കേരളത്തിലേക്ക് മടങ്ങുന്ന വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രവാസികൾ അവരുടെ ബന്ധുക്കൾ എന്നിവർ അറിയാൻ.
✳️ ലോകം മുഴുവൻ പിടിച്ചുലച്ചു കൊണ്ടിരിക്കുന്ന COVID 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും മടങ്ങി വരുന്ന പ്രവാസികളെ സ്വീകരിക്കാൻ ഒരുങ്ങുകയാണ് കേരളം.
✳️ ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിലേക്ക് വിമാനങ്ങൾ വന്നാൽ ആരെയും വീടുകളിലേക്ക് അയക്കാൻ കഴിയില്ല.
✳️ വിമാന യാത്രക്കാർ 7 ദിവസം സർക്കാർ ഒരുക്കുന്ന ക്വറന്റയിനിൽ സംവിധാനങ്ങളിൽ കഴിഞ്ഞ ശേഷം ഏഴാം ദിവസം രോഗ നിർണ്ണയ പരിശോധനകൾ നടത്തി അതിൽ നെഗറ്റീവ് ആകുന്നവരെ മാത്രം വീടുകളിലേക്ക് ക്വറന്റിനിൽ അയക്കും. എന്നാൽ പോസിറ്റീവ് ആകുന്ന പക്ഷം അവരെ ചികിത്സാ സംവിധാനത്തിലേക്ക് മാറ്റുകയും ചെയ്യും.
✳️ കേരളത്തിലെ സാഹചര്യത്തിൽ കുടുംബാംഗങ്ങൾക്ക് രോഗം കൂട്ടത്തോടെ സ്ഥിരീകരിക്കുന്ന അവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് അതുകൊണ്ടുതന്നെ വീട്ടിലെത്തുന്ന ഓരോ പ്രവാസിയും താൻ കാരണം ഒരു കുടുംബാംഗങ്ങൾക്കും രോഗം എന്ന് കൃത്യമായി പാലിക്കേണ്ടതുണ്ട്. ഇത്തരം സാഹചര്യത്തിൽ വീട്ടിലേക്ക് മടങ്ങി വരുന്ന പ്രവാസികളും അവരുടെ ബന്ധുക്കളും ഇനി പറയുന്ന കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
✳️ വിദേശത്ത് നിന്ന് മടങ്ങി വന്നവർ ഏഴുദിവസത്തെ സർക്കാർ ഏർപ്പെടുത്തുന്ന ക്വയറന്റൈൻ സൗകര്യങ്ങളിൽ നിന്നും വീടുകളിലേക്ക് വരുമ്പോൾ വീടുകളിലും കർശനമായ ക്വാറന്റൈൻ പാലിക്കേണ്ടതാണ്. രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നതിനു മുമ്പു തന്നെ വൈറസ് വാഹകരായ വ്യക്തികൾക്ക് രോഗം പരത്താൻ കഴിയുമെന്നതിനാൽ ആണ് ഇങ്ങനെ ഒരു നടപടി. ഓർക്കുക രോഗലക്ഷണങ്ങൾ പ്രകടമാക്കാതെയും രോഗം പകരാം.
✳️ വീടുകളിൽ എത്തിയാൽ വായു സഞ്ചാരമുള്ളതും, ബാത് റൂം അറ്റാച്ച് ആയിട്ടുള്ളതുമായ മുറിയിൽ തനിയെ സമ്പർക്ക വിലക്കിൽ കഴിയേണ്ടതാണ്. ശ്രദ്ധിക്കുക സമ്പർക്ക വിലക്ക് എന്നത് വീടിനു പുറത്തു ഇറങ്ങരുത് എന്നതല്ല. അവർ കഴിയുന്ന മുറിയിൽ നിന്നു തന്നെ പുറത്തു ഇറങ്ങരുത് എന്നാണ്.
✳️ ഉപയോഗ വസ്തുക്കൾ അതായത് പാത്രങ്ങൾ, വസ്ത്രങ്ങൾ, മേശ കസേര എന്നിവ സമ്പർക്ക വിലക്കിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തിക്ക് പ്രത്യേകമായി തന്നെ ഉപയോഗിക്കുവാൻ ഉണ്ടാകണം.
