത ഉറപ്പിക്കാൻ വേണ്ടിയാണ് ചെയ്തത് .ഏപ്രിൽ 14 ന് consolidated കരാറിനു പുറമേ കൂടുതൽ സ്വതന്ത്രമായ കരാർ വ്യവസ്ഥകൾ.ഓരോ കാര്യത്തിനും ഓരോ document എന്ന രീതിയിൽ ഒപ്പുവെച്ചിരുന്നു. വിവാദങ്ങൾ കാരണമായിരുന്നു അതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.


8) ഡാറ്റായിലേക്ക് വരുമ്പോൾ ഈ പുകമറക്ക് ഒക്കെ അപ്പുറം സിക്രട്ടറി ചോദിക്കുന്നത് ഇന്ത്യയിൽ ഇപ്പോൾ ഉള്ള ഏത് നിയമ വ്യവസ്ഥയാണ് ഈ കാര്യത്തിൽ പാലിക്കാതിരുന്നത് എന്നാണു. വിദേശത്ത് നിന്നു വന്നവർ റിപ്പോർട്ട് ചെയ്യുമ്പോൾ അവരുടെ ഡാറ്റ തേർഡ് പാർട്ടിക്ക് കൊടുക്കാൻ ഉള്ള കണ്സന്റ് അടക്കം  ഓൺലൈനിൽ ചെയ്ത് അവരുടെ മൊബൈലിൽ OTP വരുന്നുണ്ട്. ഈ OTP ഉപയോഗിച്ചാണ് ഫൈനൽ ഡാറ്റ അപ്‌ലോഡ് ചെയ്യുന്നത്. കണ്സന്റ് ഇല്ല എന്ന് പറയാനാവില്ല. ഇനി സാധാരണക്കാരുടെ വീട്ടിൽ വന്നു ആരോഗ്യ പ്രവർത്തകർ എടുക്കുന്ന ഡാറ്റായുടെ കാര്യം. ഇന്ത്യൻ നിയമത്തിലെ ഇന്ഫോമർഡ് കൺസന്റിന്റെ നിയമം സിക്രട്ടറി വായിച്ചു കേൾപ്പിക്കുന്നു.

"Rule 6. Disclosure of
information

(1) Disclosure of sensitive personal data or information by body corporate to any third party shall require prior permission from the provider of such information, who has provided such information under lawful contract or otherwise, unless such disclosure has been agreed to in the contract between the body corporate and provider of information, or where the disclosure is necessary for compliance of a legal obligation:

Provided that the information shall be shared, without obtaining prior consent from provider of information, with Government agencies mandated under the law to obtain information including sensitive personal data or information for the purpose of verification of identity, or for prevention, detection, investigation including cyber incidents, prosecution, and punishment of offences. The Government agency shall send a request in writing to the body corporate possessing the sensitive personal data or information stating clearly the purpose of seeking such information. The Government agency shall also state that the information so obtained shall not be published or shared with any other person.

(2) Notwithstanding anything contain in sub-rule (1), any sensitive personal data on Information shall be disclosed to any third party by an order under the law for the time being in force.

(3) The body corporate or any person on its behalf shall not publish the sensitive personal data or information.

(4) The third party receiving the sensitive personal data or information from body corporate or any person on its behalf under sub-rule (1) shall not disclose it further.

അപ്പൊ അത്യാവശ്യമുള്ള ഡാറ്റ സ്വകാര്യവ്യക്തിക്ക് കൈമാറാം. പൊതു താല്പര്യം മുൻ നിർത്തി. അവർ ദുരുപയോഗം ചെയ്യരുത്‌ എന്ന് കത്ത് എഴുതി അറിയിച്ചാൽ മതി. അതും വേണ്ട. അത്യാവശ്യ സാഹചര്യങ്ങളിൽ അതും വേണ്ട. ഗവൺമെൻ്റിന് ചെയ്യാം. പിന്നെ എന്ത് നിയമ ലംഘനമാണ് നടന്നിട്ടുള്ളത്. എന്ത് പണം ഇടപാടാണ് നടന്നിട്ടുള്ളത്.

