ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Saturday, May 16, 2020

ഡെങ്കി പ്രതി രോധ പ്രവർത്തനം -16 /05 / 2020 ചിറ്റടി,ആലക്കോട് ,മട്ടന്നൂർ

ആലക്കോട് ,മട്ടന്നൂർ
ഡിസാസ്റ്റർ മാനേജ്മെൻറ് ഗ്രൂപ്പിൻ്റെ നിർദ്ദേശപ്രകാരംനടന്ന ഡെങ്കി പ്രതി രോധ പ്രവർത്തനം -16 /05  /  2020

ചിറ്റടി ( ആലക്കോട്  :
ചിറ്റടി ( ആലക്കോട് ) യിൽ  രതീഷ് സാറിന്റെ നേതൃത്വത്തിൽ നടന്ന ഡെങ്കി പ്രതി രോധ പ്രവർത്തനം -



ഡിസാസ്റ്റർ മാനേജ്മെൻറ് ഗ്രൂപ്പിൻ്റെ നിർദ്ദേശപ്രകാരം ദേശീയ ഡെങ്കി ദിനത്തോടനുബന്ധിച്ച് ചിറ്റടിയിലെ ഇരുപത് വീടുകളിൽ സന്ദർശനം നടത്തുകയും ഡെങ്കി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആളുടെ വീടിൻ്റെ പരിസരം ശുചീകരിക്കുകയും ചെയ്തു




മട്ടന്നൂർ : അശോക്   കുമാർ സി ക്കേ







ആലക്കോട് : രാധാകൃഷ്ണൻ  സീ ക്കെ


ഇന്ന് സ്വന്തം തോട്ടം കൂലങ്കഷമായി പരിശോധിച്ചു വൃത്തിയാക്കുമ്പോൾ അയൽവക്കത്തെ പറമ്പിൽ കണ്ടത്.അതും വൃത്തിയാക്കി -ckr
***************************************************************************
ഇന്ന് രാവിലെ  ഗ്രൂപ്പിൽ കൊടുത്ത മെസ്സേജ് :

Act Now ! ഇന്ന് സ്വന്തം വീട്ടുപറമ്പും   കൂടാതെ ആൾ ശ്രദ്ധയില്ലാത്ത ഒരു തോട്ടമെങ്കിലും വെള്ളം കെട്ടിക്കിടക്കുന്നില്ല എന്ന് ഉറപ്പു വരുത്താം.  എന്നിട്ട്  പ്രവൃത്തി ചെയ്യുന്നതിന്റെ    ഒരു ചിത്രം ഇന്നു തന്നെ ഈ ഗ്രൂപ്പിലേക്ക് അയക്കുക .- CKR


ഇന്ന്  പ്രതികരിച്ച  മേഖല കൾ -ചിറ്റടി, ആലക്കോട്  ,മട്ടന്നൂർ.മറ്റു മേഖലകളിൽ നിന്നും നാളെ പ്രതികരണം പ്രതീക്ഷിക്കുന്നു . 


**************
കൊതുകു ജന്യ രോഗങ്ങൾ തടയുക.  :   തൊടിയിൽ പലയിടങ്ങളിൽ മഴവെള്ളം കെട്ടിക്കിടക്കാൻ തുടങ്ങിയിട്ടുണ്ട്. ഒന്നു പുറത്തിറങ്ങി നോക്കുക. ഉപേക്ഷിച്ച ഐസ് ക്രീം കപ്പുകളിൽ , പാളയിൽ, കൊതുമ്പിൽ , റബർ ചിരട്ടകളിൽ , ഉപേക്ഷിച്ച പ്ലാസ്റ്റിക് ഷീറ്റുകളുടെ മടക്കുകളിൽ, പ്ലാസ്റ്റിക് കുപ്പികളിൽ ഒക്കെ വെള്ളം ഉണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുക് മുട്ടയിട്ട് പെരുകും. ഒരു കുടന്ന വെള്ളം മതി ഒരായിരം കൊതുക് വളരാൻ. ഓരോ ദിവസവും രാവിലെ ആദ്യം സ്വന്തം മുറ്റവും പുരയിടവും ഓരോ ഭാഗവും അടുത്തുചെന്നു നോക്കി വെള്ളം മറിച്ചു കളഞ്ഞു വൃത്തിയാക്കുക. പിന്നീട് അയൽപക്കത്തും ഇതു നടക്കാൻ വേണ്ടതു ചെയ്യുക. ചൈനയിലെ വുഹാനിൽ  ഒരാളിന്റെ ശ്വാസമാർഗ്ഗങ്ങളിൽ വളർന്ന ഒരണുവാണ് ഇന്ന് നമ്മളെ ഈ നിലയിലാക്കിയത്. അയൽപക്കങ്ങളും നമ്മൾ തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്. ഉറവിടനശീകരണ പരിപാടികൾ ഓരോ ഗ്രാമയൂനിറ്റിലും ഉടൻ നടക്കേണ്ടതുണ്ട്.- CKR 27/4/2020

No comments:

Post a Comment