ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Sunday, May 24, 2020

ഇത് ഒരു കരുതലാണ് -CHANDRAN MASTER MATHIL 09042020

കൊ വിഡിന്റെ രണ്ടാം ഘട്ടവും കടന്ന് കേരളം .സമൂഹ വ്യാപനത്തിന്റെ സാധ്യതയും അടഞ്ഞു. സമ്പർക്കത്തിലൂടെ രോഗം പകർന്നവർ 91 പേർ മാത്രം. യഥാർഥത്തിൽ ഈയൊരു കാലയളവിൽ ഏതാണ്ട് 5000 പേരെങ്കിലും വരുമെന്ന കണക്കുകൂട്ടലും ഭാഗ്യവശാൽ തെറ്റി. സുസജ്ജമായ ആരോഗ്യ സംവിധാനവും പ്രബുദ്ധരായ കേരള ജനതയും ഒറ്റക്കെട്ടായി പൊരുതിയതിന്റെ ഫലമാണിത്.ഇതിന് ചുക്കാൻ പിടിച്ച ആരോഗ്യ മന്ത്രിയെയും ആരോഗ്യ പ്രവർത്തകരെയും എത്ര അഭിനന്ദിച്ചാലും അധികമാവില്ല.എല്ലാറ്റിലുമുപരി കേരള ജനതയ്ക്ക് എല്ലാ ദിവസവും പത്രസമ്മേളനത്തിലൂടെ ആത്മവിശ്വാസവും കർക്കശമായ മാർഗ്ഗ നിർദ്ദേശങ്ങളും നൽകി ആശ്വസിപ്പിച്ച കേരള മുഖ്യമന്ത്രിയാണ് ഏറ്റവും കൂടുതൽ ആദരവ് അർഹിക്കുന്നതും.
ഇനിയും ലോക്ക് ഡൗണും കർശനമാർഗനിർദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചാൽ നാം അനുസരിക്കുക തന്നെ വേണം. ഇത് ഒരു കരുതലാണ് - നമ്മുടെ നാടിനു വേണ്ടിയുള്ള കരുതൽ -CHANDRAN MASTER MATHIL

*************
കേരളത്തിൽ ഇന്ന് 12പേർക്ക് കൂടി കോവിഡ്, കണ്ണൂരിൽ 4 പേർക്ക് കൂടി ; 13 പേരുടെ ഫലം നെഗറ്റീവ്

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ കണ്ണൂരും കാസര്‍കോടും നാലു കേസുകളും കൊല്ലം, തിരുവനന്തപുരം എന്നിവങ്ങളില്‍ ഓരോ കോവിഡ് കേസുകളും മലപ്പുറത്ത് രണ്ടു കേസുകളുമാണ് സ്ഥിരീകരിച്ചത്.

ഇതില്‍ 11 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗ ബാധയുണ്ടായത്. ഒരാളാണ് വിദേശത്തു നിന്ന് വന്നത്. 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്. 258 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 136195 പേരാണ് നീരീക്ഷണത്തില്‍ കഴിയുന്നത്. 723 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. 153 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാല് ദിവസം കൊണ്ട് നാല് ലാബ് കൂടി തുടങ്ങും. കാസര്‍കോട് അതിര്‍ത്തിയില്‍ ചികിത്സ കിട്ടാതെ ഇന്ന് ഒരാള്‍ മരിച്ചു. അതീവ ഗുരുതരാവസ്ഥയിലുള്ളവര്‍ ഉള്‍പ്പടെ എട്ട് വിദേശികള്‍ രോഗവിമുക്തരായി. 83, 76 വയസുള്ളവരും ഇതില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്ക് എറണാകുളം, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളിലാണ് ചികിത്സ നല്‍കിയത്.

No comments:

Post a Comment