✳️ ശുചി മുറി, മേശ കസേര എന്നിവ 1% വീര്യമുള്ള ബ്ലീച് ലായനി ഉപയോഗിച്ചു വൃത്തിയാക്കേണ്ടതാണ്. രോഗാണു ഉപയോഗ വസ്തുവിൽ കൂടി പടരാൻ സാധ്യത ഉള്ളത് കൊണ്ടാണ്.
✳️ ഇത്തരം വസ്തുക്കൾ കഴിവതും പ്രകടമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല എങ്കിൽ സമ്പർക്ക വിലക്കിൽ കഴിയുന്നവർ തന്നെ വൃത്തിയാക്കുന്നതാണ് ഉത്തമം. അതും അതേ മുറിയിൽ വച്ചു തന്നെ.
✳️ വീട്ടിലെ മറ്റുള്ളവരുമായി ഒരു കാരണവശാലും അടുത്തിടപഴക്കാൻ പാടുള്ളതല്ല. 60 വയസ്സിനു മുകളിലുള്ളവർ മറ്റു രോഗങ്ങൾ ഉള്ളവർ, ഹൃദ്രോഗം ഉള്ളവർ, സാന്ത്വന ചികിത്സ സ്വീകരിക്കുന്നവർ എന്നിവർ കഴിവതും വ്യക്തികൾ സമ്പർക്ക വിലക്കിൽ കഴിയുന്ന വീടുകളിൽ നിന്നും സുരക്ഷിതമായി ബന്ധു വീടുകളിലേക്ക് മാറി താമസിക്കേണ്ടതാണ്. രോഗം ഇവർക്ക് പകർന്നു കിട്ടിയാൽ ഇത്തരക്കാരിൽ രോഗം അതീവ ഗുരുതരം ആകാൻ സാധ്യത കൂടുതൽ ആണ്.
✳️ ചിലപ്പോൾ ആ വ്യക്തികൾക്ക് ഒരാളുടെ സഹായം ആവശ്യമായി വന്നേക്കാം അങ്ങനെ ആണെങ്കിൽ ആ കുടുംബത്തിലെ താരതമ്യേന ആരോഗ്യമുള്ള വ്യക്തികൾ തന്നെ അതിനു വേണ്ടി തയ്യാറാകണം. സമ്പർക്ക വ്യക്തികളുമായി അധികം അടുത്തിടപഴകാതിരിക്കാൻ ഇവർ ശ്രദ്ധിക്കണം. സമ്പർക്ക വിലക്കിലുള്ള വ്യക്തികളും അവരെ പരിചരിക്കുന്നവരും നിർബന്ധമായി മാസ്‌ക് ഉപയോഗിച്ചിരിക്കണം.
✳️ സമ്പർക്ക വിലക്കിലുള്ളവർ കഴിയുന്നത്ര തവണ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുക. ഹസ്തദാനം ഒഴിവാക്കുക.
✳️ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടു മുഖം മറയ്ക്കുക.
✳️ മടങ്ങി എത്തിയ പ്രവാസികൾക്കോ ആ വീട്ടിലുള്ളവർക്കോ എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായാൽ (പ്രധാനമായും പനി, ചുമ, ശ്വാസം മുട്ടൽ, മൂക്കോലിപ്പ്, തൊണ്ടവേദന, വയറിളക്കം എന്നിവ) ആരോഗ്യ പ്രവർത്തകരെ ഫോൺ മുഖാന്തരം അറിയിക്കേണ്ടതാണ്.
✳️ വീട്ടുകാരും സുഹൃത്തുക്കളും സമ്പർക്ക വിലക്കിൽ കഴിയുന്നവർക്ക് മാനസിക പിന്തുണ കൊടുക്കേണ്ടതാണ്. നേരിട്ടു സന്ദർശിക്കാൻ പോകാതെ ഫോൺ, വീഡിയോ കാൾ എന്നിവ മുഖാന്തരം ബന്ധപ്പെടാവുന്നതാണ്.
ശാരീരിക അകലം
സാമൂഹിക ഒരുമ

No comments:
Post a Comment