ഒരു ഗവൺമെന്റ് സിക്രട്ടറി തന്റെ അധികാര പരിധിയിൽ നിന്നുകൊണ്ട് ഒരു അടിയന്തിര സാഹചര്യത്തിൽ അഞ്ചു പൈസ ചെലവില്ലാതെ ഒരു നിയമവും ലംഘിക്കാതെ ഒരു സേവനം വാങ്ങുന്നു. അതിൽ കൂടുതൽ എന്താണ് സംഭവിച്ചത് എന്ന് എത്ര നോക്കിയിട്ടും മനസ്സിലാകുന്നില്ല. അതിനിടയിൽ പിണറായി വിജയന്റെ അടുക്കളയിലേക്ക് നോക്കി ഇന്നയാൾ ലൈറ്റ് ഓഫ് ചെയ്തു എന്നും മകളുടെ വെബ്സൈറ്റ് Hang ആണെന്നും പറയുന്ന mimcroscopist കൾ 'സ്വന്തം കുടുംബത്തിലേക്കാണ് ഫോക്കസ് ചെയ്യേണ്ടത്. ജിമ്മി ജെയിംസ് എന്ന അധമ മാധ്യമ പ്രവർത്തകൻ CM ൻ്റെ മകളുടെ അടക്കം പേര് വലിച്ചിടാൻ  നോക്കുന്നുണ്ട്. വെറുതെ. ഒരു കാര്യ കാരണ ബന്ധവുമില്ലാത്ത ഒരു പേര് ചർച്ചക്കിടയിൽ പറഞ്ഞുവെക്കുക എന്നത് ദുരുദ്ദേശത്തോടെ മാത്രമാണ്. ഒരു മണിക്കൂർ കഴിഞ്ഞാണ് PT തോമസിൻ്റെ വാർത്താ സമ്മേളനം.

ഇതാണ് ആ വാർത്താ സമ്മേളന ചിത്രം.
********************************
ഒരു കരാറ് എന്നതിൽ വിൽക്കാൻ പാടില്ല എന്നാണെങ്കിൽ വിൽകില്ല . വിറ്റാൽ എന്ത് പ്രശ്നവുമുണ്ടാവും, അത് വിറ്റതിന് ശേഷമുള്ള കാര്യം. പിന്നെ ചോർത്തി എടുക്കൽ ,അത് ചോർത്തൽ വരുതൻമാർ മനസുവച്ചാൽ മൈക്രോസോഫ്റ്റ് വരെ മൊത്തത്തിൽ ചോർത്തും.  പിന്നെ നമ്മൾ JIO SIM നും , ഐഡിയക്കും, പിന്ന ചോദിക്കുന്നെടുത്തൊക്കെ വിരല് വച്ചും, ആധാർ നമ്പർ കൊടുത്തും അണ്ടർവെയറിൻ്റെ സൈസടക്കം എല്ലാം പറക്കി കൊണ്ട് പോയി പരസ്യമായതാണ് . ഇനി പൊട്ടിയതും പൊളിഞ്ഞതു മാ യി എന്തിങ്കിലും വിവരം ആരും അറിയാത്തതായി ബാക്കി ഉണ്ടോ എന്നറിയില്ല

************************
കോവിഡ് 19 സംബന്ധിച്ച് ഇതുവരെ നമ്മൾ അഭിമുഖീകരിച്ചതിനേക്കാൾ എത്രയോ വലിയ വെല്ലുവിളി നമ്മൾ മെയ് മാസത്തിൽ നേരിടാൻ പോവുകയാണ് എന്നാണ് എന്റെ അഭിപ്രായം. കേരളത്തിന്റെ സുരക്ഷിതത്വത്തിലേയ്ക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മുഴുവൻ പ്രവാസി മലയാളികളുടെയും സംരക്ഷണം സർക്കാർ ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇങ്ങനെ സംരക്ഷണം നൽകേണ്ടവരുടെ എണ്ണം രണ്ടോ, മൂന്നോ ലക്ഷമാകാം. അതോടൊപ്പം 40 ലക്ഷത്തോളം വരുന്ന വൃദ്ധജനങ്ങളെയും ആരോഗ്യ ദുർബലരെയും വീടുകളിൽ നിരീക്ഷണത്തിലാക്കണം. അങ്ങനെയേ നമ്മുടെ സമ്പദ്ഘടനയെ തുറക്കാൻ കഴിയൂ.

