ചെറുപുഴയിലെ ആദ്യ ക്വാറന്റീന്‍ കേന്ദ്രം നവജ്യോതി കോളേജില്‍; ശനിയാഴ്ച (09/05/20) മുതൽ ആളുകളെ പ്രവേശിപ്പിക്കും.
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിൽ എത്തുന്ന പ്രവാസികളെയും അന്യസംസ്ഥാനത്തു നിന്നെത്തുന്നവരെയും ക്വാറന്റീന്‍ ചെയ്യാൻ കന്നിക്കളം നവജ്യോതി കോളജിൽ ഒരുക്കങ്ങൾ പൂർത്തിയായി.68 പേരെ ഇവിടെ ക്വാറന്റീന്‍ ചെയ്യാനുള്ള സൗകര്യമുണ്ട്. ഇതുവരെ 415 പേർ അന്യ സംസ്ഥാനങ്ങളിൽ നിന്നുമെത്താൻ ജാഗ്രതാ പേര്‍ട്ടലില്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ 17 പേർ എത്തിക്കഴിഞ്ഞു. ആറ് പേർ റെഡ് സോണിൽ നിന്നും എത്തിയവരാണ്. ഇവരെ ശനിയാഴ്ച (09/05/20) ക്വാറന്റീന്‍ ചെയ്യും. ഇതിനായുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ച് കഴിഞ്ഞതായി പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത് പറഞ്ഞു. ഇവർക്കുള്ള ഭക്ഷണം ചെറുപുഴ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും എത്തിച്ച് നൽകും. ഒരുക്കങ്ങൾ വിലയിരുത്താൻ പഞ്ചായത്ത് പ്രസിഡൻറ് ജമീല കോളയത്ത്, വൈസ് പ്രസിഡന്റ് ഡെന്നി കാവാലം പഞ്ചായത്തംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി ഡി.എൻ. പ്രമോദ്, ചെറുപുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.വി. വിനീഷ് കുമാർ, പുളിങ്ങോം പിഎച്ച്സി ഹെൽത്ത് ഇൻസ്പെക്ടർ ടി.വി. കൃഷ്ണൻ എന്നിവർ നവജ്യോതി കോളേജ് സന്ദർശിച്ചു.

No comments:
Post a Comment