20 സെക്കന്റ് നേരവും സോപ്പിന്റെ ഉപയോഗവും :
മാതൃകാ സ്വയം സഹായ സംഘത്തിലെ ഒരു കുടുംബത്തിനു വേണ്ടി ഇന്ന് വീണ്ടും 20സോപ്പ് കൾ നിർമ്മിച്ചു. മുടക്കുമുതൽ 280 രൂ മാത്രം. അധ്വാനം എന്റെയും ഉഷയുടേയും വക സൗജന്യം. നല്ല സോപ്പാണ്. ഒരു തവണ ഉപയോഗിച്ച് നോക്കിയാൽ പിന്നെ വിടില്ല. ഇത് തേച്ചു കുളിക്കുമ്പോൾ ത്വക്കിന് നല്ല ഒരു കുളിർമ്മയാണ്. കുഞ്ഞുങ്ങൾക്കും ഇത് നല്ല താണ്.പിന്നെ കോറോണക്കാലത്ത് സോപ്പിന്റെ ഉപയോഗം കൂടാൻ പോകയാണ്. അങ്ങിനെ ആലോചിക്കുമ്പോൾ സാമ്പത്തികമായും ഇത് മെച്ചമാണ്. ഈ വർഷം 10000 പരിഷത്ത് സോപ്പുകൾ നിർമ്മിക്കുമെന്നായിരുന്നു എന്റെ തീരുമാനം. 4000 എണ്ണം ഇതിനകം നിർമ്മിച്ചു കഴിഞ്ഞു. 8 അച്ചുകൾ വിതരണം ചെയ്തു. നാഷനൽ സർവീസ് സ്കീമിന്റെ സപ്തദിന ക്യാമ്പിന്റെ ഭാഗമായി 5 യൂനിറ്റുകളിൽ സോപ്പ്, ജൈവ ലോഷൻ നിർമ്മാണ ക്ലാസുകളെടുക്കാനും ഈ വർഷം സാധിച്ചു
.ഓരോ ക്ലാസിലും കൈ കഴുകുമ്പോൾ അണു നശിക്കണമെങ്കിൽ 20 സെക്കന്റ് നേരം സോപ്പിട്ട് നിൽക്കണമെന്ന കാര്യവും ഓർമ്മിപ്പിക്കാൻ കഴിഞ്ഞിരുന്നു. 20 സെക്കന്റ് കാലയളവ് എത്ര നേരമെന്ന് ബോധ്യപ്പെടുത്താൻ തക്കവിധം കൈകഴുകൽ പരിശീലനവും നൽകി. മലയോര മേഖലയിൽ എലിപ്പനി പോലുള്ള രോഗങ്ങൾ വർധിക്കാനുള്ള കാരണം കർഷകർ, മണ്ണിൽ പണിയുന്നവർ ഒക്കെ കൈ കഴുകുന്നതിൽ കാണിക്കുന്ന അശ്രദ്ധയാ ണെന്നും ഉദാഹരണമായി പറഞ്ഞു. ഇവരൊന്നും കൈ കഴുകാറില്ല എന്നല്ല. പക്ഷെ സോപ്പിന്റെ ഉപയോഗം കൃത്യമല്ല. വേണ്ടത്ര സമയമെടുത്തല്ല കഴുകുന്നത്. .പലപ്പോഴും കൈയുടെ പുറം ഭാഗം, വിരലുകൾക്കിടയിലെ ഭാഗം ഇവയൊന്നും ശരിക്ക് വൃ ത്തിയാകാതെ പോകുന്നു., 20 സെക്കന്റ് നേരമെങ്കിലും സോപ്പുലായനി കൈയുടെ ഉപരിതലങ്ങളിൽ ഒട്ടിനിന്നാലെ വൈറസുകളും ബാക്ടീരിയകളും നശിക്കുകയുള്ളൂ, ഇത് ലോകാരോഗ്യ സംഘടന ഒരു പാട് വർഷങ്ങളായി പറയുന്നതാണ്. ഡോക്ടർമാർ രോഗികളെ പരിശോധിച്ച ശേഷം കൈ കഴുകുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ എന്നൊക്കെ പറഞ്ഞിരുന്നു.
2020മാർച്ച് മാസത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സോപ്പിട്ട് 20 സെക്കന്റ് നേരം കഴുകൽ വലിയ പ്രാധാന്യത്തോടെ അവതരിപ്പിക്കപ്പെട്ടപ്പോൾ എന്റെ മനസിൽ ഇത് നേരത്തെ ക്ലാസുകളിൽ പറയാൻ കഴിഞ്ഞതിന്റെ സന്തോഷമുണ്ടായി. എന്നാൽ കൊറോണ വ്യാപകമാവുന്ന ഇക്കാലത്തും,ഇപ്പോഴും വീടിന് പുറത്ത് പോയി വന്ന ഉടൻ അകത്ത് കയറുന്നതിന് മുമ്പ് സോപ്പിട്ട് കൈകാൽ കഴുകുന്ന രീതി പല വീടുകളിലും നിലവിൽ വന്നിട്ടില്ല.ചിലരാവട്ടെ സോപ്പ് ഒന്നു കാണിച്ച് വൺ ടൂ ത്രീ മോഡലിലാണ് ഇപ്പോഴും കഴുകുന്നത്. 20 സെക്കന്റ് നേരത്തിന്റെ പ്രാധാന്യവും , ശരിയായ സോപ്പുപയോഗവും കൊറോണ ക്കെതിരെയുള്ള യുദ്ധത്തിൽ നമുക്ക് കിട്ടിയ ശക്തമായ ആയുധമാണ്. സോപ്പിന്റെ ശരിയായ ഉപയോഗം പ്രചരിപ്പിക്കുക.- CKR 25 05 2020.

No comments:
Post a Comment