ഈ സങ്കീർണ്ണമായ വെല്ലുവിളിക്ക് സംസ്ഥാന സർക്കാർ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ഇതിന് ബിഗ് ഡാറ്റ അനലിറ്റിക് പോലുള്ള സംവിധാനങ്ങളെയൊക്കെ ഉപയോഗപ്പെടുത്തിയേതീരൂ. ഇന്ന് സ്പ്രിംഗ്ലർ കമ്പനിയുടെ സഹായം ഇതിനു സ്വീകരിച്ചതിന്റെ പേരിൽ കോലോഹലം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നവർക്ക് നമ്മൾ നേരിടാൻ പോകുന്ന ഭയാനകമായ വെല്ലുവിളിയെക്കുറിച്ച് എന്തെങ്കിലും ധാരണയുണ്ടോയെന്ന് അറിയില്ല. അല്ലാ, അറിഞ്ഞിട്ടും പ്രതിസന്ധി മൂർച്ഛിച്ചാൽ അതിൽ നിന്നും രാഷ്ട്രീയനേട്ടം കൊയ്യാമെന്നുള്ള തെറ്റിദ്ധാരണകളിൽ നിന്നാണോ ഈ കോപ്രായങ്ങളെന്ന് സംശയിക്കണം. ഇതുവരെ ഉയർന്നുവന്ന കാതലായ പ്രശ്നങ്ങളോട് ഒരിക്കൽക്കൂടി പ്രതികരിക്കട്ടെ.

1) കൊവിഡ് പ്രതിരോധത്തിന് ബിഗ് ഡാറ്റ അനലിറ്റിക് പോലുള്ള അഭ്യാസങ്ങൾ വേണ്ടതുണ്ടോ?

നമ്മുടെ ഇതുവരെയുള്ള നേട്ടത്തിന് അടിസ്ഥാനം നമ്മുടെ തയ്യാറെടുപ്പാണ്. പുതിയ വെല്ലുവിളിക്കു മുമ്പ് നമ്മൾ തയ്യാറെടുത്തിരിക്കണം. ഇതൊന്നും വേണ്ടായെന്നുള്ളവർക്ക് അവരുടെ അഭിപ്രായങ്ങൾ വച്ചുപുലർത്താം. കേരള സർക്കാരിന്റെ ഖണ്ഡിതമായ അഭിപ്രായം മറിച്ചാണ്. അമേരിക്കൻ മിറ്റിഗേഷനും രാജസ്ഥാൻ മാതൃകയുമെല്ലാമാണ് കേരളത്തിന് വേണ്ടതെന്ന് ഉപദേശിച്ചവരിൽ നിന്ന് ഇതിനപ്പുറം പ്രതീക്ഷിക്കാനാവില്ല.

2) ഇതിന് സ്പ്രിംഗ്ലർ കമ്പനി വേണോ? നമ്മുടെ നാട്ടിൽ തന്നെ കമ്പനികളില്ലേ?

അങ്ങനെ അഭിപ്രായം ഉള്ളവരുണ്ടാകാം. എന്നാൽ ഇപ്പോൾ ഡബ്ല്യു.എച്ച്.ഒ.യുടെ കൊവിഡ് ഡാറ്റ വിശകലനം ചെയ്യുന്നതിന് ഉത്തരവാദപ്പെട്ട മലയാളിയുടെ നേതൃത്വത്തിലുള്ള  കമ്പനിയുടെ സാങ്കേതിക സഹായം സ്വീകരിക്കുന്നതാകും കൂടുതൽ ഫലപ്രദമെന്ന നിഗമനത്തിലാണ് കേരളത്തിലെ ഐറ്റി ഡിപ്പാർട്ട്മെന്റ് എത്തിയത്. വേറെ ആരേക്കാളും ഇത് തീരുമാനമെടുക്കാൻ ചുമതലപ്പെട്ടവർ ഇവർ തന്നെ.

3) ഈ ഇടപാടിൽ അഴിമതിയ്ക്ക് സാധ്യതയുണ്ടോ?

സ്പ്രിംഗ്ലർ കമ്പനി സൗജന്യമായിത്തരുന്ന സേവനമാണ്. റ്റാറ്റാ ട്രസ്റ്റ് കാസർഗോഡ് പുതിയ ആശുപത്രി പണിയുന്നതുപോലെ.

4) ഡാറ്റാ സുരക്ഷിതത്വം എങ്ങനെ ഉറപ്പുവരുത്തും? സ്വകാര്യത എങ്ങനെ?

