ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Saturday, May 23, 2020

റീസൈക്കിൾ കേരള. BY DYFI

പ്രിയപ്പെട്ടവരേ,

നമ്മുടെ നാടിന്റെ അതിജീവനത്തിനായി ഡിവൈഎഫ്ഐ നിങ്ങൾക്കരികിലേയ്ക്ക് വരുന്നു.

വീട്ടിലെ പഴയ സാധനങ്ങൾ, വായിച്ചു കഴിഞ്ഞ പ്രസിദ്ധീകരണങ്ങൾ ഞങ്ങൾ ശേഖരിക്കും. വിറ്റു കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. മഴക്കാലത്തിനു മുൻപ് പാഴ്‌വസ്തുക്കൾ മാറ്റണം. ഇല്ലെങ്കിൽ രോഗങ്ങൾ വന്നേക്കും. കളയാൻ കരുതിവച്ച 
ആക്രി സാധനങ്ങൾ ഞങ്ങൾക്ക് തരൂ...നാടിന്റെ പുനര്നിര്മ്മാണത്തിനായി ഉപയോഗിക്കാം.

നിങ്ങളുടെ വീട്ടിലൊ പറമ്പിലോ ജോലിയുണ്ടോ, ഞങ്ങൾ വരാം. നിങ്ങൾ തരുന്ന കൂലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പോകും.

നാട്ടിലെ വിഭവങ്ങൾ, തേങ്ങയും മാങ്ങയും ചേനയും  ചേമ്പുമെല്ലാം ശേഖരിച്ചു വിറ്റും ഡിവൈഎഫ്ഐ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നു.

ഓട്ടോറിക്ഷയോ വാഹനങ്ങളോ ഓടിക്കുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഒരു ദിവസം ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനായി അവന്റെ വാഹനം ഓടും, കടയും മറ്റ് സ്ഥാപനങ്ങളുമുള്ള പ്രവർത്തകർ തന്റെ
സംരംഭം ഒരു ദിവസം സിഎംഡിആർഎഫിനായി മാത്രം പ്രവർത്തിപ്പിക്കും.
അങ്ങനെ ഓരോ സഖാവും അയാളുടെ ഉപജീവന മാർഗം ഒരു ദിനം നാടിനായി സമർപ്പിക്കും. ഈ നല്ല കാര്യത്തിന് നിങ്ങളെയും ക്ഷണിക്കുന്നു.

ലോക് ഡൗണിൽ വീട്ടിലിരിക്കുന്നവരുടെ  വിരസത മാറ്റാൻ ഡിവൈഎഫ്ഐ നടത്തിയ "ലോക് ആർട്സിൽ" നിർമ്മിച്ച കരകൗശല വസ്തുക്കളും പെയിന്റിങ്ങും വില്പന നടത്തിയും പണം ശേഖരിക്കും..

ഇങ്ങനെ വൈവിധ്യമാർന്ന സാധ്യതകൾ തിരയുകയാണ് ഡിവൈഎഫ്ഐ. എല്ലാ വീട്ടിലും പാഴ്‌വസ്തുക്കൾ കാണും. അതുകൊണ്ട് എല്ലാ കുടുംബങ്ങൾക്കും  ദുരിതാശ്വാസ നിധിയുടെ  ഭാഗമാകാൻ സാധിക്കും. തുരുമ്പ് പിടിച്ച പഴയ വസ്തുക്കൾ കേരളത്തിന്റെ പുനര്നിര്മാണത്തിന് പുനരുപയോഗിക്കാം...  റീസൈക്കിൾ കേരള.

No comments:

Post a Comment