ദുരിതാശ്വാസ നിധിയിലേക്ക്
വേതനം മാറ്റി വെച്ച്
അങ്കണവാടി പ്രവർത്തകർ നാടിന് മാതൃകയായി ....
..............................................
കോവിഡ് പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ദിവസത്തെ വേതനം നൽകി നാടിനു കൈത്താങ്ങാവുകയാണ് പരപ്പ ഐ.സി.ഡി.എസ് പ്രൊജക്ടിലെ 202 അങ്കണവാടി പ്രവർത്തകരും ഐ.സി.ഡി.എസ് ജീവനക്കാരും അണ്ണാറക്കണ്ണനും തന്നാലായത് എന്ന പോലെ അവരുടെ ഒരു ദിവസത്തെ വേതനം സർക്കാരിൻ്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള കൈതാങ്ങായി എം. രാജഗോപാൽ എം.എൽ എ ക്ക് നൽകിയത്.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രതിരോധ കവചമൊരുക്കുന്നതിൽ അഹോരാത്രം പ്രവർത്തിച്ചവരായിരുന്നു. അങ്കണവാടി പ്രവർത്തകർ. ഇവർ ശേഖരിച്ച 60600 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
കോവിഡ് പ്രതിരോധ കവചം തീർക്കുന്നതിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയവരാണ് അങ്കണവാടി പരിധിയിലെ കുടുംബങ്ങളിലേക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു നൽകിയും ഒറ്റപ്പെട്ടു പോയ കുടുംബങ്ങളെ ചേർത്തു പിടിച്ചും വയോജനങ്ങൾക്കും അർബുദ രോഗികൾക്കും ജീവിത ശൈലീ രോഗങ്ങൾക്കും ജീവൻ രക്ഷാ മരുന്നുകൾ എത്തിച്ചു നൽകിയും പ്രദേശത്തെ
കുട്ടികളുടെയും ഗർഭിണികളുടെയും വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും പ്രവാസികളുടെയും സർവ്വേ നടത്തിയും മാനസിക പിരിമുറക്കത്തിന് കൗൺസിലർമാരുടെ സേവനമെത്തിച്ചു നൽകിയും കർമ്മനിരതരാണ് അങ്കണവാടി പ്രവർത്തകർ അവർക്ക് ലഭിക്കുന്ന ഹോണറേറിയത്തിൽ നിന്നാണ് ഒരു ദിവസത്തെ വേതനം നൽകി നാടിന് കൈത്താങ്ങായത്.
അങ്കണവാടി വർക്കേർസ് & ഹെൽപ്പർസ് അസോസിയേഷൻ പ്രവർത്തകരായ കെ.വി.ഭാർഗ്ഗവി , ഗീമലത വി.വി നളിനി.പി ബിന്ദു ജോയി
ഐ സി..ഡി.എസ് ജീവനക്കാരൻ കെ.വിനോദ് കുമാർ, എ.ആർ.രാജു. എന്നിവർ സംസാരിച്ചു.

No comments:
Post a Comment