ഇതുസംബന്ധിച്ച് വ്യക്തമായ കരാറുണ്ട്. നോൺ ഡിസ്ക്ലോഷർ എഗ്രിമെന്റുണ്ട്. ഡാറ്റാ സൂക്ഷിക്കുന്നത് സി-ഡിറ്റിന്റെ ക്ലൗഡ് അക്കൗണ്ടിലായിരിക്കും. സി - ഡിറ്റ് ക്ലൗഡ്  അക്കൗണ്ടിൽ  തന്നെ ആയിരിക്കും  ഡാറ്റ  വിശകലനം ചെയ്യുന്നതിനുള്ള  സോഫ്റ്റുവെയറുകൾ പ്രവർത്തിക്കുന്നതും  ഡാഷ് ബോർഡും പ്രവർത്തിക്കുന്നത്.  അതുകൊണ്ട് തന്നെ  സ്‌പ്രിംഗ്ലറുമായി  ഡാറ്റ  ഷെയർ ചെയ്യുന്ന യാതൊരു പ്രശ്നവും ഉദിക്കുന്നില്ല.

5) ഇനിയുള്ള ഒരു പ്രശ്നം നടപടി ക്രമങ്ങൾ പാലിച്ചിട്ടില്ലായെന്നാണ്.

ഇന്നത്തെ അടിയന്തിര സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് ഇതുവരെ തുടർന്നുവന്ന ചർച്ചകളുടെ തുടർച്ചയായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഉത്തമവിശ്വാസത്തോടെ എടുത്ത ശരിയായ തീരുമാനമാണ്. ഔപചാരികമായ നടപടിക്രമങ്ങളിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് അത് പരിശോധിച്ച് റാറ്റിഫൈ ചെയ്യാവുന്നതേയുള്ളൂ. ഇതുപോലെ എത്ര പല തീരുമാനങ്ങളും പിന്നീട് റാറ്റിഫൈ ചെയ്ത എത്രയോ അനുഭവങ്ങളുണ്ട്.

എന്നാൽ ചില മിടുക്കൻമാരുണ്ട്. തങ്ങൾക്ക് നടപടിക്രമം മാത്രമേ പ്രശ്നമുള്ളൂ, ഇത്തരം ചെക്സ് ആന്റ് ബാലൻസ് എല്ലാം നമ്മൾ പാലിക്കണം എന്നൊക്കെ നിഷ്പക്ഷത നടിച്ചു പറയും. പക്ഷെ, നടപടി ക്രമങ്ങളിൽപ്പിടിച്ചു ഈ പ്രതിസന്ധി ഘട്ടത്തിൽ നടക്കുന്ന ഭോഷ്കും അസംബന്ധവുമായ പ്രതിപക്ഷ പൊറാട്ടു നാടകത്തെക്കുറിച്ചൊന്നും മിണ്ടാതിരിക്കുകയും ചെയ്യും.

6) വ്യക്തിയുടെ സ്വകാര്യതയുടെ അവകാശത്തെക്കുറിച്ച് സിപിഎം സ്വീകരിച്ചുവരുന്ന നിലപാടിന് വിരുദ്ധമല്ലേ ഈ നടപടികൾ?

ഏതായാലും ആധാർ അടക്കമുള്ള നടപടികൾ രാജ്യത്തിനുമേൽ അടിച്ചേൽപ്പിച്ച കോൺഗ്രസിനും ബിജെപിയ്ക്കും ഇതിനെക്കുറിച്ചൊക്കെ പറയാൻ എന്ത് അവകാശം? കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ കൊവിഡ് ഡാറ്റ അടക്കമുള്ള മുഴുവൻ ഡാറ്റയും പ്രൊസസ് ചെയ്യുന്നത് tableau എന്ന അമേരിക്കൻ ഡാറ്റാ മാനേജ്മെന്റ് കമ്പനിയാണ്.

മഹാരാഷ്ട്ര സർക്കാരിന്റെ കൊവിഡ് ഡാഷ് ബോർഡ് മൈക്രോസോഫ്ട് ക്ലൗഡ് ആംനസ്റ്റർഡാമിലാണ് ഹോസ്റ്റ് ചെയ്തിട്ടുള്ളത്. പഞ്ചാബ് മറ്റ് അനലിറ്റിക്കുകളൊന്നും ചെയ്യുന്നില്ല. മാപ്പിംഗ് സോഫ്ടുവെയർ മാത്രമാണ് ഉപയോഗിക്കുന്നത്. അത് സിംഗപ്പൂരിലാണ് ഹോസ്റ്റ് ചെയ്തിട്ടുള്ളത്. എന്നിട്ടാണ് ഈ കേരളത്തിൽ നടത്തുന്ന അഭ്യാസം.

