ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Monday, May 4, 2020

മിഷൻ പാലക്കാട് :A നെഗറ്റീവ് രക്തദാതാക്കളെ കണ്ടെത്തി .

മിഷൻ  പാലക്കാട് :  A നെഗറ്റീവ്  രക്തദാതാക്കളെ കണ്ടെത്തി .

കൊറോണക്കാലത്തു , പാലക്കാട് മുൻസിപ്പാലിറ്റിയിലുള്ള............(DELETED FOR PRIVACY ) ഹോസ്പ്പിറ്റലിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാവുന്ന വൃദ്ധനായ രോഗിക്ക് (  എൻ്റെ സുഹൃത്തിൻറെ ബന്ധു )  A -ve  രക്തം ഏർപ്പാടാക്കിക്കൊ ടുക്കുക എന്ന മിഷൻ കണ്ണൂർ ജില്ലയിൽ നിന്ന്‌ പൂർത്തിയാക്കാൻ കഴിഞ്ഞു .

ഉപയോഗിച്ച സന്ദേശം :
*******************************************************************
പാലക്കാട് മുൻസിപ്പാലിറ്റിയിലുള്ള............(DELETED FOR PRIVACY ) ഹോസ്പ്പിറ്റലിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാവുന്ന രോഗിക്ക് 2 യൂനിറ്റ് A -ve രക്തം ഉടൻ ആവശ്യമുണ്ട്. സഹായിക്കാൻ തയ്യാറുള്ളവർ ഈ നമ്പരുകളിൽ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു. (PH NOS GIVEN.) - updated today 2 PM; 4/05/2020; Message By Radhakrishnan C K 9447739033.
******************************************************************

പാലക്കാട്ടേക്ക് 2  യൂണിറ്റ്  A നെഗറ്റീവ്  രക്തം ഏർപ്പാടാക്കിക്കൊ ടുക്കുവാൻ 
സഹകരിച്ചവർ -

 വിനു നായർ ,ജില്ലാ ബ്ലഡ് ബാങ്ക് ,പാലക്കാട് (9539166565)
പാലക്കാട്ടെ രക്ത ദാതാക്കൾ ഉൾപ്പെട്ട ഗ്രൂപ്പുകൾ .
സഹായിച്ച വ്യക്തികൾ :
പ്രമോദ് കുമാർ (ബാബു)
   9496607707
Jahfar Ali 8281825162
Somasekaran Palkkad: 8086192274;
Niyaspatambi: 8943130185;
( പേര് സൂചിപ്പിക്കാത്ത വ്യക്തി )8590018394 ;
രാജേഷ് 9946383999.

രക്ത ദാനം എന്ന ആപ്പും ഉപകരിച്ചു.കേരളാ ബ്ലഡ് ബാങ്ക്  എന്ന സംഘടനയുടെ ഫേസ്ബുക് പേജും ഉപകരിച്ചു .
ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധിയായ സുഹൃത്ത്  പാലക്കാട് ജില്ലയിലെ പ്രവർത്തകരെ വിവരമറിയച്ചതായി സന്ദേശമയച്ചു .

ഉച്ച കഴിഞ്ഞു 2മണിയോടെ തുടങ്ങിയ( ഫോൺ വിളികൾ,ഇന്റർനെറ്റ് ,വാ ട്സപ്പ്  തുടങ്ങിയവ ഉപയോഗിച്ച്  നടത്തിയ പരിശ്രമം അഞ്ചരയോടെ വിജയിച്ചു .എനിക്ക്  യാതൊരു പരിചയവുമില്ലാത്ത ,പാലക്കാട്ടെ നന്മ നിറഞ്ഞ മനുഷ്യർ ക്കു , ഈ മിഷനിൽ സഹക രിച്ച എല്ലാ വരോടും നന്ദി രേഖപ്പെടുത്തുന്നു .




No comments:

Post a Comment