സിപിഎം ആധാറിന് എതിരായിരുന്നു. ഇന്നും അതിന്റെ അപകടം തുറന്നു കാണിക്കുന്നു. പക്ഷെ, ഇന്ത്യാ രാജ്യത്തിനുള്ളിൽ ഒരു സംസ്ഥാനത്താണ് സിപിഎം ഭരിക്കുന്നത്. ആധാർ തിരിച്ചറിയൽ ചട്ടക്കൂട് കേന്ദ്രസർക്കാർ നിർബന്ധമാക്കിയിരിക്കുകയാണ്. കേരളത്തിനും അത് ബാധകമാണ്. പക്ഷെ, ഇങ്ങനെ ഇതെല്ലാം ഉപയോഗപ്പെടുത്തുമ്പോൾ പൗരൻമാരുടെ സ്വകാര്യത ദുരുപയോഗപ്പെടുത്തില്ലെന്ന് സർക്കാർ ഉറപ്പുവരുത്തും. ഇതിനുള്ള നടപടികൾ സർക്കാർ സ്പ്രിംഗ്ലർ കരാറിൽ എടുത്തിട്ടുണ്ട്. അതല്ല, ഇനി ഏതെങ്കിലും കൂട്ടിച്ചേർക്കാനുണ്ടെങ്കിൽ അത് പറയുക. എന്നാൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കാനുള്ള പ്രതിപക്ഷ നീക്കത്തെ നേരിടുക തന്നെ ചെയ്യും.-FORWARDED BY CKR
*****ബിഗ്‌ ഡേറ്റയുടെ നവയുഗം

കഴിഞ്ഞ ദിവസം ഒരു പിസ്സ ഓര്‍ഡര്‍ ചെയ്യാനായി വിളിക്കുന്ന ഒരു കസ്റ്റമറും, ഗൂഗിള്‍ പിസ്സ സ്റ്റോറും തമ്മിലുള്ള ഇപ്രകാരം ഒരു സാങ്കല്‍പ്പിക ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വന്നത് കാണാനിടയായി:

കസ്റ്റമര്‍: “ഹലോ! ഗോര്‍ഡന്‍ പിസ്സയല്ലേ?

ഗൂഗിള്‍: അല്ലല്ലോ സര്‍, ഇത് ഗൂഗിള്‍ പിസ്സയാണ്.

കസ്റ്റമര്‍: അപ്പോള്‍ ഞാന്‍ നമ്പര്‍ തെറ്റി വിളിച്ചതാണോ?

ഗൂഗിള്‍: അല്ല സര്‍, ആ പിസ്സാ സ്റ്റോര്‍ ഗൂഗിള്‍ വാങ്ങി.

കസ്റ്റമര്‍: ഓ. ശരി, എനിക്കൊരു പിസ്സ ഓര്‍ഡര്‍ ചെയ്യണമായിരുന്നു.

ഗൂഗിള്‍: സാറിന്‍റെ പതിവ് പിസ്സയാണോ?

കസ്റ്റമര്‍: അപ്പോള്‍ ഞാന്‍ പതിവായി ഓര്‍ഡര്‍ ചെയ്യാറുള്ളത് എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ?

ഗൂഗിള്‍: താങ്കളുടെ കാളര്‍ ഐഡിയില്‍ നിന്ന് കഴിഞ്ഞ പതിനഞ്ചു തവണ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത് 12-slice with double-cheese, sausage, and thick crust പിസ്സയാണ്.

കസ്റ്റമര്‍: ഓക്കേ. അപ്പോള്‍ ഇത്തവണയും അതു തന്നെ ആയിക്കോട്ടെ.

ഗൂഗിള്‍: സര്‍ ഇത്തവണ അത് മാറ്റി ഒരു 8-slice with ricotta, arugula, and tomato പിസ്സ ആയാലോ.

കസ്റ്റമര്‍: അതുവേണ്ട. എനിക്ക് പച്ചക്കറികള്‍ ഇഷ്ടമല്ല.

ഗൂഗിള്‍: പക്ഷേ താങ്കളുടെ കൊളസ്ട്രോള്‍ നില അല്‍പ്പം മോശമാണ്.

കസ്റ്റമര്‍: അത് നിങ്ങള്‍ എങ്ങനെ അറിഞ്ഞു?

ഗൂഗിള്‍: കഴിഞ്ഞ ഏഴു വര്‍ഷങ്ങളിലെ താങ്കളുടെ രക്തപരിശോധനാഫലം ഞങ്ങളുടെ പക്കല്‍ ഉണ്ട്.

കസ്റ്റമര്‍: ഉണ്ടായിരിക്കാം. എന്നാലും താങ്കള്‍ നിര്‍ദേശിച്ച പിസ്സ എനിക്ക് വേണ്ട. ഞാന്‍ കൊളസ്ട്രോളിനുള്ള മരുന്നു കഴിക്കുന്നുണ്ട്.

ഗൂഗിള്‍: പക്ഷേ താങ്കള്‍ കൃത്യമായി മരുന്നു കഴിക്കുന്നില്ലല്ലോ. നാലു മാസങ്ങള്‍ക്ക് മുന്‍പാണല്ലോ Drugsale Network –ല്‍ നിന്ന് താങ്കള്‍ 30 ഗുളികകളുടെ ഒരു പാക്കറ്റ് വാങ്ങിയത്.

കസ്റ്റമര്‍: ഞാന്‍ പിന്നീട് കൂടുതല്‍ ഗുളികകള്‍ മറ്റൊരു കടയില്‍ നിന്ന് വാങ്ങിയിരുന്നു.

ഗൂഗിള്‍: താങ്കളുടെ ക്രെഡിറ്റ്‌ കാര്‍ഡില്‍ നിന്ന് അങ്ങനെയൊരു പെയ്മെന്റ്റ്  പോയിട്ടില്ലല്ലോ.

കസ്റ്റമര്‍: ഞാന്‍ അത് പണമായിട്ടാണ് നല്‍കിയത്.

ഗൂഗിള്‍: പക്ഷേ താങ്കളുടെ ബാങ്ക് സ്റ്റേറ്റ്മെന്‍റില്‍ അതിനുള്ള പണം താങ്കള്‍ ബാങ്കില്‍നിന്നു പിന്‍വലിച്ചതായി കാണുന്നില്ലല്ലോ.

കസ്റ്റമര്‍: എന്‍റെ കയ്യില്‍ വേറെ പണം ഉണ്ടായിരുന്നു.

ഗൂഗിള്‍: അതെയോ. അങ്ങനെയൊരു തുക താങ്കള്‍ കഴിഞ്ഞ തവണ ഫയല്‍ ചെയ്ത ആദായനികുതി റിട്ടേണ്‍ കാണിക്കുന്നില്ലല്ലോ.

കസ്റ്റമര്‍: മതിയായി. താനും തന്‍റെ പിസ്സയും പോയി തുലയൂ. ഗൂഗിളും, ഫേസ്ബുക്കും, വാട്ട്സപ്പും, ട്വിറ്റെറും ഒക്കെ എനിക്കു മതിയായി. ഇന്‍റെര്‍നെറ്റും, സെല്‍ ഫോണും, ഇല്ലാത്തതും, സദാ നിരീക്ഷണത്തിനു വിധേയനാവാത്തതുമായ ഏതെങ്കിലും ഒറ്റപ്പെട്ട ദ്വീപിലേക്ക് കുടിയേറാന്‍ ഞാന്‍ തീരുമാനിച്ചു.

ഗൂഗിള്‍: താങ്കളുടെ ബുദ്ധിമുട്ട് എനിക്ക് മനസ്സിലാവും സര്‍. പക്ഷേ അതിനു മുന്‍പ് താങ്കള്‍ക്ക് താങ്കളുടെ പാസ്സ്പോര്‍ട്ട് പുതുക്കേണ്ടിവരും. അതിന്‍റെ കാലാവധി കഴിഞ്ഞിട്ട് അഞ്ച് ആഴ്ചയായി!

ഈ സംഭാഷണം ഒരു തമാശയായി കാണാന്‍ കഴിയില്ല. കാരണം ഇത് ഇന്നിന്‍റെ യാഥാര്‍ഥ്യമാണ്. രണ്ടു മേഘലകളില്‍ വിപ്ലവകരമായ കുതിച്ചു ചാട്ടം നടന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്.

കടപ്പാട് : (വാട്സാപ്പ്)


********
സ്പ്രിങ്ക്ളർ തരുന്ന ഏത് സേവനവും തരാൻ NIC തയ്യാറാണെന്ന് കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലം.

ഹൈക്കോടതിയുടെ ഓൺലൈൻ ഹിയറിങ് നടത്താനുള്ള സൗകര്യം ശരിയാക്കാൻ NIC യോട് പറഞ്ഞിട്ട് ഇതുവരെ അവർക്ക് അതുപോലും കഴിഞ്ഞിട്ടില്ല. അതുകൊണ്ട് നാളെയും ഹിയറിങ് നടക്കുക ZOOM ആപ്പിലാണ്. സുരക്ഷിതമല്ലെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയ അതേ ആപ്പിൽ.

അപ്പോഴാണ് കേന്ദ്രം വക ഈ തള്ള്....

ഒരു മയമൊക്കെ വേണ്ടേ !!!              Adv. Hareesh Vasudevan fb



ഇടക്കാല ഉത്തരവ്
----------------------------

കൊറോണയെ നേരിടുന്നതിൽ സർക്കാർ ചെയ്ത മറ്റു എല്ലാ കാര്യങ്ങളോടും യോജിപ്പാണ്.

എന്നാൽ സ്പ്രിങ്ക്ളർ ഡീലിൽ സർക്കാർ ഇതുവരെ ചെയ്ത ചിലകാര്യങ്ങളിലും അതൃപ്തിയുണ്ട്. ആർട്ടിക്കിൾ 299(1) അടക്കമുള്ള പ്രശ്നങ്ങൾ പിന്നീട് പരിഗണിക്കും. അത് പിന്നീട് വിശദമായി പരിശോധിക്കേണ്ടതാണ്.

എങ്ങനെയാണ് സ്പ്രിങ്ക്ളറിനെ തെരഞ്ഞെടുത്തത് എന്നത് രേഖകളിൽ നിന്ന് വ്യക്തമല്ല.

പൗരന്മാരുടെ ഡാറ്റ സുരക്ഷിതത്വത്തിൽ  പ്രകടിപ്പിച്ച ആശങ്ക കോടതിയക്കും ഉണ്ട്.

ഭാവിയിൽ ഏതെങ്കിലും ഡാറ്റ പൗരന്മാരിൽ നിന്നും സ്വീകരിക്കുമ്പോൾ അവരുടെ സമ്മതം വാങ്ങണം.

അജ്ഞാതത്വം (anonymity) ഉറപ്പ് വരുത്തിയിട്ടല്ലാതെ ഒരു പൗരന്റെയും ഡാറ്റ സ്പ്രിങ്ക്ളർ പ്രോസസ് ചെയ്യാൻ പാടില്ല. ആ നിലയിൽ സ്പ്രിങ്ക്ളറിനെ,  പൗരന്റെ അജ്ഞാതത്വം ഉറപ്പാക്കാത്ത ഡാറ്റ നേരിട്ടോ അല്ലാതെയോ പ്രോസസ് ചെയ്യുന്നതിൽ നിന്ന് വിലക്കുന്നു. മൂന്നാം കക്ഷിക്ക് ഈയൊരു ഡാറ്റയും കൈമാറാൻ പാടില്ല.

സർക്കാർ ശേഖരിച്ച എല്ലാ ഡാറ്റയും അജ്ഞാതവൽക്കരിക്കാനും, ഇനി ശേഖരിക്കുന്നവയും അങ്ങനെ ചെയ്യാനും, അതിനു ശേഷം മാത്രം സ്പ്രിങ്ക്ളറിന് access നൽകാനും ഉത്തരവ്.

കൊറോണ സംബന്ധിച്ച കേരളത്തിൽ നിന്ന് കിട്ടുന്ന ഏതെങ്കിലും ഡാറ്റയോ, സർക്കാരിന്റെ പേരോ, ഔദ്യോഗിക ചിഹ്നമോ സ്പ്രിങ്ക്ളർ ഒരു തരത്തിലുള്ള പരസ്യങ്ങൾക്കും കച്ചവടആവശ്യങ്ങൾക്കും ഉപയോഗിക്കാൻ പാടില്ല എന്ന് അവരെ വിലക്കുന്നു.

കേസ് 3 ആഴ്ച കഴിഞ്ഞു പരിഗണിക്കും.

ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവ്

Adv. Hareesh Vasudevan fb


No comments:

Post a Comment